Skip to main content

Posts

Showing posts from 2016

സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീണത് അറിഞ്ഞോ?

സൾഫ്യൂരിക് ആസിഡ് എന്താന്നറിയോ? രാസവസ്തുക്കളിലെ രാജാവ് (king of chemicals) എന്ന് വിളിക്കുന്ന ഒരു ഭീകരവസ്തുവാണത്. രാസവസ്തു എന്ന് പറഞ്ഞാൽ മതി, ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ്പ്. ഇന്ന് മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ. അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാനകരാസവസ്തു -നമ്മടെയീ സൾഫ്യൂരിക് ആസിഡേയ്- കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ? സങ്കല്പിക്കാൻ പേടി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം, അത് എത്ര അളവിൽ എത്ര ഗാഢതയോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും, സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അത് വീണിട്ടുണ്ട്. എപ്പോഴാന്ന് ചോദിച്ചാൽ, ഉള്ളി അരിയുമ്പോൾ. എങ്ങനെ എന്ന് ചോദിച്ചാൽ ഇത്തിരി കെമിസ്ട്രിയാണ് സംഭവം. രാസവസ്തുപ്പേടിയുള്ളവർ മുന്നോട്ടുവായിക്കരുത്. നിങ്ങൾക്ക് പലതും താങ്ങാനായെന്ന് വരില്ല. ഉള്ളിച്ചെടി മണ്ണിൽ നിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ്. അതെ, സൾഫർ ഒരു രാസവസ്തുവാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്

സീസേറിയൻ മാത്രൂഭൂമിയ്ക്ക് ഭീഷണി!

മാതൃഭൂമിയിൽ ഇന്നലെ ഒരു വാർത്ത കണ്ടു, " സിസേറിയൻ പരിണാമത്തിനും ഭീഷണി " എന്ന തലക്കെട്ടിൽ. അതിന് താഴെ ' സിസേറിയൻ ശസ്ത്രക്രിയയിലൂടെയുളള ജനനങ്ങൾ മനുഷ്യപരിണാമത്തിനുതന്നെ ദോഷകരമായേക്കുമെന്ന് ശാസ്ത്രഞ്ജർ... ' എന്നൊക്കെപ്പറഞ്ഞ് സ്ഥിരം വിരട്ടൽ ലൈനിലാണ് വാർത്തയുടെ വിവരണവും. എന്തായാലും ഇത് കുറേപേരെ പേടിപ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാകുന്നത്. ഈ സീസേറിയൻ പ്രസവം എന്തോ ഭീകരകുഴപ്പമാണ് എന്ന തോന്നൽ ഈ വാർത്ത ഉണ്ടാക്കുന്നുണ്ട്. ശാസ്ത്രജ്ഞർ എന്ന് കൃത്യമായി എഴുതാൻ പോലും അറിയാത്തവരെക്കൊണ്ട് ശാസ്ത്രവാർത്ത എഴുതിക്കുമ്പോൾ ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് ആശ്വസിക്കുകയാണ് വേണ്ടത്. എന്നാലും ഈ വാർത്ത കാരണം ആശയക്കുഴപ്പമുണ്ടായവർക്ക് കൂടി ആശ്വാസം കിട്ടാൻ വേണ്ടിയാണ് ഈ കുറിപ്പ്.  ടി വാർത്തയുടെ സ്രോതസ്സ് തേടിയുള്ള അന്വേഷണം രസകരമായിരുന്നു. ഇതിന്റെ തുടക്കം അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധമാണ്. അതിന്റെ തലക്കെട്ട്, ' Cliff-edge model of obstetric selection in humans ' എന്നാണ്. ഇത് കേട്ടിട്ട് നിങ്ങളിൽ പലർക്കും ഒരു പുല്ലും മനസിലായിട്ടുണ്ടാകില്ല. സ്വാഭാവികം. ശാസ്

പ്രകാശവേഗം നമ്മൾ വിചാരിച്ചതുപോലെ അല്ലാന്നോ?

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചിരുന്നോ?പ്രകാശവേഗതയെ സംബന്ധിച്ച ഒരു സുപ്രധാന കണ്ടെത്തലിന്റെ അനുസ്മരണമാണത്. അതാകട്ടെ നല്ലൊരു സമയത്താണ് വന്നിരിക്കുന്നത്. പ്രകാശവേഗവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വാർത്തയും ശാസ്ത്രലോകത്ത് ഈ ആഴ്ച പുറത്തുവന്നിരുന്നു. അവ ഓരോന്നായി നമുക്കൊന്ന് പരിചയപ്പെടാം. 340-ാം വർഷത്തിന്റെ ആഘോഷം  340 വർഷം മുൻപ് ഒരു ഡിസംബർ 7-ന് നടന്ന ഒരു കണ്ടെത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഓർമിപ്പിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സ്ഥിരീകരണമായിരുന്നു അത്. പ്രകാശം എന്നത് ഒരു വൈദ്യുതകാന്തികതരംഗം ആണെന്നും അതിന് സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്ററോളം വേഗതയുണ്ടെന്നും ഒക്കെ ഇന്ന് നമുക്കറിയാം. പക്ഷേ അതൊക്കെ പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മാത്രം ഉണ്ടായ കണ്ടെത്തലുകളാണ്. അതിനും എത്രയോ ദശാബ്ദങ്ങൾ മുൻപ് പ്രകാശം എന്താണെന്നതിനെക്കുറിച്ച് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലത്താണ് ഓലേ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്ന് വിവാദമായ ആ കണ്ടെത്തൽ അവതരിപ്പിക്കുന്നത്. ഒരു മെഴുകുതിരി കത്തിക്കുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാകുന്നതാണല്ലോ നാം കാണുന്നത്. അല്ലാതെ കത്തിയ തീനാളത്തിൽ നിന്

കള്ളപ്പണം പിടുത്തവും നോട്ട് പിൻവലിയ്ക്കലും- ഒരു വ്യക്തിപരമായ അവലോകനം

ഒരു ദിവസം വൈകുന്നേരം അത് സംഭവിക്കുന്നു- രാജ്യത്തിന്റെ പ്രധാനമന്ത്രി ടീവിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത്, ഏറ്റവും വലിയ ഡിനോമിനേഷനിലുള്ള രണ്ട് നോട്ടുകൾ അസാധുവായതായി പ്രഖ്യാപിക്കുന്നു. കള്ളപ്പണക്കാരെ വെട്ടിലാക്കാനുള്ള ഗംഭീരമായ ഒരു തന്ത്രമായി അവകാശപ്പെടുന്നു. ആദ്യം ആകെപ്പാടെ അങ്കലാപ്പായിരുന്നു, "ശ്ശെടാ! ഇതെങ്ങനെ ശരിയാകും!" പക്ഷേ ഒന്നും മിണ്ടിയില്ല. കാരണം വിഷയത്തിലുള്ള അറിവില്ലായ്മ തന്നെ. അറിയാത്ത കാര്യങ്ങളിൽ ചാടിക്കേറി അഭിപ്രായം പറയാൻ ഞാൻ സംഘിയല്ലല്ലോ. പകരം, വിവരമുള്ളവരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകളും വാർത്തകളും വായിച്ചു. ഒരുപാട് പേര് നടപടിയ്ക്ക് അനുകൂലമായി പോസ്റ്റിടുന്നു. അപ്പോ, ഇതത്ര വലിയ കുഴപ്പമൊന്നുമല്ല എന്ന് തോന്നി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ രക്ഷപെടാൻ ഇത്തിരി കഷ്ടപ്പാട് സഹിയ്ക്കുന്നതിൽ കുഴപ്പമൊന്നുമില്ല. കൈയിലുണ്ടായിരുന്ന കുറേ ആയിരം രൂപാ നോട്ടുകൾ വാടക കൊടുത്ത വകയിൽ അന്ന് രാവിലെ ഒഴിഞ്ഞുപോയിരുന്നു. തട്ടിമുട്ടി രണ്ട് ദിവസം നീങ്ങാനുള്ള നോട്ടുകൾ മറ്റ് വകയിൽ കൈയിലുണ്ട് താനും. അപ്പോ മൊത്തത്തിൽ പ്രശ്നമില്ല. അപ്പോഴും, ഇങ്ങനെ ഒറ്റ രാത്രി കൊണ്ട് വിളിച്ച് പറഞ്ഞ് ഇത് ചെയ്യേണ്ട ആവ

ലക്കില്ലാത്ത വിനോദസഞ്ചാരികളോട് ഒരപേക്ഷ.

സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം. താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- "Is there anything to see up there?" (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?) എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: "Ey, nothing! Only some scenery!" (ഏയ് ഒന്നുമില്ല. കുറേ 'സീനറി' മാത്രം) കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- "There's nothing up there. Come on, let's go back!" കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി. സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം. നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: "എടാ, അതിന്റെ അകത്തെന്താ കാണാൻ?" മറുപട

മഴത്തുള്ളീന്റെ ശാസ്ത്രം

മുസലിയാരുടെ മഴത്തുള്ളി വീഡിയോ വൈറലായപ്പോൾ പലർക്കും സംശയം- അല്ലാ, ശരിയ്ക്കം ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും? താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്? ഗുരുത്വാകർഷണ ബലമാണ് വസ്തുവിനെ താഴേയ്ക്ക് വലിയ്ക്കുന്നത് എന്നറിയാമല്ലോ. m പിണ്ഡമുള്ള ഒരു വസ്തുവിൽ, F അളവിൽ ബലം പ്രയോഗിക്കപ്പെട്ടാൽ, ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിലെ F= ma എന്ന സമവാക്യം അനുസരിച്ച് അതിന് a അളവിൽ ത്വരണം (acceleration) ഉണ്ടാകും. ത്വരണം എന്നാൽ വേഗതയിലുള്ള വർദ്ധനവ് എന്നർത്ഥം. അതായത് താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത കൂടിക്കൂടിവരും. അതിനെയാണ് ഗുരുത്വ ത്വരണം (acceleration due to gravity) എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ ഈ ത്വരണം 9.8 m/s2 ആണ്. എന്നുവെച്ചാൽ ഓരോ സെക്കൻഡിലും 9.8 m/s വേഗത കൂടുന്നു. ഇതുകൊണ്ടാണ് ഒരേ വസ്തു രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് തലയിൽ വീണാൽ കൂടുതൽ ഉയരത്തിൽ നിന്ന് വീഴുന്ന വസ്തു കൂടുതൽ വേഗതയിൽ വന്നിടിക്കുന്നത്. എന്നാൽ താഴേയ്ക്ക് വീഴുന്ന വസ്തുവിൽ പ്രയോഗിയ്ക്കപ്പെടുന്ന ഒരേയൊരു ബലം ഗുരുത്വാകർഷണമല്ല. അവിടെ മറ്റ് രണ്ട് ബലങ്ങൾ കൂടിയുണ്ട്- ഒന്ന് വായുപ്രതിരോധം, പിന്നെ വായു

പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്!?

ഹിന്ദുക്കൾ... ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, ബൈബിളും ഖുറാനും താലോലിക്കുന്നില്ല, മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! ക്രിസ്ത്യാനികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! മുസ്ലീങ്ങൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല. അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! യുക്തിവാദികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നു

ഒരു മിമിക്രിക്കഥ

പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്.  പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു) ഞങ്ങൾ മൂന്ന് പേരും

യുക്തിവാദം ഒരു മതമാണോ?

യുക്തി കൊണ്ട് ചോദ്യം ചെയ്യപ്പെടുമ്പോൾ വിശ്വാസികൾ സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന വജ്രായുധമാണ് "യുക്തിവാദവും ഒരു മതം തന്നെയാണ്" എന്ന പ്രഖ്യാപനം. പക്ഷേ ഇവിടെ ഈ ചോദ്യം മറ്റൊരു സന്ദർഭത്തിലാണ് ചോദിച്ചിരിക്കുന്നത്. യുക്തിവാദികൾ എന്ന് സ്വയം കരുതുന്നവർ (അതായത് ഞാനുൾപ്പെടെ) ഈ ചോദ്യത്തെ അവരവരോട് ചോദിക്കുന്നത് നല്ലതാണ്. യുക്തിവാദത്തെ മറ്റൊരു മതം മാത്രമാണെന്ന് വിളിച്ച് താഴ്ത്തിക്കെട്ടാൻ വിശ്വാസി ശ്രമിയ്ക്കുമ്പോൾ*, ഏത് വിധേനയും അതങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന് മുന്നേ ആ ചോദ്യത്തെ ആഴത്തിൽ പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. എന്നോട് ചോദിച്ചാൽ, "ആകാം" എന്നാണ് എന്റെ ഉത്തരം. അതിപ്പോ യുക്തിവാദം എന്നല്ല, ഫെമിനിസം, കമ്യൂണിസം, എത്തീയിസം എന്നിങ്ങനെ ഏത് ആശയത്തിനും ഒരു മതമായി മാറാൻ കഴിയും. Anything can be a religion, but not everything is. പൊതുവേ മതം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയൊക്കെ പൊതുവായ സവിശേഷത ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ചില പ്രമാണങ്ങളാണ്. ഓരോ മതത്തിനും അവയുടേതായ പ്രമാണങ്ങളുണ്ടാകും. ഒരു ഹിന്ദു ബ്രഹ്മത്തിൽ വിശ്വസിയ്ക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനിയ്ക്ക് ത്രിത്വത്തിൽ

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്. നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്. ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്ക

ശരീരം എന്ന റൂം ഹീറ്റർ!

ഒരു 100 W ബൾബിന് എത്ര പ്രകാശമുണ്ടെന്ന് അറിയാമല്ലോ. എന്നാൽ നമ്മുടെയൊക്കെ ശരീരവും ഒരു നൂറുവാട്ട് ബൾബിന് തുല്യമായ ഊർജം റേഡിയേഷൻ രൂപത്തിൽ പുറത്തുവിടുന്നുണ്ട് എന്നറിയാമോ? സത്യമാണത്. ബൾബും ശരീരവും പുറത്തുവിടുന്ന റേഡിയേഷന്റെ തരംഗദൈർഘ്യത്തിലുള്ള വ്യത്യാസം കാരണമാണ് നമുക്കീ സാമ്യം തിരിച്ചറിയാൻ കഴിയാത്തത്. വാസ്തവത്തിൽ, എല്ലാ വസ്തുക്കളും ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷൻ പുറത്തുവിടുന്നുണ്ട്. പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം (wavelength) അതിന്റെ താപനില അനുസരിച്ച് വ്യത്യാസപ്പെടും എന്നേയുള്ളു. ചൂട് കൂടുന്തോറും പുറത്തുവരുന്ന റേഡിയേഷന്റെ തരംഗദൈർഘ്യം കുറയും. ചുട്ടുപഴുത്തിരിക്കുന്ന ഒരു ഇരുമ്പ് കഷണത്തിൽ നിന്ന് വരുന്ന ഭൂരിഭാഗം റേഡിയേഷനും ഏതാണ്ട് 600-700 നാനോമീറ്റർ ആയിരിക്കും തരംഗദൈർഘ്യം. നമ്മുടെ കണ്ണുകൾക്ക് ചുവപ്പ് നിറത്തിൽ തിരിച്ചറിയാൻ കഴിയുന്ന റേഡിയേഷനാണത്. അതുകൊണ്ടാണ് ചൂടാക്കിയ ഇരുമ്പ് ചുവക്കുന്നത്. ബൾബിൽ നിന്ന് വരുന്ന മഞ്ഞിച്ച പ്രകാശം അതിന്റെ ഫിലമെന്റിന്റെ ചൂടനുസരിച്ചാണ് ഇരിയ്ക്കുന്നത്. വോൾട്ടേജ് കുറയുമ്പോഴോ ഓഫാക്കിയ ഉടനേയോ ഫിലമെന്റിന്റെ നിറം കൂടുതൽ ചുവന്നതാകുന്നത്, അതിന്റെ ചൂടുകുറവ് കാരണം

ചൂടും തണുപ്പും- ഋതുക്കൾ ഉണ്ടാകുന്നതെങ്ങനെ?

ഭൂമിയിൽ ചൂടുകാലവും തണുപ്പുകാലവും മാറിമാറി ഉണ്ടാകുന്നത് എങ്ങനെയാണ്? ഇത് സ്കൂൾ ക്ലാസുകളിൽ കേൾക്കുന്ന ഒരു ചോദ്യമാണ്. പക്ഷേ എന്റെ വ്യക്തിപരമായ അനുഭവത്തിൽ ഒരുപാട് മുതിർന്നവർ ഈ ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ച് പറയുന്നത് കണ്ടിട്ടുണ്ട്. കുറേ പേരോട്  ഇത് ചോദിച്ചപ്പോൾ ഏറ്റവും സാധാരണമായി കിട്ടിയിട്ടുള്ള ഉത്തരം ഇപ്രകാരമാണ്: "ഭൂമി സൂര്യന് ചുറ്റും പൂർണവൃത്താകൃതിയുള്ള ഓർബിറ്റിലല്ല സഞ്ചരിക്കുന്നത്. മറിച്ച് ഒരു ദീർഘവൃത്താകൃതിയുള്ള ഓർബിറ്റിലാണ്. അത് കാരണം സൂര്യനും ഭൂമിയും തമ്മിലുള്ള അകലം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന സമയത്ത് നമുക്ക് കൂടുതൽ ചൂടും, സൂര്യനിൽ നിന്ന് ഏറ്റവും അകലെ പോകുന്ന സമയത്ത് നമുക്ക് തണുപ്പും ആയിരിക്കും" നിങ്ങളിൽ പലർക്കും ഇത് തെറ്റായ വിശദീകരണമാണെന്ന് അറിയാമായിരിക്കും. എന്നാൽ ചിലരെങ്കിലും ഇതാണ് ഉഷ്ണ-ശൈത്യങ്ങളുടെ കാരണം എന്ന് ധരിച്ച് വെച്ചിട്ടുണ്ടാകും. നമുക്കിതിന്റെ സത്യാവസ്ഥ ലളിതമായി ഒന്ന് മനസിലാക്കാൻ ശ്രമിക്കാം. മേൽപ്പറഞ്ഞ ഉത്തരത്തിൽ അവസാന വാചകം ഒഴികെ ബാക്കിയെല്ലാം ശരിയാണ്. ഭൂമിയുടെ ആത്യന്തികമായ ഊർജ ഉറവിടം സൂര്യനാണ്. സൂര്യപ്രകാശത്തിന