Skip to main content

Posts

Showing posts from June, 2015

അല്ല, ഇതല്ല പരിണാമസിദ്ധാന്തം...

പരിണാമ സിദ്ധാന്തം എന്ന് പറയുമ്പോഴൊക്കെ മനസിലേയ്ക്ക് വരാൻ സാധ്യതയുള്ള ഒരു ചിത്രമാണിത്. ഗൂഗിളിൽ 'theory of evolution' എന്നൊരു ഇമേജ് സർച്ച് നടത്തി നോക്കിയാൽ ഏറ്റവും കൂടുതൽ വരുന്നതും ഈ ചിത്രമോ ഇതിന്റെ ഏതെങ്കിലും വകഭേദമോ ആയിരിക്കും. പക്ഷേ പരിണാമസിദ്ധാന്തത്തെ ജനങ്ങൾ ശരിയ്ക്ക് മനസിലാക്കാതിരിക്കാൻ ഒരു പ്രധാന കാരണം ഈ ചിത്രമായിരിക്കണം (മറ്റൊരു കാരണം തീർച്ചയായും മതവിദ്യാഭ്യാസം തന്നെ). കാരണം, ഇത്രയധികം പോപ്പുലറാണെങ്കിൽ പോലും ഈ ചിത്രം പരിണാമസിദ്ധാന്തത്തെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് ഉണ്ടാക്കുന്നത്. ഈ ചിത്രത്തിൽ കാണുന്നത് ജീവപരിണാമം അല്ലേയല്ല. സത്യത്തിൽ മനുഷ്യന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ ഒരേ ചിത്രത്തിൽ കാണിച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. Early Man എന്ന പുസ്തകത്തിന് വേണ്ടി റുഡോൾഫ് സാലിംഗർ എന്ന ചിത്രകാരൻ തയ്യാറാക്കിയ March of Progress എന്ന ചിത്രീകരണമാണ് ഇതിന്റെ തുടക്കം. അതിൽ പതിനഞ്ച് ജീവികളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പിന്നീട് അതിനെ അനുകരിച്ചും, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും വന്ന ലക്ഷക്കണക്കിന് ചിത്രങ്ങളിലൂടെ ഇത് ജീവപരിണാമത്തിന്റെ ഐക്കണായി മാറുകയായിരുന്നു. ഈ ചി

അരിപ്പ മാറുമ്പോൾ, അരിച്ചെടുക്കപ്പെടുന്ന ആളുകളും മാറുന്നു

ഒരു തൊഴിലിന് വേണ്ടി ആളെ തെരെഞ്ഞെടുക്കുമ്പോൾ നോക്കേണ്ട മാനദണ്ഡം തെരെഞ്ഞെടുക്കപ്പെടുന്ന ആളിന് അയാൾ ചെയ്യേണ്ട ജോലിയിൽ എത്രത്തോളം കഴിവുണ്ട് എന്നതാകണമല്ലോ. പക്ഷേ ഇപ്പോ നമ്മുടെ നാട്ടിൽ നടക്കുന്നത് തെരെഞ്ഞെടുക്കൽ ഏറ്റവും എളുപ്പമാകുന്ന മാനദണ്ഡം സ്വീകരിക്കുക എന്നതാണ്. അതായത് തൊഴിൽ ചെയ്യുന്നത് ആരായാലും വേണ്ടില്ല, അയാളെ തെരെഞ്ഞെടുക്കുന്ന പണി കുറഞ്ഞിരുന്നാൽ മതി. തൊഴിലിന് മാത്രമല്ല, വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളെ യോഗ്യതാ പരീക്ഷകൾ പാസ്സാക്കിയെടുക്കുന്നതിലും ഇതേ വഴിയാണ് നമ്മൾ പിൻതുടരുന്നത്. കൂടുതൽ വ്യക്തമാകാൻ വിദ്യാഭ്യാസത്തിന്റെ ഉദാഹരണമെടുത്ത്, BSc കഴിഞ്ഞ് MSc യിലേയ്ക്ക് പ്രവേശിക്കുന്ന ഒരു ബാച്ചിന്റെ കാര്യം എടുക്കാം. BSc യെ അപേക്ഷിച്ച് കൂടുതൽ ഗഹനമായ കോഴ്സാണ് MSc, ആ കോഴ്സ് നടത്തുന്നതിന് കൂടുതൽ വിപുലമായ വിഭവങ്ങൾ (പഠിപ്പിക്കേണ്ടവർ മുതൽ സാധനസാമഗ്രികൾ വരെ) ആവശ്യമാണ്, സ്വാഭാവികമായും BSc യെ അപേക്ഷിച്ച് MSc-യ്ക്ക് സീറ്റുകളും കുറവായിരിക്കും. വിഷയത്തിന്റെ ആഴം കാരണം BSc കഴിയുന്ന എല്ലാവരും MSc തലത്തിൽ അത് കൈകാര്യം ചെയ്യാൻ പ്രാപ്തരായിരിക്കണമെന്നുമില്ല. അതിനാൽ എന്തായാലും BSc കഴിയുന്ന എല്ലാവരേയും MSc യിലേയ്ക്ക

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ

ശാസ്ത്രത്തിലെ ആത്മീയാന്വേഷണം

ശാസ്ത്രവും ആത്മീയതയും തമ്മിൽ താരതമ്യം ചെയ്യുമ്പോൾ പലരും ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യമുണ്ട്- ശാസ്ത്രം ദ്രവ്യാധിഷ്ഠിതമായി മാത്രം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന, നിർജീവമായ അറിവുകളുടെ ഒരു കൂമ്പാരം മാത്രമാണ് എന്ന്. “ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?” “ഞാൻ ആരാണ്?” തുടങ്ങിയ ആത്മീയചോദ്യങ്ങൾക്ക് ഉത്തരം തരാൻ ശാസ്ത്രത്തിന് കഴിയുമോ എന്ന വെല്ലുവിളി ഉയർത്തുന്നവരും ഒരുപാടുണ്ട്. ആത്മീയത പോലെ വൈകാരികതയെ തൃപ്തിപ്പെടുത്തുന്ന ഒന്നല്ല ശാസ്ത്രം എന്നതാണ് പ്രധാന പരാതി. പക്ഷേ ശാസ്ത്രത്തെ സയൻസ് ക്ലാസിൽ പുസ്തകത്തിൽ കണ്ട വസ്തുതകളായി (facts and figures) മാത്രം പരിചയിച്ചതിന്റെ കുഴപ്പമാണത്. ഹാർഡ് ഡിസ്കിലേയ്ക്ക് സിനിമകളും ഫോട്ടോകളുമൊക്കെ സേവ് ചെയ്ത് വെക്കുന്നതുപോലെ, തലച്ചോറിൽ സംഭരിച്ച് ആവശ്യം വരുമ്പോ തുറന്നുനോക്കുന്ന വെറും ഡാറ്റാ ആയി ശാസ്ത്രത്തെ കണക്കാക്കി ശീലിച്ചതിന്റെ കുഴപ്പമാണത്. തലച്ചോറെന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിലേയ്ക്ക് കൂട്ടിയിണക്കുന്ന ഒരു സോഫ്റ്റ്‌വെയറായി ശാസ്ത്രത്തെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നിടത്താണ് നമുക്ക് പിഴയ്ക്കുന്നത്. തത്വശാസ്ത്രം അല്ലെങ്കിൽ ഫിലോസഫി ഒരുകാലത്തും ശാസ്ത്രത്തിൽ നിന്ന് അന്യമായിരുന്നില്ല.

ഇൻഡ്യയിലെ ചില ട്രാഫിക് നിർവചനങ്ങൾ:

ഹെൽമറ്റ് ► ബൈക്ക് ഓടിക്കുമ്പോൾ ബാലൻസ് കിട്ടാനെന്നപോലെ റിയർവ്യൂ മിററിലോ പിന്നിൽ സെഡിലെവിടെയെങ്കിലുമോ കോർത്ത് തൂക്കിയിടാറുള്ള ചട്ടി പോലത്തെ ഒരു സാധനം. മഞ്ഞ സിഗ്നൽ ലൈറ്റ് ► ഉടൻ തന്നെ ചുവപ്പ് തെളിയാൻ പോകുന്നു എന്നും അതുകൊണ്ട് പരമാവധി സ്പീഡ് കൂട്ടി പാഞ്ഞ് പൊയ്ക്കോണം എന്നും സൂചിപ്പിക്കുന്ന സിഗ്നൽ. കാൽനടക്കാർക്കുള്ള സിഗ്നൽ ► ഗതാഗത വകുപ്പിന്റെ ഒരു ഡെയർ-ഷോ ഗെയിം.അത് പച്ചയാകുന്നത് കണ്ട് റോഡിലേയ്ക്കിറങ്ങുന്നവർ റോഡിന്റെ നടുക്കെത്തുമ്പോൾ വീണ്ടും ചുവപ്പാകുക, വാഹനങ്ങൾക്കുള്ള റെഡ് തെളിയാതെ കാൽനടക്കാർക്കുള്ള ഗ്രീൻ തെളിയുക തുടങ്ങിയ സാഹചര്യങ്ങളിൽ പതറാതിരിക്കുക, കാൽനടസിഗ്നൽ വകവെക്കാതെ ഇടത്തോട്ട് റോഡ് തിരിയുന്നിടത്തെല്ലാം ‘ഫ്രീ ലെഫ്റ്റ്’ ആണെന്ന് കരുതി കത്തിച്ച് വരുന്ന വാഹനങ്ങൾക്കിടയിലൂടെ ക്രോസ് ചെയ്യുക തുടങ്ങിയവയാണ് പ്രധാന ഗെയിംസ്. സീബ്രാ ലൈൻ ► കാൽനടക്കാർ റോഡ് മുറിച്ചുകടക്കാൻ പാടില്ലാത്ത സ്ഥലം അടയാളപ്പെടുത്താൻ വേണ്ടി വെള്ള പെയിന്റ് വച്ച് ഇടുന്ന വലിയ വരകൾ. റോഡിന്റെ നടുവിലൂടെയുള്ള ഇടവിട്ട വെള്ളവരകൾ ► പെയിന്റ് ബാക്കി വന്നപ്പോൾ അത് വച്ച് റോഡിൽ നടത്തിയിരിക്കുന്ന അലങ്കാരപ്പണി. വാഹനമോടിക്കുന്നവർ അത് ശ്ര

പ്ലംബിങ്ങും മാഗിയും തമ്മിലെന്ത്?

പ്ലംബിങ്ങും മാഗി നൂഡിൽസും തമ്മിൽ ഒരു ബന്ധമുണ്ട്.പ്ലംബിങ് (അഥവാ പ്ലംബർ) എന്ന വാക്കിന്റെ ഉത്ഭവം എവിടന്നാന്നറിയോ? പ്ലംബം (plumbum) എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്. പ്ലംബം എന്ന വാക്കാകട്ടെ പണ്ടുകാലത്ത് മൃദുലോഹങ്ങളായ വെളുത്തീയം (plumbum candidum), കറുത്തീയം (plumbum nigrum) എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിൽ കറുത്തീയം എന്ന ലെഡ് (ഇതിന്റെ രാസപ്രതീകം ‘Pb’ വരുന്നത് plumbum-ൽ നിന്ന് തന്നെ) ആണല്ലോ ഇന്ന് മാഗി നൂഡിൽസിനെ വാർത്തയിലെത്തിച്ചിരിക്കുന്നത്. ഇനി ലെഡും പ്ലംബിങ് പണിയും തമ്മിലുള്ള ബന്ധം എന്താന്ന് ചോദിച്ചാൽ, പുരാതന റോമാ സാമ്രാജ്യത്തിൽ വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളെല്ലാം ലെഡ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. എളുപ്പത്തിൽ ഉരുക്കാനും വേർതിരിക്കാനും കൈകാര്യം ചെയ്യാനും ഒക്കെ കഴിയുമായിരുന്നതുകൊണ്ട് അക്കാലത്ത് ലെഡ് വളരെ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ മാത്രം പ്രതിവർഷം 80,000 ടൺ വരെ ലെഡ് ഉൽപ്പാദിപ്പിച്ചിരുന്നു എന്നാണ് കണക്ക്.  അപ്പോ ലെഡ് വിഷമാണെന്ന് പറയുന്നതോ? അതെ. നേരിയ അളവിൽ പോലും ശരീരത്തിന് വളരെ ദോഷകരമാണ് ലെഡ്. ഉള്ളിൽ ചെന്നുകഴിഞ്ഞാൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ ശരീര

പോലീസ് സാറെന്ന് വിളിക്കുന്നതിൽ എവിടെയാണ് തമാശ?

റോഡിൽ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെ കുറിച്ച് ഡി.ജി.പി. പുറപ്പെടുവിച്ച നിർദേശങ്ങളെ മലയാളി തന്റെ ട്രെയ്ഡ്മാർക്കായ ഹ്യൂമർസെൻസ് വച്ച് ആഘോഷമാക്കുന്നുണ്ട്. പക്ഷേ ഇതിലെ തമാശ രണ്ട് കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നു. ഒന്ന്, വളരെ നല്ല നിർദേശങ്ങളാണ് ഡി.ജി.പിയുടേത് എങ്കിലും ‘സാർ/മാഡം’, ‘സുഹൃത്തേ’ എന്നൊക്കെയുള്ള വിളികളിലെ തമാശയാണ് നമ്മളതിൽ പൊക്കിയെടുത്തിരിക്കുന്നത്. അതെങ്ങനെയാണ് തമാശയാകുന്നത്? അങ്ങനെയൊരു തമാശയുണ്ടെങ്കിൽ അത് ഡി.ജി.പി.യുടെ കുഴപ്പമല്ല. നമ്മുടെ ഭാഷയുടേയും അത് ഉരുത്തിരിഞ്ഞ സാമൂഹ്യരീതിയുടേയും പ്രത്യേകതയാണത്. സ്വാഭാവികമായ ബഹുമാനം സൂചിപ്പിക്കാൻ അത്ര വഴങ്ങാത്ത ഒരു ഭാഷയാണ് നമ്മുടേത്. സ്വാഭാവികമായ ബഹുമാനം നമുക്കത്ര ശീലമുള്ള കാര്യവുമല്ല എന്നതാകണം അതിന് കാരണം. ഇംഗ്ലീഷ് ഭാഷ നോക്കൂ, ‘You’ എന്ന ഒരു വാക്ക് ആരോടും ഉപയോഗിക്കാം. പ്രസിഡന്റിനേയും അയൽക്കാരനേയും കൂട്ടുകാരിയേയും മകനേയും വീട്ടുജോലിക്കാരിയേയും ഒക്കെ ഇംഗ്ലീഷിൽ ‘You’ എന്ന് വിളിക്കാം. അതായത് ഭാഷാ പ്രയോഗത്തിൽ ഇവരെയെല്ലാം ഒരേ തലത്തിലാണ് കണക്കാക്കിയിരിക്കുന്നത്. പക്ഷേ നമുക്ക് ‘നീ’, ‘നിങ്ങൾ’, ‘താങ്കൾ’ എന്നിങ്ങനെ അവിടെ പല വേർതിരിവു