Skip to main content

Posts

Showing posts from April, 2015

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

മിഡ് ബ്രെയ്ൻ ആക്റ്റിവേഷൻ അഥവാ ന്യൂജൻ ഉഡായ്പ്പ്

ഡിക്കിരീം, ഡിക്കിരീടെ മീതെ ഡിക്കിരീം, വകതിരിവ് വട്ടപ്പൂജ്യവും എന്ന ലൈനിലേയ്ക്ക് മത്സരിക്കുകയാണ് മലയാളി. എട്ടും പൊട്ടും തിരിയാത്ത സ്വന്തം മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'. ഇതിനെതിരേ രംഗത്ത് വന്ന മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്വന്തം സാമൂഹ്യപ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൈരളി ചാനലും അനുകരണീയമായ നിലപാടാണ് സ്വീകരിച്ചത്. പീപ്പിൾ ചാനലിൽ ഇന്നലെ രാത്രി നടന്ന ഈ ചർച്ചയിൽ പങ്കെടുക്കാൻ സാധിച്ചു: ഒപ്പം തന്നെ മിഡ് ബ്രെയ്ൻ തട്ടിപ്പിനെ വിശദമായി പൊളിച്ചടുക്കുന്ന ഡോ. സി. വിശ്വനാഥന്റെ കിടിലൻ പ്രഭാഷണവും കാണാം...  

ഹോമിയോ നാനോ കണങ്ങൾ, അഥവാ കടലിലെ കായം!

ഹോമിയോ മരുന്നുകളിൽ നാനോ കണങ്ങൾ കണ്ടെത്തി എന്ന വാർത്ത കാലങ്ങളായി കാണുന്നുണ്ട്. ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രമാണങ്ങളിൽ നിലനിൽക്കുന്ന ഹോമിയോപ്പതിയെ രക്ഷിച്ചെടുക്കാനായി ഹോമിയോപ്പാത്തുകൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഇപ്പോ നാനോ കണങ്ങളെ ആനയിച്ചുകൊണ്ട് വരുന്നുണ്ട്. ഹോമിയോപ്പതിയുടെ അടിസ്ഥാനത്തിന് ശാസ്ത്രീയ തെളിവായി എന്നാണ് അവകാശവാദം. പല ആളുകളും ആത്മാർത്ഥമായി ഇത്തരം  നാനോ അഭ്യാസങ്ങളിൽ വീഴുന്നുമുണ്ട്. പ്രസിദ്ധീകരിക്കപ്പെടുന്ന പഠനങ്ങളെ അവസാനവാക്കായി വ്യഖ്യാനിക്കാനുള്ള ഹോമിയോക്കാരുടെ വ്യഗ്രത മനസിലാക്കാവുന്നതേയുള്ളു. പക്ഷേ പഠനം കുറ്റമറ്റതാണോ, നിഗമനങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അവരാരും ചർച്ച ചെയ്യാറില്ല. ശരിയാണ്, നാനോ കണങ്ങളെ കണ്ടെത്തിയതായി നിരവധി പഠനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ വായിക്കുമ്പോൾ ഒരുവിധം ശാസ്ത്രഗവേഷണം കണ്ടിട്ടുള്ള ആർക്കും സംശയം തോന്നിക്കുന്ന പഠനരീതികളും നിഗമനങ്ങളുമൊക്കെയാണ്. ഈ എഴുതുന്നവൻ കുറേ കാലമായി ശാസ്ത്രഗവേഷണവുമായി നടക്കുന്നതിനാൽ അക്കാര്യത്തിൽ നേരിട്ട് അഭിപ്രായം പറയാനും കുറച്ചൊക്കെ കഴിയും. (ഇപ്പറഞ്ഞതിനെ ഹോമിയോക്കാർ 'അഹംഭാവം'