Skip to main content

Posts

Showing posts with the label വിശേഷവര്‍ത്തമാനം

ചുരുളഴിയാത്ത പ്രപഞ്ചരഹസ്യവും, ചുരുളുന്ന രഹസ്യാന്വേഷകരും- ഒരു അവലോകനം.

പ്രപഞ്ചരഹസ്യത്തെ സംബന്ധിച്ച് ശ്രീ. സീ. രാധാകൃഷ്ണൻ അവതരിപ്പിച്ച ഒരു ആശയം വാർത്താവിഷയമായിട്ടുണ്ട്. പതിവ് പോലെ എരിവും പുളിയും റിപ്പോർട്ടറുടെ സ്വന്തം സയൻസും ഒക്കെക്കൂടി കുഴച്ച് വൻ കോലാഹലമായിട്ടാണ് പത്രങ്ങളൊക്കെ അതിനെ കെട്ടിയൊരുക്കി നിർത്തിയിരിക്കുന്നത്. കുറേ ഏറെ ഇടങ്ങളിൽ ഹർഷാരവത്തോടെയുള്ള സ്വീകരണം ടി 'കണ്ടെത്തൽ' നേടിക്കഴിഞ്ഞു എന്നാണ് ഫെയ്സ്ബുക്ക് ഷെയറുകളും വാട്സാപ്പ് 'വിജ്ഞാനമഴ'കളും കാണുമ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ അതേപ്പറ്റി ചിലത് പറയണമെന്ന് തോന്നി. 'Prespacetime Journal' എന്ന് പേരുള്ള, ശാസ്ത്രജേണൽ എന്നവകാശപ്പെടുന്ന ഒരു ജേണലിലാണ് ശ്രീ. സീ. രാധാകൃഷ്ണനും ശ്രീ. കേ. ആർ. ഗോപാലും ചേർന്നെഴുതിയ 'പ്രബന്ധം' പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 'Avyakta: The Fabric of Space' (http://prespacetime.com/index.php/pst/article/view/1140/1144) എന്നാണ് 19 പേജുകളുള്ള ആ ലേഖനത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭൗതികസവിശേഷതകളെ വിശദീകരിക്കാൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൗതികശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ ലേഖകർ വിശദമായി വായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അവയോടൊപ്...

പ്രകാശവേഗം നമ്മൾ വിചാരിച്ചതുപോലെ അല്ലാന്നോ?

ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ശ്രദ്ധിച്ചിരുന്നോ?പ്രകാശവേഗതയെ സംബന്ധിച്ച ഒരു സുപ്രധാന കണ്ടെത്തലിന്റെ അനുസ്മരണമാണത്. അതാകട്ടെ നല്ലൊരു സമയത്താണ് വന്നിരിക്കുന്നത്. പ്രകാശവേഗവുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഒരു വാർത്തയും ശാസ്ത്രലോകത്ത് ഈ ആഴ്ച പുറത്തുവന്നിരുന്നു. അവ ഓരോന്നായി നമുക്കൊന്ന് പരിചയപ്പെടാം. 340-ാം വർഷത്തിന്റെ ആഘോഷം  340 വർഷം മുൻപ് ഒരു ഡിസംബർ 7-ന് നടന്ന ഒരു കണ്ടെത്തലാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൽ ഓർമിപ്പിക്കുന്നത്. പ്രകാശത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച സുപ്രധാനമായ ഒരു സ്ഥിരീകരണമായിരുന്നു അത്. പ്രകാശം എന്നത് ഒരു വൈദ്യുതകാന്തികതരംഗം ആണെന്നും അതിന് സെക്കൻഡിൽ മൂന്ന് ലക്ഷം കിലോമീറ്ററോളം വേഗതയുണ്ടെന്നും ഒക്കെ ഇന്ന് നമുക്കറിയാം. പക്ഷേ അതൊക്കെ പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മാത്രം ഉണ്ടായ കണ്ടെത്തലുകളാണ്. അതിനും എത്രയോ ദശാബ്ദങ്ങൾ മുൻപ് പ്രകാശം എന്താണെന്നതിനെക്കുറിച്ച് പോലും വ്യക്തമായ ധാരണ ഇല്ലാതിരുന്ന കാലത്താണ് ഓലേ റോമർ എന്ന ഡാനിഷ് ജ്യോതിശാസ്ത്രജ്ഞൻ അന്ന് വിവാദമായ ആ കണ്ടെത്തൽ അവതരിപ്പിക്കുന്നത്. ഒരു മെഴുകുതിരി കത്തിക്കുമ്പോൾ ചുറ്റും പ്രകാശം ഉണ്ടാകുന്നതാണല്ലോ നാം കാണുന്നത്. അല്ലാതെ കത്തിയ തീനാളത്തിൽ ...

ഗുരുത്വതരംഗം കോലാഹലമുണ്ടാക്കിയതെങ്ങനെ?

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസം ശാസ്ത്രലോകത്തെ ഇളക്കി മറിച്ചത് എല്ലാവരും അറിഞ്ഞല്ലോ. ആ സമയത്ത് മാധ്യമങ്ങളും സോഷ്യൽ മീഡിയ ന്യൂസ് ഫീഡും ഒക്കെ കണ്ട് ഇന്നസെന്റിനെപ്പോലെ "എന്തിനാ എല്ലാവരും പടക്കം പൊട്ടിക്കണേ? ഇന്നെന്താ വിഷുവാ?" എന്ന ഭാവത്തിൽ നിന്നവർക്കും "എന്തോ വല്യ സംഭവമാണ്" എന്നുമാത്രം മനസിലാക്കി വണ്ടറടിച്ച് നിന്നവർക്കും വേണ്ടി സംഗതിയുടെ ഗുട്ടൻസ് വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് നടത്താൻ പോകുന്നത്. ഇത്തിരി നീളമുണ്ട്. ക്ഷമിക്കണം, ഇതിലും ചുരുക്കിയാൽ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഗുരുത്വാകർഷണ ബലം- ന്യൂട്ടന് പറയാൻ കഴിയാത്തത് ഗുരുത്വതരംഗങ്ങൾ എന്താണെന്ന് വിശദീകരിക്കുന്നതിന് മുൻപ്, ആ സങ്കല്പത്തിന്റെ വരവ് ഏത് റൂട്ടിലൂടെയാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഗുരുത്വാകർഷണം ഐസക് ന്യൂട്ടന്റെ കണ്ടുപിടുത്തമാണെന്ന് അറിയാമല്ലോ അല്ലേ? ന്യൂട്ടൻ, പിണ്ഡം (mass) ഉള്ള ഏത് രണ്ട് വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്ന് സിദ്ധാന്തിച്ചു. ആ ആകർഷണബലത്തിന്റെ അളവ് കണക്കാക്കാനുള്ള ഒരു സമവാക്യവും അദ്ദേഹം രൂപീകരിച്ചു. F = G M1 M2/r² ഇവിടെ M1, M2 എന്നിവ പരസ്പരം ഗുരുത്വാകർഷണം ചെലുത്തുന്ന രണ്ട...

ഒരു ശാസ്ത്രദിന കുടമുടയ്ക്കലിന്റെ കഥ!

പടിയ്ക്കൽ കൊണ്ട് കുടമുടയ്ക്കുക എന്നൊരു പ്രയോഗമുണ്ട്. പക്ഷേ നമ്മൾ കഷ്ടപ്പെട്ട് കോരി നിറച്ച് പടിക്കൽ വരെ കൊണ്ടെത്തിക്കുമ്പോൾ വേറൊരാൾ വന്ന് കുടമുടച്ചാലോ? ആ കഥ ഇങ്ങനെ. കഴിഞ്ഞ ദിവസം ഒരു കോളേജിൽ ശാസ്ത്രദിന സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. 'ശാസ്ത്രവിഷയങ്ങളിലുള്ള പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാഷ്ട്രപുരോഗതി' എന്ന തീമിൽ ഒരു പ്രഭാഷണമായിരുന്നു ഏൽപ്പിക്കപ്പെട്ട ദൗത്യം. ഇത്തരം അവസരങ്ങളിൽ സ്ഥിരം പറയാറുള്ള ചില കാര്യങ്ങളൊക്കെ തന്നെയാണ് ഒരു മണിക്കൂർ സമയം കൊണ്ട് അവിടേയും പറഞ്ഞത്. ആശയം ചുരുക്കി അവതരിപ്പിച്ചാൽ ഇപ്രകാരമാണ് - ശാസ്ത്രവിഷയത്തിലുള്ള ചർച്ച എന്നാൽ മംഗൾയാൻ ചൊവ്വയിൽ പോയതും, ഗ്രാവിറ്റേഷണൽ വേവ്സിനെ കണ്ടെത്തിയതും പോലുള്ള വിഷയങ്ങൾ ഒരാൾ വന്ന് പ്രസംഗിക്കുന്നതും അവസാനം കേട്ടിരിക്കുന്നവർ സംശയം ചോദിച്ച്, മറുപടി വാങ്ങി, വന്ന ആളിന് നന്ദി പറഞ്ഞ് മടക്കി അയക്കുന്നതും അല്ല. ശാസ്ത്രവിഷയത്തിലുള്ള ഏത് ചർച്ചയും എന്താണ് ശാസ്ത്രം എന്ന് മനസിലാക്കിയിട്ട് വേണം. മറ്റേത് വെറും ഇൻഫർമേഷൻ സപ്ലൈ ആണ്. കുറേ വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നു. അത് വേണ്ടാന്നല്ല, അത് വേണ്ടത് തന്നെയാണ്. പക്ഷേ അത് വഴി രാഷ...

ഗുരുത്വാകർഷണം കൈപ്പിടിയിലോ?

നമുക്ക് ഏറ്റവും പരിചയമുള്ള ഒരു ബലമാണ് ഗുരുത്വാകർഷണം അഥവാ ഗ്രാവിറ്റി. നാം ജീവിക്കുന്ന ഭൗതികലോകത്തെ നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നാണത്. വൈദ്യുതകാന്തികബലവും (electromagnetic force) രണ്ട് അണുകേന്ദ്രബലങ്ങളുമാണ് (strong and weak nuclear forces) മറ്റ് മൂന്നെണ്ണം. പക്ഷേ ഇത്രയൊക്കെ പരിചിതമായിട്ടുകൂടി, ശാസ്ത്രലോകത്തിന് ഇനിയും കൃത്യമായി പിടികൊടുത്തിട്ടില്ലാത്ത ബലമാണ് ഗ്രാവിറ്റി എന്നതാണ് കൗതുകകരമായ കാര്യം. മറ്റ് മൂന്ന് ബലങ്ങളേയും കൃത്രിമമായി സൃഷ്ടിക്കാനും അതുവഴി പരീക്ഷണങ്ങൾ നടത്തി അവയെ കുറിച്ച് കൂടുതൽ മനസിലാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഗ്രാവിറ്റിയുടെ കാര്യത്തിൽ പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഗുരുത്വ പ്രഭാവങ്ങളെ നിരീക്ഷിക്കുക എന്ന ഒറ്റ മാർഗമേ ഇതുവരെ നമ്മുടെ മുന്നിലുണ്ടായിരുന്നുള്ളൂ. പരീക്ഷണം എന്നാൽ നമ്മൾ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ നമ്മൾ പഠിയ്ക്കാനുദ്ദേശിക്കുന്ന കാര്യം എങ്ങനെ നടക്കുന്നു എന്ന് പഠിയ്ക്കലാണ്. ഗ്രാവിറ്റിയുടെ കാര്യത്തിൽ ഗ്രാവിറ്റി തന്നെയാണ് കാര്യങ്ങൾ 'നിയന്ത്രിക്കുന്നത്' എന്നർത്ഥം. ആ തന്നിഷ്ടത്തിനുള്ള ഒരു മറുപടിയാണെന്ന് തോന്നിക്കുന്ന പഠനമാണ് ആൻഡ്രേ ഫുസ്ഫ എന്ന ബെൽജ...

എല്ലാവരും എന്നോടിങ്ങനെ ചോദിക്കുന്നു… അതെന്താ?

“ഇതിന് മുഴുവൻ താൻ സമാധാനം പറയണം.” “എന്താ പ്രശ്നം?” “എന്താ കണ്ണുപൊട്ടനാണോ? കണ്ടിട്ട് മനസിലാവുന്നില്ലേ? താനാ ഇതിനെയൊക്കെ കയറൂരി വിട്ടത്. ദേശഭക്തൻ പോലും! ദാ നിക്കേല്ലേ. അങ്ങോട്ട് ചോദിക്ക്.” (തിരിഞ്ഞ്) “എന്താ? എന്താ ഒണ്ടായത്?” “ഇവമ്മാര് ഭയങ്കര രാജ്യദ്രോഹപ്രവർത്തനം നടത്തി.” (തിരിഞ്ഞ്) “ദേ നിങ്ങളീ രാജ്യത്തിനെതിരേ ദ്രോഹപ്രവർത്തനം ചെയ്താലെങ്ങനാ? നിങ്ങളും ഈ രാജ്യത്തെ പൗരനല്ലേ? ഇവിടെ താമസിച്ചോണ്ട് രാജ്യദ്രോഹപ്രവർത്തനം നടത്താൻ പാടില്ലാന്ന് നിങ്ങള് തന്നല്ലേ പറഞ്ഞത്?” “അതെ പറഞ്ഞു. പക്ഷേ ഇത് സൗദി അറേബ്യയോ പാകിസ്ഥാനോ ഒന്നുമല്ല, മതമൗലികവാദത്തെ വിമർശിച്ചാൽ അതിനെ രാജ്യദ്രോഹമാണെന്ന് പറയാൻ!”   “അതിന് മതമൗലികവാദത്തെ എതിർത്താൽ രാജ്യദ്രോഹമാണെന്നാര് പറഞ്ഞ്?” “താൻ അവരോട് ചോദിക്ക്!” (തിരിഞ്ഞ്) “മതമൗലികവാദത്തെ എതിർത്തപ്പോൾ രാജ്യദ്രോഹമാണെന്ന് പറഞ്ഞോ?” “ഞാനങ്ങനെ പറഞ്ഞിട്ടേയില്ല.” (തിരിഞ്ഞ്) “അയ്യോ, കഷ്ടോണ്ട്! നിങ്ങളൊരുമാതിരി ഉരുണ്ട് കളിക്കരുത്. എനിക്കറിയാം അവരങ്ങനെ പറയില്ലെന്ന്.” “താനവര് പറഞ്ഞത് മുഴുവൻ ചോദിക്കെടോ” (തിരിഞ്ഞ്) “എന്താ പറഞ്ഞത്?” “ഇൻഡ്യ ഹിന്ദുക്കളുടേതാണ്. ഹിന്ദുസംസ്...

ന്യൂട്രിനോകളുടെ തനിക്കൊണം തിരിച്ചറിഞ്ഞവർക്ക് നോബൽ

പ്രപഞ്ചത്തെ കുറിച്ചുള്ള അടിസ്ഥാന അറിവിലേയ്ക്ക് സംഭാവന നൽകിയവർക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബൽ സമ്മാനം. പ്രൊഫ. തകാകി കാജിറ്റാ, പ്രൊഫ. ആർതർ മക്ഡൊണാൾഡ് എന്നിവരുടെ ശ്രമത്താൽ തെളിയിക്കപ്പെട്ട ന്യൂട്രിനോ ഓസിലേഷൻ എന്ന പ്രതിഭാസമാണ് അവരെ അതിനർഹരാക്കിയിരിക്കുന്നത്. ന്യൂട്രിനോകളുടെ സ്വഭാവത്തെ കുറിച്ചും അതുവഴി ദ്രവ്യപ്രപഞ്ചത്തിന്റെ രൂപകല്പനയെ കുറിച്ചും അതുവരെയുണ്ടായിരുന്ന ധാരണകളെ തിരുത്തി എന്നതാണ് ഈ കണ്ടെത്തലിന്റെ പ്രസക്തി.  (ഇനി പറയുന്ന കാര്യങ്ങൾക്ക് പശ്ചാത്തലമായി ‘ ദൈവകണവും ദൈവവും തമ്മിലെന്ത് ’ എന്ന പഴയ പോസ്റ്റ് കൂടി വായിക്കുന്നത് ചില സാങ്കേതികപദങ്ങൾ മനസിലാക്കാൻ സഹായിക്കും) എന്താണ് ന്യൂട്രിനോകൾ നമ്മുടെ പ്രപഞ്ചത്തിന്റെ അടിസ്ഥാന നിർമാണ യൂണിറ്റുകൾ എന്ന് വിളിക്കാവുന്ന മൗലികകണങ്ങളുടെ (elementary particles) കൂട്ടത്തിൽ പെടുന്ന ഒരു കണമാണ് ന്യൂട്രിനോ. ശ്രദ്ധിക്കണേ, ‘ന്യൂട്രിനോ’ ആണ്, ‘ന്യൂട്രോൺ’ അല്ല. ഇവർ രണ്ടും വേറേ വേറെ ടീമുകളാണ്. പ്രകാശകണങ്ങളായ ഫോട്ടോണുകൾ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള കണങ്ങൾ ന്യൂട്രിനോകളാണ്. സൂര്യനുൾപ്പടെയുള്ള നക്ഷത്രങ്ങളിൽ നിന്നും സൂപ്പർനോവാ സ്ഫോടനങ്ങളിൽ ന...