Skip to main content

Posts

Showing posts from June, 2014

നെഗറ്റീവ് എനര്‍ജി- ചില പോസിറ്റീവ് ചിന്തകള്‍

ഈയിടെയായി നമ്മള്‍ ഒരുപാട് കേള്‍ക്കുന്ന ഒന്നാണ് നെഗറ്റീവ്-പോസിറ്റീവ് എനര്‍ജികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. നമ്മുടെ ജീവിതത്തെ, വീടിന്റെ സ്ഥാനത്തിന്റേയോ വസ്തുവിന്റെ കിടപ്പിന്റെയോ ആകാശഗോളങ്ങളുടെ ക്രമീകരണത്തിന്റെയോ ഒക്കെ രൂപത്തില്‍ ഇത് സ്വാധീനിക്കുന്നു എന്നാണ് വെയ്പ്പ്. ഇതിന്റെ വക്താക്കള്‍ ഇതെല്ലാം ശുദ്ധമായ ശാസ്ത്രമാണെന്ന് അടിവരയിട്ട് പറയുകയും ചെയ്യുന്നു. എന്നാല്‍ സത്യത്തില്‍ ഇതില്‍ ശാസ്ത്രമുണ്ടോ? എന്താണ് യഥാര്‍ത്ഥ ശാസ്ത്രം ഈ നെഗറ്റീവ്-പോസിറ്റീവ് എനര്‍ജി സങ്കല്‍പങ്ങളെക്കുറിച്ച് പറയുന്നത്? വിശദമായ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട് ഇതില്‍. ഈ വിഷയത്തെ കീറിമുറിച്ച് പരിശോധിക്കുന്ന വീഡിയോ കാണുമല്ലോ.

ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍‍ പ്രതീക്ഷ

ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്ത ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഓസ്ട്രേലിയന്‍ ഏജന്‍സിയായ CSIRO ( Commonwealth Scientific and Industrial Research Organisation ), ഫോസില്‍ ഇന്ധനങ്ങളെ വെല്ലാന്‍ പ്രാപ്തിയുള്ള സൗരോര്‍ജ പവര്‍ പ്ളാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നു.   സൗരോര്‍‍ജത്തെ പ്രാധാനമായും രണ്ട് രീതിയിലാണ് വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്നത്. ഫോട്ടോവോള്‍ട്ടായ്ക് (PV) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗരോര്‍ജത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റലാണ് ഒരു വിദ്യ. പ്രകാശം പതിക്കുമ്പോള്‍ വൈദ്യുത പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ചില സവിശേഷ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (CSP) വിദ്യയാണ് രണ്ടാമത്തേത്. ഇവിടെ സൗരോ‍ര്‍ജത്തെ കണ്ണാടികളോ ലെന്‍സുകളോ ഉപയോഗിച്ച് ഒരു ചെറിയ ഏരിയായിലേക്ക് കേന്ദ്രീകരിക്കുകയും അങ്ങനെ കിട്ടുന്ന താപോര്‍ജം ഉപയോഗിച്ച് ഒരു ഹീറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും വെള്ളത്തെ തിളപ്പിച്ച് നീരാവിയാക്കി അതു