ഈയിടെയായി നമ്മള്‍ ഒരുപാട് കേള്‍ക്കുന്ന ഒന്നാണ് നെഗറ്റീവ്-പോസിറ്റീവ് എനര്‍ജികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. നമ്മുടെ ജീവിതത്തെ, വീടിന്റെ സ്ഥാനത്തിന്റേയോ വസ്തുവിന്റെ കിടപ്പിന്റെയോ ആകാശഗോളങ്ങളുടെ ക്രമീകരണത്തിന്റെയോ ഒക്കെ രൂപത്തില്‍ ഇത് സ്വാധീനിക്കുന്നു എന്നാണ് വെയ്പ്പ്. ഇതിന്റെ വക്താക്കള്‍ ഇതെല്ലാം ശുദ്ധമായ ശാസ്ത്രമാണെന്ന് അടിവരയിട്ട് പറയുകയും ചെയ്യുന്നു. എന്നാല്‍ സത്യത്തില്‍ ഇതില്‍ ശാസ്ത്രമുണ്ടോ? എന്താണ് യഥാര്‍ത്ഥ ശാസ്ത്രം ഈ നെഗറ്റീവ്-പോസിറ്റീവ് എനര്‍ജി സങ്കല്‍പങ്ങളെക്കുറിച്ച് പറയുന്നത്? വിശദമായ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട് ഇതില്‍. ഈ വിഷയത്തെ കീറിമുറിച്ച് പരിശോധിക്കുന്ന വീഡിയോ കാണുമല്ലോ.
ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു
Comments
Post a Comment