Skip to main content

Posts

Showing posts from April, 2016

മഴവില്ലിന് എത്ര നിറങ്ങളുണ്ട്?

ഈ ചോദ്യം നഴ്സറി സ്കൂൾ മുതൽ കേൾക്കുന്നതും കണ്ണടച്ച് ആളുകൾ ഉത്തരം പറയുന്നതുമായ ഒന്നാണ്. ഏഴ് എന്ന സംഖ്യയും, കൂടെ വയലറ്റ്-ഇൻഡിഗോ-ബ്ലൂ-ഗ്രീൻ-യെല്ലോ-ഓറഞ്ച്-റെഡ് (VIBGYOR) എന്ന ഏഴ് നിറങ്ങളുടെ ലിസ്റ്റും ഉടനടി ഉത്തരമായി പ്രതീക്ഷിക്കാം. ഇനി ചോദിച്ചോട്ടെ, നിങ്ങളിൽ എത്ര പേർ ഈ ഇൻഡിഗോ എന്ന നിറം തിരിച്ചറിഞ്ഞിട്ടുണ്ട്? ഇൻഡിഗോ നിറമുള്ള സാരി എന്ന് പറഞ്ഞാൽ, അത് എങ്ങനെ ഇരിക്കുമെന്ന് മനസ്സിൽ സങ്കല്പിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? എന്നാൽ, മഴവില്ലിന് ഏഴ് നിറങ്ങളുണ്ട് എന്നത് കണിശമായ ഒരു ശാസ്ത്രസത്യമല്ല എന്നതാണ് വാസ്തവം. ആ സംഖ്യയ്ക്ക് ശാസ്ത്രത്തേക്കാൾ കൂടുതൽ ചരിത്രപരമായ ഉത്ഭവമാണ് ഉള്ളത്. വെളുത്ത സൂര്യപ്രകാശത്തെ ഒരു പ്രിസത്തിലൂടെ കടത്തിവിട്ടാൽ അത് പല നിറങ്ങളായി വേർപിരിയും എന്നറിയാമല്ലോ. ഐസക് ന്യൂട്ടനാണ് ഇത് ആദ്യം കണ്ടെത്തുന്നത്. അങ്ങനെ നിരന്ന് കിടക്കുന്ന വർണരാജിയെ സ്പെക്ട്രം എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹം തന്നെ. നിങ്ങളിൽ സ്പെക്ട്രം നേരിട്ട് കണ്ടിട്ടുള്ളവർ ഓർത്തുനോക്കൂ, (ഇല്ലാത്തവർ തത്കാലം ചിത്രം നോക്കൂ) അവിടെ പല പല നിറങ്ങൾ തമ്മിൽ എങ്ങനെയാണ് വേർതിരിയുന്നത്? നിറങ്ങൾക്കിടയിൽ ഏതെങ്കിലും രീതിയിലുള്

പിന്നെയീ ഐയെസ്സാറോക്കാരൊക്കെ ചെയ്യുന്നതോ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ പലയിടങ്ങളിലും ശാസ്ത്രപ്രചരണ പരിപാടികളിൽ സംസാരിക്കാൻ പോകുന്നുണ്ട് ഞാൻ. ശാസ്ത്രം എന്താണ്, അത് അന്ധവിശ്വാസങ്ങളെക്കാൾ എന്തുകൊണ്ട് ഏതൊക്കെ രീതിയിൽ മികച്ചതാണ്, ശാസ്ത്രമെന്ന അവകാശവാദത്തോടെ വരുന്ന കപടശാസ്ത്രങ്ങളെ പ്രതിരോധിയ്ക്കേണ്ടത് എന്തുകൊണ്ട് ആവശ്യമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മിക്കയിടത്തും സംസാരിക്കാറുള്ളത്. തമാശയെന്താന്ന് ചോദിച്ചാൽ, നമ്മളിവിടെ ഘോരഘോരം സയന്റിഫിക് മെത്തേഡും കിടുതാപ്പുമൊക്കെ എടുത്തലക്കി ഒരു പരുവത്തിന് അവസാനിപ്പിക്കുമ്പോ, മിക്കവാറും ഇടങ്ങളിൽ സദസീന്ന് ഒരു ഗാരന്റീഡ് ചോദ്യമുണ്ട്, "അപ്പോപ്പിന്നെ, ഈ ഐയെസ്സാറോക്കാര് റോക്കറ്റ് വിടുന്നതിന് മുൻപ് തിരുപ്പതീല് പോയി തുലഭാരമിരിക്കുകയും തേങ്ങയടിയ്ക്കുകയും ഒക്കെ ചെയ്യുന്നതോ? എന്തെങ്കിലും കാര്യമില്ലെങ്കിൽ അവരെപ്പോലുള്ളവർ അത് ചെയ്യുമോ?"  ഇതൊരു സ്ഥിരം ചോദ്യമാണ്. സമാന സാഹചര്യങ്ങളിൽ എന്റെ പല സുഹൃത്തുക്കളും കൊടുക്കുന്ന മറുപടിയും കേട്ടിട്ടുണ്ട്, "ഐയെസ്സാറോയിൽ ഉള്ളവർ സയന്റിസ്റ്റുമാരല്ല, അവർ എഞ്ചിനീയർമാരോ ടെക്നോക്രാറ്റുകളോ മാത്രമാണ്" സംഗതി ശരിയായിരിക്കാം. അവർ ടെക്നോക്രാറ്റുകളോ എഞ്ചിനീയർ

ഗുരുത്വതരംഗം കോലാഹലമുണ്ടാക്കിയതെങ്ങനെ?

ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ വാർത്ത കഴിഞ്ഞ ദിവസം ശാസ്ത്രലോകത്തെ ഇളക്കി മറിച്ചത് എല്ലാവരും അറിഞ്ഞല്ലോ. ആ സമയത്ത് മാധ്യമങ്ങളും സോഷ്യൽ മീഡിയ ന്യൂസ് ഫീഡും ഒക്കെ കണ്ട് ഇന്നസെന്റിനെപ്പോലെ "എന്തിനാ എല്ലാവരും പടക്കം പൊട്ടിക്കണേ? ഇന്നെന്താ വിഷുവാ?" എന്ന ഭാവത്തിൽ നിന്നവർക്കും "എന്തോ വല്യ സംഭവമാണ്" എന്നുമാത്രം മനസിലാക്കി വണ്ടറടിച്ച് നിന്നവർക്കും വേണ്ടി സംഗതിയുടെ ഗുട്ടൻസ് വിശദീകരിക്കാനുള്ള ഒരു ശ്രമമാണ് നടത്താൻ പോകുന്നത്. ഇത്തിരി നീളമുണ്ട്. ക്ഷമിക്കണം, ഇതിലും ചുരുക്കിയാൽ പറഞ്ഞിട്ട് കാര്യമുണ്ടാകില്ല. ഗുരുത്വാകർഷണ ബലം- ന്യൂട്ടന് പറയാൻ കഴിയാത്തത് ഗുരുത്വതരംഗങ്ങൾ എന്താണെന്ന് വിശദീകരിക്കുന്നതിന് മുൻപ്, ആ സങ്കല്പത്തിന്റെ വരവ് ഏത് റൂട്ടിലൂടെയാണെന്ന് മനസിലാക്കേണ്ടതുണ്ട്. ഗുരുത്വാകർഷണം ഐസക് ന്യൂട്ടന്റെ കണ്ടുപിടുത്തമാണെന്ന് അറിയാമല്ലോ അല്ലേ? ന്യൂട്ടൻ, പിണ്ഡം (mass) ഉള്ള ഏത് രണ്ട് വസ്തുക്കളും പരസ്പരം ആകർഷിക്കുന്നു എന്ന് സിദ്ധാന്തിച്ചു. ആ ആകർഷണബലത്തിന്റെ അളവ് കണക്കാക്കാനുള്ള ഒരു സമവാക്യവും അദ്ദേഹം രൂപീകരിച്ചു. F = G M1 M2/r² ഇവിടെ M1, M2 എന്നിവ പരസ്പരം ഗുരുത്വാകർഷണം ചെലുത്തുന്ന രണ്ട

ചില മൊബൈൽ ഫോൺ ബാറ്ററിക്കഥകൾ!

ക്രിക്കറ്റ് ബാറ്റ്  പോലത്തെ പഴയ ബ്ലാക്ക് ആൻ വൈറ്റ് മൊബൈൽ ഫോണുകളുടെ കാലത്ത് തുടങ്ങി, ടച്ച് സ്ക്രീനും ഇന്റർനെറ്റും ക്യാമറയുമൊക്കെയായി സ്മാർട്ടായി നിൽക്കുന്ന ഇന്നത്തെ സ്മാർട് ഫോണുകളുടെ കാലം വരെയായിട്ടും മാറാതെ നിൽക്കുന്ന ചില പോപ്പുലർ തെറ്റിദ്ധാരണകളുണ്ട്. ഒരുപാട് പേര് പറഞ്ഞും ചോദിച്ചും കണ്ടതുകൊണ്ട് ഒരു പോസ്റ്റാക്കിക്കളയാം എന്ന് കരുതി. 1. ഇനീഷ്യൽ ചാർജിങ്- പുതിയ ഫോൺ കൊണ്ടുപോയി ആറ് മണിക്കൂർ ചാർജ് ചെയ്തിട്ടേ ഉപയോഗിക്കാവൂ. ഫോൺ വിൽക്കുന്ന കടക്കാര് തന്നെയായിരിക്കും മിക്കവാറും ഈ ഉപദേശം ഫ്രീയായിട്ട് തരുന്നത്. ഇതിന്റെ കൂടെ ചിലർ, 0% ശതമാനം വരെ പൂർണമായും ഡിസ്ചാർജ് ചെയ്തിട്ടേ പിന്നെ ചാർജ് ചെയ്യാൻ പാടുള്ളൂ എന്നൊക്കെ പറയും. ചുമ്മാ പറയുന്നതാണ്, പ്രത്യേകിച്ച് ഇന്ന് പരക്കെ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളെ സംബന്ധിച്ച് ഇതൊന്നും നോക്കേണ്ട കാര്യമേയില്ല. 40% മുതൽ 80% വരെ ചാർജ് ലെവലിലാണ് ഇത്തരം ബാറ്ററികൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. മിക്കവാറും ഫോണുകൾ പകുതിയെങ്കിലും ചാർജ് ചെയ്താകും കമ്പനിയിൽ നിന്ന് വരുന്നത്. അതുകൊണ്ട് തന്നെ പാക്കറ്റ് പൊട്ടിച്ച് നേരിട്ട് ഉപയോഗിക്കാവുന്നതേയുള്ളു. ഇനി പാക്കറ്റ് പൊട