Skip to main content

Posts

Showing posts from May, 2015

മിൽക്കീവേയുടെ പടമെടുക്കുന്നതെങ്ങനെ?

ഈ ചിത്രം ഭൂരിഭാഗം പേരും തിരിച്ചറിയുന്നുണ്ടാവും- നമ്മുടെ ഗാലക്സിയായ ക്ഷീരപഥം അല്ലെങ്കില്‍ മില്‍ക്കീവേയുടെ ചിത്രം. അതില്‍ സൂര്യന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടും ഉണ്ട്. ഇനി ചോദ്യം, മനുഷ്യന്‍ നിര്‍മ്മിച്ച ഒരു വസ്തു പോലും ഇന്നേവരെ മില്‍ക്കീവേ വിട്ടു പുറത്തുപോയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഈ ചിത്രം എങ്ങനെയാണ് പകര്‍ത്തിയത്? സൌരയൂഥത്തിന്റെ അതിര്‍ ഭേദിച്ച ആദ്യ വസ്തു എന്ന നിലയില്‍ വോയേജര്‍-1 പേടകം വാര്‍ത്തയി ല്‍ വന്നിട്ട് അധികനാള്‍ ആയിട്ടില്ല എന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ സൌരയൂഥത്തേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വലിപ്പമുള്ള മില്‍ക്കീവേയുടെ ചിത്രം അതിനുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ പകര്‍ത്തും? (നിങ്ങളുടെ വായ്ക്കുള്ളില്‍ ഇരിക്കുന്ന ഒരു ക്യാമറ വച്ച് നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ എടുക്കാന്‍ കഴിയില്ലല്ലോ!) ഈ ചോദ്യം നമ്മളില്‍ എത്രപേര്‍ സ്വയം ചോദിച്ചിട്ടുണ്ട്? ഉത്തരം ഇതാണ്: മില്‍ക്കീവേയുടെ ഫോട്ടോ ഇന്നുവരെ ആരും എടുത്തിട്ടില്ല. നമ്മള്‍ മില്‍ക്കീവേയുടേത് എന്ന്‍ കരുതുന്ന ഏത് ചിത്രവും ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് വരച്ചതായിരിക്കും!! ഈ ശാസ്ത്രജ്ഞത്തെണ്ടികള്‍ നമ്മളെ പറ്റിച്ചു എന്ന്‍ മുറവിളി

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ പമ്പ