Skip to main content

Posts

Showing posts from January, 2014

സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതും നാം കേട്ടതും...

കഴിഞ്ഞ ദിവസം വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഒരു പ്രസ്താവന വലിയ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. ബ്ലാക് ഹോളുകള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ബാഹ്യാകാശ വസ്തുക്കള്‍ സത്യത്തില്‍ നിലവിലില്ല എന്നദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത. പൊതുജനങ്ങള്‍ക്ക് ബ്ലാക് ഹോളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതി ല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹോക്കിങ്ങിന്റെ തന്നെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ ആയിരുന്നു എന്നതിനാല്‍ കൂടി, ഈ വാര്‍ത്ത വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്‍ തോന്നുന്നു. ഹോക്കിങ്ങിന്റെ പുതിയ സിദ്ധാന്തവും പഴയ സിദ്ധാന്തവും താരതമ്യം ചെയ്ത് ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് എനിക്കീ വിഷയത്തില്‍ ഇല്ല എന്നിരിക്കിലും, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് ഒരല്‍പം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്താണ് ബ്ലാക് ഹോളുകള്‍? നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ് ബ്ലാക് ഹോളുകള്‍. ഒറ്റ വ്യത്യാസമേ ഉള്ളൂ -ഒടുക്കത്തെ സാന്ദ്രത! എത്ര സാന്ദ്രത (density) വരും എന്ന്

ബ്ലാക് ബോഡി തലവേദന: ക്വാണ്ടം കള്ളക്കളികള്‍ -2

ക്വാണ്ടം ലോകത്തെ വിചിത്ര വിശേഷങ്ങളെ കുറിച്ച് നമ്മള്‍ സംസാരിച്ചു തുടങ്ങിയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും വേണമെങ്കില്‍ പരീക്ഷിച്ചുനോക്കാനും കഴിയുന്ന പ്രതിഭാസം എന്ന നിലയിലാണ് ഡബിള്‍ സ്ലീറ്റ് പരീക്ഷണം നമ്മള്‍ ആദ്യമേ ചര്‍ച്ചയ്ക്ക് എടുത്തത്. എന്നാല്‍ ക്വാണ്ടം ഫിസിക്സിനെ കുറിച്ച് പറയുമ്പോ ചരിത്രപരമായി നോക്കിയാല്‍ ആദ്യം പറയേണ്ട കാര്യമാണ് രണ്ടാമതായി ഇവിടെ നമ്മള്‍ പറയുന്നത്. ക്വാണ്ടം ഫിസിക്സെന്ന വിപ്ലവത്തിന് തുടക്കമിടാനും ആ പേരിന് പോലും കാരണമായ കള്ളക്കളിയാണ് അത്: ബ്ലാക് ബോഡി വികിരണം. ബ്ലാക് ബോഡി വികിരണം എന്ന തലവേദന: ഭൌതികശാസ്ത്രത്തിന്റെ ചരിത്രം നോക്കിയാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നമ്മുടെ ഈ ലോകത്തെ ഏതാണ്ട് പൂര്‍ണ്ണമായും നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു എന്നൊരു ധാരണ പല ശാസ്ത്രജ്ഞര്‍ക്കിടയിലും പരന്നിരുന്നു. ഐസക് ന്യൂട്ടന്‍, ജെയിംസ് മാക്സ്വെല്‍ തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ അതുവരെയുള്ള എല്ലാ ഭൌതിക പ്രതിഭാസങ്ങളെയും ഭംഗിയായി വിശദീകരിച്ചിരുന്നു. ആ നിയമങ്ങള്‍ക്കുണ്ടായിരുന്ന അജയ്യതയും അത്ഭുതകരമായ വിജയവും ആയിരുന്നു അതിന് പ്രധാനക

പോലീസുകാര്‍ ഓവറായി 'ഓവര്‍' പറയുന്നത് എന്തിന്?

പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും  "ഓവര്‍ ഓവര്‍" എന്ന പറച്ചിലും. സത്യത്തില്‍ വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ക്ക് എന്തിനാണ് ഇടക്കിടെ "ഓവര്‍" എന്ന്‍ പറയേണ്ടിവരുന്നത്? നമ്മളൊന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ ഓവറായിട്ട് "ഓവര്‍" പറയാറില്ലല്ലോ. അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ സാധനത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിയ്ക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവര്‍ത്തിക്കുന്നത് half-duplex മോഡിലും ആണെന്ന്‍ സാങ്കേതികമായി പറയും. ഈ പേരുകളില്‍ നിന്നും ഒന്നും മനസിലാകാന്‍ പോണില്ല എന്നറിയാം. അത് മനസിലാക്കാന്‍ നമ്മളെങ്ങനെയാണ് സന്ദേശങ്ങള്‍ ഈ ഉപകരണങ്ങള്‍ വഴി കൈമാറുന്നത് എന്ന

പ്രസവം ഇത്ര വല്യ മെനക്കേടാവുന്നത് എന്തുകൊണ്ട്?

 പേറ്റുനോവ് എന്ന വേദനയെക്കുറിച്ചുള്ള ഡയലോഗുകള്‍ സിനിമയിലും നിത്യജീവിതത്തിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇങ്ങനെ അമ്മമാര്‍ക്ക് മക്കളോട് അടിക്കടി എടുത്തുപറഞ്ഞ് സെന്റി അടിക്കാന്‍ പാകത്തില്‍ ഈ പ്രസവം എന്ന പ്രക്രിയ ഇത്ര വേദനാകരമായത് എന്തുകൊണ്ട് എന്ന്‍ ചിന്തിച്ചിട്ടുണ്ടോ? സ്വന്തം തലമുറയെ നിലനിര്‍ത്താന്‍ പ്രകൃതി നേരിട്ടു ബയോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ടോപ്പിക് ആയിട്ടും നമ്മളെയൊക്കെ ഇങ്ങോട്ട് ഇറക്കിവിടാന്‍ പ്രകൃതി നമ്മുടെ അമ്മമാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ജീവപരിണാമം അനുസരിച്ച്, ഈ പോസ്റ്റ് ഇവിടെ ഇടാനും അത് വായിക്കാനുമൊക്കെ കാരണമായ മനുഷ്യന്റെ 'എമണ്ടന്‍' തലയും പിന്നെ നമ്മുടെ രണ്ടുകാലില്‍ നടത്തവുമാണ് പ്രസവം ഇത്രയും വലിയൊരു മെനക്കേടാക്കുന്നതത്രേ. അതെങ്ങനെ? നോക്കാം. ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്,

ഇന്‍ഡ്യന്‍ ബഹിരാകാശരംഗവും GSAT 14 -ഉം

വാര്‍ത്ത അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ജനുവരി 5-നു ഭാരതത്തിന്റെ GSLV-D5 ദൌത്യം GSAT 14 എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നു. റോക്കറ്റ് ഉപയോഗിച്ച് ഒരു ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത് ഇന്നത്തെക്കാലത്ത് ഒരു വാര്‍ത്തയേ അല്ലാത്ത സ്ഥിതിയ്ക്ക് ഈ വാര്‍ത്തയില്‍ എന്താണിത്ര പുതുമ എന്ന്‍ ചിലരെങ്കിലും ചോദിച്ചേക്കാം. അതറിയണമെങ്കില്‍ ആദ്യം നമ്മള്‍ ഇന്ത്യ എന്തെന്നറിയണം, GSLV എന്തെന്നറിയണം, വാര്‍ത്താവിനിമയ ഉപഗ്രഹം എന്തെന്നറിയണം! ആദ്യം വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ (Communication satellite, Comsat) കാര്യം നോക്കാം. നമ്മുടെ GSAT പോലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഓര്‍ബിറ്റ് (Geostationary orbit, GEO എന്ന്‍ വിളിക്കും) എന്ന ഒരു സവിശേഷ ഓര്‍ബിറ്റിലാണ് ഉള്ളത്. ഈ ഓര്‍ബിറ്റിന്റെ പ്രത്യേകത, ഇവിടെ ഒരു ഉപഗ്രഹത്തിന്റെ കറക്കവേഗത ഭൂമി സ്വയം കറക്കവേഗതയ്ക്ക് തുല്യമാണ് എന്നതാണ്. അതുകൊണ്ട് തന്നെ, ഭൂമിയിലെ ഒരു സ്ഥലത്തെ അപേക്ഷിച്ച് ഈ ഉപഗ്രഹം ആകാശത്ത് സ്ഥിരമായി നില്‍ക്കുന്നതായിട്ട് അനുഭവപ്പെടും ('അനുഭവപ്പെടല്‍' ആണ് കേട്ടോ, യഥാര്‍ത്ഥത്തില്‍ അതവിടെ മണിക