Skip to main content

Posts

Showing posts from February, 2015

ഗവേഷണത്തെ ചൂഷണത്തിന് വിടണോ?

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ അരങ്ങേറിയ അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത സമരത്തിലൂടെയാണ് ഗവേഷകർ എന്ന വർഗത്തിന് ഇൻഡ്യയിൽ എത്രത്തോളം പ്രാധാന്യം കൽപ്പിക്കപ്പെടുന്നുണ്ട് എന്നത് അവർക്ക് തന്നെ വ്യക്തമായത്. ശിവരഞ്ജൻ ഉപ്പള എന്ന ഇരുപത്തൊമ്പതുകാരനായ ഗവേഷകവിദ്യാർത്ഥി ഏഴ് ദിവസത്തെ തന്റെ നിരാഹാരസമരം സഹപ്രവർത്തകരുടെ മാത്രം സമ്മർദ്ദത്തിന് വഴങ്ങി അവസാനിപ്പിച്ചു. അധികാരികൾക്കോ മാധ്യമങ്ങൾക്കോ പൊതുജനങ്ങൾക്കോ വേണ്ടാത്ത ഇൻഡ്യൻ ഗവേഷണരംഗത്തിനായി ഒരാൾ സ്വന്തം ജീവൻ അപകടത്തിലാക്കേണ്ടതില്ല എന്നതായിരുന്നു സഹ ഗവേഷകരുടെ നിലപാട്. കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ച, ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഫെല്ലോഷിപ്പ് വർദ്ധന നടപ്പിലാക്കുക ഉൾപ്പടെയുള്ള ന്യായമായ ആവശ്യങ്ങളുമായാണ് ഗവേഷകർ ശിവരഞ്ജന്റെ നേതൃത്വത്തിൽ പ്രതിഷേധത്തിനിറങ്ങിയത്. ഇപ്പോളിത് എഴുതുമ്പോൾ ഈ സമരം ഇനിയെന്ത് എന്ന അവ്യക്തയിൽ മുങ്ങി നിൽക്കുന്നു. ഗവേഷകർ ആശയക്കുഴപ്പത്തിലാണ്, ഭയപ്പാടിലാണ്. കാരണം അതവരുടെ സ്വാഭാവിക വികാരമായിരിക്കുന്നു. ഇൻഡ്യയിലെ ചൂഷിതവർഗങ്ങളുടെ കൂട്ടത്തിൽ ആരും പ്രതീക്ഷിക്കാത്ത, വല്ലപ്പോഴും വരുന്ന ശാസ്ത്രവാർത്തകളിൽ ഒരു വരേണ്യവർഗമെന്ന

എന്തുകൊണ്ടാണ് ചന്ദ്രന്‍ ഭൂമിയില്‍ വന്ന് വീഴാത്തത്?

ഗുരുത്വാകര്‍ഷണം പറയുന്നിടത്ത് സ്ഥിരം കേള്‍ക്കുന്നൊരു ചോദ്യമാണിത്. ആപ്പിള്‍ താഴോട്ട് വീഴുന്നത് ഭൂമിയുടെ ഗുരുത്വാകര്‍ഷണം കാരണം. ചന്ദ്രനെ പിടിച്ച് നിര്‍ത്തുന്നതും ഗുരുത്വാകര്‍ഷണം. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് ചന്ദ്രന്‍ ആപ്പിളിനെപ്പോലെ ഭൂമിയില്‍ വന്ന് വീഴാത്തത്? ഇത് മനസിലാക്കാന്‍ ഒരു ചെറിയ പരീക്ഷണം ആലോചിയ്ക്കാം. എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ ഭൂമിയ്ക്ക് തിരശ്ചീനമായി (horizontal) ആയി ഒരു പീരങ്കി വെയ്ക്കുന്നു എന്നിരിക്കട്ടെ. എന്നിട്ട് ഒരു ഷെല്ല് ഫയര്‍ ചെയ്യുന്നു. ഷെല്ലിന് എന്ത് സംഭവിയ്ക്കും? കുറച്ചുദൂരം മുന്നോട്ട് നീങ്ങി, വളഞ്ഞ് താഴെ തറയില്‍ വന്ന് വീഴും. എന്തുകൊണ്ട്? കത്തുന്ന വെടിമരുന്ന് നല്‍കുന്ന തള്ളല്‍ കാരണമാണ് അത് മുന്നോട്ട് നീങ്ങുന്നത്.  എന്നാല്‍ ഈ ബലം അത് പുറപ്പെടുന്ന സമയത്ത് മാത്രമേ പ്രവ‍ര്‍ത്തിക്കുന്നുള്ളു. പീരങ്കിയില്‍ നിന്നും പുറപ്പെട്ട് കഴിഞ്ഞാലുള്ള മുന്നോട്ടുള്ള പോക്ക് വെടിയുണ്ടയുടെ ജഡത്വം (inertia) കാരണമാണ്. അതായത് വെടിയുണ്ടയ്ക്ക് സ്വയം അതിന്റെ അവസ്ഥ മാറ്റാന്‍ കഴിയില്ല. അതിന് മറ്റേതെങ്കിലും ബാഹ്യബലങ്ങള്‍ തന്നെ പ്രവ‍‌ര്‍ത്തിയ്ക്കണം (ന്യൂട്ടന്റെ ഒന്നാം ചലനനിയമം).