Skip to main content

Posts

Showing posts from January, 2016

ഗുരുത്വാകർഷണം കൈപ്പിടിയിലോ?

നമുക്ക് ഏറ്റവും പരിചയമുള്ള ഒരു ബലമാണ് ഗുരുത്വാകർഷണം അഥവാ ഗ്രാവിറ്റി. നാം ജീവിക്കുന്ന ഭൗതികലോകത്തെ നാല് അടിസ്ഥാന ബലങ്ങളിൽ ഒന്നാണത്. വൈദ്യുതകാന്തികബലവും (electromagnetic force) രണ്ട് അണുകേന്ദ്രബലങ്ങളുമാണ് (strong and weak nuclear forces) മറ്റ് മൂന്നെണ്ണം. പക്ഷേ ഇത്രയൊക്കെ പരിചിതമായിട്ടുകൂടി, ശാസ്ത്രലോകത്തിന് ഇനിയും കൃത്യമായി പിടികൊടുത്തിട്ടില്ലാത്ത ബലമാണ് ഗ്രാവിറ്റി എന്നതാണ് കൗതുകകരമായ കാര്യം. മറ്റ് മൂന്ന് ബലങ്ങളേയും കൃത്രിമമായി സൃഷ്ടിക്കാനും അതുവഴി പരീക്ഷണങ്ങൾ നടത്തി അവയെ കുറിച്ച് കൂടുതൽ മനസിലാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഗ്രാവിറ്റിയുടെ കാര്യത്തിൽ പ്രകൃതിയിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഗുരുത്വ പ്രഭാവങ്ങളെ നിരീക്ഷിക്കുക എന്ന ഒറ്റ മാർഗമേ ഇതുവരെ നമ്മുടെ മുന്നിലുണ്ടായിരുന്നുള്ളൂ. പരീക്ഷണം എന്നാൽ നമ്മൾ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ നമ്മൾ പഠിയ്ക്കാനുദ്ദേശിക്കുന്ന കാര്യം എങ്ങനെ നടക്കുന്നു എന്ന് പഠിയ്ക്കലാണ്. ഗ്രാവിറ്റിയുടെ കാര്യത്തിൽ ഗ്രാവിറ്റി തന്നെയാണ് കാര്യങ്ങൾ 'നിയന്ത്രിക്കുന്നത്' എന്നർത്ഥം. ആ തന്നിഷ്ടത്തിനുള്ള ഒരു മറുപടിയാണെന്ന് തോന്നിക്കുന്ന പഠനമാണ് ആൻഡ്രേ ഫുസ്ഫ എന്ന ബെൽജ

സാമാന്യബുദ്ധിയെ ഒന്നു വിചാരണ ചെയ്യാം

സാമാന്യബുദ്ധി, സാമാന്യജ്ഞാനം എന്നിവയൊക്കെ ഒരു സാധാരണ വ്യക്തിയുടെ അടിസ്ഥാന ക്വാളിഫിക്കേഷനായി കണക്കാക്കപ്പെടുന്ന കാര്യങ്ങളാണ്. പക്ഷേ ശാസ്ത്രം പഠിയ്ക്കാൻ ഇവ പലപ്പോഴും മതിയാകാതെ വരും എന്നതാണ് സത്യം. ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനുള്ള ഒരു ചെറിയ ശ്രമമാണ് ഇവിടെ നടത്തുന്നത്. എല്ലാവർക്കും സുപരിചിതമായ, നിത്യജീവിതത്തിൽ കണ്ട് ബോധ്യപ്പെടാവുന്ന ചില കാര്യങ്ങളിൽ സാമാന്യബുദ്ധി പ്രയോഗിക്കാനാണ് ആവശ്യപ്പെടുന്നത്. അഞ്ച് ചോദ്യങ്ങളുണ്ട്. ആദ്യം അവയ്ക്ക് നിങ്ങളുടെ സാമാന്യബുദ്ധി മാത്രം ഉപയോഗിച്ച് മറുപടി ആലോചിക്കുക. അടുത്തതായി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം, ഉത്തരങ്ങൾ പരീക്ഷിച്ച് നോക്കി കണ്ടുപിടിക്കുക എന്നതാണ്. തത്കാലം പ്രായോഗികത പരിഗണിച്ച് പരീക്ഷണം പിന്നീടത്തേയ്ക്ക് മാറ്റിവെക്കാം. പരീക്ഷണ-നീരീക്ഷണമനുസരിച്ചും ശാസ്ത്രത്തിന്റെ ഗണിതരീതി ഉപയോഗിച്ചും കണ്ടുപിടിച്ചിട്ടുള്ള ശരിയായ ഉത്തരങ്ങൾ അവസാനം കൊടുക്കുന്നു. അവയുമായി നിങ്ങളുടെ സാമാന്യബുദ്ധി പറഞ്ഞുതന്ന ഉത്തരങ്ങളെ താരതമ്യം ചെയ്യുക. ചോദ്യങ്ങൾ വ്യക്തമായി വായിച്ച് മനസിലാക്കിയ ശേഷം മാത്രം ഉത്തരം ആലോചിയ്ക്കണേ. 1. ബലമുള്ള ഒരു പ്ലാസ്റ്റിക് ചരട് നാല് തുല്യനീളമുള്ള കഷണങ്ങളാ

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി

"പരിണാമ സിദ്ധാന്തം പരമാബദ്ധം!" "ഓഹോ! അതിരിക്കട്ടെ, എന്താണ് പരിണാമസിദ്ധാന്തം?" "കുരങ്ങൻ രൂപം മാറിയാണ് മനുഷ്യനുണ്ടായതെന്നും കളിമണ്ണ് കുഴച്ച് മനുഷ്യനെ ദൈവം ഉണ്ടാക്കിയതല്ലെന്നും പറയുന്ന സിദ്ധാന്തം." "അടിപൊളി. ശാസ്ത്രം താങ്കളുടെ മുന്നിൽ മുട്ടുമടക്കിയിരിക്കുന്നു. സമാധാനമായി പോയിക്കിടന്ന് ഉറങ്ങിക്കോളൂ. നെക്സ്റ്റ്!!" "ഇനി താങ്കളുടെ പ്രശ്നം എന്താണ്?" "ബിഗ് ബാംഗ് സിദ്ധാന്തം പരമാബദ്ധം!" "അതിരിക്കട്ടെ, എന്താണ് ബിഗ് ബാംഗ് സിദ്ധാന്തം?" "സൃഷ്ടി സ്ഫോടനത്തിലൂടെയാണ് ഉണ്ടായതെന്ന് പറയുന്ന മണ്ടൻ സിദ്ധാന്തം. സ്ഫോടനം കാരണം വസ്തുക്കൾ ഉണ്ടാകുകയല്ല നശിക്കുകയാണ് ചെയ്യുന്നത് എന്ന് ബിൻ ലാദൻ മച്ചാൻ എത്ര തവണ തെളിയിച്ചിരിക്കുന്നു!" "വീണ്ടും അടിപൊളി. ശാസ്ത്രം താങ്കളുടെ മുന്നിലും മുട്ടുമടക്കിയിരിക്കുന്നു. സമാധാനമായി പോയിക്കിടന്ന് ഉറങ്ങിക്കോളൂ. നെക്സ്റ്റ്!!" "പറയൂ, താങ്കളുടെ പ്രശ്നമെന്താണ്?" "മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല." "അതെന്താണ് താങ്കൾ അങ്ങനെ പറഞ്ഞത്?" "അപ്പോളോ യാത്രികർക്ക് വാൻ അലൻ ബെൽറ

എന്താണ് ടാക്കിയോണുകൾ? എന്തല്ല ടാക്കിയോണുകൾ?

പൊതുവിജ്ഞാന ശാസ്ത്ര പംക്തികളിൽ മിക്കവാറും കണ്ടിട്ടുള്ള ഒരു വാക്കാണ് ടാക്കിയോണുകൾ. 'പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ എന്ന കണങ്ങളെ കണ്ടുപിടിച്ചതാര്?' എന്ന ചോദ്യത്തിന് 'ഈ. സീ. ജി. സുദർശൻ' എന്ന ഉത്തരവും 'പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ ഏത്?' എന്ന ചോദ്യത്തിന് 'ടാക്കിയോണുകൾ' എന്ന ഉത്തരവുമാണ് മിക്കവാറും ജി.കെ. ഗൈഡുകൾ പരിചയപ്പെടുത്തുന്നത്. പീ.എസ്. സി. പരീക്ഷയ്ക്കോ ബാങ്ക് പരീക്ഷയ്ക്കോ ഇത്രയും മതിയാകുമെങ്കിലും, ഇതേപടി പല കുറി ആവർത്തിക്കപ്പെടുന്ന ഈ ചോദ്യങ്ങൾ ടാക്കിയോണുകളെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് വായനക്കാരിൽ ഉണ്ടാക്കുന്നത്. 'ധാരണ' ഉണ്ടാവേണ്ടത് ഒരു ആവശ്യമായി തോന്നാത്തവർക്ക് ഈ പോസ്റ്റ് പൂർണമായും അവഗണിക്കാവുന്നതാണ്. ഇപ്പറഞ്ഞ രണ്ട് ചോദ്യങ്ങളും, വിശേഷിച്ച് ഒന്നാമത്തെ ചോദ്യം, സാങ്കേതികമായി തെറ്റാണ്. കാരണം ഈ. സീ. ജി. സുദർശൻ എന്ന ലോകപ്രശസ്തനും പ്രഗത്ഭനും മലയാളിയുമായ ശാസ്ത്രജ്ഞൻ ടാക്കിയോണുകളെ 'കണ്ടുപിടിച്ചി'ട്ടേയില്ല. സുദർശനെന്നല്ല, ആരും ഇതുവരെ ടാക്കിയോണുകളെ 'കണ്ടുപിടിച്ചി'ട്ടില്ല എന്നതാണ് സത്യം. ആദ്യമേ തന്