Skip to main content

Posts

Showing posts from March, 2016

കേരളത്തെ ഗുജറാത്ത് പോലെ വികസിപ്പിക്കുമത്രേ!

മാനവ വികസന ഇൻഡക്സ്: ഇൻഡ്യയുടെ ശരാശരി  - 0.609, കേരളത്തിന്റേത് - 0.825, ഗുജറാത്തിന്റേത് - 0.599 (https://en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index) സാക്ഷരതാ നിരക്ക്: ഇൻഡ്യയുടെ ശരാശരി - 74.04, കേരളത്തിന്റേത് - 93.91, ഗുജറാത്തിന്റേത് - 79.31 (https://en.wikipedia.org/wiki/Indian_states_ranking_by_literacy_rate) ഒരു പൗരന്റെ ശരാശരി പ്രതീക്ഷിത ജീവിതദൈർഘ്യം: ഇൻഡ്യയുടെ ശരാശരി  - 63.5 വയസ്സ്, കേരളത്തിന്റേത് - 74 വയസ്സ്, ഗുജറാത്തിന്റേത് - 64.1 വയസ്സ് (https://en.wikipedia.org/wiki/List_of_Indian_states_by_life_expectancy_at_birth) ശിശുമരണ നിരക്ക് (ജനിക്കുന്ന ആയിരം കുട്ടികളിൽ എത്ര പേർ മരിക്കുന്നു): ഇൻഡ്യയുടെ ശരാശരി  - 40, കേരളത്തിന്റേത് - 12, ഗുജറാത്തിന്റേത് - 36 (http://censusindia.gov.in/vital_statistics/SRS_Bulletins/SRS%20Bulletin%20-Sepetember%202014.pdf) ലിംഗഅനുപാതം (ആയിരം പുരുഷൻമാർക്ക് എത്ര സ്ത്രീകൾ എന്ന കണക്ക്): ഇൻഡ്യയുടെ ശരാശരി  - 919, കേരളത്തിന്റേത് - 1084, ഗുജറാത്തിന്റേത് - 918 (https://en.wikipedia.org/wiki/Indian_st

എന്റെ ഗാരേജിലെ ഡ്രാഗൺ!

ഞാൻ പറയുന്നു, "എന്റെ ഗാരേജിൽ തീ തുപ്പുന്നൊരു ഡ്രാഗൺ ഉണ്ട്." ഞാനിത് ഗൗരവമായി പറഞ്ഞാൽ, എന്തോ തമാശ വരാൻ പോകുന്നു, എന്റെ തലയ്ക്കെന്തോ കുഴപ്പമുണ്ട് എന്നിങ്ങനെ പല കാര്യങ്ങളും നിങ്ങളുടെ മനസിൽ തോന്നിയേക്കാം; ശരിയ്ക്കും അങ്ങനൊരു ഡ്രാഗൺ എന്റെ ഗാരേജിലുണ്ട് എന്നൊഴികെ. പക്ഷേ ഞാൻ വിടാനുദ്ദേശിക്കുന്നില്ല. നിങ്ങളുടെ പക്കൽ ഒഴിവുസമയം ഉണ്ടെങ്കിൽ, എന്നാപ്പിന്നെ ആ ഡ്രാഗണിനെ നേരിട്ട് കണ്ടിട്ട് തന്നെ കാര്യം എന്ന് ഒരു വെല്ലുവിളി പോലെ നിങ്ങൾ തീരുമാനിച്ചേക്കാം. നിങ്ങളെ ഞാനെന്റെ ഗാരേജിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു. നിങ്ങൾ ലേശം ചുച്ഛത്തോടെ പിറകേ വരുന്നു. ഞാൻ വാതിൽ തുറക്കുന്നു. അവിടെ ഒരു ഏണി ചാരി വച്ചിട്ടുണ്ട്, കുറേ പഴയ പെയിന്റ് പാട്ട കിടപ്പുണ്ട്, ഒരു സൈക്കിളുമുണ്ട്. ഡ്രാഗൺ മാത്രമില്ല. "ഡ്രാഗണെവിടെ?" നിങ്ങൾ ചോദിക്കുന്നു. "ദാ ഇവിടുണ്ടല്ലോ അത്" ഞാൻ കൈചൂണ്ടി, "ഓഹ്, അത് അദൃശ്യനായ ഒരു ഡ്രാഗണാണെന്ന് പറയാൻ ഞാൻ വിട്ടുപോയി" നിങ്ങൾ അല്പം ക്ഷമയും വിവരവുമുള്ള ആളാണ്. ഇത് കേട്ടയുടൻ എന്നെ തല്ലാനൊരുങ്ങുന്നില്ല. പകരം വേറൊരു ഐഡിയ മുന്നോട്ട് വെക്കുന്നു, "നിങ്ങളൊരു കാര്

ഡേറ്റാ കേബിളിലെ വീർത്ത സാധനം!

ചിത്രത്തിൽ കാണുന്നത് വളരെ സുപരിചിതമായ ഒരു സാധനമാണ്- ഡേറ്റാ കേബിൾ. നിങ്ങളിത് വായിക്കുന്നത് ഒരു കമ്പ്യൂട്ടറിലാണ്. അങ്ങനെയൊരാൾക്ക് ഡേറ്റാ കേബിൾ എന്തിനുള്ളതാണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവില്ല. ചോദ്യം വേറൊന്നാണ്. ചിത്രത്തിൽ ചുവന്ന വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വീർത്ത സാധനം ആ കേബിളിൽ കാണാം. എന്താണത്? വെറുതേ ഭംഗിയ്ക്ക് വെച്ചേക്കുന്നതാണോ? ഡേറ്റാ കേബിളിൽ മാത്രമല്ല, കമ്പ്യൂട്ടറിന്റെ പവർ കേബിളിലുൾപ്പടെ പലയിടത്തും ഇതുപോലൊരു സാധനം കണ്ടിട്ടുണ്ടാകും. അതിന്റെ പേര് ഫെറൈറ്റ് ബീഡ് (ferrite bead) എന്നാണ്. കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞ് നിർത്തുകയാണ് അതിന്റെ പണി! ആന്റിന എന്താണെന്നറിയാമല്ലോ. വൈദ്യുതകാന്തിക തരംഗങ്ങളെ, പ്രത്യേകിച്ച് റേഡിയോ തരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ ഉള്ള ഉപകരണം. വീട്ടിലെ ആന്റിന സ്വീകരിക്കാനും (receiving antenna) റേഡിയോ നിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും (transmitting antenna) ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനും, മാറിക്കൊണ്ടി

കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം അമേരിക്കയാണെന്നാണ് വിവരം. പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധം അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്തതാണ് ഈ നെറ്റ്‍വർക്കിന്റെ പ്രവർത്തനരീതി. ഇതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം മോഡേൺ മെഡിസിനെതിരേ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിലൂടെയാണ് കമ്പനി അതിന്റെ പദ്ധതികൾ നടത്തിയെടുക്കുന്നത് എന്നതാണ്. പ്രധാനമായും വാക്സിൻ വിരുദ്ധപ്രചരണങ്ങൾക്കാണ് ഇവർ ഊന്നൽ കൊടുക്കുന്നത്. ജനം വാക്സിൻ ഉപയോഗിക്കാതെ വരുമ്പോൾ പതിയെപ്പതിയെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ആ സമയത്ത് ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കുകയും ചെയ്യുകയാണ് പ്രധാന അജണ്ടയത്രേ. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്ത് വിലകൊടുത്തും അവയ്ക്കുള്ള മരുന്നുകൾ വാങ്ങാൻ സർക്കാരുകൾ നിർബന്ധിതരാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അമേരിക്കയിൽ വാക്സിൻ വിരുദ്ധരുടെ സഹായത്തോടെ മീസിൽസ് രോഗം തിരിച്ചുകൊണ്ടുവന്

സൂര്യഗ്രഹണവും അൾട്രാവയലറ്റും

സൂര്യഗ്രഹണസമയത്ത് അൾട്രാവയലറ്റ് രശ്മി വന്നുവീണ് വിഗ്രഹത്തിന് ചൈതന്യലോപം വരുമെന്നതിനാൽ ക്ഷേത്രം അടച്ചിടുമെന്നൊരു വാർത്ത കണ്ടായിരുന്നു. എന്തായാലും കുമ്പിടുന്ന മൂർത്തിയെക്കാൾ സ്ട്രോങ്ങാണ് അൾട്രാവയലറ്റ് എന്നതിനാൽ നാട്ടുകാര് ഇനിമുതൽ അൾട്രായവയലറ്റ് മൂർത്തിയെ കുടിയിരുത്തി പൂജ തുടങ്ങുമോ എന്നൊരു സംശയം ഉദിക്കുന്നുണ്ട്. അതെന്തായാലും എന്നെ ബാധിക്കുന്ന പ്രശ്നമല്ലാത്തതിനാൽ അതൊക്കെ വിശ്വാസികൾക്ക് വിട്ടുകൊടുത്ത് സൂര്യഗ്രഹണ-അൾട്രാവയലറ്റ് വിവാദത്തെ പറ്റി രണ്ട് വാക്ക്. സൂര്യൻ ഒരു ഭയങ്കര സംഭവമാണ്. ഈ ഭൂമിയിലെ ആണവോർജം ഒഴികെ ബാക്കിയെല്ലാ ഊർജരൂപങ്ങളും സൂര്യനിൽ നിന്ന് വരുന്ന വെറും സൂര്യപ്രകാശത്തിൽ നിന്ന് ഉണ്ടാകുന്നതാണ്. പണ്ടുകാലത്ത് സൂര്യപ്രകാശം കൊണ്ട് ആഹാരമുണ്ടാക്കി ചത്തടിഞ്ഞ് ഫോസിലായി മാറിയ ചെടികളാണ് പെട്രോളും ഡീസലുമൊക്കെ ആകുന്നത്. നമ്മൾ കഴിക്കുന്ന വെജിറ്റേറിയൻ ആഹാരമെല്ലാം ഇന്നത്തെ സസ്യങ്ങൾ സൂര്യപ്രകാശം ഉപയോഗിച്ച് ഉണ്ടാക്കിയതാണ്. നോൺ-വെജ് ആണെങ്കിൽ മറ്റ് സസ്യങ്ങളെ ഭക്ഷിക്കുന്ന വെജിറ്റേറിയൻസിൽ  നിന്ന് ഉണ്ടാക്കിയതാണ്. അതായത് സൂര്യനാണ് നമ്മുടെ ആത്യന്തികമായ ഊർജസ്രോതസ്സ്. സൂര്യനിലെ ഈ ഊർജം ഉണ്ടാകുന്നത് ന്യൂക്ലിയ

മാതൃസ്നേഹിയായ രാമു

കുഞ്ചുവമ്മയ്ക്ക് രണ്ട് മക്കളായിരുന്നു- രാമുവും ദാമുവും. രാമു വല്യ മാതൃസ്നേഹിയാണ്. എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരം വീട്ടിന്റെ മുന്നിൽ ഇറങ്ങിനിന്ന് നാട്ടുകാര് കേൾക്കെ, "എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ" എന്ന് വിളിച്ച് പറയും. ഇടക്കിടെ അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കും, അമ്മയ്ക്ക് ആരതി ഉഴിയും. ദാമുവിന് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു. ഒരു ദിവസം കുഞ്ചുവമ്മയ്ക്ക് ചുമ തുടങ്ങി. ദാമു ചോദിച്ചു, "എന്താ അമ്മേ ചുമയ്ക്കുന്നത്?" ഇത് കേട്ട് രാമു എവിടുന്നോ ഓടിപ്പാഞ്ഞ് വന്നു, "പ്ഭ! നായിന്റെ മോനേ. സ്വന്തം അമ്മയെ കുറ്റം പറയുന്നോടാ? ഈ അമ്മയല്ലേടാ നിന്നെ ഇത്രേം നാളും വളർത്തിയത്?"  ആവേശത്തിനിടെ സ്വന്തം തന്തയ്ക്ക് കൂടിയാണ് വിളിച്ചത് എന്നുപോലും രാമു മറന്നുപോയി. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു. മാതൃസ്നേഹിയായ രാമുവിനോട് ദാമു പറഞ്ഞു - "ചേട്ടാ, അമ്മ ചുമയ്ക്കുന്നുണ്ട്. അമ്മയ്ക്ക് വല്ല ആരോഗ്യപ്രശ്നവും ആണെങ്കിലോ?"  രാമുവിന് കലിയടങ്ങിയില്ല, "എന്ത്! എന്റെ അമ്മയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ല. ഉണ്ടാവുകയും