Skip to main content

Posts

Showing posts from 2014

നെഗറ്റീവ് എനര്‍ജി- ചില പോസിറ്റീവ് ചിന്തകള്‍

ഈയിടെയായി നമ്മള്‍ ഒരുപാട് കേള്‍ക്കുന്ന ഒന്നാണ് നെഗറ്റീവ്-പോസിറ്റീവ് എനര്‍ജികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. നമ്മുടെ ജീവിതത്തെ, വീടിന്റെ സ്ഥാനത്തിന്റേയോ വസ്തുവിന്റെ കിടപ്പിന്റെയോ ആകാശഗോളങ്ങളുടെ ക്രമീകരണത്തിന്റെയോ ഒക്കെ രൂപത്തില്‍ ഇത് സ്വാധീനിക്കുന്നു എന്നാണ് വെയ്പ്പ്. ഇതിന്റെ വക്താക്കള്‍ ഇതെല്ലാം ശുദ്ധമായ ശാസ്ത്രമാണെന്ന് അടിവരയിട്ട് പറയുകയും ചെയ്യുന്നു. എന്നാല്‍ സത്യത്തില്‍ ഇതില്‍ ശാസ്ത്രമുണ്ടോ? എന്താണ് യഥാര്‍ത്ഥ ശാസ്ത്രം ഈ നെഗറ്റീവ്-പോസിറ്റീവ് എനര്‍ജി സങ്കല്‍പങ്ങളെക്കുറിച്ച് പറയുന്നത്? വിശദമായ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട് ഇതില്‍. ഈ വിഷയത്തെ കീറിമുറിച്ച് പരിശോധിക്കുന്ന വീഡിയോ കാണുമല്ലോ.

ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍‍ പ്രതീക്ഷ

ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്ത ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഓസ്ട്രേലിയന്‍ ഏജന്‍സിയായ CSIRO ( Commonwealth Scientific and Industrial Research Organisation ), ഫോസില്‍ ഇന്ധനങ്ങളെ വെല്ലാന്‍ പ്രാപ്തിയുള്ള സൗരോര്‍ജ പവര്‍ പ്ളാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നു.   സൗരോര്‍‍ജത്തെ പ്രാധാനമായും രണ്ട് രീതിയിലാണ് വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്നത്. ഫോട്ടോവോള്‍ട്ടായ്ക് (PV) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗരോര്‍ജത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റലാണ് ഒരു വിദ്യ. പ്രകാശം പതിക്കുമ്പോള്‍ വൈദ്യുത പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ചില സവിശേഷ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (CSP) വിദ്യയാണ് രണ്ടാമത്തേത്. ഇവിടെ സൗരോ‍ര്‍ജത്തെ കണ്ണാടികളോ ലെന്‍സുകളോ ഉപയോഗിച്ച് ഒരു ചെറിയ ഏരിയായിലേക്ക് കേന്ദ്രീകരിക്കുകയും അങ്ങനെ കിട്ടുന്ന താപോര്‍ജം ഉപയോഗിച്ച് ഒരു ഹീറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും വെള്ളത്തെ തിളപ്പിച്ച് നീരാവിയാക്കി അതു

ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് കാണുന്നുണ്ടോ?

ഈ ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് ഉള്ളത് നിങ്ങള്‍ കാണുന്നുണ്ടോ? ഇനിയും കാണാത്തവര്‍ സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടണ്ടാ ട്ടോ. ഇത് മൊത്തത്തില്‍ ഒരു ടെലിസ്കോപ്പിന്റെ ചിത്രമാകുന്നു. 305 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് (ചിത്രത്തിന്റെ ഒരു കോണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളെ ശ്രദ്ധിച്ചില്ലേ?). പ്യൂര്‍ട്ടോ റിക്കൊയിലെ Arecibo-എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ Arecibo Observatory എന്നാണ് പൊതുവായി അറിയപ്പെടുന്നത്. അടിസ്ഥാനപരമായി പ്രകാശം ശേഖരിക്കുന്ന ഉപകരണങ്ങളാണ് ടെലിസ്കോപ്പുകള്‍. പ്രകാശം ശേഖരിക്കാനുള്ള ദ്വാരത്തിന്റെ വ്യാസമാണ് അതിന്റെ പ്രധാന അളവുകോല്‍. നമ്മുടെ കണ്ണുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി 5 mm വ്യാസമുള്ള ഒരു ടെലിസ്കോപ്പ് ആണെന്ന്‍ പറയാം (5 mm telescope). ഇത്രയും വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ (സാങ്കേതിക ഭാഷയില്‍ ഈ ദ്വാരത്തെ aperture എന്ന്‍ പറയും) കടക്കുന്ന പ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് പിന്നിലുള്ള റെറ്റിന എന്ന സ്ക്രീനില്‍ ഫോക്കസ് ചെയ്യുകയാണ് കണ്ണു ചെയ്യുന്നത്. എത്രത്തോളം പ്രകാശം കൂടുതല്‍ കടക്കുന്നുവോ അത്രത്തോളം കൂടുതല്‍ വ്യക്തമായി നമ

ശവപ്പറമ്പിലെ ഒറ്റപ്പൂവ്

വീണ്ടും അതേ റോഡ്... അവന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. ബസ് സ്റ്റാന്‍ഡില്‍ നിന്നും വാങ്ങിയ പത്രം ഒന്നുകൂടി നിവര്‍ത്തി തന്റെ പേര് ഉള്‍പ്പെട്ട വാര്‍ത്ത നോക്കി- "വിസ തട്ടിപ്പിനിരയായ പ്രവാസികളെ ഇന്‍ഡ്യയിലേക്ക് തിരിച്ചയച്ചു." കണ്ണുകള്‍ വീണ്ടും ദൂരെയ്ക്ക് പായിച്ചു, രണ്ടു വര്‍ഷം മുന്‍പ് ഇതേ റോഡിലൂടെ എതിര്‍ദിശയില്‍ പോകുമ്പോള്‍ മനസില്‍ താന്‍ താലോലിച്ച പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഓര്‍ത്തു. ഉള്ളിലെവിടെനിന്നോ തുടങ്ങിയ നെടുവീര്‍പ്പിന്റെ അലകള്‍ പതിയെ മുഖത്തേയ്ക്ക് വീശുന്ന കാറ്റിന്റെ ഭാഗമായി പിന്നിലേക്ക് അകന്ന്‍ പോകുന്നത് അവന്‍ അറിഞ്ഞു. അന്നും ഈ റോഡ് തനിക്ക് പുതിയതായിരുന്നില്ല. തന്റെ മനസ്സിനോട് വല്ലാതെ ചേര്‍ന്ന് നിന്നിരുന്നതാണ് ആ റോഡിലൂടെ വര്‍ഷങ്ങളോളം ദൈനംദിനം താന്‍ നടത്തിയ ബസ് യാത്രകള്‍. തന്റെ സ്ഥിരം സ്ഥാനമായ, ഇടതുവശത്ത് മുന്നില്‍ നിന്നും നാലാമത്തെ സൈഡ് സീറ്റില്‍ ഒന്നര മണിക്കൂര്‍ ചെലവിട്ട് കോളേജിലേക്കും തിരിച്ചും ദിവസം രണ്ട് യാത്രകള്‍. മറ്റ് സ്ഥിരം യാത്രക്കാരോട് ഒരു കൊച്ചു ചിരിയ്ക്കപ്പുറം അടുപ്പമൊന്നും ഉണ്ടായിരുന്നില്ല എങ്കിലും, വഴിയില്‍ മനസ്സ് അറിയാതെ അടുത്തുപോയ ചിലതൊക്കെ ഉണ്ടായിരുന്നു.

വൃദ്ധസദനം

"ഇതെന്നതാ പതിവില്ലാതെ ഒരാലോചന? അതും കൊതുകുകടിയും കൊണ്ട് ഈ മൂലയില്‍ വന്നിരുന്നോണ്ട്..." ആ ചോദ്യമാണ് എനിക്കു സ്ഥലകാലബോധം ഉണ്ടാക്കിയത്. ഗ്രേസി ടീച്ചര്‍ അവരുടെ ആശുപത്രി വാസം കഴിഞ്ഞു മടങ്ങിവന്നിരിക്കുന്നു. "ഇപ്പോ എങ്ങനുണ്ട്? ആശുപത്രിയില് വന്നില്ല എന്നേയുള്ളൂ, കാര്യങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു" "ഓഹ് ഇതൊക്കെ ഒരു അടവല്ലേ! എന്റെ ചെറുക്കനെ എന്റെ അടുത്തോട്ട് വരുത്താനുള്ള ഒരു കൊച്ചു ട്രിക്ക്. അവനേം കണ്ടു, പേരക്കുട്ടികളേം കണ്ടു, ഈ മാസത്തെ ക്വോട്ട കഴിഞ്ഞു"- വര്‍ദ്ധക്യത്തിലും നഷ്ടപ്പെട്ടിട്ടില്ലാത്ത കുട്ടിത്തം നിറഞ്ഞ ചിരിയുമായി ഗ്രേസി എന്റെയടുത്ത് വന്നിരുന്നു. "നായരുടെ മോള്‍ ഇന്നലെ വന്നിരുന്നു എന്ന്‍ കേട്ടല്ലോ. അതിന്റെയാന്നോ ഈ ആലോചന?" ഞാനൊന്ന്‍ മൂളി. ഗ്രേസി എനിക്കെതിരെ അലക്കുകല്ലില്‍ വന്നിരുന്ന് എന്റെ മുഖത്തേയ്ക്ക് നോക്കി. "അല്ലാ ടീച്ചറേ, നമ്മുക്കിവിടെ എന്തിന്റെ കുറവാ ഉള്ളത്?" -ഞാന്‍ അവരോട് ചോദിച്ചു. ഗ്രേസിയുടെ മുഖത്ത് വീണ്ടും ആ കള്ളച്ചിരി തെളിഞ്ഞു- "ആഹാ! അപ്പോ ചില്ലറ ആലോചനയൊന്നും അല്ല. കുറേയേറെ ചിന്തിച്ച് കൂട്ടിക്കഴിഞ്ഞ ലക്ഷണമാണല

മാറിപ്പോയ സ്ഥലപ്പേരുകള്‍

ചിത്രം നോക്കൂ: ഒരെണ്ണം ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യമാണ്, മറ്റേത് ഐസ് ലാന്‍ഡ് എന്ന രാജ്യവും. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയെ, പേര് മാറിപ്പോയോ?! ഇല്ല മാറിയിട്ടില്ല, അക്കാണുന്ന ഐസ് മൂടിയ സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്, പച്ചപ്പ് കാണുന്ന സ്ഥലമാണ് ഐസ് ലാന്‍ഡ്. ഈ വൈരുദ്ധ്യത്തിന് ഒരു കാരണമുണ്ട്- ഈ പ്രദേശങ്ങളില്‍ ജനവാസം ആരംഭിക്കുന്ന സമയത്ത് നിലനിന്നിരുന്ന ഒരു കാലാവസ്ഥാ വ്യതിയാനം. ദശാബ്ദങ്ങളോളമോ നൂറ്റാണ്ടുകളോളമോ വരെ നീ ണ്ടുനിന്ന അസാധാരണ കാലാവസ്ഥകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ വരുന്ന മാറ്റങ്ങളോ ഇവിടെത്തന്നെ സംഭവിക്കുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് കാരണങ്ങളോ കൊണ്ടൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഫോസിലുകളുടെ പഠനമോ മറ്റ് ഭൌമാന്തര്‍ശാസ്ത്ര പഠനങ്ങളോ ഒക്കെ വഴിയാണ് ഇത് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. താത്കാലികമായി ഉണ്ടായ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലങ്ങളുടെ വൈരുദ്ധ്യം നിറഞ്ഞ പേരുകള്‍ക്ക് കാരണമായത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വൈക്കിങ് യാത്രികര്‍ (പുരാതന നോര്‍വേയിലെ യാത്രികര്‍) കടല്‍മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് വ്യാപിച്ച് തുടങ്

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല. അപ്പോ എന്തുകൊണ്ട

ഞെട്ടയൊടിക്കുമ്പോ "ക്‍ടിക്ക്" ശബ്ദം വരുന്ന വഴി...

കൈവിരലുകള്‍ തമ്മില്‍ പിണച്ച് മുറുക്കി 'ക്‍ടിക്ക്' ശബ്ദമുണ്ടാക്കി 'ഞെട്ട' ഒടിക്കാത്തവര്‍ ഉണ്ടാവില്ല. വിരല്‍മുട്ടുകളില്‍ മാത്രമല്ല, കൈമുട്ട്, കാല്‍മുട്ട്, കാല്‍ വിരലുകള്‍ എന്നിങ്ങനെ മിക്ക അസ്ഥിസന്ധികളിലും (joints) ഈ ഞെട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിയും. എന്താണ് ഈ ശബ്ദത്തിന്റെ സീക്രട്ട് എന്നറിയുവോ?   സത്യത്തില്‍ ചെറിയ വാതകക്കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് ഈ ഞെട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്. ഏത് കുമി ളകള്‍ എന്ന്‍ ചോദിക്കാം. നമ്മുടെ അസ്ഥികള്‍ക്കിടയില്‍ 'വിജാഗിരി' പോലുള്ള ഒരു കണക്ഷന്‍ അല്ല ഉള്ളത്. ചലനത്തിന് വിധേയമാകുന്ന അസ്ഥിസന്ധികളില്‍ സൈനോവിയല്‍ ക്യാവിറ്റി എന്ന അറകളാണ് അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ അറകളില്‍ നിറഞ്ഞിരിക്കുന്ന സൈനോവിയല്‍ ദ്രാവകം (synovial fluid) എന്ന കട്ടിയുള്ള നിറമില്ലാത്ത ഒരു സവിശേഷ ദ്രാവകം അസ്ഥികളെ തമ്മില്‍ കൂട്ടി ഉരയാതെ സംരക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ അസ്ഥിസന്ധികളെ വലിച്ചു മുറുക്കുമ്പോള്‍ സൈനോവിയല്‍ ക്യാവിറ്റി വികസിക്കുന്നു. അവിടത്തെ ഫിസിക്സ് നോക്കിയാല്‍, വികസിക്കുന്ന അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിന്റെ വ്യാപ്തം ക

സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതും നാം കേട്ടതും...

കഴിഞ്ഞ ദിവസം വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഒരു പ്രസ്താവന വലിയ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. ബ്ലാക് ഹോളുകള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ബാഹ്യാകാശ വസ്തുക്കള്‍ സത്യത്തില്‍ നിലവിലില്ല എന്നദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത. പൊതുജനങ്ങള്‍ക്ക് ബ്ലാക് ഹോളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതി ല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹോക്കിങ്ങിന്റെ തന്നെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ ആയിരുന്നു എന്നതിനാല്‍ കൂടി, ഈ വാര്‍ത്ത വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്‍ തോന്നുന്നു. ഹോക്കിങ്ങിന്റെ പുതിയ സിദ്ധാന്തവും പഴയ സിദ്ധാന്തവും താരതമ്യം ചെയ്ത് ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് എനിക്കീ വിഷയത്തില്‍ ഇല്ല എന്നിരിക്കിലും, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് ഒരല്‍പം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്താണ് ബ്ലാക് ഹോളുകള്‍? നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ് ബ്ലാക് ഹോളുകള്‍. ഒറ്റ വ്യത്യാസമേ ഉള്ളൂ -ഒടുക്കത്തെ സാന്ദ്രത! എത്ര സാന്ദ്രത (density) വരും എന്ന്

ബ്ലാക് ബോഡി തലവേദന: ക്വാണ്ടം കള്ളക്കളികള്‍ -2

ക്വാണ്ടം ലോകത്തെ വിചിത്ര വിശേഷങ്ങളെ കുറിച്ച് നമ്മള്‍ സംസാരിച്ചു തുടങ്ങിയ പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഇത്. സാധാരണക്കാര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാനും വേണമെങ്കില്‍ പരീക്ഷിച്ചുനോക്കാനും കഴിയുന്ന പ്രതിഭാസം എന്ന നിലയിലാണ് ഡബിള്‍ സ്ലീറ്റ് പരീക്ഷണം നമ്മള്‍ ആദ്യമേ ചര്‍ച്ചയ്ക്ക് എടുത്തത്. എന്നാല്‍ ക്വാണ്ടം ഫിസിക്സിനെ കുറിച്ച് പറയുമ്പോ ചരിത്രപരമായി നോക്കിയാല്‍ ആദ്യം പറയേണ്ട കാര്യമാണ് രണ്ടാമതായി ഇവിടെ നമ്മള്‍ പറയുന്നത്. ക്വാണ്ടം ഫിസിക്സെന്ന വിപ്ലവത്തിന് തുടക്കമിടാനും ആ പേരിന് പോലും കാരണമായ കള്ളക്കളിയാണ് അത്: ബ്ലാക് ബോഡി വികിരണം. ബ്ലാക് ബോഡി വികിരണം എന്ന തലവേദന: ഭൌതികശാസ്ത്രത്തിന്റെ ചരിത്രം നോക്കിയാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നമ്മുടെ ഈ ലോകത്തെ ഏതാണ്ട് പൂര്‍ണ്ണമായും നമ്മള്‍ മനസ്സിലാക്കിക്കഴിഞ്ഞു എന്നൊരു ധാരണ പല ശാസ്ത്രജ്ഞര്‍ക്കിടയിലും പരന്നിരുന്നു. ഐസക് ന്യൂട്ടന്‍, ജെയിംസ് മാക്സ്വെല്‍ തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ അതുവരെയുള്ള എല്ലാ ഭൌതിക പ്രതിഭാസങ്ങളെയും ഭംഗിയായി വിശദീകരിച്ചിരുന്നു. ആ നിയമങ്ങള്‍ക്കുണ്ടായിരുന്ന അജയ്യതയും അത്ഭുതകരമായ വിജയവും ആയിരുന്നു അതിന് പ്രധാനക

പോലീസുകാര്‍ ഓവറായി 'ഓവര്‍' പറയുന്നത് എന്തിന്?

പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും  "ഓവര്‍ ഓവര്‍" എന്ന പറച്ചിലും. സത്യത്തില്‍ വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ക്ക് എന്തിനാണ് ഇടക്കിടെ "ഓവര്‍" എന്ന്‍ പറയേണ്ടിവരുന്നത്? നമ്മളൊന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ ഓവറായിട്ട് "ഓവര്‍" പറയാറില്ലല്ലോ. അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ സാധനത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിയ്ക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവര്‍ത്തിക്കുന്നത് half-duplex മോഡിലും ആണെന്ന്‍ സാങ്കേതികമായി പറയും. ഈ പേരുകളില്‍ നിന്നും ഒന്നും മനസിലാകാന്‍ പോണില്ല എന്നറിയാം. അത് മനസിലാക്കാന്‍ നമ്മളെങ്ങനെയാണ് സന്ദേശങ്ങള്‍ ഈ ഉപകരണങ്ങള്‍ വഴി കൈമാറുന്നത് എന്ന

പ്രസവം ഇത്ര വല്യ മെനക്കേടാവുന്നത് എന്തുകൊണ്ട്?

 പേറ്റുനോവ് എന്ന വേദനയെക്കുറിച്ചുള്ള ഡയലോഗുകള്‍ സിനിമയിലും നിത്യജീവിതത്തിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇങ്ങനെ അമ്മമാര്‍ക്ക് മക്കളോട് അടിക്കടി എടുത്തുപറഞ്ഞ് സെന്റി അടിക്കാന്‍ പാകത്തില്‍ ഈ പ്രസവം എന്ന പ്രക്രിയ ഇത്ര വേദനാകരമായത് എന്തുകൊണ്ട് എന്ന്‍ ചിന്തിച്ചിട്ടുണ്ടോ? സ്വന്തം തലമുറയെ നിലനിര്‍ത്താന്‍ പ്രകൃതി നേരിട്ടു ബയോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ടോപ്പിക് ആയിട്ടും നമ്മളെയൊക്കെ ഇങ്ങോട്ട് ഇറക്കിവിടാന്‍ പ്രകൃതി നമ്മുടെ അമ്മമാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ജീവപരിണാമം അനുസരിച്ച്, ഈ പോസ്റ്റ് ഇവിടെ ഇടാനും അത് വായിക്കാനുമൊക്കെ കാരണമായ മനുഷ്യന്റെ 'എമണ്ടന്‍' തലയും പിന്നെ നമ്മുടെ രണ്ടുകാലില്‍ നടത്തവുമാണ് പ്രസവം ഇത്രയും വലിയൊരു മെനക്കേടാക്കുന്നതത്രേ. അതെങ്ങനെ? നോക്കാം. ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്,

ഇന്‍ഡ്യന്‍ ബഹിരാകാശരംഗവും GSAT 14 -ഉം

വാര്‍ത്ത അറിഞ്ഞുകാണുമല്ലോ, കഴിഞ്ഞ ജനുവരി 5-നു ഭാരതത്തിന്റെ GSLV-D5 ദൌത്യം GSAT 14 എന്ന വാര്‍ത്താവിനിമയ ഉപഗ്രഹത്തെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുന്നു. റോക്കറ്റ് ഉപയോഗിച്ച് ഒരു ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത് ഇന്നത്തെക്കാലത്ത് ഒരു വാര്‍ത്തയേ അല്ലാത്ത സ്ഥിതിയ്ക്ക് ഈ വാര്‍ത്തയില്‍ എന്താണിത്ര പുതുമ എന്ന്‍ ചിലരെങ്കിലും ചോദിച്ചേക്കാം. അതറിയണമെങ്കില്‍ ആദ്യം നമ്മള്‍ ഇന്ത്യ എന്തെന്നറിയണം, GSLV എന്തെന്നറിയണം, വാര്‍ത്താവിനിമയ ഉപഗ്രഹം എന്തെന്നറിയണം! ആദ്യം വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ (Communication satellite, Comsat) കാര്യം നോക്കാം. നമ്മുടെ GSAT പോലുള്ള വാര്‍ത്താവിനിമയ ഉപഗ്രഹങ്ങള്‍ ഭൂസ്ഥിര ഓര്‍ബിറ്റ് (Geostationary orbit, GEO എന്ന്‍ വിളിക്കും) എന്ന ഒരു സവിശേഷ ഓര്‍ബിറ്റിലാണ് ഉള്ളത്. ഈ ഓര്‍ബിറ്റിന്റെ പ്രത്യേകത, ഇവിടെ ഒരു ഉപഗ്രഹത്തിന്റെ കറക്കവേഗത ഭൂമി സ്വയം കറക്കവേഗതയ്ക്ക് തുല്യമാണ് എന്നതാണ്. അതുകൊണ്ട് തന്നെ, ഭൂമിയിലെ ഒരു സ്ഥലത്തെ അപേക്ഷിച്ച് ഈ ഉപഗ്രഹം ആകാശത്ത് സ്ഥിരമായി നില്‍ക്കുന്നതായിട്ട് അനുഭവപ്പെടും ('അനുഭവപ്പെടല്‍' ആണ് കേട്ടോ, യഥാര്‍ത്ഥത്തില്‍ അതവിടെ മണിക