Skip to main content

Posts

Showing posts from March, 2013

ഉൽക്ക വന്ന് വീണാൽ...

അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്. എന്താണ് ഉല്‍ക്കകള്‍ ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ aster

ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!

ശിവലിംഗത്തിന്റെ സയന്‍സ് വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പോസ്റ്റ് ഇപ്പോ ഫെയിസ്ബുക്കില്‍ കറങ്ങുന്നുണ്ട്. വായിച്ചു വന്നപ്പോള്‍ കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ പോലുള്ള സമിതികള്‍ ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും എന്നാണ് തോന്നുന്നത്. ഇത്തരം ശാസ്ത്രീയ-കണ്ടുപിടിത്ത-മൊത്തവിതരണക്കാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ആ കലാകാരുടെ കോമഡിയ്ക്ക് ഇനി അധികനാള്‍ കഴിയുമെന്ന് തോന്നുന്നില്ല. നമുക്കിതിലെ വിശിഷ്ടസൂക്തങ്ങള്‍ ഓരോന്നായി പരിചയപ്പെടാം. ഒപ്പം കുറച്ചു കാലം സയന്‍സ് പഠിച്ചുപോയ ഒരു പാവത്തിന്റെ ചില സംശയങ്ങളും ചോദിക്കും കേട്ടോ. ആരും പരിഭവിക്കരുത്. സൂക്തം നം. 1 - " ഇതിനെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിച്ച പണ്ഡിതരും യൂറോപ്യന്മാരും നല്കിയ അറിവിലൂടെ ഒന്ന്‍ കടന്നുപോകാം " - അതെന്തെഡേയ് അണ്ണാ പണ്ഡിതരും യൂറോപ്യന്മാരും വേറെ വേറെ? യൂറോപ്യരുടെ ഇടയില്‍ പണ്ഡിതര്‍ ഇല്ലേ? അതോ യൂറോപ്യര്‍ മൊത്തം പണ്ഡിതരാണോ? പോട്ടെ, ഏത് യൂറോപ്യന്‍ ആണ് ഇതിനെ ശാസ്ത്രീയമായി പഠിച്ചത്? ശാസ്ത്രീയമായി പഠിക്കുക എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? സൂക്തം നം. 2 - " ദീര്‍ഘവൃത്താകൃതിയില്‍ അല്ലെങ്കില്‍ സിലിണ്ടര്‍ ആകൃതി

ആറാം ഇന്ദ്രിയമോ? അയ്യേ!!

ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള 'സൂപ്പര്‍ നാച്ചുറല്‍' കഴിവിനെയാണ് പൊതുവേ സിക്സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്‍റെ നായകന്റെ സിക്സ്ത്ത് സെന്‍സ്. ഈ 'പഞ്ചേന്ദ്രിയങ്ങള്‍' എന്ന്‍ പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളുടെ കഴിവിനെ കുറച്ചു കാണുകയാണ് ചെയ്യുന്നത് എന്നറിയുമോ? സ്കൂള്‍ ക്ലാസുകള്‍ മുതല്‍ നമ്മള്‍ മിക്കവരും മനസിലാക്കി വെച്ചിരിക്കുന്നത് മനുഷ്യന്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിങ്ങനെ തന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. അങ്ങ് ക്രിസ്തുവിനും മുന്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആണ് ഈ 'അഞ്ച് ഇന്ദ്രിയങ്ങള്‍' എന്ന ആശയം ഉണ്ടാക