Skip to main content

Posts

Showing posts from March, 2015

ഇല്ല, ആരും യുക്തിവാദിയായി ജനിക്കുന്നില്ല!

പല യുക്തിവാദികളും പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, എല്ലാ കുട്ടികളും യുക്തിവാദികളായിട്ടാണ് ജനിക്കുന്നത്, സമൂഹം കണ്ടിഷൻ ചെയ്ത് അവരെ വിശ്വാസികളാക്കി മാറ്റുന്നതാണ് എന്നൊക്കെ. ഒപ്പം കൗതുകത്തോടെ എന്തെങ്കിലും പരിശോധിക്കുന്ന കുട്ടികളുടെ പടമോ മറ്റോ കാണുകയും ചെയ്യും. എനിക്കതിനോട് വിയോജിപ്പുണ്ട്. കുട്ടികൾ അവിശ്വാസികളോ യുക്തിവാദികളോ ആയി ജനിക്കുന്നു എന്നെനിക്ക് തോന്നുന്നില്ല. അവർ അജ്ഞരായി ജനിക്കുന്നു എന്നേയുള്ളു. യുക്തിവാദം പറയുന്നതുപോലെ വസ്തുനിഷ്ഠമായി കാര്യങ്ങളെ പരിശോധിച്ച് ബോധ്യപ്പെടാനുള്ള പ്രവണത കുട്ടികളിൽ കാണാം എന്നത് ശരി തന്നെ. അവർ ചാഞ്ഞും ചെരിഞ്ഞും നോക്കിയും, കുലുക്കി നോക്കിയും മണത്തും നക്കിയുമൊക്കെ ഒരു വസ്തുവിനെ പഠിയ്ക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഇത് മുതിർന്ന മതവിശ്വാസികളും ചെയ്യുന്നത് തന്നെയാണ്. വസ്തുനിഷ്ഠമായി കാര്യങ്ങളെ പഠിച്ചും പരിശോധിച്ചും തികച്ചും യുക്തിപൂർവം തന്നെയാണ് ഏതൊരു മതവിശ്വാസിയും ജീവിതത്തിലെ 90 ശതമാനത്തിലധികം തീരുമാനങ്ങളും എടുക്കുന്നത്. വിവാഹം കഴിക്കാതെ ഒരു സ്ത്രീ ഗർഭിണിയായാൽ സ്വന്തം ജീവിതത്തിൽ ഒരു മതവിശ്വാസിയും അതിനെ ദിവ്യഗർഭം എന്ന് വിളിക്കില്ല. "അത് വെറും വഴിപാടാണ്

യുക്തിവാദമൊക്കെ വെറും ആക്റ്റിങ്ങാടേയ്!

"ഈ യുക്തിവാദികളൊക്കെ വെറും കള്ളൻമാരാണ്. ഒരു രോഗമോ അപകടമോ വന്നാൽ ഇവനൊക്കെ അപ്പഴേ ദൈവത്തിനെ വിളിക്കും. ഒളിച്ചും പാത്തും അമ്പലത്തിലും പള്ളീലും പോകേം ചെയ്യും." ഈ ഡയലോഗ് കേട്ടിട്ടില്ലാത്തവർ കാണില്ല. വിശ്വാസികൾക്കിടയിൽ നല്ല പോപ്പുലാരിറ്റി ഉള്ള ഒരു ധാരണയാണിത്. ഇത് കേൾക്കുമ്പോൾ എനിയ്ക്ക് നല്ല സന്തോഷം തോന്നാറുണ്ട്. ഒരു യുക്തിവാദി എന്ന നിലയിൽ, യുക്തിവാദികളെ കളിയാക്കുന്ന ഈ ഡയലോഗ് എന്നെ എന്തിന് സന്തോഷിപ്പിക്കണം? കാരണം, ഒറ്റ നോട്ടത്തിൽ തോന്നില്ലെങ്കിലും ആത്യന്തികമായി യുക്തിവാദികളെ പുകഴ്ത്തുന്ന ഒരു ആരോപണമാണിത്. യുക്തിവാദികളെന്ന് പറയുന്നവരൊക്കെ ശരിയ്ക്കും യുക്തിവാദികളൊന്നും അല്ല, എല്ലാം 'ആക്റ്റിങ്' ആണ് എന്നാണല്ലോ ടി ആരോപണം പറയുന്നത്. ഇല്ലാത്ത മേൻമകളും നന്മകളുമൊക്കെ ഉണ്ടെന്ന് നടിക്കുന്ന ഒരുപാട് പേരെ നമ്മൾ കാണാറുണ്ട്. എന്നാൽ ഇല്ലാത്ത കുറവുകളും തിൻമകളും ആരും ഉണ്ടെന്ന് കാണിക്കാറില്ല എന്ന് മാത്രമല്ല ഉള്ളത് പരമാവധി മറച്ച് വെക്കാനേ ശ്രമിക്കാറുള്ളു. മേൽപ്പറഞ്ഞ ആരോപണവുമായി ഇതിനെ കൂട്ടിച്ചേർക്കുമ്പോൾ, അത് പറയാതെ പറയുന്ന കാര്യം വ്യക്തമാകും. യുക്തിവാദം ആളുകൾ ഇല്ലെങ്കിലും ഉണ്ടെന്ന് നടിക്കാൻ സാധ

ഇതിലിപ്പോ എന്തിരിക്കുന്നു!

പല പ്രബുദ്ധ മലയാളികൾക്കും ഉള്ള ഒന്നാണ് "ഓഹ്! ഇതിലിപ്പോ എന്തിരിക്കുന്നു!" എന്നൊരു മനോഭാവം. വിദ്യാഭ്യാസം സർവസാധാരണവും ഏത് ഡിഗ്രിയും ഏതാണ്ട് എല്ലാവർക്കും പ്രാപ്യമാണ് എന്നൊരു സാഹചര്യവും ഉള്ളതിനാലാകണം എല്ലാ കാര്യങ്ങളേയും ഒരുതരം ലളിതയുക്തിയോടെ സമീപിക്കുന്നത്. പ്രത്യേകിച്ചും science vs religion എന്ന ഘട്ടത്തിലാണ് ഈ ഒരു സമീപനം പ്രകടമാകുന്നത്. മനുഷ്യന് മനസിലാവാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന മട്ടിൽ വൻ ഫിലോസഫി കാച്ചി മതപ്രമാണങ്ങളെ പാസാക്കിയെടുക്കുകയും അതേ സമയം 'എനിയ്ക്ക് മനസിലാവാത്തതായി ഒന്നുമില്ല' എന്ന ഭാവത്തിൽ എന്തിനേയും ആധികാരികമായി വിലയിരുത്തുകയും ചെയ്യും. ആറ്റത്തിന്റെ ഘടന എന്ന ഒരു ചെറിയ ഉദാഹരണം എടുത്ത് പറയാൻ വന്ന കാര്യം വ്യക്തമാക്കാം. സ്കൂൾ ക്ലാസുകളിൽ ശാസ്ത്രം പഠിപ്പിക്കുമ്പോഴുള്ള ഒരു Necessary Evil ആണ് ആ പ്രായത്തിലുള്ളവർക്ക് മനസിലാവാൻ വേണ്ടിയുള്ള ലഘൂകരണം. എട്ടിലോ ഒമ്പതിലോ ആണ് ഞാൻ ആറ്റത്തിന്റെ ഘടന പാഠപുസ്തകത്തിൽ നിന്ന് പഠിക്കുന്നത്. പക്ഷേ ഇതേ വിഷയം പ്ലസ് ടൂവിനും ബീ.എസ്.സിയ്ക്കും എം.എസ്.സിയ്ക്കും വരെ ഞാൻ പഠിച്ചിട്ടുണ്ട്. അതായത്, എന്നോട് ചോദിച്ചാലും എന്നോടൊപ്പം പത്താം ക്ലാ

ഹോ! ഇപ്പഴത്തെ പിള്ളേരുടെ ഒരു കാര്യം!

എനിയ്ക്ക് ഐസക് ന്യൂട്ടനെക്കാൾ ഫിസിക്സ് അറിയാം എന്നുപറഞ്ഞാൽ പലരും വിശ്വസിക്കില്ല. അത് പക്ഷേ അഹങ്കാരം പറഞ്ഞതല്ല, സത്യമാണ്. എനിക്കെന്നല്ല, നമ്മുടെ നാട്ടിലെ ഏതൊരാൾക്കും മോഡേൺ ഫിസിക്സിന്റെ പിതാവെന്ന് കണക്കാക്കപ്പെടുന്ന ഐസക് ന്യൂട്ടനെക്കാൾ അറിവ് ഫിസിക്സിൽ ഉണ്ട്. കാരണം വളരെ ലളിതവുമാണ്- ഐസക് ന്യൂട്ടൻ മരിച്ചിട്ട് ഏതാണ്ട് മൂന്ന് നൂറ്റാണ്ടുകൾ ആകുന്നു. അദ്ദേഹത്തിന് ശനിയ്ക്കപ്പുറമുള്ള ഒരു ഗ്രഹത്തെക്കുറിച്ചും അറിയില്ലായിരുന്നു, ഗാലക്സികളെക്കുറിച്ചോ നെബുലകളെക്കുറിച്ചോ അറിയില്ലായിരുന്നു, ഇലക്ട്രോണിനേയും പ്രോട്ടോണിനേയും പോയിട്ട് മൂലകങ്ങളെക്കുറിച്ച് പോലും അറിയില്ലായിരുന്നു... ആ പരിമിതമായ അറിവിന് മുന്നിൽ ഇവിടത്തെ പ്ലസ് ടൂ വിദ്യാർത്ഥി പോലും മഹാപാണ്ഡിത്യം ഉള്ളയാളാണ്. നമ്മുടെ അറിവ് എന്നത് നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിന്റെ അറിവാണ്. അല്ലെങ്കിൽ നമ്മൾ ജീവിക്കുന്ന കാലഘട്ടത്തിൽ മനുഷ്യരാശി കരസ്ഥമാക്കിയിട്ടുള്ള അറിവാണ് നമുക്ക് പ്രാപ്യമായ അറിവ്. ഗലീലിയോയെക്കാൾ നന്നായി ജ്യോതിശാസ്ത്രം അറിയുന്നവരും ന്യൂട്ടനെക്കാൾ നന്നായി ഗുരുത്വാകർഷണം അറിയുന്നവരും ഐൻസ്റ്റൈനെക്കാൾ നന്നായി ആപേക്ഷികതാ സിദ്ധാന്തം അറിയുന്നവരും ഡാർവിനെക്കാൾ

യാദൃച്ഛികതയിൽ കുത്തിത്തിരുകുന്ന ദൈവം

കഴിഞ്ഞ ദിവസം നിർമുക്ത സംഘടിപ്പിച്ച ദൈവാസ്തിത്വത്തെക്കുറിച്ചുള്ള സംവാദം രസകരമായിരുന്നു. ഇസ്ലാമിലും നാസ്തികതയിലും ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തമ്മിലുള്ള വൈരുദ്ധ്യമായിരുന്നു വിഷയം. ഇസ്ലാമിലെ ദൈവത്തെ പരിചയപ്പെടുത്താൻ വന്ന നവാസ് ജാനെ എന്ന സംവാദകൻ ഇരുപത് മിനിറ്റ് തന്റെ വാദം അവതരിപ്പിച്ച് കഴിഞ്ഞപ്പോൾ കോസ്മോളജിയും ക്വാണ്ടം മെക്കാനിക്സും മാത്രമേ കേൾക്കാനായുള്ളു. അതും വികലമായി- കോസ്മിക് മൈക്രോവേവ് യൂണിഫോമാണ്, ബിഗ് ബാംഗിന് ശേഷം പ്രപഞ്ചം ഈ രൂപത്തിലായത് നാച്ചുറൽ സെലക്ഷൻ വഴിയാണ് എന്നൊക്കെയുള്ള അബദ്ധധാരണകൾ പ്രകടമായിരുന്നു. പിന്നീട് അദ്ദേഹം തന്നെ അവകാശപ്പെട്ടത്, ആ ഇരുപത് മിനിറ്റ് ദൈവാസ്തിത്വത്തിനുള്ള തെളിവുകൾ അദ്ദേഹം എണ്ണിയെണ്ണി നിരത്തുകയായിരുന്നു എന്നാണ്. ഇതൊക്കെയാണ് തെളിവുകൾ- എങ്ങനെ കൃത്യമായി ഒരു പ്രോട്ടോണും ഇലക്ട്രോണും കൃത്യമായി സംയോജിച്ച് ഹൈഡ്രജൻ ആറ്റം ഉണ്ടാകുന്നു? (ആരെങ്കിലും കൂട്ടി യോജിപ്പിക്കാതെ ഇവരെങ്ങനെ ഇത്ര കൃത്യമായി ചേരും എന്ന് വ്യംഗ്യം), എങ്ങനെ അമിനോ ആസിഡുകൾ കൃത്യമായി ചേർന്ന് ആദ്യത്തെ ജീവകോശം ഉണ്ടാകും? (പഴയപടി ആരെങ്കിലും കൂട്ടിച്ചേർക്കാതെ എങ്ങനെയെന്ന ചോദ്യം തന്നെ), ആരെങ്കിലും പ്ലാ

അഴിമതി ഒരു ഇറക്കുമതി വസ്തുവല്ല!

ജനക്കൂട്ടം നീതി തീരുമാനിക്കുന്നതിനെപ്പറ്റി ഇന്നലെയിട്ട പോസ്റ്റിന് കീഴിൽ വന്ന, പ്രസക്തമായി തോന്നിയ ചില കമന്റുകളോടുള്ള പ്രതികരണമാണിത്. ഇന്നത്തെ നീതിന്യായ വ്യവസ്ഥയിൽ പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു, അതിനാലാണ് നാഗാലാൻഡിൽ നടന്നതുപോലുള്ള സംഭവങ്ങൾ അരങ്ങേറുന്നത്, ശരിയ്ക്കും ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയോടുള്ള ഐക്യദാർഢ്യമാണ് അവരെക്കൊണ്ട് അത് ചെയ്യിച്ചത്, രാഷ്ട്രീയക്കാരേയും ഇതുപോലെ വലിച്ചിറക്കി തല്ലിക്കൊന്നാലേ അവർ നന്നാവൂ, ഇനി കുറ്റം ചെയ്യാൻ പോകുന്നവർ ഈ സംഭവം ഓർക്കുമ്പോൾ ഒന്ന് അറയ്ക്കും- ഇങ്ങനെയൊക്കെയാണ് നാഗാലാൻഡ് സംഭവത്തെ സന്തോഷകരമായി കാണുന്നവരും, അല്പം കൂടി മൃദുവായി ‘അത് സ്വാഭാവികമാണ്’ എന്ന ലാഘവബുദ്ധിയോടെ സമീപിക്കുന്നവരും അഭിപ്രായപ്പെട്ടത്.  ആദ്യം വിശ്വാസം നഷ്ടപ്പെട്ട നീതിന്യായ വ്യവസ്ഥയെപ്പറ്റിയുള്ള രോദനം എടുക്കാം. ജനാധിപത്യത്തെ ഉൾക്കൊള്ളാൻ നമ്മളിനിയും പഠിച്ചിട്ടില്ല എന്നത് ഇവിടേയും ആവർത്തിക്കേണ്ടിവരുന്നു. ജനാധിപത്യം എന്നത് ജനങ്ങളുടെ ആധിപത്യം തന്നെയാണ്. രാജ്യത്തിന്റെ തീരുമാനങ്ങൾ എടുക്കുന്നതിൽ എല്ലാ പൗരർക്കും പങ്കാളിത്തം കൊടുക്കുന്ന സിസ്റ്റം. പൗരരുടെ അഭിപ്രായങ്ങൾ വ്യത്യസ്ത

ജനക്കൂട്ടനീതി വേണോ?

ഒരുപാട് പേര്, നാഗാലാൻഡിൽ ജനക്കൂട്ടം ജയിൽ തകർത്ത് ബലാത്സംഗക്കേസിലെ പ്രതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാർത്ത സന്തോഷത്തോടെ ഷെയർ ചെയ്തിരിക്കുന്നു! ജനാധിപത്യം ജനാധിപത്യം എന്ന് രോമാഞ്ചം കൊള്ളുന്നതല്ലാതെ നമ്മളിൽ ഭൂരിഭാഗം പേർക്കും ഈ സംഗതി എന്താണെന്ന് തീരെ അറിയില്ലാന്ന് തോന്നുന്നു. അവിടെ നടന്ന വിഷയം ബലാത്സംഗിയോടുള്ള ധാർമികരോഷത്തിനപ്പുറം ബംഗ്ലാദേശി കുടിയേറ്റക്കാരനായ മുസ്ലീം യുവാവിനോടുള്ള വർഗീയവിദ്വേഷത്തിന്റെ കൂടി പ്രതിഫലനമാണെന്ന വാർത്ത തത്കാലം കണ്ടില്ലെന്ന് വച്ചാൽ പോലും, ജനക്കൂട്ടം നീതി തിരുമാനിക്കുന്ന ഒരു കീഴ്‌വഴക്കം ഉണ്ടായിവരുന്നു എന്നതും അതിൽ മറ്റുള്ളവർ സന്തോഷിക്കുന്നു എന്നതും അപകടകരമായ സന്ദേശമാണ് നൽകുന്നത്. എഴുതപ്പെട്ട ഭരണഘടനയും നിയമവ്യവസ്ഥയും പുകഴ്ത്തപ്പെടുന്നത്, അത് വ്യക്തികളുടെ അഭിപ്രായങ്ങളിൽ നിന്ന് സ്വതന്ത്രമായ നീതിനിർവഹണത്തെ സഹായിക്കുന്നു എന്നതുകൊണ്ടാണ്. ആരുടെയെങ്കിലും തോന്നലുകളാകരുത് നീതി തീരുമാനിക്കുന്നത്. ഒരുകൂട്ടം ആളുകൾ ചേർന്ന് അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് ന്യായവും അന്യായവും തീരുമാനിക്കുന്നതും ശിക്ഷ വിധിക്കുന്നതും പ്രാകൃതമായ ഗോത്രരീതിയാണ്. ലോകത്തിലെ ഏറ്റവും വിപുലമായ ലിഘിതഭര

യുക്തിവാദിയുടെ തന്ത!

തെളിവില്ലാതെ ഒന്നും വിശ്വസിക്കരുതെന്ന പ്രമാണവുമായി നടക്കുന്ന യുക്തിവാദികളെ മലർത്തിയടിക്കാൻ ഏതോ വിശ്വാസി എന്നോ കണ്ടുപിടിച്ചതും ഇന്നും മറ്റ് വിശ്വാസികൾ വജ്രായുധമെന്ന ഭാവത്തിൽ എടുത്ത് കീറുന്നതുമായ ഒരു വാദമാണ് യുക്തിവാദിയുടെ പിതൃത്വം. സ്വന്തം തന്ത ആരെന്ന കാര്യത്തിൽ യുക്തിവാദി തീരുമാനം എടുക്കുന്നത് ഡി.എൻ.ഏ. ടെസ്റ്റ് നടത്തിയിട്ടാണോ എന്നാണ് ചോദ്യം. ഡി.എൻ.ഏ. ടെസ്റ്റ് നടത്താതെ ഒരു യുക്തിവാദി ഒരാളെ ‘അച്ഛാ’ എന്ന് വിളിച്ചാൽ അയാളും അന്ധവിശ്വാസിയായി മാറുകയാണത്രേ. ഒരു യുക്തിവാദി എന്ന നിലയിൽ സ്വന്തം പിതൃത്വം ആർക്കും തെളിയിച്ച് കൊടുക്കേണ്ട കാര്യമില്ലെങ്കിലും ഈ കഥയില്ലാച്ചോദ്യം ചോദിച്ച് ഏതോ മാരകയുദ്ധം ജയിച്ച ഭാവത്തിൽ മൂഢസ്വർഗത്തിൽ വിലസുന്ന ആരുടെയെങ്കിലും തലയിൽ ഇത്തിരി വെട്ടം കേറുന്നെങ്കിൽ കേറട്ടെ എന്ന തോന്നലിൽ കുറച്ച് കാര്യങ്ങൾ പറയാം. യുക്തിവാദിയുടെ കണക്കിൽ ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ലൈംഗികമായി ബന്ധപ്പെടുകയോ, കൃത്രിമ മാർഗങ്ങളിലൂടെ പുരുഷബീജവുമായി കൂടിച്ചേർന്ന അണ്ഡകോശം ഒരു സ്ത്രീയുടെ ഗർഭപാത്രത്തിൽ എത്തുകയോ ചെയ്താലേ ഒരു കുട്ടി ജനിക്കുകയുള്ളു. ഗർഭം ഉണ്ടായ കാലത്തിൽ ആ സ്ത്രീ ഒരു പുരുഷനുമായി മാത്രമേ