Skip to main content

Posts

Showing posts from 2017

പ്രവാചകൻമാരേ പറയൂ, സുനാമി അകലെയാണോ?

ഒരു പേപ്പറിൽ 3 സെന്റിമീറ്റർ നീളത്തിൽ ഒരു നേർരേഖ വരയ്ക്കുക. എന്നിട്ട് അതിന്റെ ഒരു അറ്റത്ത്, അതിന് ലംബമായി 4 സെന്റിമീറ്റർ നീളത്തിൽ മറ്റൊരു നേർരേഖ വരയ്ക്കുക. ഇനി ഈ രണ്ട് രേഖകളുടേയും മറ്റു രണ്ട് അറ്റങ്ങൾ ചേർത്ത് മൂന്നാമതൊരു വര വരച്ചാൽ അതൊരു ത്രികോണമായി മാറും. ഇനി ചോദിക്കട്ടെ, നിങ്ങൾ അവസാനം വരച്ച വരയ്ക്ക് എത്ര നീളമുണ്ടാകും? ആദ്യത്തെ രണ്ട് വരകളും സ്കെയിൽ കൊണ്ട് അളന്ന്, കൃത്യം നീളത്തിൽ നമ്മൾ വരച്ചതാണ്. എന്നാൽ മൂന്നാമത്തെ വര വരയ്ക്കുമ്പോൾ അതിന് എത്ര നീളം വേണം എന്നതായിരുന്നില്ല നമ്മുടെ ആവശ്യം. മറിച്ച് രണ്ട് പോയിന്റുകളെ ബന്ധിപ്പിക്കുക എന്നതായിരുന്നു. ഇനി നമുക്കതിന്റെ നീളം അറിയേണ്ടതുണ്ട്. എന്താണ് മാർഗം? ഏറ്റവും സിമ്പിളായ വഴി സ്കെയിൽ എടുത്ത് അതിന്റെ നീളം നേരിട്ട് അളക്കുക എന്നത് തന്നെ. പക്ഷേ മറ്റൊരു മാർഗമുണ്ട്. നിങ്ങൾ സ്കൂളിൽ പഠിച്ച ഗണിതം ഓർമയുണ്ടെങ്കിൽ, അളന്ന് നോക്കാതെ തന്നെ ആ മൂന്നാമത്തെ വരയുടെ നീളം 5 സെന്റിമീറ്റർ ആണെന്ന് അറിയാനാകും. ഇതെഴുതുന്ന ഞാനുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ എവിടെയെങ്കിലുമിരുന്ന് ഇതുപോലൊരു മട്ടത്രികോണം (ഒരു ത്രികോണത്തിന്റെ ഏതെങ്കിലും രണ്ട് വശങ്ങൾ പരസ്പരം ലംബമായിരുന്നാൽ

"ആളുകൾക്കെങ്ങനെ ഇത്ര വിഡ്ഢികളാകാൻ കഴിയുന്നു!"

ആളുകൾക്കെങ്ങനെയാണ് ഇത്ര വിഡ്ഢികളാകാൻ കഴിയുന്നത്?! എന്റെ നിരവധി സുഹൃത്തുക്കൾ ഓൺലൈനും ഓഫ്ലൈനും ഇത്തരമൊരു ആശ്ചര്യം പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ഫെയ്സ്ബുക്കിലും സർക്കിളിൽ ഉള്ള ഭൂരിഭാഗം പേരും സമാനചിന്താഗതിക്കാരായതിനാൽ, ഇത് വായിക്കുന്നവരിലും നിരവധി പേർ ഇങ്ങനെ ആശ്ചര്യപ്പെടുന്നുണ്ടാകും. ആളുകൾ അവിശ്വസനീയമാം വിധം വിഡ്ഢിത്തം സംസാരിക്കുന്നു എന്നാണ് മിക്കവരും പറയുന്നത്. എന്താകാം അതിന് കാരണം? ഇക്കാര്യത്തിലെ വ്യക്തിപരമായ അഭിപ്രായം, ആളുകൾ അങ്ങനെ വിശേഷിച്ച് കൂടുതൽ വിഡ്ഢികളൊന്നും ആയിട്ടില്ല എന്നതാണ്. ആധുനികമായ വിവരകൈമാറ്റ സങ്കേതങ്ങൾ വന്നപ്പോൾ, ആളുകൾ കൂടുതൽ തുറന്നുകാട്ടപ്പെടുന്നു എന്നതാണ് ഇത്തരമൊരു ഫീലിങ് ഉണ്ടാകാൻ കാരണമെന്നാണ് ഞാൻ കരുതുന്നത്. കുടുംബാംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ, നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ ആമാശയഭിത്തി തകരും എന്ന ആരോഗ്യസംരക്ഷണ സന്ദേശം ഫോർവേഡ് ചെയ്യുന്ന ബന്ധു ഒരു വിഡ്ഢിയാണോ എന്ന് നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. പക്ഷേ വാട്സാപ്പ് ഗ്രൂപ്പ് എന്നൊരു സംഗതി ഇല്ലായിരുന്നു എങ്കിൽ, ഈ അമ്മാവൻ ശരീരശാസ്ത്രത്തെക്കുറിച്ച് എന്താണ് മനസിലാക്കി വെച്ചിരിക്കുന്നത് എന്ന് നിങ്ങൾ അറിയാനുള്ള സാധ്യത

ഗോളാകൃതിയുള്ള കുതിരകൾ

ആറ് വർഷങ്ങൾ ഒരു ശാസ്ത്രഗവേഷകനായി ജീവിച്ചതുകൊണ്ട് എന്ത് ഗുണമുണ്ടായി എന്നൊരു ആത്മപരിശോധന നടത്തിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഗുണങ്ങൾ പലതുണ്ടായിട്ടുണ്ട്. പി.എച്ച്.ഡി. എന്നൊരു ഡിഗ്രിയും അത് കാരണം മുന്നോട്ടുള്ള തൊഴിലവസരങ്ങളിൽ കിട്ടിയ മുൻഗണനയും, ദേശീയ-അന്തർദേശീയ തലങ്ങളിൽ കിട്ടിയ എക്സ്പോഷർ എന്നിങ്ങനെ പലതും. പക്ഷേ ഇതിനെക്കാളൊക്കെ ഞാൻ വിലമതിക്കുന്ന മറ്റൊരു ഗുണം ഉണ്ടായിട്ടുണ്ട്. അത് പ്രശ്നങ്ങളെ സമീപിക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള ഒരു രീതി ഞാനറിയാതെ എന്നിൽ ഉരുത്തിരിഞ്ഞിട്ടുണ്ട് എന്നതാണ്.  എത്രത്തോളം അത് പറഞ്ഞുഫലിപ്പിക്കാൻ കഴിയും എന്നുറപ്പില്ല. എന്നാലും അത് വ്യക്തമാക്കാൻ ഒരു ശ്രമം നടത്താം. എം.എസ്. സി. വരെയുള്ള പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള പഠനം കഴിഞ്ഞാണ്,  ഗവേഷണപഠനം ആരംഭിച്ചത്. അപ്പോഴത്തെ ഒരു ആവേശത്തിന്റെ അളവ് വെച്ചാണെങ്കിൽ ആറ് മാസം കൊണ്ട് മിനിമം രണ്ട് നൊബേൽ പ്രൈസ് അടിച്ചെടുക്കാനുള്ള മട്ടായിരുന്നു. കാരണമെന്താണെന്നോ? പാഠപുസ്തകത്തിൽ പഠിച്ച ലളിതവൽക്കരിച്ച മോഡലുകൾ അടിസ്ഥാനമാക്കിയുള്ള അറിവ് തരുന്ന ആത്മവിശ്വാസം. ശാസ്ത്രലോകം കണ്ടെത്തിയ കാര്യങ്ങൾ വരിവരിയായി മുൻപിൽ നിരത്തുന്നതല്ലാതെ, അവയൊക്ക

നിറങ്ങൾ ഉണ്ടാക്കുന്ന വിധം

നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അത് വെറുതേ ഒരു ഭംഗിയ്ക്ക് അവിടെ വച്ചിരിക്കുന്ന അലങ്കാരമല്ല. നിറങ്ങളുടെ ശാസ്ത്രത്തിലെ ചില നുറുങ്ങുകൾ ആ പൊട്ടുകൾക്ക് പറയാനുണ്ട്. കറുപ്പ് (BlacK) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകളാണ് നമ്മളവിടെ കാണുക- സയൻ (Cyan), മജന്റ (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്ക് മാത്രമുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, മറ്റെല്ലാ നിറങ്ങളേയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) അവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്ന പേരിൽ പരിചയപ്പെടുന്നത് ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സയൻ-മജന്റ-മഞ്ഞ ആയത്? ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കിയിട്ടില

അതെന്താ സയൻസ് പഠിച്ചോണ്ട് അന്ധവിശ്വാസിയായാൽ?!

ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം . ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത് . ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും , ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട് . സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല . സയൻസിന്റെ പ്രത്യേകത അതിനെ ആ‍ർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ് . നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല . കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ . വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട് . ഉദാഹരണത്തിന് ' ചുവപ്പാണോ നീലയാണോ നല്ല നിറം ?' എന്ന് ചോദിച്ചാൽ , അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല . അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ് . അല്ലെങ്കിൽ , അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം . വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം . ഒന്ന് തെറ്റെന്നോ മറ്റ

വേഗമെത്താൻ വേഗം കൂട്ടാൻ വരട്ടെ

നമ്മുടെ റോഡുകളെ മരണക്കെണികളാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അതിവേഗതയാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതിവേഗതയിൽ പോകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സ്പോർട്സ് ബൈക്കുകളിലേറി തിരക്കും കുഴികളുമുള്ള റോഡിലൂടെ ചീറിപ്പറക്കുന്ന യുവകോമളൻമാ‍ർ ഉൾപ്പടെ വേഗതയിൽ നിന്ന് കിട്ടുന്ന ത്രില്ലിന് വേണ്ടി അത് ചെയ്യുന്നവരുണ്ട്. അവരോട് തത്കാലം ഒന്നും പറയുന്നില്ല. മറ്റുള്ളവരുടെ നെഞ്ചത്തോട്ടാണോ ത്രില്ലന്വേഷിച്ച് കയറേണ്ടത് എന്നൊക്കെ ഓരോരുത്തരും അവരവരുടെ പൗരബോധം വെച്ച് ചിന്തിക്കട്ടെ. ഇവിടെ നമ്മൾ സംസാരിക്കുന്നത് അതിവേഗതയ്ക്ക് 'ന്യായമായ കാരണം' പറയുന്നവരുടെ കാര്യമാണ്. സമയലാഭത്തിന്, അഥവാ തിരക്കിട്ട് ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുമ്പോൾ പെട്ടെന്ന് എത്താനായി, അതിവേഗത എടുക്കുന്ന കാര്യം തന്നെ. അതിവേഗതയിൽ പോകുന്നതിന് പകരം നേരത്തേ ഇറങ്ങുക എന്ന് ട്രാഫിക് പോലീസ് എഴുതിവെക്കാറുണ്ട്. അത് അതിന്റെ എത്തിക്സ് വശമാണ്. തത്കാലം അതും നമ്മൾ അവഗണിക്കുന്നു. എത്ര ശ്രമിച്ചാലും നേരത്തെ ഇറങ്ങാൻ പറ്റാത്തവരാണ് അതിവേഗത എടുക്കുന്നത് എന്ന് തന്നെ അങ്ങ് കരുതിയേക്കാം. ഇനിയാണ് ചോദ്യം, അതിവേഗത എടുത്താൽ സത്യത്തിൽ നമ്മൾ എത്ര സമയമാണ് ലാഭ

പ്രപഞ്ചത്തിന്റെ ശാസ്ത്രീയചിത്രം - പ്രഭാഷണസമാഹാരം

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ശാസ്ത്രീയമായൊരു ധാരണ നിലവിലുണ്ട്. അതിനെപ്പറ്റി കുറച്ചുവാക്കുകളിൽ കുറച്ചുനേരം കൊണ്ട് സംസാരിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമാണ്. പക്ഷേ അത്തരമൊരു സമഗ്രവീക്ഷണത്തിൽ താത്പര്യം ഉള്ളവർക്കായി, ഞാൻ പലയിടത്തായി പലപ്പോൾ നടത്തിയ പ്രഭാഷണങ്ങളെ കോ‍ർത്തിണക്കി ഒരു ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാമെന്ന് കരുതി. 1. പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജനാല നമ്മുടെ ആകാശം തന്നെയാണ്. പ്രപഞ്ചം എന്താണെന്ന് മനസിലാക്കുന്നതിനും മുന്നേ തന്നെ ആകാശത്തെ മനസിലാക്കി നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ നമ്മുടെ പൂ‍ർവിക‍ർക്ക് കഴിഞ്ഞു. ഭൂമി ഉൾപ്പടെയുള്ള ഗോളങ്ങളുടെ ചലനം ഉപയോഗപ്പെടുത്തി കാലഭേദങ്ങളേയും കാലഗണനകളേയും മനസിലാക്കിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ: 2. ആകാശത്തേയ്ക്ക് നോക്കിക്കൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന്റെ ഘടന, വലിപ്പം എന്നിവയെക്കുറിച്ച് നമ്മൾ ധാരണകളുണ്ടാക്കിയത്. വെറും കണ്ണിന് പകരം ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എന്നേയുള്ളു. ആ നിരീക്ഷണങ്ങൾ പ്രപഞ്ചോല്പത്തി എങ്ങനെയായിരുന്നു എന്ന് അനുമാനിക്കാനും നമ്മളെ പ്രാപ്തരാക്കി. അതേപ്പറ്റി ഇവിടെ :

പ്രമുഖരെ കുറിച്ചുള്ള പ്രമുഖ മാധ്യമങ്ങളിലെ ചർച്ച ജനപ്രിയമാകുന്നതെങ്ങനെ

ഇൻഡ്യയിലെ ശാസ്ത്രഗവേഷണത്തെ കുറിച്ച് എന്തറിയാമെന്ന് സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് പറയാനുണ്ടാവുക ഐ.എസ്.ആർ.ഓയിൽ നിന്നുള്ള ബഹിരാകാശവാർത്തകളെ കുറിച്ചായിരിക്കും. പണ്ടൊക്കെ തിരുവനന്തപുരത്ത് റിസർച്ച് ചെയ്യുന്നു എന്ന് പരിചയപ്പെടുത്തുമ്പോൾ റോക്കറ്റൊക്കെ വിടുന്ന സ്ഥലത്തല്ലേ എന്ന ചോദ്യം എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഇൻഡ്യയിൽ ഗവേഷണം നടക്കുന്ന അനേകം ശാസ്ത്രവിഷയങ്ങളിൽ ഒന്ന് മാത്രമാണ് ബഹിരാകാശം. മെറ്റീരിയൽ സയൻസിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ബയോടെക്നോളജിയിലും എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ റിസർച്ച് നടക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. എന്നിട്ടും ശാസ്ത്രമെന്നാൽ ബഹിരാകാശമെന്ന സമവാക്യം പൊതുജനത്തിനിടയിൽ നിലനിൽക്കാൻ എന്താണ് കാരണം? തീർച്ചയായും അത് ഇസ്രോ എന്ന സ്ഥാപനത്തിന്റെ ഗ്ലാമർ ആണ്. സദാസമയം ലൈം ലൈറ്റിൽ നിൽക്കുന്ന, പെട്ടെന്ന് ആവേശം കൊള്ളിക്കുന്ന വാർത്തകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണത്. വലിയ ശാസ്ത്രജ്ഞാനമില്ലാതെ വായിക്കാവുന്ന, അഭിപ്രായം പറയാവുന്ന വിഷയമാണ് ചന്ദ്രയാത്രയും ചൊവ്വാദൗത്യവും ഒക്കെ. പണ്ട് ശീതയുദ്ധ സമയത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ബഹിരാകാശരംഗത്തെ ലക്ഷ്യം വെച്ച് മത്സരിക്കാ

The Physics of Road Accidents

ഓരോ മണിക്കൂറിലും 16 പേർ വീതം റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതായത്, നമ്മുടെ രാജ്യത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നാണ് റോഡ്! റോഡുകളെ മരണക്കെണിയാക്കുന്നതിൽ നമ്മൾ അറിയാത്തതോ മറക്കുന്നതോ ആയ ചില ഭൗതികനിയമങ്ങളുണ്ട്. അവയെ കുറിച്ചാണ് നമ്മളിവിടെ സംസാരിക്കാൻ പോകുന്നത്. The physics of accidents. മിക്കവാറും അപകടങ്ങളിലെ പ്രധാന പരാജയം, ഡ്രൈവർക്ക് വേണ്ട സമയത്ത് വണ്ടി നിർത്താൻ കഴിയുന്നില്ല എന്നതാണ്. അതാണ് ഒരു കൂട്ടിയിടിയിലേക്കോ, തെന്നിവീഴുന്നതിലേക്കോ കൊണ്ടെത്തിക്കുന്നത്. എന്താണ് വണ്ടിയെ നിർത്താൻ സഹായിക്കുന്നത്? അതിന്റെ ഏതാണ്ട് മുഴുവൻ ക്രെഡിറ്റും പോകുന്നത് ഘർഷണം (friction) എന്ന ഒരുതരം സ്പർശബലത്തിനാണ്. നമ്മുടെ നിത്യജീവിതത്തിൽ ചിലയിടത്ത് വലിയ ഉപകാരവും ചിലയിടത്ത് വലിയ ശല്യവും ചിലയിടത്ത് ഇത് രണ്ടുമായും പ്രവർത്തിക്കുന്ന ഒരു വിചിത്ര അവതാരമാണ് ഘർഷണബലം. ഇതിന്റെ അടിസ്ഥാനം ആദ്യം മനസിലാക്കിയിട്ട് നമുക്ക് വാഹനാപകടങ്ങളിലേക്ക് വരാം. തറയിൽ ഇരിക്കുന്ന കനമുള്ള ഒരു തടിപ്പെട്ടി സങ്കല്പിക്കുക. അതിനെ നിരക്കിനീക്കാനുള്ള ഉദ്ദേശ്യത്തോടെ നിങ്ങൾ അതിനെ മെല്ലെയൊന്ന് തള്ളുന്നു. അത് നീങ്ങുന്നില്ല