Skip to main content

Posts

Showing posts from April, 2013

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

സസ്യാഹാരത്തിന്റെ ശാസ്ത്രം എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ നന്നായി പ്രചരിച്ച് കഴിഞ്ഞ ഈ പോസ്റ്റിലെയും ഇനി ഇറങ്ങാന്‍ സാധ്യതയുള്ള വകഭേദങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന്‍ കാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്. ആദ്യമേ പറയട്ടെ, ഇത് സസ്യാഹാരശീലത്തിന് എതിരായ ഒരു വാദമല്ല. മറിച്ച്, ആഹാരശീലം വ്യക്തിപരമായ ചോയ്സ് ആണെന്നും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല എന്നുമുള്ള അഭിപ്രായപ്രകടനവും, ദുഷ്പ്രചരണങ്ങളിലെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു ശ്രമവുമാണ്. ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന് മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധര്‍മപുത്രരോട് സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു സ്വന്തം ബന്ധുക്കള്‍ ഇറച്ചിക്കത

പ്രണയത്തിന്റെ ശാസ്ത്രം

"താരകരൂപിണി നീയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും ഏകാന്ത ചിന്ത തന്‍ ചില്ലയില്‍ പൂവിടും ഏഴിലം പാലപ്പൂവായിരിക്കും." ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ നോക്കൂ. കാമുകിയെ നക്ഷത്രങ്ങളുടെ രൂപം ഉള്ളവള്‍ ആയിട്ടും ഏകാന്ത ചിന്തയുടെ ചില്ലയില്‍ പൂവിടുന്ന പൂവ് ആയിട്ടുമൊക്കെ കണ്ടുകൊണ്ടുള്ള വര്‍ണ്ണന, അല്ലേ? ഇത് പ്രണയഗാനം ആണെന്ന്‍ നമുക്കറിയാം. ഇനി പ്രണയം എന്ന വികാരത്തെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി ഈ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കിയെ. അയ്യേ!! എന്തൂട്ട് വരികളാ ന്റെ സ്റ്റാ ഇത്?? ശരിയല്ലേ, പ്രണയത്തിന്റെ ഭാഗമാവുമ്പോ മാത്രമല്ലേ ഇത്തരം 'ഓവര്‍ വരികള്‍' കാവ്യഭംഗി ഉള്ളതാകുന്നത്? ഇതുപോലെ നമ്മുടെ എല്ലാ മഹാന്മാരായ കവികളും പ്രണയത്തെയും പ്രണയബദ്ധമായ വികാര-വിചാരങ്ങളെയും കുറിച്ച് 'കടന്ന വരികള്‍' എഴുതി തള്ളിയിട്ടുണ്ട്. പ്രണയം എന്ന ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ 'കൊഞ്ചം ഓവറാ തെരിയുന്ന' വരികള്‍ ആകുമായിരുന്നവ. ഇതിപ്പോ എന്താ അതിന്റെ രഹസ്യം എന്നൊന്ന് പരിശോധിച്ചാലോ? പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവ