Skip to main content

Posts

Showing posts from February, 2016

ഒരു ശാസ്ത്രദിന കുടമുടയ്ക്കലിന്റെ കഥ!

പടിയ്ക്കൽ കൊണ്ട് കുടമുടയ്ക്കുക എന്നൊരു പ്രയോഗമുണ്ട്. പക്ഷേ നമ്മൾ കഷ്ടപ്പെട്ട് കോരി നിറച്ച് പടിക്കൽ വരെ കൊണ്ടെത്തിക്കുമ്പോൾ വേറൊരാൾ വന്ന് കുടമുടച്ചാലോ? ആ കഥ ഇങ്ങനെ. കഴിഞ്ഞ ദിവസം ഒരു കോളേജിൽ ശാസ്ത്രദിന സെമിനാറിൽ പങ്കെടുക്കാൻ പോയിരുന്നു. 'ശാസ്ത്രവിഷയങ്ങളിലുള്ള പൊതുചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാഷ്ട്രപുരോഗതി' എന്ന തീമിൽ ഒരു പ്രഭാഷണമായിരുന്നു ഏൽപ്പിക്കപ്പെട്ട ദൗത്യം. ഇത്തരം അവസരങ്ങളിൽ സ്ഥിരം പറയാറുള്ള ചില കാര്യങ്ങളൊക്കെ തന്നെയാണ് ഒരു മണിക്കൂർ സമയം കൊണ്ട് അവിടേയും പറഞ്ഞത്. ആശയം ചുരുക്കി അവതരിപ്പിച്ചാൽ ഇപ്രകാരമാണ് - ശാസ്ത്രവിഷയത്തിലുള്ള ചർച്ച എന്നാൽ മംഗൾയാൻ ചൊവ്വയിൽ പോയതും, ഗ്രാവിറ്റേഷണൽ വേവ്സിനെ കണ്ടെത്തിയതും പോലുള്ള വിഷയങ്ങൾ ഒരാൾ വന്ന് പ്രസംഗിക്കുന്നതും അവസാനം കേട്ടിരിക്കുന്നവർ സംശയം ചോദിച്ച്, മറുപടി വാങ്ങി, വന്ന ആളിന് നന്ദി പറഞ്ഞ് മടക്കി അയക്കുന്നതും അല്ല. ശാസ്ത്രവിഷയത്തിലുള്ള ഏത് ചർച്ചയും എന്താണ് ശാസ്ത്രം എന്ന് മനസിലാക്കിയിട്ട് വേണം. മറ്റേത് വെറും ഇൻഫർമേഷൻ സപ്ലൈ ആണ്. കുറേ വിവരങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നു. അത് വേണ്ടാന്നല്ല, അത് വേണ്ടത് തന്നെയാണ്. പക്ഷേ അത് വഴി രാഷ

നിങ്ങളും ഒരു സയന്റിസ്റ്റാണ്!

'ശാസ്ത്രീയം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? സ്ഥിരം ഉപയോഗിക്കപ്പെടുന്ന വാക്കാണ്. പക്ഷേ അർത്ഥമെന്താന്ന് ചോദിച്ചാൽ എത്ര പേർക്ക് വ്യക്തമായ ഉത്തരമുണ്ട്? ശരിയായത്, ആധികാരികമായത് എന്നൊക്കെയുള്ള അർത്ഥത്തിലാണ് എല്ലാവരും ഉപയോഗിക്കുന്നത്. വാക്സിൻ വിരുദ്ധ പ്രകൃതിചികിത്സകർ വരെ തങ്ങളുടേതാണ് ശാസ്ത്രീയമായ രീതി എന്നവകാശപ്പെടുന്നു. എന്താണ് സയൻസ്, എങ്ങനെയാണത് പ്രവർത്തിക്കുന്നത് എന്ന് വ്യക്തമാക്കാനുള്ള ശ്രമമാണ് നടത്താനുദ്ദേശിക്കുന്നത്. ഫോർമൽ നിർവചനങ്ങൾ കൊണ്ട് ഗുണമൊന്നുമില്ല എന്നതിനാൽ ഉദാഹരണങ്ങൾ വഴിയാണ് അത് ചെയ്യുന്നത്. ഒരൊറ്റ ലേഖനം കൊണ്ട് അത് സാധിക്കില്ല, ഇതൊരു സീരീസിലെ ആദ്യഭാഗം ആണ്. ഇന്ന് ചർച്ച ചെയ്യുന്നത് ശാസ്ത്രീയമായ രീതി അഥവാ സയന്റിഫിക് മെത്തേഡ് എന്താണെന്നാണ്. ശാസ്ത്രം അഥവാ സയൻസ് എന്ന് കേൾക്കുമ്പോൾ ലാബിൽ ടെസ്റ്റ് ട്യൂബും കളറ് വെള്ളവുമായി നിൽക്കുന്നവരും ഇസ്രോയില് റോക്കറ്റ് വിടുന്നവരും നോബൽ സമ്മാനം നേടുന്നവരും ഒക്കെ ചെയ്യുന്ന പണിയാണെന്ന ചിത്രമാണ് മിക്കവരും കൊണ്ടുനടക്കുന്നത്. നമ്മുടെ മാധ്യമങ്ങൾ പലതും സയൻസ് എന്ന ലേബലിൽ ഐ-ഫോണിന് പുതിയ മോഡൽ ഇറങ്ങിയതും വീട്ടുപണി ചെയ്യുന്ന റോബോട്ടിനെ വികസ

ചില റിയൽ-ലൈഫ് ക്ലീഷേ ഡയലോഗുകൾ

“ആരും പെർഫക്റ്റല്ല!” - തെണ്ടിത്തരം കാണിച്ചുപോയി. ന്യായീകരിക്കാൻ വേറെ കാരണമൊന്നും കാണുന്നില്ല! “ഞാനൊരു അഞ്ച് മിനിറ്റിൽ എത്തും” - ആ അഞ്ച് മിനിറ്റിന്റെ കണക്ക് കേൾക്കുമ്പോഴേ ഓർത്തോണം, എപ്പോ എത്തുമെന്ന് ഒരു പിടിയുമില്ല! “എനിക്കാരുടേയും അഞ്ച് പൈസാ വേണ്ട” - ‘ആ കാശ് തടയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.’ “ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ തന്നിട്ടുണ്ട്” - ‘ഡേ അപ്പീ, ഇത് നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. പോയി പറ്റുന്ന പണി ചെയ്!’ “നല്ല തല്ല് കിട്ടാത്തതിന്റെ കേടാ” - വേറെ ആരോ തെണ്ടിത്തരം കാണിച്ചു. “തെറ്റ് ചെയ്യാത്തവരായി ആരുമില്ല” - പറയുന്ന ആള് തെണ്ടിത്തരം കാണിച്ചിരിക്കുന്നു. “ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ഗുരുത്വം ഇല്ല” - ‘എനിക്കാരും പ്രായത്തിന്റെ വില പോലും തരുന്നില്ല!’ “അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല” - ‘അത് എനിക്ക് തീരെ പിടിക്കുന്നില്ല, പ്രത്യേകിച്ച് കാരണമൊന്നും പറയാനുമില്ല.’ “എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്” - ‘എന്റെ മതം പറയുന്നതാണ് യഥാർത്ഥ ദൈവം എങ്കിലും അത് പറഞ്ഞാൽ മറ്റേയാളുമായുള്ള ടേംസ് തെറ്റാൻ ചാൻസുണ്ട്!’ “ഞാനും പണ്ടൊരു യുക്തിവാദി ആയിരുന്നു”