Skip to main content

Posts

Showing posts from September, 2017

അതെന്താ സയൻസ് പഠിച്ചോണ്ട് അന്ധവിശ്വാസിയായാൽ?!

ശാസ്ത്രജ്ഞരെന്ന് പറയുന്നവരുടെ അന്ധവിശ്വാസത്തെ കുറിച്ച് എല്ലാവർക്കും അറിയാം . ചിലർ അത് പരിഹാസ്യമായി കാണുമ്പോൾ ചിലരതിനെ തങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് കിട്ടുന്ന മെരിറ്റ് സർട്ടിഫിക്കറ്റായിട്ടാണ് കാണുന്നത് . ഇതിൽ ആദ്യത്തെ കൂട്ടരിൽ പലരും , ഇവർക്കെങ്ങനെയാണ് ഇത്രയൊക്കെ സയൻസ് പഠിച്ചിട്ടും അന്ധവിശ്വാസിയാവാൻ കഴിയുന്നത് എന്ന് സംശയിക്കുന്നത് കണ്ടിട്ടുണ്ട് . സത്യത്തിൽ അതത്ര ദുരൂഹമായ ഒരു കാര്യമല്ല . സയൻസിന്റെ പ്രത്യേകത അതിനെ ആ‍ർക്കും സ്വാധീനിക്കാൻ ആവില്ല എന്നതാണ് . നിങ്ങളുടെ വിശ്വാസങ്ങൾക്കോ ആഗ്രഹങ്ങൾക്കോ താത്പര്യങ്ങൾക്കോ ഒന്നും അതിനെ സ്വാധീനിക്കാൻ പറ്റില്ല . കാരണം അതിന് വസ്തുനിഷ്ഠമായ (objective) നിലനില്പ് മാത്രമേ ഉള്ളൂ . വസ്തുനിഷ്ഠമല്ലാത്ത ഒരുപാട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിലുണ്ട് . ഉദാഹരണത്തിന് ' ചുവപ്പാണോ നീലയാണോ നല്ല നിറം ?' എന്ന് ചോദിച്ചാൽ , അതിന്റെ ഉത്തരം വസ്തുനിഷ്ഠമായി പറയാൻ സാധിക്കില്ല . അത് ഓരോരുത്തർക്കും ഓരോന്നുപോലെയാണ് . അല്ലെങ്കിൽ , അവിടെ ഉത്തരം വ്യക്തിനിഷ്ഠമാണ് (subjective) എന്ന് പറയാം . വ്യക്തിയുടെ താത്പര്യം അനുസരിച്ചായിരിക്കുമല്ലോ അവിടെ ഉത്തരം . ഒന്ന് തെറ്റെന്നോ മറ്റ

വേഗമെത്താൻ വേഗം കൂട്ടാൻ വരട്ടെ

നമ്മുടെ റോഡുകളെ മരണക്കെണികളാക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് അതിവേഗതയാണ് എന്നാണ് കണക്കുകൾ പറയുന്നത്. അതിവേഗതയിൽ പോകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം. സ്പോർട്സ് ബൈക്കുകളിലേറി തിരക്കും കുഴികളുമുള്ള റോഡിലൂടെ ചീറിപ്പറക്കുന്ന യുവകോമളൻമാ‍ർ ഉൾപ്പടെ വേഗതയിൽ നിന്ന് കിട്ടുന്ന ത്രില്ലിന് വേണ്ടി അത് ചെയ്യുന്നവരുണ്ട്. അവരോട് തത്കാലം ഒന്നും പറയുന്നില്ല. മറ്റുള്ളവരുടെ നെഞ്ചത്തോട്ടാണോ ത്രില്ലന്വേഷിച്ച് കയറേണ്ടത് എന്നൊക്കെ ഓരോരുത്തരും അവരവരുടെ പൗരബോധം വെച്ച് ചിന്തിക്കട്ടെ. ഇവിടെ നമ്മൾ സംസാരിക്കുന്നത് അതിവേഗതയ്ക്ക് 'ന്യായമായ കാരണം' പറയുന്നവരുടെ കാര്യമാണ്. സമയലാഭത്തിന്, അഥവാ തിരക്കിട്ട് ഒരു സ്ഥലത്തേയ്ക്ക് പോകേണ്ടിവരുമ്പോൾ പെട്ടെന്ന് എത്താനായി, അതിവേഗത എടുക്കുന്ന കാര്യം തന്നെ. അതിവേഗതയിൽ പോകുന്നതിന് പകരം നേരത്തേ ഇറങ്ങുക എന്ന് ട്രാഫിക് പോലീസ് എഴുതിവെക്കാറുണ്ട്. അത് അതിന്റെ എത്തിക്സ് വശമാണ്. തത്കാലം അതും നമ്മൾ അവഗണിക്കുന്നു. എത്ര ശ്രമിച്ചാലും നേരത്തെ ഇറങ്ങാൻ പറ്റാത്തവരാണ് അതിവേഗത എടുക്കുന്നത് എന്ന് തന്നെ അങ്ങ് കരുതിയേക്കാം. ഇനിയാണ് ചോദ്യം, അതിവേഗത എടുത്താൽ സത്യത്തിൽ നമ്മൾ എത്ര സമയമാണ് ലാഭ