Skip to main content

Posts

Showing posts from July, 2017

പ്രമുഖരെ കുറിച്ചുള്ള പ്രമുഖ മാധ്യമങ്ങളിലെ ചർച്ച ജനപ്രിയമാകുന്നതെങ്ങനെ

ഇൻഡ്യയിലെ ശാസ്ത്രഗവേഷണത്തെ കുറിച്ച് എന്തറിയാമെന്ന് സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് പറയാനുണ്ടാവുക ഐ.എസ്.ആർ.ഓയിൽ നിന്നുള്ള ബഹിരാകാശവാർത്തകളെ കുറിച്ചായിരിക്കും. പണ്ടൊക്കെ തിരുവനന്തപുരത്ത് റിസർച്ച് ചെയ്യുന്നു എന്ന് പരിചയപ്പെടുത്തുമ്പോൾ റോക്കറ്റൊക്കെ വിടുന്ന സ്ഥലത്തല്ലേ എന്ന ചോദ്യം എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഇൻഡ്യയിൽ ഗവേഷണം നടക്കുന്ന അനേകം ശാസ്ത്രവിഷയങ്ങളിൽ ഒന്ന് മാത്രമാണ് ബഹിരാകാശം. മെറ്റീരിയൽ സയൻസിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ബയോടെക്നോളജിയിലും എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ റിസർച്ച് നടക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. എന്നിട്ടും ശാസ്ത്രമെന്നാൽ ബഹിരാകാശമെന്ന സമവാക്യം പൊതുജനത്തിനിടയിൽ നിലനിൽക്കാൻ എന്താണ് കാരണം? തീർച്ചയായും അത് ഇസ്രോ എന്ന സ്ഥാപനത്തിന്റെ ഗ്ലാമർ ആണ്. സദാസമയം ലൈം ലൈറ്റിൽ നിൽക്കുന്ന, പെട്ടെന്ന് ആവേശം കൊള്ളിക്കുന്ന വാർത്തകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണത്. വലിയ ശാസ്ത്രജ്ഞാനമില്ലാതെ വായിക്കാവുന്ന, അഭിപ്രായം പറയാവുന്ന വിഷയമാണ് ചന്ദ്രയാത്രയും ചൊവ്വാദൗത്യവും ഒക്കെ. പണ്ട് ശീതയുദ്ധ സമയത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ബഹിരാകാശരംഗത്തെ ലക്ഷ്യം വെച്ച് മത്സരിക്കാ

The Physics of Road Accidents

ഓരോ മണിക്കൂറിലും 16 പേർ വീതം റോഡപകടങ്ങളിൽ മരിക്കുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. അതായത്, നമ്മുടെ രാജ്യത്തെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നാണ് റോഡ്! റോഡുകളെ മരണക്കെണിയാക്കുന്നതിൽ നമ്മൾ അറിയാത്തതോ മറക്കുന്നതോ ആയ ചില ഭൗതികനിയമങ്ങളുണ്ട്. അവയെ കുറിച്ചാണ് നമ്മളിവിടെ സംസാരിക്കാൻ പോകുന്നത്. The physics of accidents. മിക്കവാറും അപകടങ്ങളിലെ പ്രധാന പരാജയം, ഡ്രൈവർക്ക് വേണ്ട സമയത്ത് വണ്ടി നിർത്താൻ കഴിയുന്നില്ല എന്നതാണ്. അതാണ് ഒരു കൂട്ടിയിടിയിലേക്കോ, തെന്നിവീഴുന്നതിലേക്കോ കൊണ്ടെത്തിക്കുന്നത്. എന്താണ് വണ്ടിയെ നിർത്താൻ സഹായിക്കുന്നത്? അതിന്റെ ഏതാണ്ട് മുഴുവൻ ക്രെഡിറ്റും പോകുന്നത് ഘർഷണം (friction) എന്ന ഒരുതരം സ്പർശബലത്തിനാണ്. നമ്മുടെ നിത്യജീവിതത്തിൽ ചിലയിടത്ത് വലിയ ഉപകാരവും ചിലയിടത്ത് വലിയ ശല്യവും ചിലയിടത്ത് ഇത് രണ്ടുമായും പ്രവർത്തിക്കുന്ന ഒരു വിചിത്ര അവതാരമാണ് ഘർഷണബലം. ഇതിന്റെ അടിസ്ഥാനം ആദ്യം മനസിലാക്കിയിട്ട് നമുക്ക് വാഹനാപകടങ്ങളിലേക്ക് വരാം. തറയിൽ ഇരിക്കുന്ന കനമുള്ള ഒരു തടിപ്പെട്ടി സങ്കല്പിക്കുക. അതിനെ നിരക്കിനീക്കാനുള്ള ഉദ്ദേശ്യത്തോടെ നിങ്ങൾ അതിനെ മെല്ലെയൊന്ന് തള്ളുന്നു. അത് നീങ്ങുന്നില്ല