Skip to main content

Comments and Responses

അനാവശ്യമായും ആവശ്യത്തിനും ഫിലോസഫി പറയുന്ന ദുശീലം എങ്ങനെയോ വായില്‍ കടന്നു കൂടിയിട്ടുണ്ട്. ഇതുവരെ ആരും മുഖത്തു നോക്കി പറഞ്ഞിട്ടില്ല എങ്കില്‍ പോലും ഇത് ആള്‍ക്കാരെ മുഷിപ്പിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. നമ്മുടെ അനുഭവങ്ങളില്‍ പെടുന്ന കാര്യങ്ങളെ നിരീക്ഷിച്ച് അനുമാനങ്ങള്‍ മറ്റുള്ളവയിലെക്ക് extrapolate ചെയ്യുന്ന, ചിലപ്പോള്‍ നമ്മുടെ അറിവില്ലായ്മ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്ന പ്രവൃത്തിയാണ്‌ 'ഫിലോസഫി'.തമാശ എന്ന ജാമ്യം എടുത്ത് വായില്‍ വരുന്നതൊക്കെ പറയുന്ന ആള്‍ എന്ന ഇമേജ് ഇത്തരം ഫിലോസഫികളുടെ impact കുറയ്ക്കാറണ്ട് എന്നതിനാല്‍ ആകണം ഈ സ്വഭാവം ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്തത്. ചിലപ്പോഴൊക്കെ ഈ സ്വഭാവം ഉപകാരം ചെയ്തിട്ടുണ്ട്. വളരെ പൊതുവായ എന്തെങ്കിലും നിരീക്ഷണം വെറുതെ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമായി പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കാരില്‍ ചിലര്‍ക്ക് അത് തന്നെക്കുറിച്ച് പറഞ്ഞതാണോ എന്ന് സംശയം തോന്നിയിട്ടുണ്ട്. ചിലര്‍ അത് എന്നോട് തുറന്നു ചോദിക്കും, ചിലര്‍ നേരിട്ടല്ലാതെ അറിയാന്‍ ശ്രമിക്കും. പിന്നീട് ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ പൊതുവായ കാര്യം അവരില്‍ എവിടെയോ ഒരു impact ഉണ്ടാക്കിയെങ്കില്‍ ഞാനുമായി ബന്ധപ്പെട്ടു അവരുടെ ഉള്ളില്‍ എന്തോ കാര്യം അസുഖകരമായി കിടപ്പുണ്ട് എന്ന് തോന്നും. ഒന്നുകില്‍ ഒരു പരിഭവം, ഒരു കുറ്റബോധം, അങ്ങനെ എന്തെങ്കിലും. "അന്നത്തെ ആ സംഭവം കാരണമാ ഇപ്പൊ അവന്‍ അങ്ങനെ പറഞ്ഞത്" എന്ന്  അവര്‍ കരുതുന്നതായി മനസിലാവും. വെറും തോന്നല്‍ ആണെന്ന് കരുതി ഞാന്‍ അത് ചികയാന്‍ പോകാറില്ല, വെറുതെ ആരെയും മുഷിപ്പിക്കേണ്ട കാര്യമില്ലല്ലോ. മനുഷ്യന്റെ പൊതുവായ സ്വഭാവത്തെ കുറിച്ച് പറഞ്ഞ ചില അഭിപ്രായങ്ങള്‍ക്ക് ലഭിച്ച പ്രതികരണങ്ങളില്‍ നിന്നും മൂന്നു നാല് പേരെങ്കിലും എന്നോട് കാണിച്ച കൊച്ചു കുരുത്തക്കേടുകള്‍ എനിക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഞാന്‍ അത് മനസ്സിലാക്കി എന്ന് ഞാന്‍ അവരോട് പറഞ്ഞിട്ടില്ല...ചിലപ്പോള്‍ ഇനി അവര്‍ ഒരുപക്ഷെ എന്റെ അഭിപ്രായങ്ങളോട് പ്രതികരിക്കാതെ ഇരുന്നാലോ!

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.