Skip to main content

നയം വ്യക്തമാക്കുന്നു

 പറഞ്ഞും പാടിയും ഒരുപാട് പഴകിയ വിഷയമാണ് പ്രണയം. അക്കാര്യത്തില്‍ നേരിട്ട് അനുഭവം ഇല്ലാത്ത ആള്‍ എന്ന നിലയില്‍ ആധികാരികമായി ഒന്നും പറയാനുള്ള യോഗ്യത എനിക്കില്ല. എങ്കിലും ചില സംശയങ്ങളും നിരീക്ഷണങ്ങളും പറയാതെ വയ്യ.
സത്യത്തില്‍ എന്താണ് പ്രണയം? തലമുറയുടെ പരമ്പര നിലനിര്‍ത്താന്‍ പ്രകൃതി നമ്മുടെ DNA യില്‍ എഴുതിവെച്ച പ്രോഗ്രാം എന്നതിനപ്പുറം അതില്‍ വേറെ എന്തെങ്കിലും ഉണ്ടോ? പ്രണയം പവിത്രമാണ് എന്നതില്‍ തര്‍ക്കമില്ല. കാരണം അത് സൃഷ്ടിയുടെ ആധാരമാണ്. പക്ഷെ നമ്മുടെ കവികളും മറ്റും പാടി പാടി ഇതിനെ മറ്റെന്തൊക്കെയോ ആക്കി മാറിയില്ലേ എന്നൊരു സംശയം. ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിനു പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ട് ; മനുഷ്യന്റെ സഹജമായ കപട സദാചാരബോധം. എല്ലാവര്‍ക്കും ഉള്ള ചില അവയവങ്ങള്‍, എല്ലാവരും ചെയ്യുന്ന ചില ജീവല്‍ പ്രവൃത്തികള്‍ എന്നിവ അവനെ സംബന്ധിച് വൃത്തി കെട്ട കാര്യങ്ങള്‍ ആയത് എങ്ങനെ എന്ന്‍ എനിക്ക് മനസ്സിലാകുന്നില്ല. അതിനെ കുറിച്ച് പറയുന്നവന്‍ വൃത്തികെട്ടവന്‍ ആവുകയും അവയില്‍ ചില കാര്യങ്ങളെ അശ്ലീലം എന്ന 'BANNED' ലേബല്‍ ഒട്ടിച്ച് മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് ഞാന്‍ ഉള്‍പ്പടെയുള്ള മനുഷ്യബുദ്ധിജീവികള്‍ ചെയ്യുന്ന ബൗദ്ധികതാ പ്രദര്‍ശനമാണ്. ഗുഹവാസിയായി, പരിപൂര്‍ണ നഗ്നനായി കൊടും കാടുകളില്‍ കഴിഞ്ഞ മനുഷ്യനില്‍ നിന്നും ഇന്നത്തെ മനുഷ്യനിലേക്കുള്ള യാത്രയ്ക്കിടയില്‍ എപ്പോഴായിരിക്കും എങ്ങനെയായിരിക്കും ഇത്തരം വേര്‍തിരിവുകള്‍ അവന്‍ ഉണ്ടാക്കിയത്?
പറഞ്ഞുവന്നത് മറൊരു കാര്യമാണല്ലോ,പ്രണയം. അടിസ്ഥാനപരമായി അത് നേരത്തെ പറഞ്ഞ 'വൃത്തികെട്ട' കാര്യങ്ങളുടെ കൂട്ടത്തില്‍ പെടുന്നതാണ്. പക്ഷെ ഒരു പ്രശ്നം ഉള്ളത്, ആ 'വൃത്തികേട് ' ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റില്ല എന്നതാണ്. അതുകൊണ്ട് തന്നെ അത് ഒളിപ്പിച്ചു വെയ്ക്കുന്നതിന് ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്.പക്ഷെ പുറത്തു പ്രകടിപ്പിക്കപ്പെട്ടാല്‍ നമ്മുടെ മറ്റു സദാചാര കോട്ടകളൊക്കെ പൊളിയുകയും ചെയ്യും. അപ്പൊ പിന്നെ ഒരു മാര്‍ഗം ഈ വൃത്തി കെട്ട സാധനത്തെ വര്‍ണക്കടലാസില്‍ പൊതിഞ്ഞു ഭംഗിയാക്കി വെക്കുക എന്നതാണ്. അതാണ്‌ നമ്മള്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. കാല്പനികതയുടെയും കാവ്യത്മകതയുടെയും പേപ്പര്‍ കൊണ്ട് പൊതിഞ്ഞു പ്രണയം എന്ന 'വൃത്തികേടിനെ' നാം പവിത്രമാക്കി.
പ്രണയപരവശരായ യുവാക്കള്‍ക്ക് ഒരുപക്ഷെ ഈ അഭിപ്രായം ബാലിശമായി തോന്നാം. ആയിരിക്കാം. പക്ഷെ പ്രണയത്തിന്റെ പേരില്‍ ജീവിതം നശിപ്പിക്കുന്ന പ്രിയ സഹോദരി സഹോദരന്മാരെ കാണുമ്പോള്‍ ശരിക്കും വേദന തോന്നാറുണ്ട്. അതിന്റെ പേരില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍ അനവധി...അവരോട് ഒന്ന് പറഞ്ഞോട്ടെ... ജീവിതത്തിലെ അനേകം ആഗ്രഹങ്ങളില്‍ ഒന്നായി മാത്രം ഇതിനെ കാണുക. അനേകം ഇച്ഹാ ഭംഗങ്ങളില്‍ ഒന്നായി പ്രണയനൈരാശ്യത്തെ കാണുക. നിങ്ങള്‍ ഒരു പ്രത്യേക ആളുമായി പ്രണയത്തില്‍ ആയെങ്കില്‍ അവരെപ്പോലുള്ള അനേകം പേരില്‍ അയാളുമായി പരിചയപ്പെടാന്‍ മാത്രമേ നിങ്ങള്‍ക്ക് അവസരം കിട്ടിയുള്ളൂ എന്നതുകൊണ്ടാണ്. (അല്ലെങ്കില്‍ ജീവിതത്തില്‍ ഒന്നിലധികം തവണ പ്രണയത്തില്‍ പെട്ടവരെ നിങ്ങള്‍ എന്ത് വിളിക്കും?)
'പ്രണയം ജീവിതലക്ഷ്യത്തിന് തടസമാകില്ല' എന്ന് പൌലോ കൊയ്‌ലോ പറയുന്നു. പക്ഷെ നിങ്ങള്‍ പ്രണയത്തെ ജീവിതലക്ഷ്യമായി കാണരുതേ...ജീവിതത്തില്‍ കാല്പനികത കണ്ടെത്തുന്നത്  തീര്‍ച്ചയായും രസകരമാണ്. പക്ഷെ ജീവിതം കാല്പനികമല്ല,അത് പച്ചയായ യാഥാര്‍ത്യമാണ്... ഈ സാഹിത്യകാരന്മാര്‍ 'പ്രണയം അന്ധമാണ്‌' എന്ന് പറയുന്നത് കേട്ട് നിങ്ങള്‍ അതിനെ സ്വന്തം ജീവിതം നശിപ്പിക്കാനുള്ള ലൈസെന്‍സ്ആയി കാണരുതേ...

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...