നാം സ്വയം തിരിച്ചറിയേണ്ടത് വളരെ പ്രധാനം എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്, വളരെ ശരിയാണ്. പക്ഷെ മറ്റൊന്ന് കൂടിയുണ്ട് മനസ്സിലാക്കെണ്ടാതായിട്ടു, നാം എങ്ങനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു എന്നത്. അബദ്ധങ്ങള്‍ പലതും സംഭവിക്കുന്നത് ആ വ്യത്യസ്തതയെ കുറിച്ച് വേണ്ടത്ര തിരിച്ചറിവില്ലാതെ വരുമ്പോഴാണ്. എല്ലാവരും ശരിയെന്നു കരുതുന്നത് ചെയ്യതിരിക്കുന്നവരെ 'ഭ്രാന്തര്‍' എന്ന് വിളിക്കും എന്ന് Paulo Coelho എഴുതിയിരിക്കുന്നു. അതാണ് ആദ്യം വേണ്ട തിരിച്ചറിവ്. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാനെങ്കില്‍, ഒരേ കാര്യം മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുടെതില്‍ നിന്നും വ്യത്യസ്ഥമാന്നെങ്കില്‍( അത് എപ്പൊഴും ആയിരിക്കും) നിങ്ങള്‍ അത് ആരോടും പറയരുത്. നിങ്ങളെ ആരും വിശ്വസിക്കില്ല, വിശ്വസിച്ചാലും ആര്‍ക്കും അത് മനസ്സിലാകില്ല. എല്ലാവര്‍ക്കും സ്വന്തമായ അളവുകോലുകള്‍ ഉണ്ട്, അത് വെച്ച് അളക്കാന്‍ പറ്റാത്ത ഒന്നിനെയും സത്യമായി അവര്‍ അംഗീകരിക്കില്ല. നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍, നിങ്ങള്‍ ആത്മാര്‍ത്ഥമായാണ് സംസാരിക്കുന്നതെങ്കില്‍, നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമാണെങ്കില്‍, മറ്റെയാള്‍ അത് വിശ്വസിക്കാതെ വരുമ്പോള്‍ നിങ്ങള്ക്ക് വിഷമം വരുന്നത് സ്വാഭാവികം. പക്ഷെ, അതില്‍ അര്‍ത്ഥമില്ല. കുറ്റം നിങ്ങളുടെതാണ്. "As long as you are the odd one, it doesn't matter who is wrong and who is right, it doesn't matter who is fast and who is slow, always you are the one who suffers" എന്ന് ഈയുള്ളവന്റെ തന്നെ ഒരു പഴയ കഥാപാത്രം പറയുന്നു. അതിനാല്‍ നിങ്ങള്‍ വ്യത്യസ്തനാണെന്ന് തിരിച്ചറിയുന്ന നിമിഷം, അങ്ങനെ പ്രത്യക്ഷപ്പെടുക, ഭ്രാന്തു പറയുക, ആര്‍ക്കും അതില്‍ പരാതി ഉണ്ടാവില്ല, എല്ലാവരും ചിരിക്കുമായിരിക്കും, പക്ഷെ അത് നല്ലതാണ്. പക്ഷെ ഒരിക്കലും നിങ്ങള്‍ മനസ്സിലാക്കപ്പെടണം എന്ന് ആഗ്രഹിക്കരുത്. നിങ്ങള്‍ വിഷമിക്കേണ്ടി വരും. ഇനി നിങ്ങളുടെ അനുഭവങ്ങളില്‍ ചിലത് പറഞ്ഞാലേ ആശ്വാസം കിട്ടൂ എന്നുണ്ടെങ്കില്‍ അത് മറ്റൊരാളുടെ അനുഭവം എന്ന രൂപത്തില്‍ അവതരിപ്പിക്കുക, അത് മറ്റുള്ളവര്‍ വിശ്വസിക്കും. അത് ഒരിക്കലും നിങ്ങളുടെ സ്വകാര്യ ദുഖമായി പ്രത്യക്ഷപ്പെടരുത്, എന്നാല്‍ അതിനു നിങ്ങള്‍ വിലകൊടുക്കേണ്ടി വരും.
വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...
Comments
Post a Comment