Skip to main content

Posts

മഴത്തുള്ളീന്റെ ശാസ്ത്രം

മുസലിയാരുടെ മഴത്തുള്ളി വീഡിയോ വൈറലായപ്പോൾ പലർക്കും സംശയം- അല്ലാ, ശരിയ്ക്കം ഈ മഴത്തുള്ളിയ്ക്ക് എന്ത് സ്പീഡ് വരും? താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത എങ്ങനെയാണ് നിർണയിക്കപ്പെടുന്നത്? ഗുരുത്വാകർഷണ ബലമാണ് വസ്തുവിനെ താഴേയ്ക്ക് വലിയ്ക്കുന്നത് എന്നറിയാമല്ലോ. m പിണ്ഡമുള്ള ഒരു വസ്തുവിൽ, F അളവിൽ ബലം പ്രയോഗിക്കപ്പെട്ടാൽ, ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിലെ F= ma എന്ന സമവാക്യം അനുസരിച്ച് അതിന് a അളവിൽ ത്വരണം (acceleration) ഉണ്ടാകും. ത്വരണം എന്നാൽ വേഗതയിലുള്ള വർദ്ധനവ് എന്നർത്ഥം. അതായത് താഴേയ്ക്ക് വീഴുന്ന വസ്തുവിന്റെ വേഗത കൂടിക്കൂടിവരും. അതിനെയാണ് ഗുരുത്വ ത്വരണം (acceleration due to gravity) എന്ന് വിളിക്കുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ ഈ ത്വരണം 9.8 m/s2 ആണ്. എന്നുവെച്ചാൽ ഓരോ സെക്കൻഡിലും 9.8 m/s വേഗത കൂടുന്നു. ഇതുകൊണ്ടാണ് ഒരേ വസ്തു രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ നിന്ന് തലയിൽ വീണാൽ കൂടുതൽ ഉയരത്തിൽ നിന്ന് വീഴുന്ന വസ്തു കൂടുതൽ വേഗതയിൽ വന്നിടിക്കുന്നത്. എന്നാൽ താഴേയ്ക്ക് വീഴുന്ന വസ്തുവിൽ പ്രയോഗിയ്ക്കപ്പെടുന്ന ഒരേയൊരു ബലം ഗുരുത്വാകർഷണമല്ല. അവിടെ മറ്റ് രണ്ട് ബലങ്ങൾ കൂടിയുണ്ട്- ഒന്ന് വായുപ്രതിരോധം, പിന്നെ വായു...

പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്!?

ഹിന്ദുക്കൾ... ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, ബൈബിളും ഖുറാനും താലോലിക്കുന്നില്ല, മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! ക്രിസ്ത്യാനികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! മുസ്ലീങ്ങൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല. അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! യുക്തിവാദികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നു...

ഒരു മിമിക്രിക്കഥ

പണ്ട് ഞാനും എന്റെ മിമിക്രി ട്രൂപ്പും കൂടി ഒരിടത്ത് പരിപാടി നടത്താൻ പോയ ദിവസം... എന്നൊക്കെ പറഞ്ഞ് ഈ കഥ തുടങ്ങാനായിരുന്നു എനിക്കിഷ്ടം. പക്ഷേ മിമിക്രി അവതരിപ്പിക്കാൻ പോയി എന്നതൊഴിച്ചാൽ ബാക്കി ഭാഗങ്ങളൊന്നും സാങ്കേതികമായി ശരിയല്ലാത്തതിനാൽ അതങ്ങ് ഒഴിവാക്കുന്നു. ഞാനും എന്നെപ്പോലെ അരമിമിക്രിക്കാരായ രണ്ട് ചങ്ങാതിമാരും കൂടി, ജീവിതത്തിൽ ആദ്യമായി (ഒരുപക്ഷേ അവസാനമായും) പുറത്തൊരിടത്ത് ഒരു ഇൻവൈറ്റഡ് മിമിക്സ് പരേഡ് അവതരിപ്പിക്കാൻ പോയ കഥയാണ് പറയാൻ പോകുന്നത്.  പശ്ചാത്തലം (ബ്ലാക് ആൻ വൈറ്റിൽ ആലോചിക്കുക): ഞങ്ങൾ സ്വന്തം തട്ടകമായ ഗവേഷണസ്ഥാപനത്തിൽ അവതരിപ്പിച്ച ഒരു ഓണാഘോഷ മിമിക്രി പരിപാടി കണ്ടിട്ട് ഇഷ്ടപ്പെട്ട ഒരു പരിചയക്കാരൻ -മിസ്ററർ എക്സ്- ഞങ്ങളെ മറ്റൊരിടത്ത് അതേ പരിപാടി അവതരിപ്പിക്കാൻ ക്ഷണിക്കുന്നു. ഒരു റീയൂണിയൻ ഫങ്ഷനാണ് പരിപാടി വേണ്ടത്. തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്ഥലമാണ് വേദി. (ജാമ്യം- 'പ്രമുഖ'സ്ഥലം എന്ന് പറയുന്നത് അത് വെളിപ്പെടുത്തുന്നതിൽ ചില വ്യക്തിപരമായ റിസ്കുകൾ ഉള്ളതുകൊണ്ട് മാത്രമാണ്. പത്രവാർത്തകളിലെ 'പ്രമുഖ'സ്ഥലങ്ങളെപ്പോലെ തരികിട ഏർപ്പാടൊന്നുമല്ലായിരുന്നു) ഞങ്ങൾ മൂന്ന് പേരും ...

യുക്തിവാദം ഒരു മതമാണോ?

യുക്തി കൊണ്ട് ചോദ്യം ചെയ്യപ്പെടുമ്പോൾ വിശ്വാസികൾ സ്ഥിരം എടുത്ത് പ്രയോഗിക്കുന്ന വജ്രായുധമാണ് "യുക്തിവാദവും ഒരു മതം തന്നെയാണ്" എന്ന പ്രഖ്യാപനം. പക്ഷേ ഇവിടെ ഈ ചോദ്യം മറ്റൊരു സന്ദർഭത്തിലാണ് ചോദിച്ചിരിക്കുന്നത്. യുക്തിവാദികൾ എന്ന് സ്വയം കരുതുന്നവർ (അതായത് ഞാനുൾപ്പെടെ) ഈ ചോദ്യത്തെ അവരവരോട് ചോദിക്കുന്നത് നല്ലതാണ്. യുക്തിവാദത്തെ മറ്റൊരു മതം മാത്രമാണെന്ന് വിളിച്ച് താഴ്ത്തിക്കെട്ടാൻ വിശ്വാസി ശ്രമിയ്ക്കുമ്പോൾ*, ഏത് വിധേനയും അതങ്ങനെയല്ല എന്ന് സ്ഥാപിയ്ക്കാൻ ശ്രമിയ്ക്കുന്നതിന് മുന്നേ ആ ചോദ്യത്തെ ആഴത്തിൽ പരിശോധിയ്ക്കേണ്ടിയിരിക്കുന്നു. എന്നോട് ചോദിച്ചാൽ, "ആകാം" എന്നാണ് എന്റെ ഉത്തരം. അതിപ്പോ യുക്തിവാദം എന്നല്ല, ഫെമിനിസം, കമ്യൂണിസം, എത്തീയിസം എന്നിങ്ങനെ ഏത് ആശയത്തിനും ഒരു മതമായി മാറാൻ കഴിയും. Anything can be a religion, but not everything is. പൊതുവേ മതം എന്ന് വിശേഷിപ്പിക്കപ്പെടുന്നവയുടെയൊക്കെ പൊതുവായ സവിശേഷത ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത ചില പ്രമാണങ്ങളാണ്. ഓരോ മതത്തിനും അവയുടേതായ പ്രമാണങ്ങളുണ്ടാകും. ഒരു ഹിന്ദു ബ്രഹ്മത്തിൽ വിശ്വസിയ്ക്കുന്നതുപോലെ, ഒരു ക്രിസ്ത്യാനിയ്ക്ക് ത്രിത്വത്തിൽ...

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്. നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്...

ഗംഗയും നാഗവല്ലിയും

മണിച്ചിത്രത്താഴ് എന്ന സിനിമ മലയാളികൾക്ക് പരിചയപ്പെടുത്തിയ കഥാപാത്രങ്ങളായിരുന്നു ഗംഗയും നാഗവല്ലിയും. ഒരു മികച്ച എന്റർടെയിനർ എന്ന നിലയിൽ വ്യത്യസ്ത അഭിരുചികളുള്ള പ്രേഷകരെ ഒരുപോലെ ആകർഷിയ്ക്കാൻ ആ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ ആ ഗുണനിലവാരം ഒരു കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഒരു കാര്യം പറയുമ്പോൾ എന്ത് പറയുന്നു എന്നതുപോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നതും. നല്ല രീതിയിൽ പറയുന്ന നുണയ്ക്ക്, മോശം രീതിയിൽ അവതരിപ്പിക്കുന്ന സത്യത്തെക്കാൾ വിശ്വാസ്യതയുണ്ടാകും എന്നതിന് എത്രയെങ്കിലും ഉദാഹരണങ്ങൾ നമുക്ക് കാണാനാകും. മണിച്ചിത്രത്താഴ് വരുത്തിവെയ്ക്കുന്ന കുഴപ്പവും ആ രീതിയിലുള്ള ഒന്നാണ്. ബാധകൂടൽ എന്ന സ്ഥിരം മന്ത്രവാദ ഉരുപ്പടിയെ, ലോകപ്രശസ്ത പ്രബന്ധങ്ങൾ എഴുതിയ മനഃശാസ്ത്രജ്ഞനെക്കൊണ്ട് ഇംഗ്ലീഷിൽ വിശദീകരിപ്പിച്ച് മറ്റൊരു മോഡേൺ മുഖം നൽകാൻ ആ സിനിമ ശ്രമിയ്ക്കുന്നു. നിർമാണത്തിലേയും അഭിനേതാക്കളുടെ അവതരണത്തിലേയും മികവ് കൊണ്ട് ആ ശ്രമം ഒട്ടൊക്കെ വിജയിക്കുന്നും ഉണ്ട്. ഇന്നും ഒരുപാട് പേർ ആ സിനിമയിൽ കാണിയ്ക്കുന്നത് വെറും ഫാന്റസി അല്ലെന്നും, മറിച്ച് ശാസ്ത്രീയതയിൽ അടിസ്ഥാനപ്പെടുത്തിയ സയൻസ് ഫിക്ഷനാണെന്നും...

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്. ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്ക...