ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക, ആ വാചകത്തിന്റെ അര്‍ഥം വളരെ സങ്കീര്‍ണമാണ്. അങ്ങനെ ഒരാള്‍ പറയുമ്പോള്‍ അവിടെ കുറഞ്ഞത് രണ്ട് ധാരണകള്‍ ഉണ്ട്; ഒരു തെറ്റായ ധാരണ, ഒരു ശരിയായ (അല്ലെങ്കില്‍ ശരിയായതെന്നു തോന്നുന്ന) ധാരണ. ഇവ രണ്ടും പരസ്പര വിരുധമായിരിക്കും. ഒരു തവണ ചില വ്യക്തികളോ സാഹചര്യങ്ങളോ ചേര്‍ന്ന് നിങ്ങളില്‍ ഒരു ധാരണ ഉണ്ടാക്കുന്നു, പിന്നീട് അതേ സാഹചര്യങ്ങളോ മറ്റെതെന്കിലുമോ പഴയതിന് വിരുദ്ധമായ മറ്റൊരു ധാരണ ഉണ്ടാക്കി. അപ്പോഴായിരിക്കുമല്ലോ മിക്കവാറും തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നത്. പക്ഷെ ആലോചിക്കുക-എന്തായാലും ഒരു തവണ തെറ്റ് പറ്റി. പക്ഷെ അത് ആദ്യത്തെതിലോ രണ്ടാമത്തെതിലോ? രണ്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരുമിച്ച് സത്യമാവാന്‍ കഴിയില്ലല്ലോ. അവയില്‍ ഒന്നെങ്കിലും കള്ളമായെ പറ്റൂ. പക്ഷെ അവയില്‍ സത്യവും കള്ളവും തിരിച്ചറിയല്‍ പലപ്പോഴും വിഷമകരമാണ്. എനിക്ക് തെറ്റ് പറ്റി എന്ന് ഞാന്‍ പറഞ്ഞേക്കാം, പക്ഷെ എവിടെയാണ് തെറ്റ് പറ്റിയത് എന്ന്‍ ഒരിക്കലും ഉറപ്പോടെ പറയാന്‍ എനിക്ക് കഴിയില്ല.
ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു
Comments
Post a Comment