ഗുരുത്വാകർഷണം എവർക്കും സുപരിചിതമായ ഒന്നാണ്. കുട്ടിക്കാലത്ത് പിച്ചവെക്കാൻ തുടങ്ങുമ്പോൾ മുതൽ സൈക്കിളോടിക്കാൻ പഠിയ്ക്കുമ്പോഴും, പടിക്കെട്ടിറങ്ങുമ്പോഴും, ഒറ്റത്തടി പാലത്തിലൂടെ നടക്കാൻ ശ്രമിക്കുമ്പോഴുംഒക്കെ ഗുരുത്വാകർഷണവുമായി നേർക്കുനേർ മല്പിടുത്തം നടത്തിയിട്ടുള്ളവരാണ് നമ്മൾ. ഈ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്രീയ അറിവിന്റെ ചരിത്രപരമായ വഴി അന്വേഷിയ്ക്കലാണ് ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കം. അതിനെക്കുറിച്ചുള്ള നമ്മുടെ മനസ്സിലെ ആദ്യചിത്രമായ ന്യൂട്ടന്റെ ആപ്പിൾ മുതൽ, ഐൻസ്റ്റൈന്റ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിയ്ക്കുന്ന ബ്ലാക് ഹോളുകൾ വരെ. പരമാവധി
(അമിത)ലളിതവൽക്കരിച്ചുകൊണ്ടുള്ള വിശദീകരണമാണ് പലയിടത്തും. ഒരു മണിക്കൂർ സമയവും താത്പര്യവും കൈയിലുള്ളവർ തല വെക്കൂ...
(ഒരു അമച്ചർ വീഡിയോ പകർപ്പാണ്. വേണ്ടത്ര പ്രകാശം ഇല്ലാത്തതുകൊണ്ടുള്ള സാങ്കേതികപരിമിതി ക്ഷമിയ്ക്കുക. എന്നെ കാണാനേ വ്യക്തതക്കുറവുള്ളു, സ്ലൈഡുകളെല്ലാം കാണാം എന്നതാണ് ഏക ആശ്വാസം )
(ഒരു അമച്ചർ വീഡിയോ പകർപ്പാണ്. വേണ്ടത്ര പ്രകാശം ഇല്ലാത്തതുകൊണ്ടുള്ള സാങ്കേതികപരിമിതി ക്ഷമിയ്ക്കുക. എന്നെ കാണാനേ വ്യക്തതക്കുറവുള്ളു, സ്ലൈഡുകളെല്ലാം കാണാം എന്നതാണ് ഏക ആശ്വാസം )
Comments
Post a Comment