Skip to main content

ഒടുക്കത്തെ സയന്റിഫിക്ക് : വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്!


ഹൌ മെനി കിലോമീറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്??

ഈ ചോദ്യവും തുടര്‍ന്നുള്ള മറുപടിയും കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്... എന്നും പറഞ്ഞു നമ്മുടെ ലാലേട്ടന്‍ മറുപടി തുടങ്ങുമ്പോ നമ്മള്‍ എല്ലാവരും ആര്‍ത്തു ചിരിക്കും. എന്താ കാരണം? നമ്മളെല്ലാവരും ഇഗ്ലീഷ് പണ്ഡിതന്‍മാരൊന്നും അല്ലെങ്കില്‍ പോലും പറയുന്ന ഇംഗ്ലീഷ് തെറ്റാണെന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം.

അതുപോലെ ഒരു കോമഡിയാണ് ഇനി ഞാന്‍ കേള്‍പ്പിക്കാന്‍ പോകുന്നത്. ഒറ്റ വ്യത്യാസം: സിനിമയില്‍ 'ഹൌ മെനി കിലോമെറ്റേഴ്സ് ഫ്രം വാഷിങ്ടണ്‍ ഡീസി ടു മിയാമി ബീച്ച്??' എന്ന ഇംഗ്ലീഷ് ചോദ്യത്തിന് മുന്‍പില്‍ ഗതികേട് കൊണ്ട് നായകന്‍ പറഞ്ഞു പോയതാണെങ്കില്‍, ഇവിടെ അജ്ഞാതനായ നായകന്‍ ചോദ്യവും സ്വയം ചോദിക്കുകയാണ്. ഇതാണാ ചോദ്യം:

Why you should visit temples regularly? - scientific reasons

(ആദ്യമേ പറഞ്ഞേക്കാം, നിങ്ങളില്‍ ആരെങ്കിലും അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കുന്നതിനെ എതിര്‍ക്കാനോ കളിയാക്കാനോ ഒന്നുമല്ല എന്‍റെ ഉദ്ദേശം. അതൊക്കെ നിങ്ങളുടെ പെഴ്സണല്‍ കാര്യങ്ങളാണ്. തല്‍ക്കാലം അതില്‍ ഞാന്‍ കൊണാണ്ടര്‍ കളിക്കാന്‍ ഉദേശിക്കുന്നില്ല)

ഇനി ചോദ്യത്തിനുള്ള ഉത്തരം ശ്രദ്ധിക്കാം. അല്പം സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമേ ഇതിലെ കോമഡി മനസിലാവൂ. അല്ലാത്തവര്‍ ബോര്‍ അടിക്കുന്ന പക്ഷം നേരെ സ്ക്രോള്‍ ചെയ്തു താഴെ പോയി ഇതിന്റെ അവസാനം ഞാന്‍ പറയുന്ന കാര്യങ്ങള്‍ മാത്രം വായിച്ചാല്‍ മതി. (ശ്രദ്ധിക്കുക, ഞാന്‍ സയന്‍സ് "പഠിച്ചവര്‍ " എന്നാണ് പറഞ്ഞത്. ഒരു സയന്‍സ് വിഷയത്തില്‍ യൂണിവേഴ്സിറ്റി തന്ന ഫസ്റ്റ് ക്ലാസ് ഡിഗ്രി ഒരാളെ ഈ കൂട്ടത്തില്‍ പെടുത്തണമെന്നില്ല. ഒരു ഹ്യൂമാനിട്ടീസ് ഡിഗ്രി ഒരാളെ ഈ കൂട്ടത്തില്‍ പെടുത്താതെ ഇരിക്കണമെന്നും ഇല്ല.)

ഇവിടെയുണ്ട് അതിന്റെ ഉത്തരം

There are thousands of temples all over India in different size, shape and locations but not all of them are considered to be built the Vedic way. Generally, a temple should be located at a place where earth's magnetic wave path passes through densely. It can be in the outskirts of a town/village or city, or in middle of the dwelling place, or on a hilltop. The essence of visiting a temple is discussed here.

Now, these temples (especially the old ones like the 33000 ancient temples in Tamilnadu built according to Vedic texts) are located strategically at a place where the positive energy is abundantly available from the magnetic and electric wave distributions of north/south pole thrust. The main idol is placed in the core center of the temple, known as "*Garbhagriha*" or *Moolasthanam*. In fact, the temple structure is built after the idol has been placed. This *Moolasthanam* is where earth’s magnetic waves are found to be maximum. We know that there are some copper plates, inscribed with Vedic scripts, buried beneath the Main Idol. What are they really? No, they are not God’s / priests’ flash cards when they forget the *shlokas*. The copper plate absorbs earth’s magnetic waves and radiates it to the surroundings. Thus a person regularly visiting a temple and walking clockwise around the Main Idol receives the beamed magnetic waves and his body absorbs it. This is a very slow process and a regular visit will let him absorb more of this positive energy. Scientifically, it is the positive energy that we all require to have a healthy life.

Further, the Sanctum is closed on three sides. This increases the effect of all energies. The lamp that is lit radiates heat energy and also provides light inside the sanctum to the priests or *poojaris* performing the pooja. The ringing of the bells and the chanting of prayers takes a worshipper into trance, thus not letting his mind waver. When done in groups, this helps people forget personal problems for a while and relieve their stress. The fragrance from the flowers, the burning of camphor give out the chemical energy further aiding in a different good aura. The effect of all these energies is supplemented by the positive energy from the idol, the copper plates and utensils in the *Moolasthan*am / *Garbagraham*. *Theertham*, the “holy” water used during the pooja to wash the idol is not plain water cleaning the dust off an idol. It is a concoction of Cardamom,*Karpura* (Benzoin), zaffron / saffron, *Tulsi* (Holy Basil), Clove, etc...Washing the idol is to charge the water with the magnetic radiations thus increasing its medicinal values. Three spoons of this holy water is distributed to devotees. Again, this water is mainly a source of magneto-therapy. Besides, the clove essence protects one from tooth decay, the saffron & *Tulsi* leafs protects one from common cold and cough, cardamom and *Pachha Karpuram* (benzoin), act as mouth fresheners. It is proved that *Theertham* is a very good blood purifier, as it is highly energized. Hence it is given as *prasadam* to the devotees. This way, one can claim to remain healthy by regularly visiting the Temples. This is why our elders used to suggest us to offer prayers at the temple so that you will be cured of many ailments. They were not always superstitious. Yes, in a few cases they did go overboard when due to ignorance they hoped many serious diseases could be cured at temples by deities. When people go to a temple for the *Deepaaraadhana*, and when the doors open up, the positive energy gushes out onto the persons who are there. The water that is sprinkled onto the assemblages passes on the energy to all. This also explains why men are not allowed to wear shirts at a few temples and women are requested to wear more ornaments during temple visits. It is through these jewels (metal) that positive energy is absorbed by the women. Also, it is a practice to leave newly purchased jewels at an idol’s feet and then wear them with the idol’s blessings. This act is now justified after reading this article. This act of “seeking divine blessings” before using any new article, like books or pens or automobiles may have stemmed from this through mere observation.

Energy lost in a day’s work is regained through a temple visit and one is refreshed slightly. The positive energy that is spread out in the entire temple and especially around where the main idol is placed, are simply absorbed by one's body and mind. Did you know, every Vaishnava(Vishnu devotees), “must” visit a Vishnu temple twice every day in their location. Our practices are NOT some hard and fast rules framed by 1 man and his followers or God’s words in somebody’s dreams. All the rituals, all the practices are, in reality, well researched, studied and scientifically backed thesis which form the ways of nature to lead a good healthy life.

The scientific and research part of the practices are well camouflaged as “elder’s instructions” or “granny’s teaching’s” which should be obeyed as a mark of respect so as to once again, avoid stress to the mediocre brains



കണ്ടല്ലോ? ഇനി ഇതിലെ ചില മൊഴിമുത്തുകളോടുള്ള അടിയന്‍റെ പ്രതികരണം:

1. "...a temple should be located at a place where earth's magnetic wave path passes through densely..."
ഇംഗ്ലീഷ് കേട്ടാല്‍ മനസിലാവുന്ന ഒരാളോട് '..i am the answer...' എന്ന് പറയുമ്പോള്‍ തോന്നുന്ന അതേ ഫീലിങ് ആണു സയന്‍സ് പഠിച്ച ഒരാളില്‍ ഈ സെന്‍റന്സ് ഉണ്ടാക്കുന്നത്. ഇത് കേട്ട് impressed ആയി നിങ്ങള്‍ കൈയടിച്ചാല്‍ ഓര്‍ക്കുക, ലാലേട്ടന്‍റെ ഇംഗ്ലീഷ് കേട്ട് കൊരിത്തരിച്ച ജഗതിയെ!! അത് കണ്ടു ചിരിച്ച പ്രേഷകരെ! കാരണം, ഇക്കണ്ട "സാത്രഞ്ജന്‍മാര്‍" വര്‍ഷങ്ങളായിട്ട് ഭൂമിയെ കീറിയും മുറിച്ചും പഠിച്ചിട്ടും ഭൂമിയുടെ magnetic wave എന്നൊരു സാധനത്തെ കുറിച്ച് കേട്ടിട്ടുപോലും ഇല്ല. മലയാളത്തില്‍ "വെളുത്ത വേദന", "മൂര്‍ച്ചയുള്ള പപ്പടം" എന്നൊക്കെ പറയുന്നപോലെയാണ് ഈ Magnetic Wave എന്ന്‍ ഇംഗ്ലീഷില്‍ പറഞ്ഞാല്‍.

2. "...The copper plate absorbs earth’s magnetic waves and radiates it to the surroundings..."

ഫയങ്കരം! അതായത്, "Kilometers and kilometers" ഈ സാത്രജ്ഞന്‍ തെണ്ടികള്‍ ഇത്രയും നാള്‍ എന്തെടുക്കുവായിരുന്നു? അവന്‍മാര്‍ ഈ കോപ്പര്‍ എന്ന് പറയുന്ന സാധനത്തിന്റെ ഉള്ളിലെ ആറ്റത്തിന്റെ ഉള്ളില്‍ എത്ര ഇലക്ട്രോണ്‍ ഉണ്ടെന്നും അവറ്റകളൊക്കെ എന്തു ചെയ്യുവാണെന്നും വരെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ ഈ magnetic waves എന്ന് പറയുന്ന സാധനം വരുന്നതും പോകുന്നതും ഒന്നും കണ്ടില്ലേ? (അല്ലണ്ണാ, ഈ ഇലക്ട്രോണ്‍സ് ആറ്റത്തിനുള്ളില്‍ കാബറേ ഡാന്‍സ് കളിക്കുവാണോ, കണ്ടു കണ്ണും തള്ളി ഇരിക്കാന്‍?) ഇല്ലാത്ത സാധനം absorb ചെയ്യുന്നു radiate ചെയ്യുന്നു എന്നൊക്കെ പറയുന്നത് പോട്ടെ. ഇനി അങ്ങനെ ഉണ്ട് എന്ന് വെച്ചാല്‍, നിങ്ങളുടെ അടുക്കളയില്‍ ഇരിക്കുന്ന ചെമ്പ് പാത്രങ്ങളൊക്കെ ഒടുക്കത്തെ radiation ആയിരിക്കണ്ടേ?


3." ...Washing the idol is to charge the water with the magnetic radiations thus increasing its medicinal values. Three spoons of this holy water is distributed to devotees. Again, this water is mainly a source of magneto-therapy..."

അമ്മമ്മോ!! അതായത്, "In these days of degenerating decencies of Miami beach to Washington" എയ്...ദിസീസ് ചീറ്റിങ്, ദിസീസ് ചീറ്റിങ് ...magnetic radiation എന്ന സാധനം വെച്ച് "മരുന്ത് വെള്ളം" ഉണ്ടാക്കാന്‍ പറ്റുമെന്ന കാര്യം ഇത്രയും നാള്‍ ആരോടും പറയാത്തത് മോശമായിപ്പോയി. മാത്രമല്ല, ഈ magnet therapy എന്ന് പറയുന്ന സാധനം തികച്ചും അശാസ്ത്രീയമാണെന്ന് ശാസ്ത്രലോകം പരക്കെ അംഗീകരിച്ചതാണ്. ഇനി magnetic therapy-ക്കാര് തന്നെ പറയുന്നത് വെച്ചാണെങ്കിലോ, അവര്‍ static magnetic field ഉപയോഗിക്കുന്നു എന്നാണ് പറയുന്നത്. static എന്നാല്‍ സ്ഥിരമായി ഒരു സ്ഥലത്ത് നില്‍ക്കുന്നത് എന്നര്‍ത്ഥം. ഒഴുകുന്ന തീര്‍ത്ഥജലത്തില്‍ എവിടെയാണോ എന്തോ static magnetic field!

4. " It is proved that *Theertham* is a very good blood purifier, as it is highly energized"

ഇതക്കെ എപ്പ നടന്ന്??? ആരണ്ണാ അത് പ്രൂവു ചെയ്തത്? എവിട വെച്ച്? അമേരിക്ക ജങ്ക്ഷനില്‍ വെച്ചാണാ? ആ പ്രൂഫ് ഒന്ന് കാണിച്ച് തരുവോ?

5. "..when the doors open up, the positive energy gushes out onto the persons who are there. The water that is sprinkled onto the assemblages passes on the energy to all. This also explains why men are not allowed to wear shirts at a few temples and women are requested to wear more ornaments during temple visits"

ഓഹ്... എന്‍റമ്മഛീ!! അതായത്, "when diplomacy and duplicity become interchangeability of from complicated America to America" പക്ഷേ ഇത് ഞാന്‍ മുഴുവന്‍ വിശ്വസിക്കൂല. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ സാധനം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഇന്നലെ സാര്‍ പഠിപ്പിച്ചല്ലോ. പിന്നെന്താ, ആണുങ്ങള്‍ക്ക് മാത്രം ഷര്‍ട്ട് അഴിച്ചിട്ട് അനുഗ്രഹം കൊടുക്കുന്നത്? ഈ നിയമം പെണ്ണുങ്ങള്‍ക്കും കൂടി വെച്ചിരുന്നെങ്കില്‍ ഈ യുക്തിവാദി തെണ്ടികള്‍ ഉള്‍പ്പടെ എല്ലാവരും പരമഭക്തന്മാര്‍ ആയി അമ്പലത്തില്‍ വരുമായിരുന്നു. കളഞ്ഞില്ലേ?? ശ്ഹെ!!

6. "...All the rituals, all the practices are, in reality, well researched, studied and scientifically backed thesis which form the ways of nature to lead a good healthy life..."

തന്നണ്ണാ തന്ന. നിങ്ങള് ഇത്രേം വലിയ പുലിയല്ല, ഇത്രേം വലിയ സിങ്കമാണെന്ന് നമ്മളറിഞ്ഞില്ല. ഈ തീസിസ് എവിടെയണ്ണാ സമര്‍പ്പിച്ചത്? പോയൊന്ന് തൊട്ട് തൊഴാനായിരുന്നു

അപ്പ എല്ലാരും കേട്ട് പഠിച്ചല്ലോ? ഏഹ്? ഇല്ലേ? കഷ്ടം തന്നെ. ഇത്രയും വിശദമായി പറഞ്ഞിട്ടും മനസിലായില്ലേ? എന്നാപ്പിന്നെ എനിക്കൊന്നെ പറയാനുള്ളൂ.

"Go away you stupid, In the house of my wife and daughter, you will not see any minute of the today, GET OUTHOUSE"

PS: എല്ലാവരും എല്ലാം അറിയണമെന്നില്ല. അതുകൊണ്ട് തന്നെ എപ്പോഴെങ്കിലും ഫെയിസ്ബുക്കിലോ മറ്റോ ഇതൊക്കെ വായിച്ചു നിങ്ങള്‍ താഴെ മഹത്തരം, informative എന്നൊക്കെ കമെന്‍റ് ചെയ്തിട്ടുണ്ടെങ്കില്‍ ഇതൊരു അവഹേളനമായി എടുക്കരുത്. എനിക്കറിയാവുന്നത് ഞാന്‍ പറഞ്ഞു എന്നെയുള്ളൂ. ഇത്തരം മണ്ടത്തരങ്ങള്‍ ദയവായി ഷെയര്‍ ചെയ്തു നാണം കെടാതെ നോക്കുമല്ലോ

Comments

Popular posts from this blog

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്