പൊതുവേ സമൂഹത്തില്‍ ഇകഴ്ത്തപ്പെടുന്ന ഒരു സംഗതിയാണ് അഹങ്കാരം. ഒരാള്‍ അല്പം തന്നിഷ്ടം കാണിച്ചാല്‍, മറ്റുള്ളവരുടെ വാക്കിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നാല്‍, അല്പം കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാല്‍ ...അങ്ങനെ പലപ്പോഴും സമൂഹം അവനെ 'അഹങ്കാരി' എന്ന് വിളിച്ചു കുറ്റപ്പെടുത്താറണ്ട് . പക്ഷെ ഒരാള്‍ അഹങ്കാരിയായാല്‍ അത് സത്യത്തില്‍ മറ്റുള്ളവരെ ബാധിക്കാറുണ്ടോ? അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഒരാളുടെ അഹങ്കാരം അയാളെ അല്ലാതെ മറ്റാരെയും ഉപദ്രവിക്കാറില്ല. 'pride goes before a fall' എന്ന ആംഗല പഴഞ്ചൊല്ല് അഹങ്കാരിയുടെ 'fall' നെ പറ്റിയാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സമൂഹം എന്തിനാണ് അവനെ വെറുക്കുന്നത്? അവനോട് സഹതാപമല്ലേ കാണിക്കേണ്ടത്? സത്യത്തില്‍ നാം ഒരു അഹങ്കാരിയെ വെറുക്കുന്നത് അവന്‍ അഹങ്കാരിയായതുകൊണ്ടല്ല. മറിച്ച് അവന്റെ അഹങ്കാരത്തെ നാം നമ്മുടെ അഹങ്കാരത്തോടുള്ള വെല്ലുവിളിയായി കാണുന്നത് കൊണ്ടാണ്. അവനോടു തോന്നുന്ന ഈര്‍ഷ്യ, അഹങ്കാരം എന്ന ദുര്‍ഗുണത്തോട് നമ്മിലെ സദ്ഗുണം കാണിക്കുന്ന പ്രതികരണം അല്ല. മറിച്ച് അവനിലെയും നമ്മിലെയും അഹങ്കാരങ്ങള്‍ തമ്മിലുള്ള വികര്‍ഷണം ആണത്. ഞാന്‍ എത്രത്തോളം അഹങ്കാരിയാണോ, അത്രത്തോളം മറ്റുള്ളവരിലെ അഹങ്കാരത്തെ ഞാന്‍ വെറുക്കും. നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളുടെയും ഉറവിടം നമ്മില്‍ ഓരോരുത്തരിലും ഉള്ള 'ഞാന്‍' എന്ന ബോധം തന്നെയാണ്. പക്ഷെ ഈ 'ഞാന്‍' എന്ന ബോധം ഞാന്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിരോധാഭാസം! ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ നല്ലവനോ ചീത്തയോ അഹങ്കാരിയോ വിനയശീലനോ ഒന്നുമല്ല. മറ്റൊരാളുടെ സാനിധ്യത്തില്‍ എന്നില്‍ 'ഞാന്‍' എന്ന ബോധം ഉടലെടുക്കും. എന്നിലെ സ്വഭാവ വിശേഷങ്ങളെ ആധാരമാക്കി ഞാന്‍ മറ്റുള്ളവരെ അളക്കാന്‍ തുടങ്ങും. അപ്പോഴാണ് നന്മ-തിന്മ വേര്‍തിരിവുകള്‍ അവിടെ ഉണ്ടാകുന്നത്. ഈ അഹംഭാവമാണ് ഒരു പരിധിവരെ നമ്മുടെ വ്യക്തിത്വം.
വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്. ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...
Comments
Post a Comment