Skip to main content

Posts

Showing posts with the label വീക്ഷണം

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ചുരുളഴിയാത്ത പ്രപഞ്ചരഹസ്യവും, ചുരുളുന്ന രഹസ്യാന്വേഷകരും- ഒരു അവലോകനം.

പ്രപഞ്ചരഹസ്യത്തെ സംബന്ധിച്ച് ശ്രീ. സീ. രാധാകൃഷ്ണൻ അവതരിപ്പിച്ച ഒരു ആശയം വാർത്താവിഷയമായിട്ടുണ്ട്. പതിവ് പോലെ എരിവും പുളിയും റിപ്പോർട്ടറുടെ സ്വന്തം സയൻസും ഒക്കെക്കൂടി കുഴച്ച് വൻ കോലാഹലമായിട്ടാണ് പത്രങ്ങളൊക്കെ അതിനെ കെട്ടിയൊരുക്കി നിർത്തിയിരിക്കുന്നത്. കുറേ ഏറെ ഇടങ്ങളിൽ ഹർഷാരവത്തോടെയുള്ള സ്വീകരണം ടി 'കണ്ടെത്തൽ' നേടിക്കഴിഞ്ഞു എന്നാണ് ഫെയ്സ്ബുക്ക് ഷെയറുകളും വാട്സാപ്പ് 'വിജ്ഞാനമഴ'കളും കാണുമ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ അതേപ്പറ്റി ചിലത് പറയണമെന്ന് തോന്നി. 'Prespacetime Journal' എന്ന് പേരുള്ള, ശാസ്ത്രജേണൽ എന്നവകാശപ്പെടുന്ന ഒരു ജേണലിലാണ് ശ്രീ. സീ. രാധാകൃഷ്ണനും ശ്രീ. കേ. ആർ. ഗോപാലും ചേർന്നെഴുതിയ 'പ്രബന്ധം' പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 'Avyakta: The Fabric of Space' (http://prespacetime.com/index.php/pst/article/view/1140/1144) എന്നാണ് 19 പേജുകളുള്ള ആ ലേഖനത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭൗതികസവിശേഷതകളെ വിശദീകരിക്കാൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൗതികശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ ലേഖകർ വിശദമായി വായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അവയോടൊപ്...

ദൈവികപീഡകർ

കുട്ടിയെ പീ‍ഡിപ്പിച്ച പുരോഹിതൻ ഒരു അപൂർവ വാർത്തയേയല്ല. മാത്രമല്ല ഇക്കാര്യത്തിൽ അനിതരസാധാരണമായ മതസൗഹാർദ്ദവും കാണാനാവും. എന്നാൽ മറ്റ് പീഡനങ്ങളെ അപേക്ഷിച്ച് ഇത്തരം 'ദൈവികപീഡനങ്ങൾ'ക്ക് ഒരു പ്രധാന വ്യത്യാസം ഉണ്ട്. മാധ്യമങ്ങൾക്കും പൊതുജനത്തിനും അതിൽ വലിയ താത്പര്യം ഉണ്ടാവില്ല. പീഡനത്തിന്റെ 'പീ' കേട്ടാൽ ക്യാമറയും മൈക്കുമെടുത്ത് ഇക്കിളിയ്ക്ക് സ്കോപ്പ് നോക്കിയിറങ്ങുന്ന മാധ്യമങ്ങളുടെ സ്ഥിരം പരക്കം പാച്ചിലുകളും അന്തിച്ചർച്ചകളും അവിടെ കാണാനാവില്ല. മതങ്ങളെ തൊട്ട് ഇക്കിളിയുണ്ടാക്കാൻ നോക്കിയാൽ അത് കിളി പോകുന്ന കേസാണെന്ന് അവർക്ക് നന്നായി അറിയാം. പൊതുജനത്തെ സംബന്ധിച്ച് മാധ്യമങ്ങൾ മുന്നിലെത്തിക്കുന്ന ഇക്കിളിയും അതുവഴി കവലകളിൽ സംഘം കൂടി ചർച്ച ചെയ്യാനും, സ്വന്തമായി തിയറികൾ മെനഞ്ഞ് പരസ്പരം പിയർ റിവ്യൂ നടത്താനുമുള്ള സാഹചര്യവും കുറയും. സാധാരണ പീഡകരുടെ ചിത്രം കാണുമ്പോ നടത്താറുള്ള 'കൊല്ലെടാ, വെട്ടെടാ, പെങ്ങളുടെ മാനം രക്ഷിക്കെടാ' മോഡൽ പൊന്നാങ്ങളനിലവിളികൾ കാണാനേ കിട്ടില്ല. ജനത്തെ സംബന്ധിച്ച് അത് 'വഴിപിഴച്ചുപോയൊരു പുരോഹിതന്റെ ചെറിയൊരു കൈപ്പിഴ' മാത്രമായിരിക്കും. മതം തലയ്ക്ക് പിടിച്ച...

മനുഷ്യപുരോഗതിയുടെ വിചിത്ര ചരിത്രം!

മനുഷ്യൻ ഈ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഹോമോ സാപിയൻസ് എന്ന് ജീവശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന ജീവി ലക്ഷക്കണക്കിന് വർഷം മുന്നേ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ ജീവിയെ, വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും അലഞ്ഞ് ജീവിക്കുന്ന ഇന്നത്തെ അനേകം വന്യമൃഗങ്ങളിൽ ഒന്ന് മാത്രമായേ കണക്കാക്കാൻ നിർവാഹമുള്ളൂ. നാം മനുഷ്യൻ എന്ന വാക്കുകൊണ്ട് സാധാരണഗതിയിൽ അർത്ഥമാക്കുന്നത് സാമൂഹ്യജീവിയായ ഹോമോസാപിയൻസിനെയാണ്. അയാളുടെ പ്രായമാണ് ഇവിടത്തെ നമ്മുടെ ചോദ്യം. കൃഷി ചെയ്യാൻ പഠിച്ചതാണ് മനുഷ്യന്റെ നാഗരികജീവിതത്തിന് വഴിത്തിരിവായത്. അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം അവരവർക്ക് ആവശ്യമായ ആഹാരം ആവശ്യമുള്ളിടത്ത് ഉണ്ടാക്കിയെടുക്കാനുള്ള വിദ്യയാണല്ലോ അത്. അറിയപ്പെടുന്ന പുരാതന സംസ്കാരങ്ങളെല്ലാം വലിയ നദികളുടെ തീരങ്ങളിൽ പുഷ്ടി പ്രാപിച്ചത് കൃഷിയുമായുള്ള നാഗരികതയുടെ ബന്ധമാണ് കാണിക്കുന്നത്. തെളിവുകൾ അനുസരിച്ച്, നാം കൃഷി സ്വായത്തമാക്കിയിട്ട് കുറഞ്ഞത് പതിനായിരം വർഷം ആയിട്ടുണ്ട് എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ നാഗരികമനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷമായി എന്ന് പറയാം. ഈ പതിനായിരം വർഷത്തെ ചരിത്രത്തിൽ, ഇന...

ഇത്തിരി ഫിസിക്സ് പൊങ്ങച്ചം

"അളിയാ, എന്റെ കംപ്യൂട്ടറിനെന്തോ കുഴപ്പം. ഒന്ന് നോക്കിയേ. നീ ഫിസിക്സ് പഠിച്ചതല്ലേ?" ഈ ടൈപ്പ് ആവശ്യങ്ങൾ ഫിസിക്സ് വിദ്യാർത്ഥികളിൽ പലരും കേട്ടിട്ടുണ്ടാകും. ഫിസിക്സ് എന്നാൽ എന്താണെന്നതിനെ കുറിച്ച് അത് പഠിയ്ക്കാത്തവർക്ക് ഇങ്ങനെ ചില തെറ്റിദ്ധാരണകൾ ഉണ്ട്. അതെന്തോ ഭയങ്കര സംഭവമാണ് എന്നൊരു തോന്നൽ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ കുട്ടികൾ, സ്കൂൾ തലം കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് ഒഴുകുന്നതിലെ ഒരു പ്രവണത നോക്കിയാലും ഈ സ്വാധീനം കാണാം. മാർക്ക് കൂടിയവർ സയൻസ് എടുക്കണം, അതിൽ ഏറ്റവും കൂടിയവർ ഫിസിക്സ് എടുക്കണം, പിന്നെ കെമിസ്ട്രി, മാത്സ്,... ഇങ്ങനെ സാമാന്യമായി പിന്തുടർന്ന് വരുന്ന ഒരു ട്രെൻഡ് ഉണ്ട്. ഇതിലെന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ മറുപടി പറയില്ല. കാരണം, ഫിസിക്സ് പഠിച്ച, ഇപ്പോഴും പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞാനതിൽ അഭിപ്രായം പറയുന്നതിൽ ഇത്തിരി അഭംഗി ഉണ്ട്. പക്ഷേ ടീവി നന്നാക്കാനും വീട് വയറിങ് ചെയ്യാനും ബൈക്കിന്റെ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാനും എന്നുവേണ്ട വെബ്സൈറ്റുണ്ടാക്കാനും അനിമേഷൻ സിനിമയുണ്ടാക്കാനും വരെ ഫിസിക്സ് പഠിച്ചവർക്...

ലക്കില്ലാത്ത വിനോദസഞ്ചാരികളോട് ഒരപേക്ഷ.

സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം. താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- "Is there anything to see up there?" (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?) എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: "Ey, nothing! Only some scenery!" (ഏയ് ഒന്നുമില്ല. കുറേ 'സീനറി' മാത്രം) കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- "There's nothing up there. Come on, let's go back!" കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി. സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം. നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: "എടാ, അതിന്റെ അകത്തെന്താ കാണാൻ?" മറുപട...

പിന്നെന്തിനാ ഇതിനൊക്കെ മെനക്കെടുന്നത്!?

ഹിന്ദുക്കൾ... ഞായറാഴ്ച തോറും പള്ളീൽ പോകുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, ബൈബിളും ഖുറാനും താലോലിക്കുന്നില്ല, മാമോദീസ മുങ്ങുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ഹിന്ദുക്കൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! ക്രിസ്ത്യാനികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ഖുറാനും പാരായണം ചെയ്യുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! മുസ്ലീങ്ങൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, രാമായണവും ഗീതയും ബൈബിളും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല. അതുകൊണ്ട് മുസ്ലീങ്ങൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നുണ്ടോ? ഇല്ല! യുക്തിവാദികൾ... അമ്പലത്തിൽ പോയി തൊഴുന്നില്ല, കുർബാന കൈക്കൊള്ളുന്നില്ല, ദിവസം അഞ്ചു നേരം നിസ്കരിക്കുന്നില്ല, രാമായണവും ഗീതയും ബൈബിളും ഖുറാനും പാരായണം ചെയ്യുന്നില്ല, മാമോദീസ മുങ്ങുന്നില്ല, പുഷ്പ്പാഞ്ജലി നടത്തുന്നില്ല, ഹജ്ജിന് പോകുന്നില്ല. അതുകൊണ്ട് യുക്തിവാദികൾക്ക് വല്ല പ്രശ്നവും ഉണ്ടാകുന്നു...

അവരൊക്കെ മനുഷ്യരായിരുന്നു...

ശാസ്ത്രം, വിശേഷിച്ച് ഫിസിക്സ്, പഠിയ്ക്കുമ്പോൾ അതിലെ രസവും ആശയവും ഉൾക്കൊള്ളാൻ പലർക്കും കഴിയാറില്ല. പഠിയ്ക്കാത്തവർക്ക് ദുരൂഹതയും പഠിയ്ക്കുന്നവർക്ക് തലവേദനയുമാണ് പൊതുവേ ഫിസിക്സ്. സ്കൂൾ കോളേജ് തലത്തിലൊക്കെ പാതി തമാശയും പാതി ഗൗരവും ചേർത്ത് "ന്യൂട്ടനും ഐൻസ്റ്റൈനുമൊക്കെ ഇത് കണ്ടുപിടിച്ചതുകൊണ്ടാണ് ഞങ്ങൾക്കിതൊക്കെ പഠിയ്ക്കേണ്ടിവന്നത്" എന്നൊക്കെ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്. നിങ്ങളോട് പ്ലസ് ടൂവിനോ ഡിഗ്രിയ്ക്കോ സയൻസെടുക്കാൻ ന്യൂട്ടനും ഐൻസ്റ്റൈനും വന്ന് നിർബന്ധിച്ചിരുന്നോ എന്നാണ് അധ്യാപകനെന്ന നിലയിൽ ഞാൻ ചോദിക്കാറ്. ഇതിപ്പോൾ പറഞ്ഞത്, ഫിസിക്സിലെ രസം ഉൾക്കൊള്ളാൻ എന്നെ സഹായിച്ച ചില ഘടകങ്ങൾ സൂചിപ്പിക്കാനാണ്. ഭൗതികശാസ്ത്രത്തിലെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിവന്ന ചരിത്രത്തിൽ, അതിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ജീവിതങ്ങളാണ് അതിൽ ഏറ്റവും പ്രധാനം. ശാസ്ത്രജ്ഞരുടെ പേരുകൾ നമ്മുടെ ശാസ്ത്രവിദ്യാർത്ഥികൾ പരിചയപ്പെടുന്ന രീതി നോക്കിയാൽ അവരൊക്കെ മനുഷ്യരാണെന്ന ധാരണ പോലും അവർക്കുണ്ടാകാൻ വഴിയില്ല. പല പേരുകളും ചില അളവുകളുടെ യൂണിറ്റുകൾ മാത്രമാണ് അവർക്ക്. കെൽവിൻ, വോൾട്ട, ഓം, ജൂൾ, ന്യൂട്ടൻ ഇങ്ങനെയുള്ള വാക്കുകൾക്ക...

പിന്നെയീ ഐയെസ്സാറോക്കാരൊക്കെ ചെയ്യുന്നതോ?

കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ പലയിടങ്ങളിലും ശാസ്ത്രപ്രചരണ പരിപാടികളിൽ സംസാരിക്കാൻ പോകുന്നുണ്ട് ഞാൻ. ശാസ്ത്രം എന്താണ്, അത് അന്ധവിശ്വാസങ്ങളെക്കാൾ എന്തുകൊണ്ട് ഏതൊക്കെ രീതിയിൽ മികച്ചതാണ്, ശാസ്ത്രമെന്ന അവകാശവാദത്തോടെ വരുന്ന കപടശാസ്ത്രങ്ങളെ പ്രതിരോധിയ്ക്കേണ്ടത് എന്തുകൊണ്ട് ആവശ്യമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് മിക്കയിടത്തും സംസാരിക്കാറുള്ളത്. തമാശയെന്താന്ന് ചോദിച്ചാൽ, നമ്മളിവിടെ ഘോരഘോരം സയന്റിഫിക് മെത്തേഡും കിടുതാപ്പുമൊക്കെ എടുത്തലക്കി ഒരു പരുവത്തിന് അവസാനിപ്പിക്കുമ്പോ, മിക്കവാറും ഇടങ്ങളിൽ സദസീന്ന് ഒരു ഗാരന്റീഡ് ചോദ്യമുണ്ട്, "അപ്പോപ്പിന്നെ, ഈ ഐയെസ്സാറോക്കാര് റോക്കറ്റ് വിടുന്നതിന് മുൻപ് തിരുപ്പതീല് പോയി തുലഭാരമിരിക്കുകയും തേങ്ങയടിയ്ക്കുകയും ഒക്കെ ചെയ്യുന്നതോ? എന്തെങ്കിലും കാര്യമില്ലെങ്കിൽ അവരെപ്പോലുള്ളവർ അത് ചെയ്യുമോ?"  ഇതൊരു സ്ഥിരം ചോദ്യമാണ്. സമാന സാഹചര്യങ്ങളിൽ എന്റെ പല സുഹൃത്തുക്കളും കൊടുക്കുന്ന മറുപടിയും കേട്ടിട്ടുണ്ട്, "ഐയെസ്സാറോയിൽ ഉള്ളവർ സയന്റിസ്റ്റുമാരല്ല, അവർ എഞ്ചിനീയർമാരോ ടെക്നോക്രാറ്റുകളോ മാത്രമാണ്" സംഗതി ശരിയായിരിക്കാം. അവർ ടെക്നോക്രാറ്റുകളോ എഞ്ചിനീയർ...

മാതൃസ്നേഹിയായ രാമു

കുഞ്ചുവമ്മയ്ക്ക് രണ്ട് മക്കളായിരുന്നു- രാമുവും ദാമുവും. രാമു വല്യ മാതൃസ്നേഹിയാണ്. എന്നും രാവിലേയും ഉച്ചയ്ക്കും വൈകിട്ടുമായി മൂന്ന് നേരം വീട്ടിന്റെ മുന്നിൽ ഇറങ്ങിനിന്ന് നാട്ടുകാര് കേൾക്കെ, "എന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും നല്ല അമ്മ" എന്ന് വിളിച്ച് പറയും. ഇടക്കിടെ അമ്മയുടെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കും, അമ്മയ്ക്ക് ആരതി ഉഴിയും. ദാമുവിന് ഇത്തരം കാര്യങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു. ഒരു ദിവസം കുഞ്ചുവമ്മയ്ക്ക് ചുമ തുടങ്ങി. ദാമു ചോദിച്ചു, "എന്താ അമ്മേ ചുമയ്ക്കുന്നത്?" ഇത് കേട്ട് രാമു എവിടുന്നോ ഓടിപ്പാഞ്ഞ് വന്നു, "പ്ഭ! നായിന്റെ മോനേ. സ്വന്തം അമ്മയെ കുറ്റം പറയുന്നോടാ? ഈ അമ്മയല്ലേടാ നിന്നെ ഇത്രേം നാളും വളർത്തിയത്?"  ആവേശത്തിനിടെ സ്വന്തം തന്തയ്ക്ക് കൂടിയാണ് വിളിച്ചത് എന്നുപോലും രാമു മറന്നുപോയി. അല്ലെങ്കിലും രാമു അങ്ങനാണ്, അതാണ് രാമു. മാതൃസ്നേഹിയായ രാമുവിനോട് ദാമു പറഞ്ഞു - "ചേട്ടാ, അമ്മ ചുമയ്ക്കുന്നുണ്ട്. അമ്മയ്ക്ക് വല്ല ആരോഗ്യപ്രശ്നവും ആണെങ്കിലോ?"  രാമുവിന് കലിയടങ്ങിയില്ല, "എന്ത്! എന്റെ അമ്മയ്ക്ക് ഒരു ആരോഗ്യപ്രശ്നവും ഇല്ല. ഉണ്ടാവുകയും...

ചില റിയൽ-ലൈഫ് ക്ലീഷേ ഡയലോഗുകൾ

“ആരും പെർഫക്റ്റല്ല!” - തെണ്ടിത്തരം കാണിച്ചുപോയി. ന്യായീകരിക്കാൻ വേറെ കാരണമൊന്നും കാണുന്നില്ല! “ഞാനൊരു അഞ്ച് മിനിറ്റിൽ എത്തും” - ആ അഞ്ച് മിനിറ്റിന്റെ കണക്ക് കേൾക്കുമ്പോഴേ ഓർത്തോണം, എപ്പോ എത്തുമെന്ന് ഒരു പിടിയുമില്ല! “എനിക്കാരുടേയും അഞ്ച് പൈസാ വേണ്ട” - ‘ആ കാശ് തടയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.’ “ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ തന്നിട്ടുണ്ട്” - ‘ഡേ അപ്പീ, ഇത് നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. പോയി പറ്റുന്ന പണി ചെയ്!’ “നല്ല തല്ല് കിട്ടാത്തതിന്റെ കേടാ” - വേറെ ആരോ തെണ്ടിത്തരം കാണിച്ചു. “തെറ്റ് ചെയ്യാത്തവരായി ആരുമില്ല” - പറയുന്ന ആള് തെണ്ടിത്തരം കാണിച്ചിരിക്കുന്നു. “ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ഗുരുത്വം ഇല്ല” - ‘എനിക്കാരും പ്രായത്തിന്റെ വില പോലും തരുന്നില്ല!’ “അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല” - ‘അത് എനിക്ക് തീരെ പിടിക്കുന്നില്ല, പ്രത്യേകിച്ച് കാരണമൊന്നും പറയാനുമില്ല.’ “എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്” - ‘എന്റെ മതം പറയുന്നതാണ് യഥാർത്ഥ ദൈവം എങ്കിലും അത് പറഞ്ഞാൽ മറ്റേയാളുമായുള്ള ടേംസ് തെറ്റാൻ ചാൻസുണ്ട്!’ “ഞാനും പണ്ടൊരു യുക്തിവാദി ആയിരുന്നു” ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

മുങ്ങിക്കൊണ്ടിരിക്കുന്ന മതേതര കപ്പലിൽ നിന്നും തത്സമയം...

മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാനാവിധ മതവിശ്വാസികൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിൽ, സമാധാനമായി ജീവിക്കുന്നതിന് എല്ലാവരും കൂടി കണ്ടെത്തുന്ന ഒരു പ്രായോഗിക ബുദ്ധിയാണ് മതേതരത്വം എന്ന കാപട്യം. അടിസ്ഥാനപരമായി "നീ നിന്റെ മതം വെച്ചോളൂ, ഞാൻ എന്റെ മതം വച്ചോളാം, ഞാൻ നിന്റെ മതത്തിൽ ഇടപെടില്ല, നീ എന്റെ മതത്തിലും ഇടപെടരുത്" എന്ന സങ്കുചിതമായ സന്ദേശമാണ് അതിലുള്ളത്. അമ്പലത്തിന്റെയും പള്ളിയുടേയും കൊടിമരം കൂട്ടിക്കെട്ടിയും പെരുന്നാളിനും ഓണത്തിനും ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയും മൂന്ന് മതച്ചിഹ്നങ്ങളും കൂടി ഒരുമിച്ച് പെയിന്റ് ചെയ്തുമൊക്കെ മതേതരത്വത്തിൽ രോമാഞ്ചം കൊള്ളുന്നത്, ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള നാട്യം മാത്രമാണ്. ഒരു കൂട്ടത്തിലെ ആണ് മറുകൂട്ടത്തിലെ പെണ്ണിനെ പ്രണയിക്കുന്നിടം വരെയുള്ള ആയുസ്സേ ഈ മതേതരത്വത്തിനുള്ളു. മതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ പരസ്പരം അകറ്റി നിർത്തുക എന്നതാണ്. മതവ്യത്യാസം നോക്കാതെ ആളുകൾ പരസ്പരം വിവാഹം കഴിക്കാൻ തുടങ്ങിയാൽ രണ്ട് ത...

റോഡിലിറങ്ങും മുൻപ്

കഴിഞ്ഞ ദിവസം വൈകിട്ട് ഒരു എട്ട് മണി സമയം. തിരുവനന്തപുരം തൈക്കാട് ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡിലൂടെ ഞാൻ ബൈക്കിൽ പോകുന്നു. ആശുപത്രിയ്ക്ക് എതിരേയുള്ള ക്ഷേത്രത്തിനടുത്ത് നിന്ന് ഒരു ചെറിയ പെൺകുട്ടി റോഡിലേയ്ക്ക് ചാടിയിറങ്ങാൻ തുടങ്ങുന്നത് കണ്ട്, ഞാൻ വേഗത കുറച്ചു. പെട്ടെന്നാണത് കണ്ണിൽ പെട്ടത്, റോഡിന്റെ നടുവിൽ എന്റെ തൊട്ടുമുന്നിൽ ഒരു സ്ത്രീ! കണ്ട നിമിഷം രണ്ട് ബ്രേക്കുകളും കൂടി ആഞ്ഞ് പിടിച്ചെങ്കിലും അവരുടെ ദേഹത്ത് മുട്ടി മുട്ടിയില്ല എന്ന മട്ടിലാണ് വണ്ടി നിന്നത്. നേരത്തെ വേഗത കുറച്ചിരുന്നതിനാൽ അപകടം ഒഴിവായി. അവർ കറുത്ത പർദയായിരുന്നു ധരിച്ചിരുന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എന്റെ നേരെ അവർ തിരിഞ്ഞുനോക്കിയതുകൊണ്ട് മാത്രമാണ് എനിക്കവരുടെ മുഖവും തുടർന്ന് അവരുടെ സാന്നിദ്ധ്യവും കാണാൻ സാധിച്ചത്. അല്ലാത്ത പക്ഷം ഉറപ്പായും ഞാൻ അതേ വേഗതയിൽ അവരെ ചെന്നിടിക്കുമായിരുന്നു. റോഡിൽ ധരിയ്ക്കുന്ന വസ്ത്രത്തിന്റെ പ്രാധാന്യം പൊതുവേ പറഞ്ഞാൽ ആളുകൾക്ക് മനസിലാവാറില്ല. നമ്മൾ റോഡിൽ നടക്കുമ്പോഴോ മുറിച്ച് കടക്കുമ്പോഴോ അതുവഴി വരുന്ന വാഹനം ഓടിക്കുന്നവർക്ക് നമ്മളെ കാണാനാവുക എന്നത് സുരക്ഷയുടെ ആദ്യ നിബന്ധനയാണ്. അതിൽ ന...