Skip to main content

Posts

Showing posts with the label കൗതുകങ്ങള്‍

നിങ്ങൾക്ക് സ്വന്തം ശബ്ദം ഇഷ്ടമാണോ?

റെക്കോഡ് ചെയ്യപ്പെട്ട സ്വന്തം ശബ്ദം കേൾക്കുന്നത് നിങ്ങൾക്കെങ്ങനെയാണ് അനുഭവപ്പെടാറ്? എന്റെ കാര്യം പറഞ്ഞാൽ, എനിയ്ക്കത് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമാണ്. പാട്ടുപാടി റെക്കോഡ് ചെയ്തിട്ട് അത് ശരിയായോ എന്ന് കേട്ടുനോക്കാനുള്ള ശ്രമം ഒരുതരം ആത്മപീഡനമാണ് എന്നെ സംബന്ധിച്ച്. ഇക്കാര്യത്തിൽ ഞാനൊറ്റയ്ക്കല്ല. ഒരുപാട് പേർ സ്വന്തം ശബ്ദം തിരിച്ച് കേൾക്കുന്നത് ഇഷ്ടപ്പെടുന്നില്ല. അതിനൊരു കാരണവും ഉണ്ട്. നാം സംസാരിയ്ക്കുമ്പോൾ നാം നമ്മുടെ തന്നെ ശബ്ദം കേൾക്കുന്നുണ്ട്. പക്ഷേ ഈ ലോകത്ത് നമ്മൾ മാത്രമേ അത് ആ രീതിയിൽ കേൾക്കുന്നുള്ളൂ എന്നതാണ് പ്രശ്നം. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ശബ്ദം എങ്ങനെയാണെന്നാണോ നാം കരുതിയിരിക്കുന്നത്, അങ്ങനെയേ അല്ല മറ്റുള്ളവർ അത് കേൾക്കുന്നത്. നാം നമ്മുടെ സ്വനതന്തുക്കളെ (vocal chords) വിറപ്പിച്ചാണ് ശബ്ദം ഉണ്ടാക്കുന്നത്. ഈ വിറ വായുവിലുടെ ശബ്ദതരംഗങ്ങളായി സഞ്ചരിച്ച് ചുറ്റുമുള്ളവരുടെ ചെവിയിലെ കർണപുടത്തെ (ear drum) വിറപ്പിയ്ക്കുന്നു. അത് അതേപടി ഒരു വൈദ്യുതസിഗ്നലായി അവരുടെ മസ്തിഷ്കത്തിൽ എത്തുമ്പോൾ അവർ ആ ശബ്ദം കേൾക്കുന്നു. അതായത്, നമ്മുടെ സ്വനതന്തുക്കൾ പുറപ്പെടുവിയ്ക്കുന്ന വിറയാണ് അവർ മനസിലാക്...

ഡേറ്റാ കേബിളിലെ വീർത്ത സാധനം!

ചിത്രത്തിൽ കാണുന്നത് വളരെ സുപരിചിതമായ ഒരു സാധനമാണ്- ഡേറ്റാ കേബിൾ. നിങ്ങളിത് വായിക്കുന്നത് ഒരു കമ്പ്യൂട്ടറിലാണ്. അങ്ങനെയൊരാൾക്ക് ഡേറ്റാ കേബിൾ എന്തിനുള്ളതാണെന്ന് പറഞ്ഞുകൊടുക്കേണ്ട കാര്യമുണ്ടാവില്ല. ചോദ്യം വേറൊന്നാണ്. ചിത്രത്തിൽ ചുവന്ന വട്ടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു വീർത്ത സാധനം ആ കേബിളിൽ കാണാം. എന്താണത്? വെറുതേ ഭംഗിയ്ക്ക് വെച്ചേക്കുന്നതാണോ? ഡേറ്റാ കേബിളിൽ മാത്രമല്ല, കമ്പ്യൂട്ടറിന്റെ പവർ കേബിളിലുൾപ്പടെ പലയിടത്തും ഇതുപോലൊരു സാധനം കണ്ടിട്ടുണ്ടാകും. അതിന്റെ പേര് ഫെറൈറ്റ് ബീഡ് (ferrite bead) എന്നാണ്. കേബിളിനെ അല്ലെങ്കിൽ അത് ഘടിപ്പിക്കുന്ന ഉപകരണത്തെ ഒരു ആന്റിനയാകാതെ തടഞ്ഞ് നിർത്തുകയാണ് അതിന്റെ പണി! ആന്റിന എന്താണെന്നറിയാമല്ലോ. വൈദ്യുതകാന്തിക തരംഗങ്ങളെ, പ്രത്യേകിച്ച് റേഡിയോ തരംഗങ്ങളെ സ്വീകരിക്കാനോ പ്രക്ഷേപണം ചെയ്യാനോ ഉള്ള ഉപകരണം. വീട്ടിലെ ആന്റിന സ്വീകരിക്കാനും (receiving antenna) റേഡിയോ നിലയത്തിലെ ആന്റിന അതിനെ പ്രക്ഷേപണം ചെയ്യാനും (transmitting antenna) ഉപയോഗിക്കുന്നു. എങ്ങനെയാണ് ഇവ പ്രവർത്തിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ഫീൽഡ് ഒരു മാഗ്നറ്റിക് ഫീൽഡിനും, മാറിക്കൊണ്ടി...

കണ്ണാടി നിങ്ങളെ കീഴ്മേൽ മറിക്കാത്തതെന്തുകൊണ്ട്?

 കണ്ണാടിയിൽ നോക്കിയിട്ടുള്ള ഏതൊരാളും സമ്മതിക്കുന്ന കാര്യമാണ് കണ്ണാടി അതിലുണ്ടാകുന്ന പ്രതിബിംബത്തെ ഇടം-വലം തിരിക്കും എന്നത്. കണ്ണാടിയുടെ മുമ്പിൽ നിന്ന് നോക്കുമ്പോൾ, നാം ഇടംകൈ ഉയർത്തിയാൽ പ്രതിബിംബം വലം കൈയാണ് ഉയർത്തുന്നത്, വലത്തേയ്ക്ക് ചരിഞ്ഞാൽ പ്രതിബിംബം ഇടത്തേയ്ക്കാണ് ചരിയുന്നത് എന്നതൊക്കെ എല്ലാവർക്കും സുപരിചിതമായ കാര്യവുമാണ്. പക്ഷേ അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് കണ്ണാടിയിൽ മുകളും താഴെയും തമ്മിൽ തിരിയാത്തത്? കണ്ണാടിയിൽ നിങ്ങളുടെ തല മുകളിലും കാല് താഴെയായിട്ടും തന്നെയല്ലേ കാണുക? ഇനി കണ്ണാടി എടുത്ത് വശത്തേയ്ക്ക് 90 ഡിഗ്രി തിരിച്ച് പിടിച്ചിട്ട് നോക്കൂ. കണ്ണാടിയുടെ ഇടം-വലം ദിശ ഇപ്പോ കുത്തനെയായിരിക്കുന്നു. പക്ഷേ ഇപ്പോഴും ഇടവും വലവും മാത്രേ തിരിയുന്നുള്ളു, മുകളും താഴെയും പിന്നേയും കൃത്യമായി നില്പുണ്ട് എന്ന് കാണാം. അപ്പോപ്പിന്നെ എങ്ങനെ ചരിച്ച് വച്ചാലും കൃത്യമായി ഇടവും വലവും തിരിക്കാൻ കണ്ണാടിയ്ക്ക് കഴിയുന്നതെങ്ങനെയാണ്? സിംപിൾ! കണ്ണാടി പ്രതിബിംബത്തെ ഇടം-വലം തിരിക്കുന്നേയില്ല. നമ്മുടെ മനസ്സാണ് അതിനെ തിരിക്കാൻ ശ്രമിക്കുന്നത്. എന്താണിവിടെ പ്രശ്നം?  കണ്ണാടി ഒരു പ്രതിബിംബത്തേയും കറക്കു...

വെണ്ടയ്ക്കാ അക്ഷരത്തിന്റെ വലിപ്പം

"വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ട് നീ കണ്ടില്ലേ?" ഇതുപോലെ ഒരു പ്രയോഗം നമ്മള്‍ മിക്കവരും നടത്തിയിട്ടുണ്ടാവും. അപ്പോ ചോദ്യമിതാണ്, എന്നതാ ഈ 'വെണ്ടയ്ക്കാ അക്ഷരം'? വലിയ അക്ഷരം എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരികപ്രയോഗം വല്ലതുമാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. 'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്. ഇന്ന്‍ ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. 12 pt, 14 pt എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് നിഷ്കര്‍ഷിക്കുന്ന അതേ പോയിന്‍റ് (pt) തന്നെ. ഒരു പോയിന്‍റ് എന്നാല്‍ ഒരു ഇഞ്ചിന്റെ 72-ല്‍ ഒരു ഭാഗം (1/72 inch), അതായത് ഏതാണ്ട് 0.035 cm ആണ്. എന്നാല്‍ ഈ യൂണിറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് ചില പ്രത്യേക വലിപ്പങ്ങള്‍ക്ക് പ്രത്യേകപേരുകളാണ് ഉപയോഗിച്ചിരുന്നത്. Agate, Pearl, Brevier, Pica തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്. ഇന്നത്തെ കണക്കില്‍ 24 പോയിന്‍റ് ആണ് ഒരു വെണ്ട...

ഗ്രാനൈറ്റ് തറയും റബ്ബർ കാർപ്പെറ്റും- തണുപ്പിന്റെ കഥ

"ഗ്രാനൈറ്റ് തറയ്ക്ക് റബ്ബർ കാർപ്പറ്റിനെക്കാൾ തണുപ്പ് അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?"   വായനക്കാരുടെ ശാസ്ത്ര സംശയങ്ങൾ ശേഖരിച്ചതിൽ നിന്നും കിട്ടിയൊരു ചോദ്യമാണിത്. (ഇനിയും ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നവർ ബ്ലോഗിന്റെ വലത്തേ കോളത്തിൽ മുകളിലേയ്ക്ക് നോക്കൂ)   നിത്യജീവിതത്തിൽ ചില വസ്തുക്കൾ മറ്റ് വസ്തുക്കളെ അപേക്ഷിച്ച് തണുത്തിരിക്കുന്നതായിട്ടുള്ള അനുഭവങ്ങളിൽ നിന്നാണ് ഈ ചോദ്യം വന്നതെന്ന് വ്യക്തം. അങ്ങനെ തോന്നാത്തവർ തിരക്കൊഴിഞ്ഞ അടുക്കളിയിലേക്കൊന്ന് കയറി, സ്റ്റീൽ പാത്രം, ഗ്ലാസ്, അമ്മിക്കല്ല്, തടിപ്പെട്ടി, ഫ്രൈയിങ് പാനിന്റെ പിടി എന്നിങ്ങനെ അവിടെ കാണുന്ന ഓരോ വസ്തുക്കളിലായി തൊട്ടുനോക്കുക. സ്റ്റീൽ പാത്രം ഗ്ലാസിനെക്കാൾ തണുത്തിരിക്കുന്നു എന്ന് മനസിലാവും.   പക്ഷേ ഇവിടൊരു കുഴപ്പമുണ്ട്. സ്റ്റീൽ പാത്രവും ഗ്ലാസും ഫ്രൈയിങ് പാനും ഒക്കെ ഒരേ മുറിയിൽ കുറേ നേരം ഇരുന്നവയാണ് എങ്കിൽ അവ എല്ലാം ഒരേ താപനിലയിൽ തന്നെ ആയിരിക്കും എന്നതാണ് സത്യം. അവ ഒന്ന് മറ്റൊന്നിനെക്കാൾ തണുത്തതോ ചൂടുള്ളതോ ആയി നിൽക്കില്ല. പ്രകൃതിയിലെ അടിസ്ഥാന ഭൗതികനിയമമാണിത്– വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കൾ ഒരുമിച്ച് വന്നാൽ അതിൽ ച...

ഉറുമ്പുകൾ എന്ന വെയ്റ്റ് ലിഫ്റ്റേഴ്സ്

കഴിഞ്ഞ ദിവസം നിത്യജീവിതത്തിലെ ശാസ്ത്രസംശയങ്ങൾ ചോദിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നത് ചിലർക്കെങ്കിലും ഓർമ്മ കാണും. കുറേയെറെ രസകരമായ ചോദ്യങ്ങൾ അവിടെനിന്ന് വഭിച്ചിട്ടുണ്ട്. അതിൽ നിന്ന് തെരെഞ്ഞെടുത്ത രണ്ട് ചോദ്യങ്ങളാണ് ഇന്ന് നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത്. രണ്ട് ചോദ്യങ്ങളും ഉറുമ്പുകളെ പറ്റിയാണ്: ഉറുമ്പുകൾക്കെങ്ങനെയാണ് തങ്ങളെക്കാൾ ഭാരമുള്ള വസ്തുക്കളെ പുല്ല് പോലെ ഉയർത്തിക്കൊണ്ട് പോകാൻ സാധിയ്ക്കുന്നത്? വളരെയധികം ഉയരങ്ങളിൽ നിന്ന് വീണിട്ട് പോലും ഉറുമ്പുകൾക്ക് പരിക്ക് പറ്റാത്തത് എന്തുകൊണ്ട്? രണ്ട് ചോദ്യങ്ങളും ശരിയ്ക്കുള്ള നിരീക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരുമിച്ച് ആലോചിക്കുമ്പോൾ ഉറുമ്പുകൾ ബാലമംഗളത്തിലെ നമ്പോലനെപ്പോലെ ശക്തിമരുന്ന് കുടിച്ച അതിബലശാലികളാണ് എന്നതിന്റെ തെളിവുകളായി തോന്നിയേക്കാം. പക്ഷേ ഈ രണ്ട് ചോദ്യങ്ങളുടേയും ഉത്തരം അല്പം വ്യത്യസ്തമായ കാരണങ്ങളാണ്. ഓരോന്നായി നോക്കാം. ശരിയ്ക്കും ഉറുമ്പുകൾക്ക് നല്ല ‘മസിൽ പവറു’ണ്ട് എന്നത് സത്യമാണ്. ഒരുറുമ്പ് അതേ വലിപ്പമുള്ള മറ്റൊരു ഉറുമ്പിന്റെ ശരീരമോ തന്നെക്കാളും വലിപ്പമുളള അരിമണിയോ ഒക്കെ എടുത്തോണ്ട് പോകുന്നതാണ് നമ്മൾ കണ്ടിട്ടുള്ള ശക്തിപ്രകടന...

പ്രപഞ്ചം ഒരു സൂചിക്കുഴയിലൂടെ…

ഒരു പേപ്പറെടുത്ത് 1 മില്ലിമീറ്റർ വശമുള്ള സമചതുരാകൃതിയിൽ ഒരു ദ്വാരമിടുക. എന്നിട്ട് അതുമായി ഇരുട്ടത്ത് വെളിയിലേക്കിറങ്ങി ഒരു മീറ്റർ അകലത്തിൽ പിടിച്ച് ആ ദ്വാരത്തിലൂടെ ആകാശത്തേയ്ക്ക് നോക്കുക. (ഓർക്കണേ 1 മില്ലിമീറ്റർ വലിപ്പമുള്ള ദ്വാരമെന്നൊക്കെ പറഞ്ഞാൽ ഒരു സൂചിക്കുഴയിലൂടെ നോക്കുന്ന പോലെ തന്നെയാണ്, അതും ഒരു മീറ്റർ അകലെപ്പിടിച്ച്!) എന്ത് കാണും? ഒന്നും കാണൂല.  പക്ഷേ നോക്കേണ്ടതുപോലെ നോക്കിയാൽ അവിടെ കാണാൻ ഒരുപാടുണ്ട്. ഒരുപാടെന്ന് വച്ചാൽ, ഒരുപാാാാട്! ഈ ചിത്രം നോക്കൂ. ആകാശത്തിന്റെ ഒരു സൂചിക്കുഴ നോട്ടമാണിത്. നോക്കിയത് സാക്ഷാൽ ഹബിൾ സ്പെയ്സ് ടെലിസ്കോപ്പാണ് എന്നേയുള്ളു. ആകാശത്ത് ഓറയൺ നക്ഷത്രഗണത്തിന് തെക്കുപടിഞ്ഞാറായി കാണപ്പെടുന്ന ഫോർനാക്സ് എന്ന ചെറിയ നക്ഷത്രഗണത്തിനുള്ളിൽ വെറും കണ്ണിന് ശൂന്യമായി തോന്നുന്ന ഒരു സൂചിക്കുഴ പ്രദേശത്ത് നിന്നും പകർത്തിയ ചിത്രമാണിത്. ഇതിനെ ശാസ്ത്രലോകം Hubble Ultra Deep Field (HUDF) ചിത്രമെന്ന് വിളിക്കുന്നു.  ഈ ചിത്രത്തിൽ പ്രകാശക്കുത്തുകളായി കാണുന്ന ഏതാണ്ടെല്ലാം തന്നെ ഗാലക്സികളാണ്, നക്ഷത്രങ്ങളല്ല. ഒരു ഗാലക്സിയിൽ തന്നെ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടാകുമെന്ന് ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...

മിൽക്കീവേയുടെ പടമെടുക്കുന്നതെങ്ങനെ?

ഈ ചിത്രം ഭൂരിഭാഗം പേരും തിരിച്ചറിയുന്നുണ്ടാവും- നമ്മുടെ ഗാലക്സിയായ ക്ഷീരപഥം അല്ലെങ്കില്‍ മില്‍ക്കീവേയുടെ ചിത്രം. അതില്‍ സൂര്യന്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടും ഉണ്ട്. ഇനി ചോദ്യം, മനുഷ്യന്‍ നിര്‍മ്മിച്ച ഒരു വസ്തു പോലും ഇന്നേവരെ മില്‍ക്കീവേ വിട്ടു പുറത്തുപോയിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഈ ചിത്രം എങ്ങനെയാണ് പകര്‍ത്തിയത്? സൌരയൂഥത്തിന്റെ അതിര്‍ ഭേദിച്ച ആദ്യ വസ്തു എന്ന നിലയില്‍ വോയേജര്‍-1 പേടകം വാര്‍ത്തയി ല്‍ വന്നിട്ട് അധികനാള്‍ ആയിട്ടില്ല എന്നോര്‍ക്കണം. അങ്ങനെയെങ്കില്‍ സൌരയൂഥത്തേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വലിപ്പമുള്ള മില്‍ക്കീവേയുടെ ചിത്രം അതിനുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ പകര്‍ത്തും? (നിങ്ങളുടെ വായ്ക്കുള്ളില്‍ ഇരിക്കുന്ന ഒരു ക്യാമറ വച്ച് നിങ്ങളുടെ മുഖത്തിന്റെ ഫോട്ടോ എടുക്കാന്‍ കഴിയില്ലല്ലോ!) ഈ ചോദ്യം നമ്മളില്‍ എത്രപേര്‍ സ്വയം ചോദിച്ചിട്ടുണ്ട്? ഉത്തരം ഇതാണ്: മില്‍ക്കീവേയുടെ ഫോട്ടോ ഇന്നുവരെ ആരും എടുത്തിട്ടില്ല. നമ്മള്‍ മില്‍ക്കീവേയുടേത് എന്ന്‍ കരുതുന്ന ഏത് ചിത്രവും ഏതെങ്കിലും ഒരു ആര്‍ട്ടിസ്റ്റ് വരച്ചതായിരിക്കും!! ഈ ശാസ്ത്രജ്ഞത്തെണ്ടികള്‍ നമ്മളെ പറ്റിച്ചു എന്ന്‍ മുറവിളി...

ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് കാണുന്നുണ്ടോ?

ഈ ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് ഉള്ളത് നിങ്ങള്‍ കാണുന്നുണ്ടോ? ഇനിയും കാണാത്തവര്‍ സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടണ്ടാ ട്ടോ. ഇത് മൊത്തത്തില്‍ ഒരു ടെലിസ്കോപ്പിന്റെ ചിത്രമാകുന്നു. 305 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് (ചിത്രത്തിന്റെ ഒരു കോണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളെ ശ്രദ്ധിച്ചില്ലേ?). പ്യൂര്‍ട്ടോ റിക്കൊയിലെ Arecibo-എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ Arecibo Observatory എന്നാണ് പൊതുവായി അറിയപ്പെടുന്നത്. അടിസ്ഥാനപരമായി പ്രകാശം ശേഖരിക്കുന്ന ഉപകരണങ്ങളാണ് ടെലിസ്കോപ്പുകള്‍. പ്രകാശം ശേഖരിക്കാനുള്ള ദ്വാരത്തിന്റെ വ്യാസമാണ് അതിന്റെ പ്രധാന അളവുകോല്‍. നമ്മുടെ കണ്ണുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി 5 mm വ്യാസമുള്ള ഒരു ടെലിസ്കോപ്പ് ആണെന്ന്‍ പറയാം (5 mm telescope). ഇത്രയും വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ (സാങ്കേതിക ഭാഷയില്‍ ഈ ദ്വാരത്തെ aperture എന്ന്‍ പറയും) കടക്കുന്ന പ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് പിന്നിലുള്ള റെറ്റിന എന്ന സ്ക്രീനില്‍ ഫോക്കസ് ചെയ്യുകയാണ് കണ്ണു ചെയ്യുന്നത്. എത്രത്തോളം പ്രകാശം കൂടുതല്‍ കടക്കുന്നുവോ അത്രത്തോളം കൂടുതല്‍ വ്യക്തമായി നമ...

മാറിപ്പോയ സ്ഥലപ്പേരുകള്‍

ചിത്രം നോക്കൂ: ഒരെണ്ണം ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യമാണ്, മറ്റേത് ഐസ് ലാന്‍ഡ് എന്ന രാജ്യവും. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയെ, പേര് മാറിപ്പോയോ?! ഇല്ല മാറിയിട്ടില്ല, അക്കാണുന്ന ഐസ് മൂടിയ സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്, പച്ചപ്പ് കാണുന്ന സ്ഥലമാണ് ഐസ് ലാന്‍ഡ്. ഈ വൈരുദ്ധ്യത്തിന് ഒരു കാരണമുണ്ട്- ഈ പ്രദേശങ്ങളില്‍ ജനവാസം ആരംഭിക്കുന്ന സമയത്ത് നിലനിന്നിരുന്ന ഒരു കാലാവസ്ഥാ വ്യതിയാനം. ദശാബ്ദങ്ങളോളമോ നൂറ്റാണ്ടുകളോളമോ വരെ നീ ണ്ടുനിന്ന അസാധാരണ കാലാവസ്ഥകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ വരുന്ന മാറ്റങ്ങളോ ഇവിടെത്തന്നെ സംഭവിക്കുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് കാരണങ്ങളോ കൊണ്ടൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഫോസിലുകളുടെ പഠനമോ മറ്റ് ഭൌമാന്തര്‍ശാസ്ത്ര പഠനങ്ങളോ ഒക്കെ വഴിയാണ് ഇത് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. താത്കാലികമായി ഉണ്ടായ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലങ്ങളുടെ വൈരുദ്ധ്യം നിറഞ്ഞ പേരുകള്‍ക്ക് കാരണമായത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വൈക്കിങ് യാത്രികര്‍ (പുരാതന നോര്‍വേയിലെ യാത്രികര്‍) കടല്‍മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് വ്യാപിച്ച് തുടങ്...

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല. അപ്പോ എന്തുകൊണ്ട...

ഞെട്ടയൊടിക്കുമ്പോ "ക്‍ടിക്ക്" ശബ്ദം വരുന്ന വഴി...

കൈവിരലുകള്‍ തമ്മില്‍ പിണച്ച് മുറുക്കി 'ക്‍ടിക്ക്' ശബ്ദമുണ്ടാക്കി 'ഞെട്ട' ഒടിക്കാത്തവര്‍ ഉണ്ടാവില്ല. വിരല്‍മുട്ടുകളില്‍ മാത്രമല്ല, കൈമുട്ട്, കാല്‍മുട്ട്, കാല്‍ വിരലുകള്‍ എന്നിങ്ങനെ മിക്ക അസ്ഥിസന്ധികളിലും (joints) ഈ ഞെട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിയും. എന്താണ് ഈ ശബ്ദത്തിന്റെ സീക്രട്ട് എന്നറിയുവോ?   സത്യത്തില്‍ ചെറിയ വാതകക്കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് ഈ ഞെട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്. ഏത് കുമി ളകള്‍ എന്ന്‍ ചോദിക്കാം. നമ്മുടെ അസ്ഥികള്‍ക്കിടയില്‍ 'വിജാഗിരി' പോലുള്ള ഒരു കണക്ഷന്‍ അല്ല ഉള്ളത്. ചലനത്തിന് വിധേയമാകുന്ന അസ്ഥിസന്ധികളില്‍ സൈനോവിയല്‍ ക്യാവിറ്റി എന്ന അറകളാണ് അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ അറകളില്‍ നിറഞ്ഞിരിക്കുന്ന സൈനോവിയല്‍ ദ്രാവകം (synovial fluid) എന്ന കട്ടിയുള്ള നിറമില്ലാത്ത ഒരു സവിശേഷ ദ്രാവകം അസ്ഥികളെ തമ്മില്‍ കൂട്ടി ഉരയാതെ സംരക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ അസ്ഥിസന്ധികളെ വലിച്ചു മുറുക്കുമ്പോള്‍ സൈനോവിയല്‍ ക്യാവിറ്റി വികസിക്കുന്നു. അവിടത്തെ ഫിസിക്സ് നോക്കിയാല്‍, വികസിക്കുന്ന അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിന്റെ വ്യാപ്തം ക...

പോലീസുകാര്‍ ഓവറായി 'ഓവര്‍' പറയുന്നത് എന്തിന്?

പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും  "ഓവര്‍ ഓവര്‍" എന്ന പറച്ചിലും. സത്യത്തില്‍ വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ക്ക് എന്തിനാണ് ഇടക്കിടെ "ഓവര്‍" എന്ന്‍ പറയേണ്ടിവരുന്നത്? നമ്മളൊന്നും മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ഇങ്ങനെ ഓവറായിട്ട് "ഓവര്‍" പറയാറില്ലല്ലോ. അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ സാധനത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിയ്ക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും ടൂ-വേ റേഡിയോ പ്രവര്‍ത്തിക്കുന്നത് half-duplex മോഡിലും ആണെന്ന്‍ സാങ്കേതികമായി പറയും. ഈ പേരുകളില്‍ നിന്നും ഒന്നും മനസിലാകാന്‍ പോണില്ല എന്നറിയാം. അത് മനസിലാക്കാന്‍ നമ്മളെങ്ങനെയാണ് സന്ദേശങ്ങള്‍ ഈ ഉപകരണങ്ങള്‍ വഴി കൈമാറുന്നത് എന്ന...

പ്രസവം ഇത്ര വല്യ മെനക്കേടാവുന്നത് എന്തുകൊണ്ട്?

 പേറ്റുനോവ് എന്ന വേദനയെക്കുറിച്ചുള്ള ഡയലോഗുകള്‍ സിനിമയിലും നിത്യജീവിതത്തിലും കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇങ്ങനെ അമ്മമാര്‍ക്ക് മക്കളോട് അടിക്കടി എടുത്തുപറഞ്ഞ് സെന്റി അടിക്കാന്‍ പാകത്തില്‍ ഈ പ്രസവം എന്ന പ്രക്രിയ ഇത്ര വേദനാകരമായത് എന്തുകൊണ്ട് എന്ന്‍ ചിന്തിച്ചിട്ടുണ്ടോ? സ്വന്തം തലമുറയെ നിലനിര്‍ത്താന്‍ പ്രകൃതി നേരിട്ടു ബയോളജി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ടോപ്പിക് ആയിട്ടും നമ്മളെയൊക്കെ ഇങ്ങോട്ട് ഇറക്കിവിടാന്‍ പ്രകൃതി നമ്മുടെ അമ്മമാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് എന്തിനാണ്? ജീവപരിണാമം അനുസരിച്ച്, ഈ പോസ്റ്റ് ഇവിടെ ഇടാനും അത് വായിക്കാനുമൊക്കെ കാരണമായ മനുഷ്യന്റെ 'എമണ്ടന്‍' തലയും പിന്നെ നമ്മുടെ രണ്ടുകാലില്‍ നടത്തവുമാണ് പ്രസവം ഇത്രയും വലിയൊരു മെനക്കേടാക്കുന്നതത്രേ. അതെങ്ങനെ? നോക്കാം. ജീവികളില്‍ ഏറ്റവും 'ദയനീയമായ' ശൈശവം (infancy) മനുഷ്യരുടേതാണ് എന്നറിയാമല്ലോ. ഒരു പശുക്കുട്ടി ജനിച്ചുവീണ ഉടന്‍ നടന്ന്‍ പോയി അമ്മയുടെ അകിട്ടിലെ പാല് കുടിക്കും. മനുഷ്യക്കുട്ടിയോ? എത്ര നാള്‍ കഴിഞ്ഞാണ് ഒരു മനുഷ്യക്കുഞ്ഞു മലര്‍ന്ന കിടപ്പില്‍ നിന്ന് സ്വയം കമിഴ്ന്ന് കിടക്കാന്‍ പഠിക്കുന്നത്,...

നാക്കിലെ വ്യത്യസ്ഥ രുചിമേഖലകള്‍

മധുരം, കയ്പ്പ്, പുളിപ്പ്, ഉപ്പുരസം എന്നിങ്ങനെ വ്യത്യസ്ഥ രുചികള്‍ തിരിച്ചറിയാന്‍ നമ്മുടെ നാക്കില്‍ വ്യത്യസ്ഥ രുചിമേഖലകള്‍ ഉണ്ട് എന്ന്‍ കേട്ടിട്ടില്ലേ? Tongue map എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആശയം തികച്ചും തെറ്റാണ് എന്നറിയുമോ? ശാസ്ത്രലോകത്ത് ഏറ്റവുമധികം കാലം വെല്ലുവിളിക്കപ്പെടാതെ നിന്ന ഒരു തെറ്റിദ്ധാരണ ചിലപ്പോള്‍ ഇതായിരിക്കും.  D. P. Hanig എന്നൊരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ 1901-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വലിയ കൃത്യതയൊന്നും അവകാശപ്പെടാനില്ലാതെ നടത്തിയ ഒരു പരീക്ഷണത്തെത്തുടര്‍ന്നാണ് ഹാനിഗ് നാക്കില്‍ വ്യത്യസ്ഥ രുചികള്‍ വ്യത്യസ്ഥ ഭാഗങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത് എന്ന അനുമാനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ അറിവിലെ നാല് അടിസ്ഥാനരുചികളായ മധുരം (sweet), കയ്പ്പ് (bitter), പുളിപ്പ് (sour), ഉപ്പുരസം (salty) എന്നിവ നാക്കിലെ നാല് വ്യത്യസ്ഥഭാഗങ്ങളിലായി കാണിച്ച് പ്രാകൃതമായ ഒരു Tongue map-ഉം ഉണ്ടാക്കി. പിന്നീട് Edwin Boring എന്നൊരാള്‍ ഹാനിഗിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് ചില കണക്കുകൂട്ടല്‍ കൂടി നടത്തിയിട്ടാണ് ചിത്രത്തില്‍ കാണുന്ന മോഡേണ്‍ ടങ് മാപ്പ...

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു...

യാമിനി തങ്കച്ചിയും ചാള്‍സ് ഡാര്‍വിനും

അടുത്തിടെ കേരളം ഒരുപാട് ചര്‍ച്ച ചെയ്ത പേരാണ് യാമിനി തങ്കച്ചി എന്ന സ്ത്രീയുടേത്. എന്നാല്‍ അതിനു മാത്രം എന്തായിരുന്നു ആ സ്ത്രീയ്ക്ക് കേരളീയരുടെ പൊതുജീവിതത്തില്‍ ഉള്ള സ്ഥാനം? അവരുടെ കുടുംബജീവിതത്തില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക്, പങ്കാളി ഒരു മന്ത്രി ആയിരുന്നു എങ്കില്‍ പോലും, എന്തായിരുന്നു  കേരളസമൂഹത്തില്‍ പ്രസക്തി? യാതൊരു രീതിയിലും സ്വന്തം ജീവിതത്തെ ബാധിയ്ക്കാത്ത ഈ വിഷയത്തില്‍ ആവറേജ് മലയാളി കാണിച്ച താത്പര്യം സെന്‍സേഷണലിസ്റ്റ് മാധ്യമങ്ങളും രാഷ്ട്രീയസ്ഥാപിത താത്പര്യക്കാരും മുതലെടുത്തതിന്റെ ഫലമാണ് അന്ന് നമ്മള്‍ കണ്ട ചര്‍ച്ചാ കോലാഹലങ്ങള്‍ എന്നത് വ്യക്തമാണ്. ആ വാര്‍ത്ത മാത്രമല്ല, പൊതുസമൂഹത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത, ഉണ്ണി മുകുന്ദന്‍ രമ്യാ നമ്പീശനെ പ്രേമിക്കുന്നുണ്ടോ, ദിലീപും മഞ്ജു വാര്യരും പിരിയാന്‍ പോകുവാണോ എന്നൊക്കെയുള്ള അനവധി ചര്‍ച്ചകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇടം നേടുമ്പോ പൊതുസമൂഹം അടിസ്ഥാനപരമായി ഒരുതരം പരദൂഷണത്തിന്റെ സുഖമാണ് ആസ്വദിക്കുന്നത്. നാട്ടിന്‍ പുറത്തെ രണ്ടു പേര്‍ വേലിക്കരുകില്‍ നിന്ന്‍ പൊതു അയല്‍വാസിയെ കുറിച്ചുള്ള 'രസികന്‍' കഥകള്‍ പറയുന്നതുപോലെ തന്നെ. സെലി...

പ്രണയത്തിന്റെ ശാസ്ത്രം

"താരകരൂപിണി നീയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും ഏകാന്ത ചിന്ത തന്‍ ചില്ലയില്‍ പൂവിടും ഏഴിലം പാലപ്പൂവായിരിക്കും." ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ നോക്കൂ. കാമുകിയെ നക്ഷത്രങ്ങളുടെ രൂപം ഉള്ളവള്‍ ആയിട്ടും ഏകാന്ത ചിന്തയുടെ ചില്ലയില്‍ പൂവിടുന്ന പൂവ് ആയിട്ടുമൊക്കെ കണ്ടുകൊണ്ടുള്ള വര്‍ണ്ണന, അല്ലേ? ഇത് പ്രണയഗാനം ആണെന്ന്‍ നമുക്കറിയാം. ഇനി പ്രണയം എന്ന വികാരത്തെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി ഈ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കിയെ. അയ്യേ!! എന്തൂട്ട് വരികളാ ന്റെ സ്റ്റാ ഇത്?? ശരിയല്ലേ, പ്രണയത്തിന്റെ ഭാഗമാവുമ്പോ മാത്രമല്ലേ ഇത്തരം 'ഓവര്‍ വരികള്‍' കാവ്യഭംഗി ഉള്ളതാകുന്നത്? ഇതുപോലെ നമ്മുടെ എല്ലാ മഹാന്മാരായ കവികളും പ്രണയത്തെയും പ്രണയബദ്ധമായ വികാര-വിചാരങ്ങളെയും കുറിച്ച് 'കടന്ന വരികള്‍' എഴുതി തള്ളിയിട്ടുണ്ട്. പ്രണയം എന്ന ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ 'കൊഞ്ചം ഓവറാ തെരിയുന്ന' വരികള്‍ ആകുമായിരുന്നവ. ഇതിപ്പോ എന്താ അതിന്റെ രഹസ്യം എന്നൊന്ന് പരിശോധിച്ചാലോ? പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവ...