"വെണ്ടയ്ക്കാ അക്ഷരത്തില്‍ എഴുതിവെച്ചിട്ട് നീ കണ്ടില്ലേ?"
ഇതുപോലെ ഒരു പ്രയോഗം നമ്മള്‍ മിക്കവരും നടത്തിയിട്ടുണ്ടാവും. അപ്പോ ചോദ്യമിതാണ്, എന്നതാ ഈ 'വെണ്ടയ്ക്കാ അക്ഷരം'? വലിയ അക്ഷരം എന്നതിനെ സൂചിപ്പിക്കുന്ന ആലങ്കാരികപ്രയോഗം വല്ലതുമാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി. 'വെണ്ടയ്ക്ക' എന്നത് പണ്ടുകാലത്ത് അച്ചടിയില്‍ ഉപയോഗിച്ചിരുന്ന ഒരു font size ആണ്.
ഇന്ന്‍ ടൈപ്പോഗ്രാഫിയിലെ അടിസ്ഥാനയൂണിറ്റ് ആണ് 'പോയിന്‍റ്'. 12 pt, 14 pt എന്നൊക്കെ നമ്മള്‍ വേര്‍ഡ് പ്രോസസര്‍ സോഫ്റ്റ്‌വെയറുകളില്‍ ഫോണ്ട് സൈസ് നിഷ്കര്‍ഷിക്കുന്ന അതേ പോയിന്‍റ് (pt) തന്നെ. ഒരു പോയിന്‍റ് എന്നാല്‍ ഒരു ഇഞ്ചിന്റെ 72-ല്‍ ഒരു ഭാഗം (1/72 inch), അതായത് ഏതാണ്ട് 0.035 cm ആണ്. എന്നാല്‍ ഈ യൂണിറ്റ് നിലവില്‍ വരുന്നതിന് മുന്‍പ് ചില പ്രത്യേക വലിപ്പങ്ങള്‍ക്ക് പ്രത്യേകപേരുകളാണ് ഉപയോഗിച്ചിരുന്നത്. Agate, Pearl, Brevier, Pica തുടങ്ങിയ പേരുകള്‍ വിദേശങ്ങളില്‍ ഉപയോഗത്തിലിരുന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ തുടങ്ങിയ പേരുകളാണ് ഉപയോഗിച്ചത്. ഇന്നത്തെ കണക്കില്‍ 24 പോയിന്‍റ് ആണ് ഒരു വെണ്ടയ്ക്ക. അതുപോലെ വഴുതനങ്ങ 36-ഉം മത്തങ്ങ 48-ഉം പോയിന്‍റ് ആണ്.
വാൽക്കഷണം: ഒരേ ഫോണ്ട് സൈസിലുള്ള രണ്ട് ഫോണ്ടുകൾ വ്യത്യസ്ത വലിപ്പത്തിൽ കാണുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഫോണ്ട് സൈസ് എന്നത് ഏതെങ്കിലും അക്ഷരത്തിന്റെ വലിപ്പമല്ല എന്നതാണ് പ്രശ്നം. അത് ഫോണ്ട് ഡിസൈൻ അനുസരിച്ച് അക്ഷരങ്ങളുടെ മുകളിലും താഴെയുമായി ഫിക്സ് ചെയ്യുന്ന രണ്ട് സാങ്കല്പിക വരകൾക്കിടയിലുള്ള അകലമാണെന്ന് പറയാം. ഫോണ്ട് സൈസിന് അക്ഷരങ്ങളുടെ വീതിയുമായിട്ടല്ല, ഉയരവുമായാണ് ബന്ധം. അതും, ബന്ധമുണ്ടെന്നേ പറയാനാകൂ, അക്ഷരങ്ങളുടെ ഉയരത്തിന് തുല്യമാകണമെന്നില്ല ഫോണ്ട് സൈസ്.

ഇൻഫോമാറ്റീവ് :)
ReplyDeleteഇൻഫോമാറ്റീവ് :)
ReplyDeleteThanks
ReplyDeletethanks
ReplyDeleteThanks
ReplyDeleteThanks
ReplyDeleteഇതിനെപ്പറ്റി ആലോചിച്ചിട്ട് പോലും ഇല്ലായിരുന്നു.
ReplyDeleteവളരെ നന്ദി.