ഫോർ എവരി ആക്ഷൻ, ദെയറീസ് ആൻ ഈക്വൽ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ! സയൻസിന്റെ സാങ്കേതിക നിർവചനങ്ങളിൽ നിന്ന് പുറത്തിറങ്ങി, അതേപടി സാധാരണ ഭാഷയിൽ കയറിക്കൂടി ഇത്രയധികം പ്രശസ്തമായ മറ്റൊരു വാചകം ഉണ്ടാകുമോ എന്ന് സംശയമാണ്. നൂറ്റാണ്ടുകൾക്ക് മുൻപ് ഐസക് ന്യൂട്ടൻ രൂപം കൊടുത്ത അതിമനോഹരവും ആറ്റിക്കുറുക്കിയതുമായ സിദ്ധാന്തം- മൂന്നാം ചലനനിയമം. പക്ഷേ ഇത്രയും പോപ്പുലറായതുകൊണ്ട് തന്നെയാകണം, ന്യൂട്ടന്റെ മൂന്നാം ചലനനിയമത്തെ കുറിച്ച് ധാരണയെക്കാൾ കൂടുതൽ ഉള്ളത് തെറ്റിദ്ധാരണയാണ്. ശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ പ്രസ്താവിക്കുന്നത് നിശിതമായി നിർവചിക്കപ്പെട്ടിട്ടുള്ള പദാവലി ഉപയോഗിച്ചാണ്. അവിടെ ഉപയോഗിക്കുന്ന ഓരോ വാക്കിനും വ്യക്തമായ ഒരു നിർവചനം ഉണ്ടാകും. ശാസ്ത്രം പഠിക്കുന്നവർക്ക് ആ പദങ്ങളുടെ നിർവചനവും അറിയാമായിരിക്കും എന്നതിനാൽ, പദങ്ങളുടെ അർത്ഥത്തിന്റെ പ്രാധാന്യം അവർ പ്രത്യേകം ശ്രദ്ധിക്കില്ല. മറിച്ച് ഒരു സിദ്ധാന്തം അതേ പദാവലി ഉപയോഗിച്ച് പൊതുഭാഷയിലേയ്ക്ക് വരുമ്പോൾ അതല്ല സ്ഥിതി. പൊതുജനത്തിന് പദങ്ങളുടെ സാങ്കേതിക അർത്ഥം അറിയില്ലായിരിക്കും, അതുകൊണ്ട് തന്നെ സിദ്ധാന്തവും അതിനനുസരിച്ച് വളഞ്ഞുപോകും. അങ്ങനെ വളഞ്ഞുപോയ ആശയത്തെ നി...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്