Skip to main content

കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം അമേരിക്കയാണെന്നാണ് വിവരം.

പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധം അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്തതാണ് ഈ നെറ്റ്‍വർക്കിന്റെ പ്രവർത്തനരീതി. ഇതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം മോഡേൺ മെഡിസിനെതിരേ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിലൂടെയാണ് കമ്പനി അതിന്റെ പദ്ധതികൾ നടത്തിയെടുക്കുന്നത് എന്നതാണ്. പ്രധാനമായും വാക്സിൻ വിരുദ്ധപ്രചരണങ്ങൾക്കാണ് ഇവർ ഊന്നൽ കൊടുക്കുന്നത്. ജനം വാക്സിൻ ഉപയോഗിക്കാതെ വരുമ്പോൾ പതിയെപ്പതിയെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ആ സമയത്ത് ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കുകയും ചെയ്യുകയാണ് പ്രധാന അജണ്ടയത്രേ. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്ത് വിലകൊടുത്തും അവയ്ക്കുള്ള മരുന്നുകൾ വാങ്ങാൻ സർക്കാരുകൾ നിർബന്ധിതരാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അമേരിക്കയിൽ വാക്സിൻ വിരുദ്ധരുടെ സഹായത്തോടെ മീസിൽസ് രോഗം തിരിച്ചുകൊണ്ടുവന്നപ്പോൾ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയ കമ്പനി ഈ തന്ത്രം മൂന്നാംലോക രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണറിവ്. ലാഭം കുറവായതിനാൽ പലപ്പോഴും മരുന്നുകമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നതിൽ താത്പര്യം കാണിക്കാറില്ല. പലപ്പോഴും സർക്കാർ തലത്തിലുള്ള സമ്മർദ്ദം കാരണമാണ് കമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നത്. മറിച്ച് വാക്സിന്റെ അഭാവത്തിൽ വരാവുന്ന രോഗങ്ങൾ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ വിലകൂടിയവയും അതുകൊണ്ട് തന്നെ കൂടുതൽ ലാഭകരവുമാണ്. രോഗികൾ അടിയന്തിരഘട്ടത്തിൽ സർക്കാർ വഴിയല്ലാതെ സ്വകാര്യ ആശുപത്രി-മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്ന് വാങ്ങാനും സാധ്യത കൂടുതലായതിനാൽ ആ വകയിലും മരുന്ന് കമ്പനികൾ വൻ ലാഭം ലക്ഷ്യമിടുന്നുണ്ട്. ഈ തിരിച്ചറിവാണ് വാക്സിൻവിരുദ്ധരെ ഈ സംരംഭത്തിൽ പങ്കാളികളാക്കാൻ കാരണം. കോടിക്കണക്കിന് രൂപയാണത്രേ ഈ വകയിൽ കേരളത്തിലെ ചില വാക്സിൻവിരുദ്ധ സംഘടനകൾക്ക് അമേരിക്കയിൽ നിന്ന് ലഭിയ്ക്കന്നത്.

ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments

  1. ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്

    Appo oru samshayam, ith aara e nasa.
    Pinne WhatsApp and facebook koodathe e-mail vazhi aayaal nasa pinangumo?������

    ReplyDelete
  2. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete
  3. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...