Skip to main content

കേരളത്തെ ഗുജറാത്ത് പോലെ വികസിപ്പിക്കുമത്രേ!

മാനവ വികസന ഇൻഡക്സ്:
ഇൻഡ്യയുടെ ശരാശരി  - 0.609,
കേരളത്തിന്റേത് - 0.825,
ഗുജറാത്തിന്റേത് - 0.599 (https://en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index)

സാക്ഷരതാ നിരക്ക്:
ഇൻഡ്യയുടെ ശരാശരി - 74.04,
കേരളത്തിന്റേത് - 93.91,
ഗുജറാത്തിന്റേത് - 79.31 (https://en.wikipedia.org/wiki/Indian_states_ranking_by_literacy_rate)

ഒരു പൗരന്റെ ശരാശരി പ്രതീക്ഷിത ജീവിതദൈർഘ്യം:
ഇൻഡ്യയുടെ ശരാശരി  - 63.5 വയസ്സ്,
കേരളത്തിന്റേത് - 74 വയസ്സ്,
ഗുജറാത്തിന്റേത് - 64.1 വയസ്സ് (https://en.wikipedia.org/wiki/List_of_Indian_states_by_life_expectancy_at_birth)

ശിശുമരണ നിരക്ക് (ജനിക്കുന്ന ആയിരം കുട്ടികളിൽ എത്ര പേർ മരിക്കുന്നു):
ഇൻഡ്യയുടെ ശരാശരി  - 40,
കേരളത്തിന്റേത് - 12,
ഗുജറാത്തിന്റേത് - 36 (http://censusindia.gov.in/vital_statistics/SRS_Bulletins/SRS%20Bulletin%20-Sepetember%202014.pdf)

ലിംഗഅനുപാതം (ആയിരം പുരുഷൻമാർക്ക് എത്ര സ്ത്രീകൾ എന്ന കണക്ക്):
ഇൻഡ്യയുടെ ശരാശരി  - 919,
കേരളത്തിന്റേത് - 1084,
ഗുജറാത്തിന്റേത് - 918 (https://en.wikipedia.org/wiki/Indian_states_and_territories_ranking_by_sex_ratio)

ഇങ്ങനെ ഒരു സംസ്ഥാനത്തിരുന്നോണ്ട്, ഇവിടത്തെ സകല സൗകര്യങ്ങളും ആസ്വദിക്കുന്ന ഒരാള് ഒരു തെരെഞ്ഞെടുപ്പ് സീറ്റ് കിട്ടിയപ്പോ പറയുന്നു, കേരളത്തെ ഗുജറാത്ത് പോലെ വികസിപ്പിക്കുമെന്ന്. കൂടെ അതിന് ഹോയ് വിളിക്കാൻ കുറേ പേര് വേറെ. പ്രശ്നം വേറൊന്നുമല്ല, മേലെ രണ്ടാമത് പറഞ്ഞ ഐറ്റം - സാക്ഷരത - അളക്കുന്നതിലുള്ള പ്രശ്നമാണ്. അക്ഷരത്തെറ്റില്ലാതെ വഷളത്തരം എഴുതിപ്പിടിപ്പിക്കാനുള്ള കഴിവിനെയാണ് നമ്മളിന്ന് സാക്ഷരത എന്ന് വിളിക്കുന്നത്. അത് പതിയെപ്പതിയെ മറ്റ് ഐറ്റങ്ങളേയും ബാധിയ്ക്കും. അന്ന് മിക്കവാറും ടി യുവനേതാവിന് സീറ്റ് ഉറപ്പിക്കാം. തത്കാലം സമയമായിട്ടില്ല.

എന്തായാലും, പോകുന്ന പോക്കിന് ഈ വിക്കിപ്പീഡിയ ലേഖനം കൂടി ഒന്ന് കണ്ടേക്കുക. ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട്, മറ്റ് വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹ്യസാഹചര്യങ്ങൾ പ്രദർശിപ്പിക്കുന്ന, ഒരു മൂന്നാം ലോകരാജ്യത്തെ ഒരു കൊച്ചുസംസ്ഥാനത്തെ പറ്റിയുള്ളതാണ്. അതിനെ 'കേരളാ മോഡൽ' എന്ന് വിശേഷിപ്പിക്കപ്പെടുന്നു. https://en.wikipedia.org/wiki/Kerala_model

പേടിക്കണ്ടാ കേരളാ മോഡൽ സാധിച്ചെടുക്കാൻ സഹായിച്ച ഘടകങ്ങൾ പരിഗണിക്കുമ്പോൾ ഇത് വെറും ചരിത്രം മാത്രമാണ്. വർത്തമാനത്തിൽ കേരളം അതിന്റെ രൂപം പോലെ തന്നെ പടവലങ്ങാ മോഡൽ കീഴോട്ടുള്ള വളർച്ചയാണ് കാണിക്കുന്നത്.




Comments

  1. ഗുജറാത്തിന്റെ വലുപ്പത്തിന്റെ എത്ര ശതമാനം വരും കേരളം എന്ന കാര്യം കൂടിയുണ്ടായിരുന്നെങ്കിൽ പഠനങ്ങൾ പൂർണ്ണമായേനേയെന്നൊരാശങ്ക.

    ReplyDelete
  2. ഗുജറാത്തിന്റെ വലുപ്പത്തിന്റെ എത്ര ശതമാനം വരും കേരളം എന്ന കാര്യം കൂടിയുണ്ടായിരുന്നെങ്കിൽ പഠനങ്ങൾ പൂർണ്ണമായേനേയെന്നൊരാശങ്ക.

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.