പരിണാമ സിദ്ധാന്തം എന്ന് പറയുമ്പോഴൊക്കെ മനസിലേയ്ക്ക് വരാൻ സാധ്യതയുള്ള ഒരു ചിത്രമാണിത്. ഗൂഗിളിൽ 'theory of evolution' എന്നൊരു ഇമേജ് സർച്ച് നടത്തി നോക്കിയാൽ ഏറ്റവും കൂടുതൽ വരുന്നതും ഈ ചിത്രമോ ഇതിന്റെ ഏതെങ്കിലും വകഭേദമോ ആയിരിക്കും. പക്ഷേ പരിണാമസിദ്ധാന്തത്തെ ജനങ്ങൾ ശരിയ്ക്ക് മനസിലാക്കാതിരിക്കാൻ ഒരു പ്രധാന കാരണം ഈ ചിത്രമായിരിക്കണം (മറ്റൊരു കാരണം തീർച്ചയായും മതവിദ്യാഭ്യാസം തന്നെ). കാരണം, ഇത്രയധികം പോപ്പുലറാണെങ്കിൽ പോലും ഈ ചിത്രം പരിണാമസിദ്ധാന്തത്തെ കുറിച്ച് വളരെ തെറ്റായ ഒരു ധാരണയാണ് ഉണ്ടാക്കുന്നത്. ഈ ചിത്രത്തിൽ കാണുന്നത് ജീവപരിണാമം അല്ലേയല്ല. സത്യത്തിൽ മനുഷ്യന്റെ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങളെ ഒരേ ചിത്രത്തിൽ കാണിച്ചിരിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. Early Man എന്ന പുസ്തകത്തിന് വേണ്ടി റുഡോൾഫ് സാലിംഗർ എന്ന ചിത്രകാരൻ തയ്യാറാക്കിയ March of Progress എന്ന ചിത്രീകരണമാണ് ഇതിന്റെ തുടക്കം. അതിൽ പതിനഞ്ച് ജീവികളെയാണ് ഉൾക്കൊള്ളിച്ചിരുന്നത്. പിന്നീട് അതിനെ അനുകരിച്ചും, അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും വന്ന ലക്ഷക്കണക്കിന് ചിത്രങ്ങളിലൂടെ ഇത് ജീവപരിണാമത്തിന്റെ ഐക്കണായി മാറുകയായിരുന്നു. ഈ ചി...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്