പല യുക്തിവാദികളും പ്രചരിപ്പിക്കുന്നത് കണ്ടിട്ടുണ്ട്, എല്ലാ കുട്ടികളും യുക്തിവാദികളായിട്ടാണ് ജനിക്കുന്നത്, സമൂഹം കണ്ടിഷൻ ചെയ്ത് അവരെ വിശ്വാസികളാക്കി മാറ്റുന്നതാണ് എന്നൊക്കെ. ഒപ്പം കൗതുകത്തോടെ എന്തെങ്കിലും പരിശോധിക്കുന്ന കുട്ടികളുടെ പടമോ മറ്റോ കാണുകയും ചെയ്യും. എനിക്കതിനോട് വിയോജിപ്പുണ്ട്. കുട്ടികൾ അവിശ്വാസികളോ യുക്തിവാദികളോ ആയി ജനിക്കുന്നു എന്നെനിക്ക് തോന്നുന്നില്ല. അവർ അജ്ഞരായി ജനിക്കുന്നു എന്നേയുള്ളു. യുക്തിവാദം പറയുന്നതുപോലെ വസ്തുനിഷ്ഠമായി കാര്യങ്ങളെ പരിശോധിച്ച് ബോധ്യപ്പെടാനുള്ള പ്രവണത കുട്ടികളിൽ കാണാം എന്നത് ശരി തന്നെ. അവർ ചാഞ്ഞും ചെരിഞ്ഞും നോക്കിയും, കുലുക്കി നോക്കിയും മണത്തും നക്കിയുമൊക്കെ ഒരു വസ്തുവിനെ പഠിയ്ക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ ഇത് മുതിർന്ന മതവിശ്വാസികളും ചെയ്യുന്നത് തന്നെയാണ്. വസ്തുനിഷ്ഠമായി കാര്യങ്ങളെ പഠിച്ചും പരിശോധിച്ചും തികച്ചും യുക്തിപൂർവം തന്നെയാണ് ഏതൊരു മതവിശ്വാസിയും ജീവിതത്തിലെ 90 ശതമാനത്തിലധികം തീരുമാനങ്ങളും എടുക്കുന്നത്. വിവാഹം കഴിക്കാതെ ഒരു സ്ത്രീ ഗർഭിണിയായാൽ സ്വന്തം ജീവിതത്തിൽ ഒരു മതവിശ്വാസിയും അതിനെ ദിവ്യഗർഭം എന്ന് വിളിക്കില്ല. "അത് വെറും വഴിപാടാണ്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്