Skip to main content

Posts

"ഭ്രാന്താ.." എന്ന് വിളിച്ചു ചിരിക്കുമ്പോള്‍ നാം മറക്കുന്നത്

(പ്രചോദനം: നിദ്ര എന്ന മലയാളം സിനിമ) ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍ "ഭ്രാന്തീ" എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. "ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ. ഇതൊക്കെ ഞാനും ഒരുപാട് ചെയ്തിട്ടുള്ളതാണെങ്കിലും അത്തരം തമാശകളില്‍ നാം മറക്കുന്ന ചില ഭീകരമായ സത്യങ്ങള്‍ ഉണ്ട്. തന്റെ ഉറ്റവര്‍ക്കോ തനിക്ക് തന്നെയോ മാനസിക രോഗം വന്നു കണ്ട അനുഭവം ഉള്ളവര്‍ ഇത്തരം തമാശകള്‍ തീരെ സഹിക്കില്ല എന്നതാണ് സത്യം. കാരണം അവര്‍ക്കറിയാം അത് എത്ര ഭീകരമാണെന്ന്. തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ മാനസിക രോഗങ്ങള്‍ രോഗിയെ സംബന്ധിച്ചും ചുറ്റുമുള്ളവരെ സംബന്ധിച്ചും വളരെ ഭയാനകമാണ്. പക്ഷേ അതിനു കാരണം രോഗത്തിന്റെ ഭീകരത അല്ല, മറിച്ച് നമ്മുടെ കാഴ്ച്ചപ്പാടിന്‍റെ പ്രശ്നമാണെന്ന് മാത്രം. നമ്മുടെ സമൂഹം മാനസിക രോഗങ്ങളെയും രോഗികളെയും തീരെ അപക്വമായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത്. അടിസ്ഥാനപരമായി രണ്ടും രോഗങ്ങള്‍ മാത്രമാണു എന്നിരിക്കെ മാനസികരോഗങ്ങളെ ശാരീരികരോഗങ്ങളോടൊപ്പം കാണാന്‍ എന്തുകൊണ്ടാണ് നമുക്ക് കഴി...

Why Didn't You Return My Smile?

It was long before we met last Its just now we meet next It was much more that we'd shared Its too little we share now It was too hard to miss you It is so sweet to see you now But, why didn't you return my smile? You never knew what I longed for You never knew how I did without you You never knew how hard the waiting was You never heard how I prayed to see you again You never saw how I wandered for you Is it because of that you didn't return my smile? I don't know how you felt my presence I don't know how you feel on seeing me I don't know whether you remember me I don't know whether you ever remembered me I don't know whether you wanted me But I do know I waited for you So please return my smile

എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു

എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും... ഇനിയും എത്രയോ കാതങ്ങള്‍ മുന്നിലേക്ക്‌ നീണ്ടു കിടക്കുന്ന ഭാവിയുടെ അനിശ്ചിതമായ ചതുപ്പുനിലം... പിച്ചവെക്കാന്‍ പഠിച്ചു എന്ന ആത്മവിശ്വാസം പോലും കൈമുതലായി ഇല്ലാതെ ആ ചതുപ്പില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ഞാന്‍. അവിടെ മണിമാളികകള്‍ പണിതുയര്‍ത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയാണ് എല്ലാവരും. ഒഴുകലിലും ഒഴുക്കലിലും എനിക്കുകൂടി പങ്കുള്ള കണ്ണീര്‍ മഴയ്ക്ക്‌ അകമ്പടി നല്‍കുന്ന വിദ്യുത് സീല്‍ക്കാരത്തില്‍ ചെവിപൊത്തി, ആ ജലനൂലുകള്‍ അവ്യക്തമാക്കിയ വിദൂരതയില്‍ എവിടെ നിന്നോ വരുന്ന ഞാന്‍ കേള്‍ക്കേണ്ട ആ ദീന രോദനത്തിന് പുറം തിരിഞ്ഞു നില്‍ക്കട്ടെ ഞാന്‍. പണ്ടേ ചുവടു പിഴച്ചു പോയെങ്കിലും മനസ്സ് ഇന്നും തളരാതെ തുടരുകയാണ് താണ്ഡവം. ഇനിയും കെട്ടിച്ചമയം അണിഞ്ഞുള്ള അഭിനയമത്സരം അവസാനിക്കുമ്പോള്‍ രംഗം ഏതെന്നോ കാണികള്‍ ഏതെന്നോ, രംഗമോ കാണികളോ ഉണ്ടോ എന്നുപോലുമോ അറിയാതെ അഭിനയം അവസാനിപ്പിക്കേണ്ടി വരുന്ന ദുര്യോഗം വീണ്ടും നേരിട്ടേക്കാം. ജനിച്ചുവെന്ന എന്റെ കുറ്റത്തിന് ജീവിക്കുന്നു എന്നതാകട്ടെ ശിക്ഷ.

ഒരു അസ്വാഭാവിക സൌഹൃദത്തിന്റെ കഥ

വളരെ നാളത്തെ ഔദ്യോഗിക പരിചയത്തിനു ശേഷം അന്നാണ് വിശ്വന്‍ സാറുമായി അല്‍പനേരം സംസാരിക്കാന്‍ അവസരം കിട്ടിയത്. "വിഷ്ണു വല്ലാതെ അപ്സെറ്റ്  ആണെന്ന് തോന്നുന്നു", ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേ വിശ്വന്‍ സര്‍  പറഞ്ഞു. "അതെ സര്‍ ... എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ശരത്ത് കഴിഞ്ഞ ആഴ്ച മരിച്ചു പോയി... സത്യത്തില്‍ എന്റെ ഒരേ ഒരു ആത്മാര്‍ത്ഥ സുഹൃത്ത് എന്ന് പറയാവുന്ന ആളായിരുന്നു അവന്‍." "ഓ...ഐ സീ..." "എന്റെ എല്ലാ വിഷമങ്ങളും ഞാന്‍ അവനോടു പറയുമായിരുന്നു. മറ്റെല്ലാവരോടും ഞാന്‍ അല്പം ഡിസ്ടന്‍സ് സൂക്ഷിക്കാറുണ്ട്." "വിഷ്ണുവിന്റെ ജീവിതത്തില്‍ അങ്ങനെ എടുത്തു പറയത്തക്ക വിഷമങ്ങള്‍...?" ഞാന്‍ അല്‍പ നേരം മൌനിയായിരുന്നു. "വിഷ്ണുവിനെക്കാള്‍ കുറെ കൂടുതല്‍ ലോകം കണ്ടതിന്റെ പേരില്‍ ഞാന്‍ ഉപദേശിക്കുമോ എന്നാ ഭയം വേണ്ട. നമ്മള്‍ ഒരാളോട് നമ്മുടെ ദുഃഖങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ ഉപദേശമല്ല മറിച്ച് ശ്രദ്ധിക്കാന്‍ ഒരാളെയാണ് ആഗ്രഹിക്കുന്നത് എന്ന് എനിക്കറിയാം. എന്നോട് പറയാം." സത്യത്തില്‍ ശരത്തിന്റെ മരണത്തിനു ശേഷം എന്റെ മനോവേദന പറയാന്‍ ഒരാളില്ലാതെ വല്ലാതെ ശ്വാസം മുട്ടി നില്‍ക്...

ഒരു അസ്വാഭാവിക പ്രണയകഥ

സുദീപിന്റെതും അനുവിന്റെതും തികച്ചും ഔദ്യോഗികമായ പരിചയപ്പെടലായിരുന്നു, കോളേജ് മേറ്റ്സ്. സമാനമായ ചിന്താഗതിക്കാര്‍ ആയതുകൊണ്ടാകണം, അവര്‍ വളരെ പെട്ടെന്ന് അടുത്തു. ഒരു സൌഹൃദം വളരുന്നത് രണ്ടു പേര്‍ക്കിടയിലെ മതിലുകള്‍ ഓരോന്നായി ഇല്ലാതാകുന്നതിലൂടെയാണല്ലോ. വളരെ ഊഷ്മളമായ ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപപ്പെട്ടു. കോളേജിലെ മറ്റു ആണ്‍കുട്ടികളുടെ കണ്ണില്‍ സുദീപ് തികച്ചും ഭാഗ്യവാന്‍ ആയിരുന്നു. കോളേജിലെ പല ഫസ്റ്റ് ക്ലാസ് കാമദേവന്മാരും അമ്പെയ്തു നോക്കിയിട്ട് കൊള്ളാതെ പോയ ആളാണ്‌ അനു. അനുവിനും സുദീപിനും ഇടയില്‍ ഉള്ള ബന്ധം എന്തായാലും, അവര്‍ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതുമൊക്കെ കാണുമ്പോള്‍ അര്‍ഥം വെച്ച ഒന്ന് രണ്ടു മുറി-കോമഡി എങ്കിലും പറയാതെ അവര്‍ക്ക് സമാധാനം കിട്ടില്ല. പക്ഷെ അനുവിന് അതൊക്കെ വെറും തമാശയായി കാണാന്‍ കഴിഞ്ഞിരുന്നു, അതുകൊണ്ട് തന്നെ സുദീപിനും. അങ്ങനെയിരിക്കെയാണ് അനുവിന് വീട്ടില്‍ ഒരു വിവാഹാലോചന  വരുന്നത്. അത് അവള്‍ തികച്ചും കാഷ്വല്‍ ആയി സുദീപിനോട് പറഞ്ഞു എങ്കിലും അന്ന് മുതല്‍ അവള്‍ വല്ലാതെ മൂഡ്‌-ഓഫ്‌ ആയിരുന്നു. എന്ത് പറ്റി എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ 'തലവേദന' എന്ന കള്ളം പാതി മനസോടെയ...

Out from a lost mirage

It was an arid desert I have been walking all along... Alone, tired and so badly lost... I had only heard about love, care, affection and happiness and could never envisage how these things would be. I had even thought these are just imaginations of poetic mind having no counterparts in the real world... It was all of a sudden I came under the cover of a feeling... A motherly affection, a soothing care... For the first time in my life I felt all those poetic imaginations which I had heard about are all real... I was literally in a spree, having got blessings that I had only a collection of dreams and anecdotes about... I saw flowers blooming, birds warbling, angels dancing and beautiful streams meandering along the valley of my thoughts... Did I lose myself in exhilaration? When, I don't remember... After a moment of self-loss in the blink of my eyes, I saw my garden drab with zombies of blooms scattered on ground... There were no singing birds... I saw all my dancing l...

Sleepless

I wish I could get a good night's sleep And could get rid of things buried deep. There's not a single wink I can catch, And no egg of good dream that'd hatch. It has been raining all the day, On the shore of my mind's bay. Inside me it has raised a tide, And the demons inside would never hide. On the quag of my heart they dance, And I saunter as if in a trance. On a precarious verge I stand, There's no one around to understand. Not a single smile is thrown at me, And hopes keep crawling down to flee. I wish there were flowers to see, Along my lost way towards a glee. Maybe soon there'll be flowers around, And my epitaph scribbled beside a mound. Through my lost memories time'd sweep, And I shall get the bliss of a dreamless sleep.