മതേതരത്വം പണ്ടേ തമാശയാണ് നമുക്ക്. കാരണം എന്തൊക്കെ കരണംമറിച്ചിലുകൾ നടത്തിയാലും ഒരാൾക്ക് ഒരേസമയം മതവിശ്വാസിയും മതേതരവാദിയും ആകാൻ കഴിയില്ല. നാനാവിധ മതവിശ്വാസികൾ ഒരുമിച്ച് തിങ്ങിപ്പാർക്കുന്ന ഒരു സമൂഹത്തിൽ, സമാധാനമായി ജീവിക്കുന്നതിന് എല്ലാവരും കൂടി കണ്ടെത്തുന്ന ഒരു പ്രായോഗിക ബുദ്ധിയാണ് മതേതരത്വം എന്ന കാപട്യം. അടിസ്ഥാനപരമായി "നീ നിന്റെ മതം വെച്ചോളൂ, ഞാൻ എന്റെ മതം വച്ചോളാം, ഞാൻ നിന്റെ മതത്തിൽ ഇടപെടില്ല, നീ എന്റെ മതത്തിലും ഇടപെടരുത്" എന്ന സങ്കുചിതമായ സന്ദേശമാണ് അതിലുള്ളത്. അമ്പലത്തിന്റെയും പള്ളിയുടേയും കൊടിമരം കൂട്ടിക്കെട്ടിയും പെരുന്നാളിനും ഓണത്തിനും ആഹാരം അങ്ങോട്ടുമിങ്ങോട്ടും കൈമാറിയും മൂന്ന് മതച്ചിഹ്നങ്ങളും കൂടി ഒരുമിച്ച് പെയിന്റ് ചെയ്തുമൊക്കെ മതേതരത്വത്തിൽ രോമാഞ്ചം കൊള്ളുന്നത്, ഇല്ലാത്ത ഒന്ന് ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള നാട്യം മാത്രമാണ്. ഒരു കൂട്ടത്തിലെ ആണ് മറുകൂട്ടത്തിലെ പെണ്ണിനെ പ്രണയിക്കുന്നിടം വരെയുള്ള ആയുസ്സേ ഈ മതേതരത്വത്തിനുള്ളു. മതത്തിന്റെ അടിസ്ഥാനസ്വഭാവം തന്നെ പരസ്പരം അകറ്റി നിർത്തുക എന്നതാണ്. മതവ്യത്യാസം നോക്കാതെ ആളുകൾ പരസ്പരം വിവാഹം കഴിക്കാൻ തുടങ്ങിയാൽ രണ്ട് ത...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്