ഡിക്കിരീം, ഡിക്കിരീടെ മീതെ ഡിക്കിരീം, വകതിരിവ് വട്ടപ്പൂജ്യവും എന്ന
ലൈനിലേയ്ക്ക് മത്സരിക്കുകയാണ് മലയാളി. എട്ടും പൊട്ടും തിരിയാത്ത സ്വന്തം
മക്കളെ അതിമാനുഷിക കഴിവുള്ളവരാക്കാം എന്ന വാഗ്ദാനത്തിൽ മയങ്ങി പതിനായിരങ്ങൾ
എണ്ണിക്കൊടുത്ത് കണ്ട തട്ടിപ്പുകാരുടെ കൈയിലേക്ക് ഇട്ടുകൊടുക്കുന്ന
പരിപാടിയുടെ പേര്- 'Midbrain activation technique'. പത്താം ക്ലാസ് ബയോളജി
പോലും അറിയാത്തവർ, അങ്ങനെ സ്വയം തെളിയിക്കുന്നവർ, പറയുന്ന വിഡ്ഢിത്തങ്ങളിൽ
വീഴുന്ന ഗതികേടിന് വിദ്യാസമ്പന്നമലയാളി വിളിക്കുന്ന പേര്- 'പ്രബുദ്ധത'.
ഇതിനെതിരേ രംഗത്ത് വന്ന മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സ്വന്തം സാമൂഹ്യപ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ
കൈരളി ചാനലും അനുകരണീയമായ നിലപാടാണ് സ്വീകരിച്ചത്. പീപ്പിൾ ചാനലിൽ ഇന്നലെ
രാത്രി നടന്ന ഈ ചർച്ചയിൽ പങ്കെടുക്കാൻ സാധിച്ചു:
ഒപ്പം തന്നെ മിഡ് ബ്രെയ്ൻ തട്ടിപ്പിനെ വിശദമായി പൊളിച്ചടുക്കുന്ന ഡോ. സി. വിശ്വനാഥന്റെ കിടിലൻ പ്രഭാഷണവും കാണാം...
ഒപ്പം തന്നെ മിഡ് ബ്രെയ്ൻ തട്ടിപ്പിനെ വിശദമായി പൊളിച്ചടുക്കുന്ന ഡോ. സി. വിശ്വനാഥന്റെ കിടിലൻ പ്രഭാഷണവും കാണാം...
Comments
Post a Comment