ഈയിടെയായി നമ്മള്‍ ഒരുപാട് കേള്‍ക്കുന്ന ഒന്നാണ് നെഗറ്റീവ്-പോസിറ്റീവ് എനര്‍ജികളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍. നമ്മുടെ ജീവിതത്തെ, വീടിന്റെ സ്ഥാനത്തിന്റേയോ വസ്തുവിന്റെ കിടപ്പിന്റെയോ ആകാശഗോളങ്ങളുടെ ക്രമീകരണത്തിന്റെയോ ഒക്കെ രൂപത്തില്‍ ഇത് സ്വാധീനിക്കുന്നു എന്നാണ് വെയ്പ്പ്. ഇതിന്റെ വക്താക്കള്‍ ഇതെല്ലാം ശുദ്ധമായ ശാസ്ത്രമാണെന്ന് അടിവരയിട്ട് പറയുകയും ചെയ്യുന്നു. എന്നാല്‍ സത്യത്തില്‍ ഇതില്‍ ശാസ്ത്രമുണ്ടോ? എന്താണ് യഥാര്‍ത്ഥ ശാസ്ത്രം ഈ നെഗറ്റീവ്-പോസിറ്റീവ് എനര്‍ജി സങ്കല്‍പങ്ങളെക്കുറിച്ച് പറയുന്നത്? വിശദമായ ഒരു ചര്‍ച്ചയ്ക്ക് സ്കോപ്പുണ്ട് ഇതില്‍. ഈ വിഷയത്തെ കീറിമുറിച്ച് പരിശോധിക്കുന്ന വീഡിയോ കാണുമല്ലോ.
"ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...
Comments
Post a Comment