മനുഷ്യന് ഉണ്ടായിട്ടു ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞു. അവന്റെ രീതികളും ചിന്താഗതികളും സംസ്കാരവും (അങ്ങനെ ഒന്നുണ്ടെങ്കില്‍) എല്ലാം മാറുന്നു. അവന്‍ ജനിക്കുന്നു, മരിക്കുന്നു. രണ്ടും ഒറ്റയ്ക്ക്. ഇവകള്‍ക്കിടയില്‍ കുറെ പേരെ കാണുന്നു, അറിയുന്നു അല്ലെങ്കില്‍ അറിയുന്നതായി ഭാവിക്കുന്നു, എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വെറുതെ, ജനനത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ എന്തൊക്കെയോ കോപ്രായങ്ങള്‍. ഇതൊക്കെ എന്തിന് എന്ന് കുറെ പേര്‍ ചിന്തിക്കുന്നു. ആര്‍ക്കും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ചിലര്‍ സ്വയം ഉത്തരം സൃഷ്ടിക്കുന്നു. ഞാന്‍ ജനിച്ചത് നിനക്ക് വേണ്ടിയാണെന്ന് ചില കാമുകീ-കാമുകന്മാര്‍ പരസ്പരം പറയുന്നത് കേള്‍ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ ഞാന്‍ ജനിച്ചത് നിന്നെ കൊല്ലാനാണെന്ന് പറയുന്നതിലേക്കുംഎത്താറുണ്ട്. ജനിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് തോന്നുമ്പോള്‍ ചിലര്‍ ആ ചോദ്യം ഉപേക്ഷിച്ച് ജീവിക്കുന്നത് എന്തിനെന്ന താരതമ്യേന എളുപ്പമുള്ള ചോദ്യത്തിന് പിന്നാലെ പോകും. അവിടെയും ഉത്തരം സ്വയം ഉണ്ടാകുന്നില്ല ഏന് വരുമ്പോള്‍ ഉത്തരം അവനവന്‍ തന്നെ സ്രിഷ്ടിക്കെണ്ടിവരും. ഏതൊരു ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ട്. ചോദ്യകര്‍ത്താവിന്റെ തീരുമാനം അനുസരിച്ചിരിക്കും ശരിയായ ഉത്തരം. ഇനി ഒന്നും ശരിയായ ഉത്തരമായി തോന്നുന്നില്ല എങ്കില്‍ ചോദ്യം ചോദിക്കാതിരിക്കലാകും നല്ലത്.
"ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...
Comments
Post a Comment