Skip to main content

Posts

Showing posts from 2010

The conflicts in life...

Human life is full of conflicts most of them being unnoticed because we are so used to it. We are constantly acting against our own will. When I thought about this critically, I was no wondered to realize these conflicts I overlook. When you hear the morning alarm, you wish to stop it and your mind longs strongly to stay in bed. But you cannot for long and you ultimately wake up. Conflict number 1, your will wants to lie down and you wake up. When you come to your dining table, you may see Puttu. You want Dosai there, but still you eat Puttu. If you are a student, you have to wear the monotonous uniform despite your strong wish to get into your favorite outfit. When you reach your bus stop, you see your bus so tightly packed with people. You want to get into a rush less bus, but still you get into that rushy bus...So it goes...We are constantly neglecting the strong wills of our mind. And so we are full of conflicts...

When I am alone...

Its sometimes very  hard to be alone, pondering on the past, present or per'aps the future. When I am engaged, busy doing things after things...it is comparatively a good time although it tires me physically. Also physical fatigue gives me a good sleep at night, a calm sleep with no haunting dreams.But when I am not busy, having nothing to do than to walk along the shore of thoughts...they haunt me often. Things I liked but lost, people I loved but died, times that I enjoyed but passed... they begin to haunt me. When I have people around who can bear me or even manage to like me, I can fight these meandering flow of thoughts by home-made blunt jokes or irritating pranks. But it still remains a mystery why I like to be alone... May be I am that much off-track a guy.

സ്വയം തിരിച്ചറിയല്‍...

നാം സ്വയം തിരിച്ചറിയേണ്ടത് വളരെ പ്രധാനം എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്, വളരെ ശരിയാണ്. പക്ഷെ മറ്റൊന്ന് കൂടിയുണ്ട് മനസ്സിലാക്കെണ്ടാതായിട്ടു, നാം എങ്ങനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്നത്. അബദ്ധങ്ങള്‍ പലതും സംഭവിക്കുന്നത്  ആ വ്യത്യസ്തതയെ കുറിച്ച് വേണ്ടത്ര തിരിച്ചറിവില്ലാതെ വരുമ്പോഴാണ്. എല്ലാവരും ശരിയെന്നു കരുതുന്നത്  ചെയ്യതിരിക്കുന്നവരെ 'ഭ്രാന്തര്‍' എന്ന് വിളിക്കും എന്ന്  Paulo Coelho എഴുതിയിരിക്കുന്നു. അതാണ്‌ ആദ്യം വേണ്ട തിരിച്ചറിവ്. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാനെങ്കില്‍, ഒരേ കാര്യം മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുടെതില്‍ നിന്നും വ്യത്യസ്ഥമാന്നെങ്കില്‍( അത് എപ്പൊഴും ആയിരിക്കും) നിങ്ങള്‍ അത് ആരോടും പറയരുത്. നിങ്ങളെ ആരും വിശ്വസിക്കില്ല, വിശ്വസിച്ചാലും ആര്‍ക്കും അത് മനസ്സിലാകില്ല. എല്ലാവര്‍ക്കും സ്വന്തമായ അളവുകോലുകള്‍ ഉണ്ട്, അത് വെച്ച് അളക്കാന്‍ പറ്റാത്ത ഒന്നിനെയും സത്യമായി അവര്‍ അംഗീകരിക്കില്ല. നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍, നിങ്ങള്‍ ആത്മാര്‍ത്...

Love: The Give & Take

I haven't yet understood this give-and-take policy called 'love' that happens around me. I often stumble upon these two statements which I heard somewhere; "A love that is not returned is painful" and "Unexpressed love is useless". I wonder more when others quote it as two among the finest quotes they have heard. But I don't understand how are they so fine. Does loving others cost anything to anyone? The answer is 'NO' as long as I am aware. Then why do we expect it back? And we call unexpressed love useless, which seems to mean that we are just 'using' this so-called pristine emotion called 'Love'? And everyone say true love is unconditional, but no one seems to follow it.

നയം വ്യക്തമാക്കുന്നു

 പറഞ്ഞും പാടിയും ഒരുപാട് പഴകിയ വിഷയമാണ് പ്രണയം. അക്കാര്യത്തില്‍ നേരിട്ട് അനുഭവം ഇല്ലാത്ത ആള്‍ എന്ന നിലയില്‍ ആധികാരികമായി ഒന്നും പറയാനുള്ള യോഗ്യത എനിക്കില്ല. എങ്കിലും ചില സംശയങ്ങളും നിരീക്ഷണങ്ങളും പറയാതെ വയ്യ. സത്യത്തില്‍ എന്താണ് പ്രണയം? തലമുറയുടെ പരമ്പര നിലനിര്‍ത്താന്‍ പ്രകൃതി നമ്മുടെ DNA യില്‍ എഴുതിവെച്ച പ്രോഗ്രാം എന്നതിനപ്പുറം അതില്‍ വേറെ എന്തെങ്കിലും ഉണ്ടോ? പ്രണയം പവിത്രമാണ് എന്നതില്‍ തര്‍ക്കമില്ല. കാരണം അത് സൃഷ്ടിയുടെ ആധാരമാണ്. പക്ഷെ നമ്മുടെ കവികളും മറ്റും പാടി പാടി ഇതിനെ മറ്റെന്തൊക്കെയോ ആക്കി മാറിയില്ലേ എന്നൊരു സംശയം. ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിനു പിന്നില്‍ ഒരു ഉദ്ദേശ്യമുണ്ട് ; മനുഷ്യന്റെ സഹജമായ കപട സദാചാരബോധം. എല്ലാവര്‍ക്കും ഉള്ള ചില അവയവങ്ങള്‍, എല്ലാവരും ചെയ്യുന്ന ചില ജീവല്‍ പ്രവൃത്തികള്‍ എന്നിവ അവനെ സംബന്ധിച് വൃത്തി കെട്ട കാര്യങ്ങള്‍ ആയത് എങ്ങനെ എന്ന്‍ എനിക്ക് മനസ്സിലാകുന്നില്ല. അതിനെ കുറിച്ച് പറയുന്നവന്‍ വൃത്തികെട്ടവന്‍ ആവുകയും അവയില്‍ ചില കാര്യങ്ങളെ അശ്ലീലം എന്ന 'BANNED' ലേബല്‍ ഒട്ടിച്ച് മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് ഞാന്‍ ഉള്‍പ്പടെയുള്ള മനുഷ്യബുദ്ധിജീവികള്‍ ചെ...

Comments and Responses

അനാവശ്യമായും ആവശ്യത്തിനും ഫിലോസഫി പറയുന്ന ദുശീലം എങ്ങനെയോ വായില്‍ കടന്നു കൂടിയിട്ടുണ്ട്. ഇതുവരെ ആരും മുഖത്തു നോക്കി പറഞ്ഞിട്ടില്ല എങ്കില്‍ പോലും ഇത് ആള്‍ക്കാരെ മുഷിപ്പിക്കുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. നമ്മുടെ അനുഭവങ്ങളില്‍ പെടുന്ന കാര്യങ്ങളെ നിരീക്ഷിച്ച് അനുമാനങ്ങള്‍ മറ്റുള്ളവയിലെക്ക് extrapolate ചെയ്യുന്ന, ചിലപ്പോള്‍ നമ്മുടെ അറിവില്ലായ്മ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്ന പ്രവൃത്തിയാണ്‌ 'ഫിലോസഫി'.തമാശ എന്ന ജാമ്യം എടുത്ത് വായില്‍ വരുന്നതൊക്കെ പറയുന്ന ആള്‍ എന്ന ഇമേജ് ഇത്തരം ഫിലോസഫികളുടെ impact കുറയ്ക്കാറണ്ട് എന്നതിനാല്‍ ആകണം ഈ സ്വഭാവം ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാത്തത്. ചിലപ്പോഴൊക്കെ ഈ സ്വഭാവം ഉപകാരം ചെയ്തിട്ടുണ്ട്. വളരെ പൊതുവായ എന്തെങ്കിലും നിരീക്ഷണം വെറുതെ എന്തെങ്കിലും പറയാന്‍ വേണ്ടി മാത്രമായി പറയുമ്പോള്‍ കേള്‍ക്കുന്ന ആള്‍ക്കാരില്‍ ചിലര്‍ക്ക് അത് തന്നെക്കുറിച്ച് പറഞ്ഞതാണോ എന്ന് സംശയം തോന്നിയിട്ടുണ്ട്. ചിലര്‍ അത് എന്നോട് തുറന്നു ചോദിക്കും, ചിലര്‍ നേരിട്ടല്ലാതെ അറിയാന്‍ ശ്രമിക്കും. പിന്നീട് ആലോചിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ പൊതുവായ കാര്യം അവരില്‍ എവിടെയോ ഒരു impact ഉണ്ടാക്കിയെങ്കില്...

ഞാന്‍ നടനം തുടരുന്നു

ജീവിതം ക്വാണ്ടം ഭൌതികത്തെക്കാള്‍ അനിശ്ചിതമായ പകിട കളിയാണ്. അനേകം ജീവനുകളുടെ മരണത്തിലേക്കുള്ള യാത്രകളില്‍ തമ്മില്‍ കൂടി പിണഞ്ഞു ദുര്‍ഗ്രാഹ്യമാം വിധം സങ്കീര്‍ണമായ ഒരു പ്രതിഭാസം. ആര്‍ക്കും ആരെയും മനസ്സിലാകുന്നില്ല. പക്ഷെ എല്ലാവരും അങ്ങനെ നടിക്കുന്നു, മനപ്പൂര്‍വം അല്ലെങ്കില്‍ എല്ലാവരും തന്നെപ്പോലെയൊക്കെ തന്നെയാണ് എന്ന ധാരണയുടെ പുറത്ത് . അവനവനെ പോലും അറിയാതെ എന്തോ കണ്ട് എന്തോ മനസ്സിലാക്കി എന്തൊക്കെയോ പറഞ്ഞു നാടകത്തിന്റെ കഥയോ തിരക്കഥയോ ഒന്നും അറിയാതെ ഓരോ നടനും രംഗം വിടുന്നു. ദൈവം എന്ന് വിളിക്കപ്പെടുന്ന സംവിധായകന്‍ ഉന്മാദത്തിന്റെ ഏതോ നിമിഷത്തില്‍ സൃഷ്ടി നിര്‍വഹിക്കേണ്ടി വന്ന മദ്യപനായ ഒരു കലാകാരനെപ്പോലെ തന്റെ സാന്നിധ്യം പോലും അറിയിക്കാന്‍ കഴിയാതെ എവിടെയോ ഒളിച്ചിട്ടുണ്ടാവണം. ഞാന്‍ എന്റെ കഥാപാത്രം അഭിനയിക്കുന്നു...കഥയും തിരക്കഥയും അറിയാതെ...സംവിധായകനെ കാണാതെ...

ഏതാണ് സ്ഥായിയായത്?

ദുഃഖം-സുഖം :ഇവയില്‍ ഏതാണ് സ്ഥായിയായത്? ദുഃഖം ഇല്ലാതാകുന്ന അവസ്തയെയാണോ സുഖം എന്ന് വിളിക്കുന്നത്? അതോ, സുഖം ഇല്ലാതാകുന്ന അവസ്ധയെയാണോ ദുഃഖം എന്ന് വിളിക്കുന്നത്? മനുഷ്യന്റെ അടിസ്ഥാന വികാരം ഇതില്‍ ഏതാണെന്ന് ഒരു പിടിയുമില്ല. അതോ, അടിസ്ഥാനമായ ഒരു വികാരം അവനില്ലേ?

അഹങ്കാരിയായ മരം

ഒരിടത്ത് ഒരു വന്‍ വൃക്ഷമുണ്ടായിരുന്നു. ആകാശത്തെ മുട്ടി ഉരുമ്മുന്ന ഇലചാര്‍ത്തുകളും അതിനെ ഉയര്‍ത്തി നിര്‍ത്തുന്ന ബലിഷ്ടമായ ശിഖരങ്ങളും ഒക്കെയായി അത് അങ്ങനെ തലയുയര്‍ത്തി നിന്നു. പക്ഷെ ആ മരം ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. സമീപത്തുള്ള മറ്റു മരങ്ങളോട് അത് സംസാരിക്കുമായിരുന്നില്ല. അവന്റെ ശിഖരത്തില്‍ കൂട് കൂട്ടാന്‍ വന്ന കിളികളെയും അത് അടുപ്പിച്ചില്ല. അത് നിശബ്ദനായി ഗൌരവത്തോടെ നിന്നതേയുള്ളൂ. മറ്റുള്ളവര്‍ അതുകൊണ്ടുതന്നെ ആ മരത്തെ അഹങ്കാരിയായി കരുതിപ്പോന്നു. ഒരിക്കല്‍ അവിടെ ഒരു കൊടുംകാറ്റ് വീശി. സമീപത്തെ മറ്റു മരങ്ങളൊക്കെ അത് പിടിച്ചു നിന്നെങ്കിലും നമ്മുടെ ഭീമന്‍ വൃക്ഷം ഭയാനകമായ ശബ്ദത്തോടെ കടപുഴകി വീണു. മറ്റുള്ളവര്‍ അത്ഭുതപ്പെട്ടുപോയി. പിന്നീടാണ് അവര്‍ അത് ശ്രദ്ധിച്ചത്; അതിന്റെ വേരുകളില്‍ വല്ലാതെ കാന്‍സര്‍ ബാധിച്ചിരുന്നു. മുകളില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും താഴെ തന്റെ അടിവേരുകളെ രോഗം കാര്‍ന്നു തിന്നുന്നത് ആ മരം ആരെയും അറിയിച്ചില്ല. നിശ്ശബ്ദനായി തന്റെ ചുവട്ടിലെ പുല്‍ക്കൊടികള്‍ക്ക് തണല്‍ നല്‍കിയും ചുറ്റുപാടുകള്‍ക്ക് കുളിര്‍മ നല്‍കിയും നിന്ന അത് ആരെയും അറിയിക്കാതെ കടപുഴകിവീണു.

Now is the time

Beneath the star studded canopy of sky To the one who wished to be with me I bursted out those words from myself Words I was never used to Words of disgrace and anger I said I was sick of companionships And I wanted her to be away Thereafter I never heard from her No one heard from her thereafter She found it attractive to be in the other world. Well, that was the worst revenge she could take. I found myself at my wit's end Now to anyone who hates me- Its the easiest time to take your revenge Tell me her name, blame me You can send me behind the bars of an asylum. - A mad man's chest   authored by myself.

"ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു"

ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക, ആ വാചകത്തിന്റെ അര്‍ഥം വളരെ സങ്കീര്‍ണമാണ്. അങ്ങനെ ഒരാള്‍ പറയുമ്പോള്‍ അവിടെ കുറഞ്ഞത് രണ്ട് ധാരണകള്‍ ഉണ്ട്; ഒരു തെറ്റായ ധാരണ, ഒരു ശരിയായ (അല്ലെങ്കില്‍ ശരിയായതെന്നു തോന്നുന്ന) ധാരണ. ഇവ രണ്ടും പരസ്പര വിരുധമായിരിക്കും. ഒരു തവണ ചില വ്യക്തികളോ സാഹചര്യങ്ങളോ ചേര്‍ന്ന് നിങ്ങളില്‍ ഒരു ധാരണ ഉണ്ടാക്കുന്നു, പിന്നീട് അതേ സാഹചര്യങ്ങളോ മറ്റെതെന്കിലുമോ പഴയതിന് വിരുദ്ധമായ മറ്റൊരു ധാരണ ഉണ്ടാക്കി. അപ്പോഴായിരിക്കുമല്ലോ മിക്കവാറും തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നത്. പക്ഷെ ആലോചിക്കുക-എന്തായാലും ഒരു തവണ തെറ്റ് പറ്റി. പക്ഷെ അത് ആദ്യത്തെതിലോ രണ്ടാമത്തെതിലോ? രണ്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരുമിച്ച് സത്യമാവാന്‍ കഴിയില്ലല്ലോ. അവയില്‍ ഒന്നെങ്കിലും കള്ളമായെ പറ്റൂ. പക്ഷെ അവയില്‍ സത്യവും കള്ളവും തിരിച്ചറിയല്‍ പലപ്പോഴും വിഷമകരമാണ്. എനിക്ക് തെറ്റ് പറ്റി എന്ന് ഞാന്‍ പറഞ്ഞേക്കാം, പക്ഷെ എവിടെയാണ് തെറ്റ് പറ്റിയത് എന്ന്‍ ഒരിക്കലും ഉറപ്പോടെ പറയാന്‍ എനിക്ക് കഴിയില്ല.

എന്തിനെന്ന ചോദ്യം

മനുഷ്യന്‍ ഉണ്ടായിട്ടു ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവന്റെ രീതികളും ചിന്താഗതികളും സംസ്കാരവും (അങ്ങനെ ഒന്നുണ്ടെങ്കില്‍) എല്ലാം മാറുന്നു. അവന്‍ ജനിക്കുന്നു, മരിക്കുന്നു. രണ്ടും ഒറ്റയ്ക്ക്. ഇവകള്‍ക്കിടയില്‍ കുറെ പേരെ കാണുന്നു, അറിയുന്നു അല്ലെങ്കില്‍ അറിയുന്നതായി ഭാവിക്കുന്നു, എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വെറുതെ, ജനനത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ എന്തൊക്കെയോ കോപ്രായങ്ങള്‍. ഇതൊക്കെ എന്തിന് എന്ന് കുറെ പേര്‍ ചിന്തിക്കുന്നു. ആര്‍ക്കും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ചിലര്‍ സ്വയം ഉത്തരം സൃഷ്ടിക്കുന്നു. ഞാന്‍ ജനിച്ചത് നിനക്ക് വേണ്ടിയാണെന്ന് ചില കാമുകീ-കാമുകന്മാര്‍ പരസ്പരം പറയുന്നത് കേള്‍ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ ഞാന്‍ ജനിച്ചത് നിന്നെ കൊല്ലാനാണെന്ന് പറയുന്നതിലേക്കുംഎത്താറുണ്ട്. ജനിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് തോന്നുമ്പോള്‍ ചിലര്‍ ആ ചോദ്യം ഉപേക്ഷിച്ച് ജീവിക്കുന്നത് എന്തിനെന്ന താരതമ്യേന എളുപ്പമുള്ള ചോദ്യത്തിന് പിന്നാലെ പോകും. അവിടെയും ഉത്തരം സ്വയം ഉണ്ടാകുന്നില്ല ഏന് വരുമ്പോള്‍ ഉത്തരം അവനവന്‍ തന്നെ സ്രിഷ്ടിക്കെണ്ടിവരും. ഏതൊരു ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ട്. ചോദ്യകര...