Skip to main content

Posts

പണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍!

ഇപ്പോ ഫെയിസ്ബുക്കില്‍ പടര്‍ന്ന് പിടിക്കുന്ന ഒരു കിടിലന്‍ വീഡിയോ ഉണ്ട്. ഒരു ഫിസിക്സ് മാഷക്ക് പണി വന്ന വഴി എന്നാണ് പേര്. സംഗതി സായിപ്പിന്റെ നാട്ടില്‍ ഒരുപാട് ഓടി പണി ഇങ്ങോട്ട് വാങ്ങി തളര്‍ന്ന ഒരു സാധനം തന്നെയാണ് ഫിസിക്സ് മാഷക്ക് പണി കൊടുക്കുന്നു എന്ന അവകാശവാദത്തോടെ ഇപ്പോ അവതരിച്ചിരിക്കുന്നത്. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ ദൈവവിശ്വാസത്തെ പൊക്കുകയും ഒപ്പം സയന്‍സിനെ താഴ്ത്തുകയും ചെയ്യുന്ന ഒരു പഴയ ലേഖനമാണ് ഐറ്റം. ഇത് വിദേശത്ത് ഐന്‍സ്റ്റീന്‍റെ പേരിലും, ഏതൊരു കെട്ടുകഥയെയും പോലെ പ്രാദേശിക രൂപാന്തരം സംഭവിച്ച് ഇന്ത്യയില്‍ അബ്ദുള്‍ കലാമിന്റെ പേരിലും പണ്ടേ പ്രചരിച്ചിരുന്നു. അന്നത് വാങ്ങിക്കൂട്ടിയ പണികളുടെ ചരിത്രം ഒന്നും അറിയാതെ ഒരുകൂട്ടം അണ്ണന്‍മാര്‍ ഇപ്പോ വീണ്ടും അത് പുതിയ കുപ്പിയില്‍ അടച്ച് വീഡിയോ രൂപത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കീഴെ കാണുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണം കാണുമ്പോള്‍, പുതിയ ഫ്ലേവറില്‍ വീഞ്ഞിന് നല്ല കച്ചവടം ഉണ്ട് എന്ന്‍ തന്നെ കാണാം. മെയ്ക്കിങ്ങിന്റെ ദൃഷ്ടിയില്‍ ശരാശരി നിലവാരം പോലും പുലര്‍ത്താത്ത ആ വീഡിയോ ഉള്‍ക്കൊള്ളു...

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

സസ്യാഹാരത്തിന്റെ ശാസ്ത്രം എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ നന്നായി പ്രചരിച്ച് കഴിഞ്ഞ ഈ പോസ്റ്റിലെയും ഇനി ഇറങ്ങാന്‍ സാധ്യതയുള്ള വകഭേദങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന്‍ കാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്. ആദ്യമേ പറയട്ടെ, ഇത് സസ്യാഹാരശീലത്തിന് എതിരായ ഒരു വാദമല്ല. മറിച്ച്, ആഹാരശീലം വ്യക്തിപരമായ ചോയ്സ് ആണെന്നും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല എന്നുമുള്ള അഭിപ്രായപ്രകടനവും, ദുഷ്പ്രചരണങ്ങളിലെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു ശ്രമവുമാണ്. ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന് മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധര്‍മപുത്രരോട് സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു സ്വന്തം ബന്ധുക്കള്‍ ഇറച്ചി...

പ്രണയത്തിന്റെ ശാസ്ത്രം

"താരകരൂപിണി നീയെന്നുമെന്നുടെ ഭാവനാ രോമാഞ്ചമായിരിക്കും ഏകാന്ത ചിന്ത തന്‍ ചില്ലയില്‍ പൂവിടും ഏഴിലം പാലപ്പൂവായിരിക്കും." ശ്രീകുമാരന്‍ തമ്പിയുടെ ഈ വരികള്‍ നോക്കൂ. കാമുകിയെ നക്ഷത്രങ്ങളുടെ രൂപം ഉള്ളവള്‍ ആയിട്ടും ഏകാന്ത ചിന്തയുടെ ചില്ലയില്‍ പൂവിടുന്ന പൂവ് ആയിട്ടുമൊക്കെ കണ്ടുകൊണ്ടുള്ള വര്‍ണ്ണന, അല്ലേ? ഇത് പ്രണയഗാനം ആണെന്ന്‍ നമുക്കറിയാം. ഇനി പ്രണയം എന്ന വികാരത്തെ പൂര്‍ണ്ണമായി മാറ്റി നിര്‍ത്തി ഈ വരികള്‍ ഒന്നുകൂടി വായിച്ചു നോക്കിയെ. അയ്യേ!! എന്തൂട്ട് വരികളാ ന്റെ സ്റ്റാ ഇത്?? ശരിയല്ലേ, പ്രണയത്തിന്റെ ഭാഗമാവുമ്പോ മാത്രമല്ലേ ഇത്തരം 'ഓവര്‍ വരികള്‍' കാവ്യഭംഗി ഉള്ളതാകുന്നത്? ഇതുപോലെ നമ്മുടെ എല്ലാ മഹാന്മാരായ കവികളും പ്രണയത്തെയും പ്രണയബദ്ധമായ വികാര-വിചാരങ്ങളെയും കുറിച്ച് 'കടന്ന വരികള്‍' എഴുതി തള്ളിയിട്ടുണ്ട്. പ്രണയം എന്ന ലേബല്‍ ഇല്ലായിരുന്നു എങ്കില്‍ 'കൊഞ്ചം ഓവറാ തെരിയുന്ന' വരികള്‍ ആകുമായിരുന്നവ. ഇതിപ്പോ എന്താ അതിന്റെ രഹസ്യം എന്നൊന്ന് പരിശോധിച്ചാലോ? പ്രണയം അനശ്വരമാണ് അനിര്‍വചനീയമാണ് അവലോസുണ്ടയുടെ പൊടിയാണ് എന്നൊക്കെയുള്ള കവിവചനങ്ങള്‍ അടിക്കടി ഉരുവിടുന്നവ...

ഉൽക്ക വന്ന് വീണാൽ...

അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന്‍ എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്. എന്താണ് ഉല്‍ക്കകള്‍ ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ aster...

ശിവലിംഗവും ന്യൂക്ലിയര്‍ റിയാക്ടറും!

ശിവലിംഗത്തിന്റെ സയന്‍സ് വിശദീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു പോസ്റ്റ് ഇപ്പോ ഫെയിസ്ബുക്കില്‍ കറങ്ങുന്നുണ്ട്. വായിച്ചു വന്നപ്പോള്‍ കൊച്ചിന്‍ ഗിന്നസ്, കലാഭവന്‍ പോലുള്ള സമിതികള്‍ ഉടന്‍ പൂട്ടിക്കെട്ടേണ്ടി വരും എന്നാണ് തോന്നുന്നത്. ഇത്തരം ശാസ്ത്രീയ-കണ്ടുപിടിത്ത-മൊത്തവിതരണക്കാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ആ കലാകാരുടെ കോമഡിയ്ക്ക് ഇനി അധികനാള്‍ കഴിയുമെന്ന് തോന്നുന്നില്ല. നമുക്കിതിലെ വിശിഷ്ടസൂക്തങ്ങള്‍ ഓരോന്നായി പരിചയപ്പെടാം. ഒപ്പം കുറച്ചു കാലം സയന്‍സ് പഠിച്ചുപോയ ഒരു പാവത്തിന്റെ ചില സംശയങ്ങളും ചോദിക്കും കേട്ടോ. ആരും പരിഭവിക്കരുത്. സൂക്തം നം. 1 - " ഇതിനെ ശാസ്ത്രീയമായി മനസ്സിലാക്കാന്‍ ശ്രമിച്ച പണ്ഡിതരും യൂറോപ്യന്മാരും നല്കിയ അറിവിലൂടെ ഒന്ന്‍ കടന്നുപോകാം " - അതെന്തെഡേയ് അണ്ണാ പണ്ഡിതരും യൂറോപ്യന്മാരും വേറെ വേറെ? യൂറോപ്യരുടെ ഇടയില്‍ പണ്ഡിതര്‍ ഇല്ലേ? അതോ യൂറോപ്യര്‍ മൊത്തം പണ്ഡിതരാണോ? പോട്ടെ, ഏത് യൂറോപ്യന്‍ ആണ് ഇതിനെ ശാസ്ത്രീയമായി പഠിച്ചത്? ശാസ്ത്രീയമായി പഠിക്കുക എന്നത് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്? സൂക്തം നം. 2 - " ദീര്‍ഘവൃത്താകൃതിയില്‍ അല്ലെങ്കില്‍ സിലിണ്ടര്‍ ആകൃതി...

ആറാം ഇന്ദ്രിയമോ? അയ്യേ!!

ആറാം ഇന്ദ്രിയം അല്ലെങ്കില്‍ സിക്സ്ത്ത് സെന്‍സ് എന്നൊരു പ്രയോഗം കേട്ടിട്ടില്ലേ? മലയാളിയായ മനോജ് നൈറ്റ് ശ്യാമളന്‍ ആ പേരില്‍ ഒരു സിനിമ എടുത്ത് ഓസ്കാര്‍ നോമിനേഷനൊക്കെ വാങ്ങിയിട്ടുണ്ട്. സാധാരണ പഞ്ചേന്ദ്രിയങ്ങള്‍ ഉപയോഗിച്ച് മനസിലാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ മനസിലാക്കാനുള്ള 'സൂപ്പര്‍ നാച്ചുറല്‍' കഴിവിനെയാണ് പൊതുവേ സിക്സ്ത്ത് സെന്‍സ് എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മരിച്ചവരെ കാണാനുള്ള കഴിവാണ് ശ്യാമളന്‍റെ നായകന്റെ സിക്സ്ത്ത് സെന്‍സ്. ഈ 'പഞ്ചേന്ദ്രിയങ്ങള്‍' എന്ന്‍ പറഞ്ഞു പറഞ്ഞു നമ്മള്‍ നമ്മളുടെ കഴിവിനെ കുറച്ചു കാണുകയാണ് ചെയ്യുന്നത് എന്നറിയുമോ? സ്കൂള്‍ ക്ലാസുകള്‍ മുതല്‍ നമ്മള്‍ മിക്കവരും മനസിലാക്കി വെച്ചിരിക്കുന്നത് മനുഷ്യന്‍ കാഴ്ച, കേള്‍വി, ഗന്ധം, രുചി, സ്പര്‍ശം എന്നിങ്ങനെ തന്റെ അഞ്ച് ഇന്ദ്രിയങ്ങള്‍ ഉപയോഗിച്ചാണ് ശരീരത്തിന്റെ പുറത്ത് നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ ചുറ്റുപാടിലുള്ള മാറ്റത്തെ തലച്ചോറിലേക്കെത്തിക്കുന്നത് എന്നാണ്. എന്നാല്‍ ഇത് തെറ്റാണ്. അങ്ങ് ക്രിസ്തുവിനും മുന്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടില്‍ ആണ് ഈ 'അഞ്ച് ഇന്ദ്രിയങ്ങള്‍' എന്ന ആശയം ഉണ്ടാക...

ഒരു ചുമടുതാങ്ങിതന്‍ മൌനവും പേറി

നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി പലപേര്‍ നടന്നൊരാ പകല്‍ വീണ സന്ധ്യതന്‍ ക്ഷീണവും ചൂരും നെടുവീര്‍പ്പുമേന്തി വന്നു നടന്നു ഞാന്‍ വന്നവഴിയിലേക്കൊ- ട്ടൊന്ന് ശങ്കിച്ച് നോക്കി നില്‍ക്കുന്നിതാ വയ്യ മടങ്ങുവാന്‍ വയ്യാ വഴിയിലൂടിനിയു- മൊരുയാത്രയ്ക്ക് ധൈര്യമില്ല മരണമേ നീയെന്നെ കാട്ടിക്കൊതിപ്പിച്ച നിര്‍വാണമോഹം ചിതലരിക്കട്ടെ വന്നു ഞാന്‍ നിന്നു നിന്‍ പടിവാതിലില്‍ ഇന്ന് പിന്‍വലിഞ്ഞീടുന്നു നിസ്സംഗനായി മുന്നില്‍ നിന്‍ വാതിലുകളടഞ്ഞിരുന്നില്ല പിന്‍വിളികളൊന്നും മുഴങ്ങിയതുമില്ല എങ്കിലും തോന്നുന്നു പുറംതിരിഞ്ഞിടുവാന്‍ വൈകിയെത്താവുന്ന വിളികള്‍ക്ക് വേണ്ടി തണലിനായ് വെറുമൊരു നിഴല്‍ കണ്ടപോലെ പ്രതീക്ഷതന്‍ ചിറകടി കേട്ടെന്ന പോലെ നില്‍ക്കുന്നു ഞാനീ പൂവാക തന്‍ കീഴി- ലൊരു ചുമടുതാങ്ങിതന്‍ മൌനവും പേറി