ഇൻഡ്യയിലെ ശാസ്ത്രഗവേഷണത്തെ കുറിച്ച് എന്തറിയാമെന്ന് സാധാരണക്കാരോട് ചോദിച്ചാൽ അവർക്ക് പറയാനുണ്ടാവുക ഐ.എസ്.ആർ.ഓയിൽ നിന്നുള്ള ബഹിരാകാശവാർത്തകളെ കുറിച്ചായിരിക്കും. പണ്ടൊക്കെ തിരുവനന്തപുരത്ത് റിസർച്ച് ചെയ്യുന്നു എന്ന് പരിചയപ്പെടുത്തുമ്പോൾ റോക്കറ്റൊക്കെ വിടുന്ന സ്ഥലത്തല്ലേ എന്ന ചോദ്യം എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. ഇൻഡ്യയിൽ ഗവേഷണം നടക്കുന്ന അനേകം ശാസ്ത്രവിഷയങ്ങളിൽ ഒന്ന് മാത്രമാണ് ബഹിരാകാശം. മെറ്റീരിയൽ സയൻസിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും ബയോടെക്നോളജിയിലും എന്നിങ്ങനെ ഒട്ടനവധി മേഖലകളിൽ റിസർച്ച് നടക്കുന്ന സ്ഥാപനങ്ങൾ രാജ്യത്തെമ്പാടുമുണ്ട്. എന്നിട്ടും ശാസ്ത്രമെന്നാൽ ബഹിരാകാശമെന്ന സമവാക്യം പൊതുജനത്തിനിടയിൽ നിലനിൽക്കാൻ എന്താണ് കാരണം? തീർച്ചയായും അത് ഇസ്രോ എന്ന സ്ഥാപനത്തിന്റെ ഗ്ലാമർ ആണ്. സദാസമയം ലൈം ലൈറ്റിൽ നിൽക്കുന്ന, പെട്ടെന്ന് ആവേശം കൊള്ളിക്കുന്ന വാർത്തകൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു സ്ഥാപനമാണത്. വലിയ ശാസ്ത്രജ്ഞാനമില്ലാതെ വായിക്കാവുന്ന, അഭിപ്രായം പറയാവുന്ന വിഷയമാണ് ചന്ദ്രയാത്രയും ചൊവ്വാദൗത്യവും ഒക്കെ. പണ്ട് ശീതയുദ്ധ സമയത്ത് അമേരിക്കയും സോവ്യറ്റ് യൂണിയനും ബഹിരാകാശരംഗത്തെ ലക്ഷ്യം വെച്ച് മത്സരിക്കാൻ കാരണവും അത് തന്നെ. യൂറി ഗഗാറിനെ ആദ്യ ബഹിരാകാശയാത്രയ്ക്ക് യോഗ്യനാക്കിയ മാനദണ്ഡങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ സൗന്ദര്യം കൂടിയായിരുന്നു എന്ന് കേട്ടിട്ടുണ്ടോ? പത്രങ്ങളിൽ അച്ചടിക്കാൻ പറ്റിയ ലുക്കുള്ള ഒരു മുഖം സോവ്യറ്റ് യൂണിയന് വേണ്ടിയിരുന്നു. കാരണം ആ വിഷയത്തിന് ഒരു മാസ്സ് അപ്പീൽ ഉണ്ട്. അത് ഇന്നും അങ്ങനെ തന്നെ എന്നതിനാലാണ് മറ്റ് ഗവേഷണങ്ങളൊന്നും ശ്രദ്ധിക്കപ്പെടാത്തപ്പോഴും ഇസ്രോ തിളങ്ങി നിൽക്കുന്നത്. ഇസ്രോയിൽ തന്നെ IRNSS പോലെയുള്ള, മംഗൾയാനെക്കാൾ പ്രധാനപ്പെട്ട പല സാങ്കേതിക മുന്നേറ്റങ്ങളും നടക്കുന്നു. പക്ഷേ ആളുകൾ കൂടുതലും മംഗൾയാനെക്കുറിച്ചാണ് സംസാരിക്കുക. അതാണ് മാസ് അപ്പീലിന്റെ സ്വാധീനം.
ഇത്രയും പറഞ്ഞത്, സൃഷ്ടിക്കുന്ന കോലാഹലത്തിന്റെ വലിപ്പം വച്ചല്ല ഒരു വിഷയത്തിന്റെ ഗൗരവമോ ലാഘവമോ തീരുമാനിക്കേണ്ടത് എന്ന അഭിപ്രായത്തിന് മുന്നോടിയായിട്ടാണ്. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി കുറേ പ്രമുഖ പേരുകൾ അക്ഷരാർത്ഥത്തിൽ കേരളത്തെ തളച്ചിട്ടിരിക്കുകയാണ്. ഒരു പ്രമുഖ സ്ത്രീയുടെ ഭർത്താവും, മറ്റൊരു പ്രമുഖ സ്ത്രീയുടെ മുൻഭർത്താവും, ആയ ഒരു പ്രമുഖൻ, വേറൊരു പ്രമുഖ സ്ത്രീയെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ആധാരവിഷയം. ഈ വിഷയത്തിൽ പ്രമുഖനെ അനുകൂലിച്ചും പ്രതികൂലിച്ചും ടി വ്യക്തികൾ ഉൾപ്പെട്ട പ്രമുഖ സംഘടനയുടെ ഭാരവാഹികളും വിമതരും ഒക്കെ രംഗത്തെത്തുന്നു. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രമുഖനെ അറസ്റ്റ് ചെയ്യുന്നു. ഇത്രയും നടന്നിട്ടുണ്ട്. ഇനി ഇപ്പറഞ്ഞ വിവരണത്തിലെ 'പ്രമുഖ' എന്ന വിശേഷണം ഒഴിവാക്കി, അതിനെ ഒരിയ്ക്കൽ കൂടി വായിച്ചാലോ? ഇപ്രകാരമിരിക്കും:
"ഒരു സ്ത്രീയുടെ ഭർത്താവും, മറ്റൊരു സ്ത്രീയുടെ മുൻഭർത്താവും, ആയ ഒരാൾ, വേറൊരു സ്ത്രീയെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഗുണ്ടാസംഘത്തിന്റെ സഹായത്തോടെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ ശ്രമിച്ചതാണ് ആധാരവിഷയം. ഈ വിഷയത്തിൽ അയാളെ അനുകൂലിച്ചും പ്രതികൂലിച്ചും ടി വ്യക്തികൾ ഉൾപ്പെട്ട സംഘടനയുടെ ഭാരവാഹികളും വിമതരും ഒക്കെ രംഗത്തെത്തുന്നു. പോലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ അയാളെ അറസ്റ്റ് ചെയ്യുന്നു."
വായിച്ചിട്ട്, സംഭവത്തിന്റെ ലുക്കിൽ വന്ന വ്യത്യാസത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു? വളരെ സാധാരണമായ, വിശേഷശ്രദ്ധ കിട്ടാൻ തീരെ സാധ്യതയില്ലാത്ത ഒരു ഉൾപ്പേജ് പത്രവാർത്തയുടെ തന്തുവായി അത് മാറിയിരിക്കുന്നു. ഇനി ഈ വിവരണത്തിൽ പ്രമുഖരുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നാൽ, വാർത്തയുടെ ലെവൽ മാറുന്നതായി കാണാം. ഉദാഹരണത്തിന്, വാർത്തയിലെ കുറ്റാരോപിതൻ ഒരു പ്രമുഖനടിയുടെ ഭർത്താവ് ആയിരിക്കുകയും, അയാളുൾപ്പടെ മറ്റെല്ലാ പേരുകാരും അപ്രശസ്തരായിരിക്കുകയും ചെയ്താൽ? അയാൾ ഒരേ സമയം ഒരു പ്രമുഖ നടനും ഒരു പ്രമുഖനടിയുടെ ഭർത്താവും ആയാലോ? ഇനി അയാളുടെ ക്രൈമിന് ഇരയായ സ്ത്രീ കൂടി ഒരു പ്രമുഖനടിയാണെങ്കിലോ? ഇനി അയാളുടെ മുൻഭാര്യ കൂടി ഒരു പ്രമുഖ നടിയാണെങ്കിലോ? അതായത്, ഈ കോലാഹലങ്ങളൊക്കെ ഉണ്ടാക്കുന്നത്, ക്രൈമിന്റെ വലിപ്പത്തെക്കാളുപരി ഉൾപ്പെട്ട വ്യക്തികളുടെ ഗ്ലാമറാണ് എന്ന് മനസിലാക്കാം. ആ 'പ്രമുഖ' എന്ന വിശേഷണമാണ് ഇവിടത്തെ ന്യൂസ് മേക്കർ.
പറഞ്ഞുവരുന്നത് കണ്ടിട്ട്, ഞാനീ സംഭവത്തിന്റെ ഗൗരവം കുറച്ചുകാണുകയാണ് എന്ന് തോന്നിയെങ്കിൽ തെറ്റി. സത്യത്തിൽ ഈ ചർച്ച ചെയ്യപ്പെടുന്നതിനെക്കാൾ ഗൗരവം കൂടിയ വിഷയമാണിത് എന്നാണ് ഞാൻ പറഞ്ഞുവരുന്നത്. ഉൾപ്പെട്ട വ്യക്തികൾ 'പ്രമുഖ'രല്ലായിരുന്നു എങ്കിൽ ഈ വാർത്ത വെറുമൊരു ഉൾപ്പേജ് സ്റ്റോറി മാത്രമായി ചുരുങ്ങുമായിരുന്നു എന്നതാണ് ഇവിടത്തെ യഥാർത്ഥ പ്രശ്നം. സ്ത്രീകൾക്ക് നേരെയുള്ള ക്രൈം ചർച്ച ചെയ്യപ്പെടണമെങ്കിൽ, ആക്രമിക്കപ്പെടുന്ന സ്ത്രീയും ആക്രമിക്കുന്ന ക്രിമിനലും പ്രമുഖരാകേണ്ടിയിരിക്കുന്നു. ആ ചർച്ച പോലും ക്രൈമിന്റെ ഗൗരവം അവലോകനം ചെയ്യുന്നതിന് പകരം, ഉൾപ്പെട്ട വ്യക്തികളെ ചുറ്റിപ്പറ്റിയുള്ള തനി ഗോസ്സിപ്പിങ് ആയിട്ടാണ് പുരോഗമിക്കുക. എത്ര വലിയ അഴിമതിക്കേസ് വന്നാലും, അതിലെ ഉപകഥ മാത്രമായ ഏതെങ്കിലും ഒരു സ്ത്രീ-പുരുഷബന്ധത്തിന്റെ തുമ്പും മണപ്പിച്ച് അതിന് പിന്നാലെ പായുകയാണ് നമ്മുടെ രീതി. സോളാർ കുംഭകോണം രാഷ്ട്രീയകേരളത്തിലെ നാണംകെടുത്തുന്ന അഴിമതിക്കഥയാകേണ്ടിയിരുന്ന സ്ഥാനത്ത്, ഇന്ന് നമുക്കത് സദാചാരകേരളത്തിലെ ഇക്കിളിപ്പെടുത്തുന്ന കമ്പിക്കഥ മാത്രമാണ്. ആരാണ് ഉത്തരവാദി- രാഷ്ട്രീയ നേതൃത്വം? ഗുണ്ടകൾ? മാധ്യമങ്ങൾ? അങ്ങോട്ടുമിങ്ങോട്ടും വിരൽ ചൂണ്ടേണ്ടതില്ല. ഉത്തരവാദി ഞാനും നിങ്ങളും ഉൾപ്പെടുന്ന സമൂഹമാണ്.
ടി കേസിനിടെ പ്രമുഖ നടന്റെ സിനിമകളുടെ നിലവാരം, മെഗാസ്റ്റാറുകളുടെ സ്ത്രീവിരുദ്ധ ഡയലോഗുകൾ, മലയാള സിനിമ പൊതുവിൽ പ്രകടിപ്പിക്കുന്ന സ്ത്രീവിരുദ്ധമനോഭാവം, എന്നിങ്ങനെ പലതും പലരും ചൂണ്ടിക്കാണിച്ച് വിമർശിച്ചിരുന്നു. ഈ കുറ്റകൃത്യം സ്ത്രീവിരുദ്ധമാകുന്നതിനും, ഉൾപ്പെട്ടവർ സിനിമാക്കാരാണ് എന്നതിനും, സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധമൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. ഇതെല്ലാം ഒരേ പ്രശ്നത്തിന്റെ വ്യത്യസ്ത ഫലങ്ങൾ മാത്രമാണ്. ആ പ്രശ്നം, സമൂഹം മൊത്തത്തിൽ സ്ത്രീവിരുദ്ധമാണ് എന്നതാണ്. ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാത്തതിൽ ധാർമികരോഷം കൊള്ളുന്ന പലർക്കും, ഗോവിന്ദച്ചാമിയിൽ നിന്നുള്ള വ്യത്യാസം അവർക്ക് അവസരങ്ങളില്ല എന്നത് മാത്രമാണ്. ബലാത്സംഗത്തെ ഒരു കായിക ഇനം പോലെ കണക്കാക്കുന്ന, ബലാത്സംഗ തമാശകൾ ആസ്വദിച്ച് പങ്ക് വെക്കുന്ന ഒരു സമൂഹം മറ്റൊരു രീതിയിലാകാൻ തരമില്ല. ഗോവിന്ദച്ചാമി പണമെന്നോ, കുടുംബമഹിമയെന്നോ, എണ്ണിയെടുത്ത് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവനായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്തവൻ, സ്വാതന്ത്ര്യം കൂടുതലുള്ളവനായിരിക്കും. അതുകൊണ്ടാണ് അയാൾ നാമറിയുന്ന ഗോവിന്ദച്ചാമിയായത്. നമ്മളെല്ലാവരും സ്വന്തം ഇമേജുൾപ്പടെ നിരവധി നിതാന്തബന്ധനങ്ങൾക്കുള്ളിലാണ് ജീവിക്കുന്നത്. നഷ്ടപ്പെടാൻ പലതുമുള്ളവർക്ക്, ഉള്ളിലുള്ളതെല്ലാം പ്രവൃത്തിയിലെത്തിക്കാൻ കഴിയില്ല. പക്ഷേ നമ്മുടെ താത്പര്യങ്ങളിൽ അത് പരോക്ഷമായി പ്രകടമാകും.
ജനങ്ങളുടെ പൊതുവായ താത്പര്യം എന്താണെന്ന് മനസിലാക്കണമെങ്കിൽ, പരമാവധി ജനങ്ങളിലേക്ക് എത്തുന്നതിൽ വിജയിക്കുന്നവരെ ശ്രദ്ധിച്ചാൽ മതി. പരമാവധി ആളുകളിലേക്ക് എത്തിച്ചേരുന്നതിന് അവർ എന്ത് മാർഗമാണ് സ്വീകരിക്കുന്നത് എന്ന് ശ്രദ്ധിച്ചാൽ മതി. നമ്മുടെ ജനപ്രിയ സിനിമകളുടെ ചേരുവകൾ നോക്കൂ. തന്റേടിയായ നായികയെ ഒറ്റ ഉമ്മ (അതും ബലപ്രയോഗത്തിലൂടെയുള്ള ഉമ്മ) കൊണ്ട് കീഴ്പ്പെടുത്തുന്ന നായകൻ, 'നീയൊരു വെറും പെണ്ണായിപ്പോയി' എന്നലറുന്ന ഐ.ഏ.എസ്. നായകൻ, പൂണ്ട് വിളയാടി പത്ത് മാസം കൊണ്ട് അമ്മയാക്കിക്കളയും എന്ന് ഭീഷണിപ്പെടുത്തുന്ന ചോക്ലേറ്റ് നായകൻ, ഇവരെയെല്ലാം കൈ നീട്ടി സ്വീകരിക്കുന്ന ഒരു സമൂഹം എങ്ങനെയുള്ളതാണെന്നാണ് വിശ്വസിക്കേണ്ടത്? ഇതൊക്കെ സമൂഹത്തിന് സ്വീകാര്യമാണെന്ന് മാത്രമല്ല, അത് അവരുടെ ഇഷ്ടകഥാപാത്രങ്ങളിൽ നിന്ന് എത്ര തവണ കേട്ടാലും അവർക്ക് മടുക്കുന്നുമില്ല. അവരത് ആസ്വദിക്കുന്നു. സ്ത്രീവിരുദ്ധതയുടെ കൈവശാവകാശം സിനിമാക്കാരുടെ പേരിൽ എഴുതിക്കൊടുത്ത് കൈകഴുകാനൊന്നും സാധിക്കില്ല. സിനിമയിലെ സ്ത്രീവിരുദ്ധ ഡയലോഗുകൾ നായകനടൻമാർ എഴുതുന്നതല്ല. അത് ആര് എഴുതുന്നതായാലും, അവരത് ചെയ്യുന്നത് അവർ മാത്രം സ്ത്രീവിരുദ്ധരായതുകൊണ്ടും അല്ല. ആരെ കാണിക്കാനാണോ എഴുതുന്നത് അവർക്കത് ഇഷ്ടപ്പെടും എന്ന് ഉറപ്പുള്ളതുകൊണ്ടാണ് പൊലിപ്പിക്കപ്പെടുന്ന സ്ത്രീവിരുദ്ധ ഡയലോഗുകളും സീനുകളും ഉണ്ടാകുന്നത്. സമൂഹത്തിന്റെ ആവശ്യം തന്നെയാണ് ആ സൃഷ്ടിയുടെ മാതാവ്. ഇക്കിളി ചർച്ചകളിലേക്ക് വാർത്തകളെ കൊണ്ടുപോകുന്ന മാധ്യമങ്ങളും ഇതിൽ വിശേഷിച്ചൊരു നിലവാരത്തകർച്ചയും പ്രകടിപ്പിക്കുന്നില്ല. പരമാവധി പേർ കാണുക എന്നതാണ് ഓരോ മാധ്യമത്തിന്റേയും ലക്ഷ്യം. അതിനായി പരമാവധി പേർ കാണാനാഗ്രഹിക്കുന്ന കാര്യങ്ങൾ എത്തിക്കാനാകും അവർ ശ്രമിക്കുക. ഇത്ര കാലമായി അവർ എന്താണ് തുടർച്ചയായി കാണിക്കാൻ ശ്രമിക്കുന്നത് എന്നതാണ് ഭൂരിപക്ഷ ജനം എന്ത് കാണാനാണ് ആഗ്രഹിക്കുന്നത് എന്നതിന് ഉത്തരം. ജനങ്ങളെ നിലവാരമുള്ള കാര്യങ്ങൾ കാണിച്ച് പ്രബുദ്ധരാക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കേണ്ടത്, അതാണ് അവരുടെ ധർമം എന്നൊക്കെ നമുക്ക് വാദിക്കാം. പക്ഷേ മാധ്യമപ്രവർത്തകരും നമ്മുടെ ഇടയിൽ നിന്ന് തന്നെ ഉള്ളവരാണെന്നും, നമ്മളെപ്പോലൊക്കെയേ അവരും ചിന്തിക്കൂ എന്നതും ദൗർഭാഗ്യകരമായ ഒരു സത്യമാണ്. സിനിമാക്കാരായാലും, മാധ്യമങ്ങളായാലും അവരെ ജനപ്രിയരാക്കുന്ന, 'പ്രമുഖ' എന്ന വിശേഷണത്തിന് അർഹരാക്കുന്ന ആ രഹസ്യം, അവരെ വളർത്തുന്ന ജനങ്ങളുടെ ഇഷ്ടങ്ങൾ (preference) തന്നെയാണ്. അതാണ് പ്രമുഖരുൾപ്പെട്ട ഈ പ്രമുഖ കുറ്റം പ്രമുഖ മാധ്യമങ്ങളിൽ ജനപ്രിയ ചർച്ചയായി നിലനിൽക്കുന്നത്.
വാൽ: ഒരു പ്രശ്നം ചൂണ്ടിക്കാണിക്കുന്നയാൾക്ക് അതിന് എന്ത് പരിഹാരം ചെയ്യണമെന്ന് കൂടി നിർദ്ദേശിക്കേണ്ട ബാധ്യത കല്പിക്കുന്ന ഒരു രീതി നിലവിലുണ്ട്. പരിഹാരം കൂടി നിർദ്ദേശിക്കാത്ത പക്ഷം പലരും അതൊരു പ്രശ്നമായിട്ട് തന്നെ കണക്കാക്കിയേക്കില്ല. 'ഇതിനിപ്പോ എന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറഞ്ഞുവരുന്നത്?' എന്നാകും അവർ ചോദിക്കുക. എന്തായാലും, എനിക്കിവിടെ പരിഹാര നിർദ്ദേശങ്ങൾ ഒന്നും തന്നെയില്ല. ഈ പ്രമുഖ പ്രശ്നത്തിൽ എനിക്ക് ഒരു നിലപാടും ഇല്ല. ക്രൈം നടന്നിട്ടുണ്ടെങ്കിൽ, അന്വേഷണം നടന്ന് കുറ്റവാളി ശിക്ഷിക്കപ്പെടണം. അത് പ്രമുഖരായാലും, അല്ലെങ്കിലും.

Nice Post and very informative post
ReplyDeleteThanks,
Gold Jackpot Call