പ്രപഞ്ചരഹസ്യത്തെ സംബന്ധിച്ച് ശ്രീ. സീ. രാധാകൃഷ്ണൻ അവതരിപ്പിച്ച ഒരു ആശയം വാർത്താവിഷയമായിട്ടുണ്ട്. പതിവ് പോലെ എരിവും പുളിയും റിപ്പോർട്ടറുടെ സ്വന്തം സയൻസും ഒക്കെക്കൂടി കുഴച്ച് വൻ കോലാഹലമായിട്ടാണ് പത്രങ്ങളൊക്കെ അതിനെ കെട്ടിയൊരുക്കി നിർത്തിയിരിക്കുന്നത്. കുറേ ഏറെ ഇടങ്ങളിൽ ഹർഷാരവത്തോടെയുള്ള സ്വീകരണം ടി 'കണ്ടെത്തൽ' നേടിക്കഴിഞ്ഞു എന്നാണ് ഫെയ്സ്ബുക്ക് ഷെയറുകളും വാട്സാപ്പ് 'വിജ്ഞാനമഴ'കളും കാണുമ്പോൾ മനസിലാകുന്നത്. അതുകൊണ്ട് തന്നെ അതേപ്പറ്റി ചിലത് പറയണമെന്ന് തോന്നി. 'Prespacetime Journal' എന്ന് പേരുള്ള, ശാസ്ത്രജേണൽ എന്നവകാശപ്പെടുന്ന ഒരു ജേണലിലാണ് ശ്രീ. സീ. രാധാകൃഷ്ണനും ശ്രീ. കേ. ആർ. ഗോപാലും ചേർന്നെഴുതിയ 'പ്രബന്ധം' പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. 'Avyakta: The Fabric of Space' (http://prespacetime.com/index.php/pst/article/view/1140/1144) എന്നാണ് 19 പേജുകളുള്ള ആ ലേഖനത്തിന്റെ പേര്. പ്രപഞ്ചത്തിന്റെ അടിസ്ഥാന ഭൗതികസവിശേഷതകളെ വിശദീകരിക്കാൻ ഇന്ന് ഉപയോഗിക്കപ്പെടുന്ന ഭൗതികശാസ്ത്രനിയമങ്ങളെക്കുറിച്ചൊക്കെ ലേഖകർ വിശദമായി വായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. അവയോടൊപ്...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്