Skip to main content

Posts

Showing posts from January, 2017

മനുഷ്യപുരോഗതിയുടെ വിചിത്ര ചരിത്രം!

മനുഷ്യൻ ഈ ഭൂമിയിൽ ജീവിയ്ക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി? ഹോമോ സാപിയൻസ് എന്ന് ജീവശാസ്ത്രപരമായി അടയാളപ്പെടുത്തുന്ന ജീവി ലക്ഷക്കണക്കിന് വർഷം മുന്നേ ഉരുത്തിരിഞ്ഞതാണ്. പക്ഷേ ആ ജീവിയെ, വേട്ടയാടിയും കായ്കനികൾ പെറുക്കിത്തിന്നും അലഞ്ഞ് ജീവിക്കുന്ന ഇന്നത്തെ അനേകം വന്യമൃഗങ്ങളിൽ ഒന്ന് മാത്രമായേ കണക്കാക്കാൻ നിർവാഹമുള്ളൂ. നാം മനുഷ്യൻ എന്ന വാക്കുകൊണ്ട് സാധാരണഗതിയിൽ അർത്ഥമാക്കുന്നത് സാമൂഹ്യജീവിയായ ഹോമോസാപിയൻസിനെയാണ്. അയാളുടെ പ്രായമാണ് ഇവിടത്തെ നമ്മുടെ ചോദ്യം. കൃഷി ചെയ്യാൻ പഠിച്ചതാണ് മനുഷ്യന്റെ നാഗരികജീവിതത്തിന് വഴിത്തിരിവായത്. അലഞ്ഞുനടന്ന് ഭക്ഷിക്കുന്നതിന് പകരം അവരവർക്ക് ആവശ്യമായ ആഹാരം ആവശ്യമുള്ളിടത്ത് ഉണ്ടാക്കിയെടുക്കാനുള്ള വിദ്യയാണല്ലോ അത്. അറിയപ്പെടുന്ന പുരാതന സംസ്കാരങ്ങളെല്ലാം വലിയ നദികളുടെ തീരങ്ങളിൽ പുഷ്ടി പ്രാപിച്ചത് കൃഷിയുമായുള്ള നാഗരികതയുടെ ബന്ധമാണ് കാണിക്കുന്നത്. തെളിവുകൾ അനുസരിച്ച്, നാം കൃഷി സ്വായത്തമാക്കിയിട്ട് കുറഞ്ഞത് പതിനായിരം വർഷം ആയിട്ടുണ്ട് എന്നാണ് നിഗമനം. അങ്ങനെയെങ്കിൽ നാഗരികമനുഷ്യൻ ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് പതിനായിരം വർഷമായി എന്ന് പറയാം. ഈ പതിനായിരം വർഷത്തെ ചരിത്രത്തിൽ, ഇന...

ലോകഭൂപടത്തിൽ നാം കാണാതെപോകുന്നത്...

ലോക ഭൂപടം അഥവാ വേൾഡ് മാപ്പ് എല്ലാവർക്കും അറിയാം. ഈ ലോകത്തെ നാം അവയിലൂടെയാണ് മനസിലാക്കിയിരിക്കുന്നത്. ഗ്ലോബുകൾ മറ്റൊരു ദൃശ്യബോധം ഉണ്ടാക്കുന്നുണ്ട് എങ്കിലും, കൈകാര്യം ചെയ്യാനുള്ള എളുപ്പം കാരണം നമ്മുടെ ഭൂമിശാസ്ത്രബോധത്തെ കൂടുതൽ സ്വാധീനിക്കുന്നത് പരന്ന ലോകഭൂപടങ്ങൾ തന്നെയാണ്. എന്നാൽ ഭൂപടങ്ങൾക്ക് സഹജമായ ചില പരിമിതികളുണ്ട്. അത് മനസിലാക്കി അവയെ സമീപിച്ചിട്ടില്ലെങ്കിൽ തെറ്റായ ഒരു ലോകചിത്രമായിരിക്കും നമ്മൾ കൊണ്ടുനടക്കുന്നത്. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഭൂപടങ്ങൾ ഉണ്ടാക്കുന്നത്: 1. കുറേ രാജ്യങ്ങൾ 'മുകളിലും' മറ്റുള്ളവ 'താഴെയും' ആണ് ഇത് ഭൂപടത്തിനും ഗ്ലോബിനും ബാധകമായ കാര്യമാണ്. അവിടെ ഇംഗ്ലണ്ടും ചൈനയും റഷ്യയും ഒക്കെ 'മുകളിലും', ഓസ്ട്രേലിയ, ബ്രസീൽ തുങ്ങിയവ 'താഴെ'യും ആണ്. ഇതിൽ ഒരു കുഴപ്പമുണ്ട്. താഴെ, മുകളിൽ എന്ന സങ്കല്പങ്ങൾ പ്രാദേശികമായി മാത്രം പ്രസക്തിയുള്ളവയാണ്. ഭൂമിയിൽ ഒരിടത്ത് ഗുരുത്വാകർഷണം അനുഭവപ്പെടുന്ന ദിശയാണ് അവിടത്തെ 'താഴേയ്ക്ക്' എന്ന ദിശ. ഗോളാകൃതിയുള്ള ഭൂമിയിൽ ഇൻഡ്യയും അമേരിക്കയും പോലെ എതിർവശങ്ങളിൽ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെ സംബന്ധിച്ച് ഈ ദ...

ഇത്തിരി ഫിസിക്സ് പൊങ്ങച്ചം

"അളിയാ, എന്റെ കംപ്യൂട്ടറിനെന്തോ കുഴപ്പം. ഒന്ന് നോക്കിയേ. നീ ഫിസിക്സ് പഠിച്ചതല്ലേ?" ഈ ടൈപ്പ് ആവശ്യങ്ങൾ ഫിസിക്സ് വിദ്യാർത്ഥികളിൽ പലരും കേട്ടിട്ടുണ്ടാകും. ഫിസിക്സ് എന്നാൽ എന്താണെന്നതിനെ കുറിച്ച് അത് പഠിയ്ക്കാത്തവർക്ക് ഇങ്ങനെ ചില തെറ്റിദ്ധാരണകൾ ഉണ്ട്. അതെന്തോ ഭയങ്കര സംഭവമാണ് എന്നൊരു തോന്നൽ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രകടിപ്പിക്കാറുണ്ട്. നമ്മുടെ കുട്ടികൾ, സ്കൂൾ തലം കഴിഞ്ഞ് ഉന്നതവിദ്യാഭ്യാസത്തിലേയ്ക്ക് ഒഴുകുന്നതിലെ ഒരു പ്രവണത നോക്കിയാലും ഈ സ്വാധീനം കാണാം. മാർക്ക് കൂടിയവർ സയൻസ് എടുക്കണം, അതിൽ ഏറ്റവും കൂടിയവർ ഫിസിക്സ് എടുക്കണം, പിന്നെ കെമിസ്ട്രി, മാത്സ്,... ഇങ്ങനെ സാമാന്യമായി പിന്തുടർന്ന് വരുന്ന ഒരു ട്രെൻഡ് ഉണ്ട്. ഇതിലെന്തെങ്കിലും കാര്യമുണ്ടോ എന്ന ചോദ്യത്തിന് ഞാൻ മറുപടി പറയില്ല. കാരണം, ഫിസിക്സ് പഠിച്ച, ഇപ്പോഴും പഠിയ്ക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഞാനതിൽ അഭിപ്രായം പറയുന്നതിൽ ഇത്തിരി അഭംഗി ഉണ്ട്. പക്ഷേ ടീവി നന്നാക്കാനും വീട് വയറിങ് ചെയ്യാനും ബൈക്കിന്റെ സ്റ്റാർട്ടിങ് ട്രബിൾ മാറ്റാനും എന്നുവേണ്ട വെബ്സൈറ്റുണ്ടാക്കാനും അനിമേഷൻ സിനിമയുണ്ടാക്കാനും വരെ ഫിസിക്സ് പഠിച്ചവർക്...