Skip to main content

Posts

Showing posts from February, 2014

മാറിപ്പോയ സ്ഥലപ്പേരുകള്‍

ചിത്രം നോക്കൂ: ഒരെണ്ണം ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യമാണ്, മറ്റേത് ഐസ് ലാന്‍ഡ് എന്ന രാജ്യവും. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയെ, പേര് മാറിപ്പോയോ?! ഇല്ല മാറിയിട്ടില്ല, അക്കാണുന്ന ഐസ് മൂടിയ സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്, പച്ചപ്പ് കാണുന്ന സ്ഥലമാണ് ഐസ് ലാന്‍ഡ്. ഈ വൈരുദ്ധ്യത്തിന് ഒരു കാരണമുണ്ട്- ഈ പ്രദേശങ്ങളില്‍ ജനവാസം ആരംഭിക്കുന്ന സമയത്ത് നിലനിന്നിരുന്ന ഒരു കാലാവസ്ഥാ വ്യതിയാനം. ദശാബ്ദങ്ങളോളമോ നൂറ്റാണ്ടുകളോളമോ വരെ നീ ണ്ടുനിന്ന അസാധാരണ കാലാവസ്ഥകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ വരുന്ന മാറ്റങ്ങളോ ഇവിടെത്തന്നെ സംഭവിക്കുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് കാരണങ്ങളോ കൊണ്ടൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഫോസിലുകളുടെ പഠനമോ മറ്റ് ഭൌമാന്തര്‍ശാസ്ത്ര പഠനങ്ങളോ ഒക്കെ വഴിയാണ് ഇത് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. താത്കാലികമായി ഉണ്ടായ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലങ്ങളുടെ വൈരുദ്ധ്യം നിറഞ്ഞ പേരുകള്‍ക്ക് കാരണമായത്. ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വൈക്കിങ് യാത്രികര്‍ (പുരാതന നോര്‍വേയിലെ യാത്രികര്‍) കടല്‍മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് വ്യാപിച്ച് തുടങ്...

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല. അപ്പോ എന്തുകൊണ്ട...

ഞെട്ടയൊടിക്കുമ്പോ "ക്‍ടിക്ക്" ശബ്ദം വരുന്ന വഴി...

കൈവിരലുകള്‍ തമ്മില്‍ പിണച്ച് മുറുക്കി 'ക്‍ടിക്ക്' ശബ്ദമുണ്ടാക്കി 'ഞെട്ട' ഒടിക്കാത്തവര്‍ ഉണ്ടാവില്ല. വിരല്‍മുട്ടുകളില്‍ മാത്രമല്ല, കൈമുട്ട്, കാല്‍മുട്ട്, കാല്‍ വിരലുകള്‍ എന്നിങ്ങനെ മിക്ക അസ്ഥിസന്ധികളിലും (joints) ഈ ഞെട്ട ശബ്ദം കേള്‍പ്പിക്കാന്‍ കഴിയും. എന്താണ് ഈ ശബ്ദത്തിന്റെ സീക്രട്ട് എന്നറിയുവോ?   സത്യത്തില്‍ ചെറിയ വാതകക്കുമിളകള്‍ പൊട്ടുന്ന ശബ്ദമാണ് ഈ ഞെട്ട ശബ്ദമായി നമ്മള്‍ കേള്‍ക്കുന്നത്. ഏത് കുമി ളകള്‍ എന്ന്‍ ചോദിക്കാം. നമ്മുടെ അസ്ഥികള്‍ക്കിടയില്‍ 'വിജാഗിരി' പോലുള്ള ഒരു കണക്ഷന്‍ അല്ല ഉള്ളത്. ചലനത്തിന് വിധേയമാകുന്ന അസ്ഥിസന്ധികളില്‍ സൈനോവിയല്‍ ക്യാവിറ്റി എന്ന അറകളാണ് അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്നത്. ഈ അറകളില്‍ നിറഞ്ഞിരിക്കുന്ന സൈനോവിയല്‍ ദ്രാവകം (synovial fluid) എന്ന കട്ടിയുള്ള നിറമില്ലാത്ത ഒരു സവിശേഷ ദ്രാവകം അസ്ഥികളെ തമ്മില്‍ കൂട്ടി ഉരയാതെ സംരക്ഷിക്കുന്നു. നമ്മള്‍ നമ്മുടെ അസ്ഥിസന്ധികളെ വലിച്ചു മുറുക്കുമ്പോള്‍ സൈനോവിയല്‍ ക്യാവിറ്റി വികസിക്കുന്നു. അവിടത്തെ ഫിസിക്സ് നോക്കിയാല്‍, വികസിക്കുന്ന അറയില്‍ നിറഞ്ഞിരിക്കുന്ന ദ്രാവകത്തിന്റെ വ്യാപ്തം ക...