"ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വലിയ പൊട്ടിത്തെറിയോടെ പെട്ടെന്ന് എല്ലാം ഉണ്ടായത്രേ! ഹ ഹ ഹ!" ഏതാണ്ട് മിക്ക യുക്തി-അയുക്തി വാഗ്വാദങ്ങളിലും പുച്ഛത്തോടെ ശാസ്ത്രവിരോധികള്‍ ഉപയോഗിയ്ക്കുന്ന ഒരു ആയുധമാണ് ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിലെ ഈ 'ഒന്നുമില്ലായ്മയില്‍ നിന്നും പൊട്ടിത്തെറിച്ച് എല്ലാം ഉണ്ടാകുന്ന', കേള്‍ക്കുമ്പോ തന്നെ കുട്ടിക്കഥ പോലെ തോന്നുന്ന ആശയം. ഒറ്റ നോട്ടത്തില്‍ എന്തായാലും ഇതിനേക്കാള്‍ ലോജിക്ക് ഉള്ള കഥയാണ് ദൈവം എന്ന സയന്റിസ്റ്റ് ഏറ്റെടുത്ത് വിജയിപ്പിച്ച ആറ് ദിവസത്തെ ടെന്യുയര്‍ ഉള്ള ഒരു പ്രൊജക്റ്റ് ആണ് പ്രപഞ്ചനിര്‍മ്മാണം എന്ന കഥ! ഇത്തരുണത്തില്‍ വായനക്കാരെ ബിഗ് ബാംഗ് തിയറി പഠിപ്പിക്കുന്ന ഒരു ലേഖനമല്ല ഇത്. മറിച്ച് ഇതിനെക്കുറിച്ച് പഠിയ്ക്കാതെ വിമര്‍ശകര്‍ സ്ഥിരം ഉന്നയിക്കുന്ന ചില മുറിവാദങ്ങള്‍ക്കുള്ള മറുപടിയാണ്. അതായത്, എന്താണ് ബിഗ് ബാംഗ് എന്നതല്ല, എന്തല്ല ബിഗ് ബാംഗ് എന്നതാണ് ഇവിടത്തെ വിഷയം. ബിഗ് ബാംഗ് Vs പൊട്ടിത്തെറി: ആറ്റത്തിന്റെ ഘടന പോലുള്ള മിക്ക ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും ഉള്ള ഒരു പ്രശ്നമുണ്ട്. മുന്നനുഭവങ്ങള്‍ കൊണ്ട് മനസ്സില...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്