അടുത്തിടെ റഷ്യയില്‍ നടന്ന ഉള്‍ക്കാപതനത്തിന്റെ വാര്‍ത്ത എല്ലാവരും വായിച്ചിരുന്നല്ലോ. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍പ്പിച്ച ആ സംഭവം ഈ നൂറ്റാണ്ടില്‍ നടന്ന ഏറ്റവും പ്രസക്തമായ ഒരു ബഹിരാകാശ പ്രതിഭാസമാണ്. 1908-ല്‍ സൈബീരിയയില്‍ നടന്ന ഉല്‍ക്കാദുരന്തത്തിന് ശേഷം ഭൂമി സന്ദര്‍ശിച്ച ഏറ്റവും വലിയ ബാഹ്യാകാശവസ്തു ആയിരുന്നു ഇത്. ഇത്തവണ രേഖപ്പെടുത്തിയ അപകടങ്ങള്‍ ഒന്നും ഉല്‍ക്ക നേരിട്ടു ഏല്‍പ്പിച്ചവ ആയിരുന്നില്ല എങ്കില്‍ പോലും ഈ സംഭവത്തെ തുടര്‍ന്നു ആഗോള തലത്തില്‍ ഇത്തരം ബാഹ്യാകാശ ദുരന്തങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം പ്രചരിക്കപ്പെടുന്ന കെട്ടുകഥകള്‍ക്കും കുറവില്ല. ദിനോസറുകള്‍ക്ക് വംശനാശം സംഭവിച്ചത് ഇങ്ങനെ ഒരു സംഭവത്തെ തുടര്‍ന്നാണ് എന്ന് എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും, ഒരു ഉല്‍ക്കാപതനത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്നോ അതൊരു വംശനാശത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നോ ശാസ്ത്രീയമായ ഒരു വിശദീകരണം അധികം ശ്രദ്ധയില്‍ പെട്ടിട്ടില്ല. അതിനാണ് നമ്മളിവിടെ ശ്രമിക്കുന്നത്. എന്താണ് ഉല്‍ക്കകള്‍ ഉല്‍ക്കകള്‍ എന്ന മലയാളം വാക്കിന് തുല്യമായ ഇംഗ്ലീഷ് പദങ്ങള്‍ അന്വേഷിച്ചാല്‍ aster...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്