നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ശാസ്ത്രീയമായൊരു ധാരണ നിലവിലുണ്ട്. അതിനെപ്പറ്റി കുറച്ചുവാക്കുകളിൽ കുറച്ചുനേരം കൊണ്ട് സംസാരിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമാണ്. പക്ഷേ അത്തരമൊരു സമഗ്രവീക്ഷണത്തിൽ താത്പര്യം ഉള്ളവർക്കായി, ഞാൻ പലയിടത്തായി പലപ്പോൾ നടത്തിയ പ്രഭാഷണങ്ങളെ കോർത്തിണക്കി ഒരു ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാമെന്ന് കരുതി. 1. പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജനാല നമ്മുടെ ആകാശം തന്നെയാണ്. പ്രപഞ്ചം എന്താണെന്ന് മനസിലാക്കുന്നതിനും മുന്നേ തന്നെ ആകാശത്തെ മനസിലാക്കി നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ നമ്മുടെ പൂർവികർക്ക് കഴിഞ്ഞു. ഭൂമി ഉൾപ്പടെയുള്ള ഗോളങ്ങളുടെ ചലനം ഉപയോഗപ്പെടുത്തി കാലഭേദങ്ങളേയും കാലഗണനകളേയും മനസിലാക്കിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ: 2. ആകാശത്തേയ്ക്ക് നോക്കിക്കൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന്റെ ഘടന, വലിപ്പം എന്നിവയെക്കുറിച്ച് നമ്മൾ ധാരണകളുണ്ടാക്കിയത്. വെറും കണ്ണിന് പകരം ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എന്നേയുള്ളു. ആ നിരീക്ഷണങ്ങൾ പ്രപഞ്ചോല്പത്തി എങ്ങനെയായിരുന്നു എന്ന് അനുമാനിക്കാനും നമ്മളെ പ്രാപ്തരാക്കി. അതേപ്പറ്റി ഇവിടെ : ...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്